വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

നമ്മെ സംബന്ധിച്ച ദൈവത്തിന്റെ ഉദ്ദേശ്യം എന്ത്‌?

നമ്മെ സംബന്ധിച്ച ദൈവത്തിന്റെ ഉദ്ദേശ്യം എന്ത്‌?

നമ്മെ സംബന്ധിച്ച ദൈവ​ത്തി​ന്റെ ഉദ്ദേശ്യം എന്ത്‌?

◼ ഭൂമി​യിൽ കുറച്ചു​നാൾ മാത്രം, ഒരുപക്ഷേ 70-ഓ 80-ഓ വർഷം, ജീവി​ച്ചിട്ട്‌ മരണമ​ട​യുക എന്നതാ​ണോ? നല്ല ആളുകളെ സ്വർഗ​ത്തി​ലേക്കു കൊണ്ടു​പോ​കുക എന്നത്‌ ദൈവ​ത്തി​ന്റെ ഉദ്ദേശ്യ​മാ​ണോ? ദൈവം ഭൂമിയെ സൃഷ്ടി​ച്ചത്‌ എന്തിനാണ്‌? അത്‌ ആളുക​ളു​ടെ ഒരു താത്‌കാ​ലിക ഭവനം ആയിരി​ക്കാ​നാ​ണോ അവൻ ഉദ്ദേശി​ച്ചത്‌?

ദൈവം ഭൂമിയെ സൃഷ്ടി​ച്ചത്‌ മനുഷ്യർക്ക്‌ അതിൽ എന്നേക്കും വസിക്കു​ന്ന​തി​നു വേണ്ടി​യാ​ണെന്ന്‌ ഭൂമി​യിൽ എന്നേക്കും ജീവിതം ആസ്വദി​ക്കുക! എന്ന 32 പേജുള്ള ലഘുപ​ത്രിക ചൂണ്ടി​ക്കാ​ണി​ക്കു​ന്നു. ശരിയായ വിധത്തിൽ പരിപാ​ലി​ക്കുന്ന പക്ഷം മനോ​ഹ​ര​മായ ഒരു പറുദീ​സ​യാ​യി​ത്തീ​രത്തക്ക വിധത്തി​ലാ​ണു നമ്മുടെ ഭൂമി നിർമി​ക്ക​പ്പെ​ട്ടത്‌. എന്നാൽ എവി​ടെ​യാ​ണു കുഴപ്പം പറ്റിയത്‌? ലഘുപ​ത്രി​ക​യു​ടെ, “മനുഷ്യൻ എന്തു​കൊ​ണ്ടു മരിക്കു​ന്നു?” “മരണം എന്നാൽ എന്ത്‌?” എന്നീ ഭാഗങ്ങൾ അതിനുള്ള ഉത്തരം നൽകുന്നു. ഭൂമി, മനുഷ്യ​വർഗ​ത്തി​ന്റെ വിസ്‌മ​യാ​വ​ഹ​മായ ഒരു പറുദീ​സാ​ഭ​വനം ആയിത്തീ​രു​ന്നത്‌ എങ്ങനെ​യെന്ന്‌ “യഹോവ നമു​ക്കൊ​രു രക്ഷകനെ നൽകുന്നു,” “നാം പാപത്തിൽനി​ന്നും മരണത്തിൽനി​ന്നും രക്ഷിക്ക​പ്പെ​ടു​ന്നത്‌ എങ്ങനെ?” എന്നീ ഭാഗങ്ങൾ ചൂണ്ടി​ക്കാ​ണി​ക്കു​ന്നു.

ഈ ലഘുപ​ത്രി​ക​യിൽ 75-ലധികം ചിത്ര​ങ്ങ​ളുണ്ട്‌. ഓരോ ചിത്ര​ത്തോ​ടു​മൊ​പ്പം ഒന്നോ അതില​ധി​ക​മോ ബൈബിൾ വാക്യ​ങ്ങ​ളും കൊടു​ത്തി​ട്ടുണ്ട്‌. ഈ വാക്യ​ങ്ങളെ അടിസ്ഥാ​ന​പ്പെ​ടു​ത്തി വേണം ചിത്ര​ങ്ങ​ളെ​ക്കു​റി​ച്ചു ചർച്ച​ചെ​യ്യാൻ. നിങ്ങൾക്കു കുട്ടികൾ ഉണ്ടെങ്കിൽ ദൈ​വോ​ദ്ദേ​ശ്യ​ങ്ങ​ളെ​ക്കു​റി​ച്ചു പഠിക്കാൻ അവരെ സഹായി​ക്കു​ന്ന​തിന്‌ ചിത്രങ്ങൾ ഉപയോ​ഗി​ക്കാ​വു​ന്ന​താണ്‌. (g05 7/22)

□ കടപ്പാ​ടു​ക​ളൊ​ന്നും കൂടാതെ, ഭൂമി​യിൽ എന്നേക്കും ജീവിതം ആസ്വദി​ക്കുക! എന്ന ലഘുപ​ത്രി​ക​യെ​ക്കു​റിച്ച്‌ കൂടുതൽ വിവരങ്ങൾ അറിയാൻ ഞാൻ ആഗ്രഹി​ക്കു​ന്നു.

□ സൗജന്യ ഭവന ബൈബിൾ പഠനപ​രി​പാ​ടി​യിൽ പങ്കെടു​ക്കാൻ താത്‌പ​ര്യ​മുണ്ട്‌. എന്റെ മേൽവി​ലാ​സം ഈ കൂപ്പണിൽ കൊടു​ത്തി​രി​ക്കു​ന്നു: