വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ലോകത്തെ വീക്ഷിക്കൽ

ലോകത്തെ വീക്ഷിക്കൽ

ലോകത്തെ വീക്ഷിക്കൽ

ശിശുക്കൾ സംഗീ​ത​ത്തോ​ടു പ്രതി​ക​രി​ക്കു​ന്നു

“ഭാഷ പഠിക്കു​ന്ന​തി​നു മുമ്പു​തന്നെ സംഗീ​ത​ത്തോ​ടു പ്രതി​ക​രി​ക്കാ​നുള്ള ശ്രദ്ധേ​യ​മായ പ്രാപ്‌തി കുഞ്ഞു​ങ്ങൾക്കുണ്ട്‌” എന്ന്‌ സയന്റി​ഫിക്‌ അമേരി​ക്കൻ എന്ന ജേർണൽ പറയുന്നു. കുഞ്ഞു​ങ്ങൾക്ക്‌ സംഗീ​ത​ത്തി​ലെ വിവിധ സ്വര​ഭേ​ദങ്ങൾ തിരി​ച്ച​റി​യാ​നും സംഗീ​ത​ത്തി​ന്റെ താള​വേ​ഗ​ത്തി​ലും താളല​യ​ങ്ങ​ളി​ലും ഉള്ള മാറ്റങ്ങൾ മനസ്സി​ലാ​ക്കാ​നും കഴിവു​ണ്ടെന്ന്‌ ആ റിപ്പോർട്ട്‌ പറയുന്നു. ഒരു സംഗീതം വ്യത്യ​സ്‌ത​മായ സ്വരത്തിൽ അവതരി​പ്പി​ക്കു​മ്പോൾപ്പോ​ലും അവർക്ക്‌ അതു തിരി​ച്ച​റി​യാം. രണ്ടു മാസം പ്രായ​മുള്ള ശിശു​ക്കൾപോ​ലും സ്വ​രൈ​ക്യ​മി​ല്ലാത്ത സംഗീത ധ്വനി​ക​ളെ​ക്കാൾ സ്വ​രൈ​ക്യ​മു​ള്ളവ ഇഷ്ടപ്പെ​ടു​ന്നു. “ഗർഭസ്ഥ​ശി​ശു​ക്കൾ ജനനത്തിന്‌ ഏകദേശം രണ്ടാഴ്‌ച മുമ്പ്‌ അമ്മമാർ നിത്യ​വും കേൾക്കുന്ന, [ജനപ്രീ​തി​യുള്ള] ഒരു ടിവി ഷോയു​ടെ തീം മ്യൂസി​ക്കും അതുവരെ കേട്ടി​ട്ടി​ല്ലാത്ത ഒരു പുതിയ പാട്ടും തമ്മിലുള്ള വ്യത്യാ​സം തിരി​ച്ച​റി​ഞ്ഞെന്ന്‌ ബെൽഫാ​സ്റ്റി​ലെ ക്വീൻസ്‌ യൂണി​വേ​ഴ്‌സി​റ്റി​യിൽനി​ന്നുള്ള പീറ്റർ ഹെപ്പർ കണ്ടെത്തി​യ​താ​യി” റിപ്പോർട്ടു പറയുന്നു.

കാറി​നു​ള്ളി​ലെ സ്വസ്ഥത​യും സുരക്ഷി​ത​ത്വ​വും

“കാറി​നു​ള്ളിൽ ഇരിക്കു​ന്നവർ യാതൊ​രു കാരണ​വ​ശാ​ലും വഴക്കടി​ക്കാൻ പാടില്ല” എന്ന്‌ ജർമനി​യി​ലെ ടെക്‌നി​ക്കൽ സൂപ്പർവി​ഷൻ അസോ​സി​യേ​ഷ​നായ റ്റുവ്‌ മുന്നറി​യി​പ്പു നൽകു​ന്ന​താ​യി ബെർലി​നർ മോർഗൻപോസ്റ്റ്‌ പത്രം പറയുന്നു. വഴക്കടി​ക്കു​ന്നെ​ങ്കിൽ, “ഡ്രൈവർ സ്വയമ​റി​യാ​തെ​തന്നെ കൂടുതൽ പിരി​മു​റു​ക്ക​ത്തോ​ടെ​യും വാശി​യോ​ടെ​യും വണ്ടി​യോ​ടി​ക്കും, ഇത്‌ അപകട​സാ​ധ്യത വർധി​പ്പി​ക്കും.” കാറി​നു​ള്ളിൽ ഉടലെ​ടു​ക്കുന്ന “വാഗ്വാ​ദങ്ങൾ” പെട്ടെ​ന്നു​തന്നെ വഷളാ​യി​ത്തീർന്നേ​ക്കാ​മെന്ന്‌ ലേഖനം പറയുന്നു. ആകെ അൽപ്പം സ്ഥലം മാത്ര​മുള്ള സ്ഥിതിക്ക്‌ എങ്ങോ​ട്ടും മാറി​പ്പോ​കാൻ പറ്റില്ല​ല്ലോ. അതു​കൊണ്ട്‌, വാഗ്വാ​ദ​ങ്ങ​ളിൽ കൊ​ണ്ടെ​ത്തി​ച്ചേ​ക്കാ​വു​ന്ന​തരം വിഷയങ്ങൾ കാറിൽ ഇരിക്കു​ന്നവർ സംസാ​രി​ക്ക​രു​തെന്നു ലേഖനം നിർദേ​ശി​ക്കു​ന്നു. അതിൽ യാത്ര​ചെ​യ്യുന്ന എല്ലാവ​രും ഒരൊറ്റ ലക്ഷ്യത്തി​നു​വേണ്ടി പ്രവർത്തി​ക്കുന്ന ഐകമ​ത്യ​മുള്ള ഒരു ടീമിലെ അംഗങ്ങ​ളാ​യി സ്വയം കാണണം. “യാത്ര തുടങ്ങു​ന്ന​തി​നു മുമ്പ്‌, മുൻസീ​റ്റിൽ ഇരിക്കു​ന്ന​യാ​ളോട്‌ വണ്ടി​യോ​ടി​ക്കു​ന്ന​തി​ലും റേഡി​യോ ട്യൂൺ ചെയ്യു​ന്ന​തി​ലും സഹായി​ക്കേണ്ട വിധങ്ങൾ പറഞ്ഞ്‌ ഏർപ്പെ​ടു​ത്തണം, ബുദ്ധി​മു​ട്ടുള്ള സാഹച​ര്യം കൈകാ​ര്യം ചെയ്യേ​ണ്ടി​വ​രു​മ്പോൾ എങ്ങനെ സഹായി​ക്കാ​മെ​ന്നും പറയാ​വു​ന്ന​താണ്‌,” ലേഖനം നിർദേ​ശി​ക്കു​ന്നു.

വിവാ​ഹ​ത്ത​ട്ടിപ്പ്‌

3,000-ത്തിലേറെ ദക്ഷിണാ​ഫ്രി​ക്കൻ വനിത​കളെ ചതിയി​ലൂ​ടെ വിവാഹം കഴിപ്പി​ച്ചി​രി​ക്കു​ന്നു​വെന്ന്‌ ജോഹാ​ന​സ്‌ബർഗി​ലെ പത്രമായ സോ​വേറ്റൻ റിപ്പോർട്ടു ചെയ്യുന്നു. ഒരു തട്ടിപ്പ്‌ ഇതാണ്‌: ജോലി​ക്കുള്ള കരാർ ആണെന്നു കരുതി സ്‌ത്രീ​കൾ ഒപ്പിടു​ന്നത്‌ വിവാഹ സർട്ടി​ഫി​ക്ക​റ്റി​ലാണ്‌. വിദേ​ശി​യായ “വരന്‌” രാജ്യത്ത്‌ സ്ഥിരതാ​മ​സ​ത്തി​നുള്ള അനുമതി നൽകു​ന്ന​താണ്‌ ആ സർട്ടി​ഫി​ക്കറ്റ്‌. നഷ്ടപ്പെട്ട തിരി​ച്ച​റി​യൽ രേഖകൾക്കു പകരം പുതിയ ഒന്നിന്‌ അപേക്ഷ നൽകു​മ്പോൾ തന്റെ സർനെ​യിം മാറി​യി​രി​ക്കു​ന്നത്‌ കാണു​മ്പോ​ഴോ ശരിക്കുള്ള വിവാ​ഹ​ദി​വസം വിവാഹം രജിസ്റ്റർ ചെയ്യാൻ പോകു​മ്പോൾ ലിസ്റ്റിൽ വിവാ​ഹി​ത​യെന്നു രേഖ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്നതു കാണു​മ്പോ​ഴോ മാത്ര​മാ​യി​രി​ക്കാം “വധു” ഈ ചതി തിരി​ച്ച​റി​യു​ന്നത്‌. ഈ “വിവാഹം” അസാധു​വാ​ക്കാൻ അത്ര എളുപ്പമല്ല. എന്നിരു​ന്നാ​ലും ചതിയിൽ കുടു​ങ്ങിയ 2,000-ത്തോളം സ്‌ത്രീ​കൾക്ക്‌ തങ്ങളുടെ “വിവാഹം” റദ്ദാക്കാൻ കഴിഞ്ഞി​ട്ടുണ്ട്‌. ഇത്തരം തട്ടിപ്പി​നെ​തി​രെ പോരാ​ടാൻ ഒരു പുതിയ നിയമം ആവിഷ്‌ക​രി​ച്ചു, വിവാ​ഹി​ത​രാ​യി അഞ്ചുവർഷം കഴിഞ്ഞാ​ലേ വിദേ​ശി​ക​ളായ ഇണകൾക്കു സ്ഥിരതാ​മ​സ​ത്തിന്‌ അപേക്ഷി​ക്കാൻ കഴിയൂ.

സൂര്യ​നും ഗർഭി​ണി​ക​ളും

“ഗർഭി​ണി​ക​ളായ സ്‌ത്രീ​ക​ളിൽ ജീവകം ഡി-യുടെ നിരക്കി​നെ​ക്കു​റി​ച്ചു നടത്തിയ ഒരു പഠനത്തിൽ അവരിൽ അനേകർക്ക്‌ അത്‌ അപകട​ക​ര​മാം​വി​ധം കുറവാ​ണെന്നു കണ്ടെത്തി. അജാത​ശി​ശു​ക്കൾക്ക്‌ ഇത്‌ അപകട​സാ​ധ്യത ഉയർത്തു​ന്നു,” ഓസ്‌​ട്രേ​ലി​യ​യി​ലെ സൺ-ഹെറാൾഡ്‌ പത്രം റിപ്പോർട്ടു ചെയ്യുന്നു. ജീവകം ഡി-യുടെ കുറവുള്ള കുഞ്ഞു​ങ്ങ​ളു​ടെ കാലുകൾ വളഞ്ഞു​പോ​കാ​നും ജന്നി ഉണ്ടാകാ​നും എല്ലിനെ ബാധി​ക്കുന്ന കണരോ​ഗം ഉണ്ടാകാ​നും സാധ്യ​ത​യുണ്ട്‌. സിഡ്‌നി​യി​ലെ സെന്റ്‌ ജോർജ്‌ ആശുപ​ത്രി​യി​ലെ 1,000 ഗർഭി​ണി​ക​ളിൽ നടത്തിയ പഠനത്തിൽ കണ്ടെത്തി​യത്‌ “വെളുത്ത ത്വക്കുള്ള പത്തു സ്‌ത്രീ​ക​ളിൽ ഒരാൾക്കും ഇരുണ്ട ത്വക്കുള്ള അഞ്ചു സ്‌ത്രീ​ക​ളിൽ ഒരാൾക്കും ജീവകം ഡി-യുടെ കുറവുണ്ട്‌” എന്നാണ്‌. പ്രശ്‌ന​പ​രി​ഹാ​രം ലളിത​മാണ്‌. സൂര്യന്റെ ഇളം രശ്‌മി​കൾ ത്വക്കിൽ ഏൽപ്പി​ക്കു​ന്ന​തി​ലൂ​ടെ​യാണ്‌ മനുഷ്യർക്കു ശരീര​ത്തിന്‌ ആവശ്യ​മായ ജീവകം ഡി-യുടെ ഏകദേശം 90 ശതമാ​ന​വും ലഭിക്കു​ന്നത്‌. “ആവശ്യ​ത്തി​നു ജീവകം ഡി ലഭിക്ക​ണ​മെ​ങ്കിൽ മിക്ക സ്‌ത്രീ​ക​ളും ദിവസം ഏകദേശം 10 മിനിട്ടു വീതമോ ആഴ്‌ച​യിൽ ഏകദേശം ഒരു മണിക്കൂ​റോ സൂര്യ​പ്ര​കാ​ശ​മേ​റ്റാൽ മതി,” പത്രം പറയുന്നു.

രോഗാ​ണു​ക്ക​ളെ​ക്കു​റി​ച്ചുള്ള ഭയമോ?

“രോഗാ​ണു​ക്ക​ളിൽനി​ന്നു വിമു​ക്ത​മായ ഒരു വീട്ടിൽ താമസി​ക്കാ​നുള്ള മോഹം യുക്തി​ര​ഹി​ത​മാ​ണെന്നു മാത്രമല്ല, അതിനാ​യി ശ്രമി​ക്കു​ന്ന​തിൽ വലിയ അർഥവു​മില്ല” എന്ന്‌ ദ ന്യൂ​യോർക്ക്‌ ടൈം​സി​ലെ ഒരു ലേഖനം പറയുന്നു. “വീട്ടിൽ പ്രായാ​ധി​ക്യ​ത്തി​ലെ​ത്തി​യ​വ​രോ, പിഞ്ചു​കു​ഞ്ഞു​ങ്ങ​ളോ (6 മാസത്തിൽ താഴെ പ്രായ​മു​ള്ളവർ), തീരെ സുഖമി​ല്ലാ​ത്ത​വ​രോ ഇല്ലെങ്കിൽ വീട്ടിലെ പാതക​ത്തി​ലോ വാതിൽപ്പി​ടി​യി​ലോ തവിയി​ലോ ഉള്ള ഏതാനും ശതം ബാക്ടീ​രിയ” നിങ്ങളു​ടെ ആരോ​ഗ്യ​ത്തി​നു “ഭീഷണി ഉയർത്തു​ന്നില്ല.” എന്നാൽ, കേടാ​കുന്ന ആഹാര​പ​ദാർഥങ്ങൾ മണിക്കൂ​റു​ക​ളോ​ളം മേശപ്പു​റ​ത്തോ മറ്റോ വെച്ചി​രു​ന്നാൽ അതിൽ ബാക്ടീ​രിയ പെരു​കു​ക​യും ഭക്ഷ്യവി​ഷ​ബാ​ധ​യ്‌ക്കു കാരണ​മാ​കു​ക​യും ചെയ്‌തേ​ക്കാം. അങ്ങനെ സംഭവി​ക്കാ​തി​രി​ക്കാൻ അവ ഫ്രിഡ്‌ജിൽ സൂക്ഷി​ക്കുക. ഇനി, നിങ്ങ​ളെ​ത്തന്നെ ബാക്ടീ​രി​യ​യിൽനി​ന്നു സംരക്ഷി​ക്ക​ണ​മെ​ന്നു​ണ്ടെ​ങ്കിൽ ആന്റി-ബാക്ടീ​രി​യൽ ഉത്‌പ​ന്നങ്ങൾ ഉപയോ​ഗി​ക്കേണ്ട ആവശ്യ​മൊ​ന്നു​മില്ല. “ദിവസം ഏതാനും തവണ കൈകൾ സോപ്പി​ട്ടു കഴുകി​യാൽ മതി,” പത്രം പറയുന്നു.

വായന ഓർമ​യ്‌ക്ക്‌ ഉത്തേജകം

ഓർമ​ശക്തി മെച്ച​പ്പെ​ടു​ത്താൻ എങ്ങനെ കഴിയും? “അതിന്‌ അത്ഭുത​മൊ​ന്നും പ്രതീ​ക്ഷി​ക്ക​രുത്‌. മസ്‌തി​ഷ്‌കത്തെ പ്രവർത്ത​ന​നി​ര​ത​മാ​ക്കുക, അതാണ​തി​ന്റെ രഹസ്യം,” ബ്രസീ​ലി​ന്റെ ഫോൽയാ ഓൺലൈൻ പറയുന്നു. മസ്‌തി​ഷ്‌കത്തെ ഉത്തേജി​പ്പി​ക്കാ​നുള്ള ഏറ്റവും മെച്ചമായ ഒരു മാർഗം വായന​യാണ്‌. അതെങ്ങനെ? നാഡീ​വി​ദ​ഗ്‌ധൻ ഇവാൻ ഇസ്‌ക്യെർഡോ പറയുന്നു: “ഒരാൾ ‘മരം’ എന്നു വായി​ച്ചു​ക​ഴി​യുന്ന നിമിഷം, അയാൾക്ക്‌ അറിയാ​വുന്ന സകല മരങ്ങളും ഒരു സെക്കൻഡി​ന്റെ നൂറി​ലൊ​രം​ശം നേരം​കൊണ്ട്‌ അയാളു​ടെ മനസ്സി​ലൂ​ടെ മിന്നി​മ​റ​യു​ന്നു.” അദ്ദേഹ​ത്തി​ന്റെ അഭി​പ്രാ​യ​ത്തിൽ, “ഇതെല്ലാം സംഭവി​ക്കു​ന്നത്‌ ബോധ​പൂർവ​മ​ല്ലാ​തെ​യാണ്‌.” ഇത്തരത്തി​ലുള്ള മാനസി​ക​പ്ര​വർത്ത​നങ്ങൾ മസ്‌തി​ഷ്‌കത്തെ ബാധി​ക്കുന്ന അൽ​സൈ​മേ​ഴ്‌സ്‌ പോലുള്ള രോഗങ്ങൾ പിടി​പെ​ടാ​നുള്ള സാധ്യത കുറയ്‌ക്കു​ന്നു​വെന്ന്‌ അദ്ദേഹം വിശ്വ​സി​ക്കു​ന്നു. ഓർമ​ത്ത​ക​രാ​റു​ക​ളെ​ക്കു​റി​ച്ചു പഠിക്കുന്ന ബ്രസീ​ലി​ലെ സാവൊ പൗലോ​യി​ലുള്ള ഗവേഷ​ണ​കേ​ന്ദ്ര​ത്തി​ലെ നാഡീ​വി​ദ​ഗ്‌ധൻ വാഗ്നർ ഗാറ്റാസ്‌ പറയുന്നു: “ഓർമ നാം എത്രയ​ധി​കം ഉപയോ​ഗി​ക്കു​ന്നു​വോ, അത്രയും അതു സംരക്ഷി​ക്ക​പ്പെ​ടു​ക​യാണ്‌.”

ലിഖി​ത​സ​ന്ദേ​ശ​ങ്ങ​ളു​ടെ അതി​പ്ര​സ​രം

“ലോക​മൊ​ട്ടാ​കെ, 36,000 കോടി​യി​ലേറെ ലിഖിത സന്ദേശ​ങ്ങ​ളാണ്‌ ആളുകൾ വർഷം​തോ​റും മൊ​ബൈൽ ഫോണു​ക​ളി​ലൂ​ടെ അയയ്‌ക്കു​ന്നത്‌,” ഇന്റർനാ​ഷണൽ ഹെറാൾഡ്‌ ട്രിബ്യൂൺ റിപ്പോർട്ടു ചെയ്‌താ​ണിത്‌. “അതായത്‌ ഓരോ ദിവസ​വും ഏകദേശം 100 കോടി ഹ്രസ്വ​സ​ന്ദേ​ശങ്ങൾ.” ഷോർട്ട്‌ മെസിജ്‌ സെർവിസ്‌ അഥവാ എസ്‌എം​എസ്‌ കൂടുതൽ ഉപയോ​ഗ​പ്ര​ദ​മാ​യി​ക്കൊ​ണ്ടി​രി​ക്കു​ക​യാണ്‌. കൂടുതൽ കമ്പനികൾ തങ്ങളുടെ സാധന​ങ്ങ​ളു​ടെ പരസ്യങ്ങൾ അതു വാങ്ങു​മെന്നു തോന്നു​ന്ന​വ​രു​ടെ മൊ​ബൈൽ ഫോണി​ലേക്ക്‌ ലിഖിത സന്ദേശ​ങ്ങ​ളാ​യി അയയ്‌ക്കു​ന്നു. പോപ്പി​ന്റെ പ്രാർഥ​നകൾ സ്വന്തം സെൽഫോ​ണിൽ കിട്ടണ​മെന്ന്‌ ആഗ്രഹി​ക്കു​ന്ന​വർക്ക്‌ അത്‌ ആവശ്യ​പ്പെ​ടാ​വു​ന്ന​താണ്‌. നെതർലൻഡ്‌സി​ലെ പോലീ​സു​കാർ മോഷ്ടി​ക്ക​പ്പെട്ട മൊ​ബൈൽ ഫോണു​ക​ളി​ലേക്ക്‌ എസ്‌എം​എസ്‌ അയച്ചു​കൊ​ണ്ടി​രി​ക്കും, ആ ഫോണു​കൾ വാങ്ങാൻ സാധ്യ​ത​യു​ള്ള​വരെ അതു മോഷ്ടി​ച്ച​താ​ണെന്ന്‌ അറിയി​ക്കാ​നാ​ണിത്‌. “ഞാൻ നിന്നെ വിവാ​ഹ​മോ​ചനം ചെയ്യുന്നു” എന്ന്‌ പുരുഷൻ ഭാര്യ​യോ​ടു മൂന്നു തവണ പ്രഖ്യാ​പി​ച്ചാൽ വിവാ​ഹ​മോ​ച​ന​ത്തി​നു മതപര​മായ നിയമം അനുമതി നൽകുന്ന ചില രാജ്യ​ങ്ങ​ളിൽ അത്‌ എസ്‌എം​എ​സി​ലൂ​ടെ അയച്ചാ​ലും ആധികാ​രി​കം തന്നെ.

ഒച്ചയു​ണ്ടാ​ക്കുന്ന കളിപ്പാ​ട്ടങ്ങൾ ശ്രദ്ധി​ക്കു​ക

“ഒച്ചയു​ണ്ടാ​ക്കുന്ന കളിപ്പാ​ട്ടങ്ങൾ കുഞ്ഞു​ങ്ങ​ളു​ടെ ശ്രവണ​പ്രാ​പ്‌തി​ക്കു ദോഷം​ചെ​യ്യും,” ടൊ​റോ​ന്റോ സ്റ്റാർ പത്രം പറയുന്നു. “മൂന്നു വയസ്സിൽ താഴെ​യു​ള്ള​വർക്കു​വേണ്ടി ഉണ്ടാക്കിയ 40 കളിപ്പാ​ട്ടങ്ങൾ” പരി​ശോ​ധി​ച്ച​പ്പോൾ “കുറഞ്ഞത്‌ 25 എണ്ണമെ​ങ്കി​ലും കുഞ്ഞു​ങ്ങ​ളു​ടെ കേൾവി​ക്കു തകരാ​റു​വ​രു​ത്താൻ പോന്ന​താ​യി​രു​ന്നു” എന്ന്‌ കാനഡ​യിൽനി​ന്നുള്ള ശ്രവണ​വി​ദ​ഗ്‌ധ​രു​ടെ ഒരു സംഘം കണ്ടെത്തി​യ​താ​യി പത്രം പറയുന്നു. ഒരു കളിപ്പാ​ട്ട​മാ​യി ഉണ്ടാക്കിയ സെൽഫോ​ണി​ന്റെ ഏറ്റവും കൂടിയ ശബ്ദപരി​മാ​ണം 115 ഡെസി​ബെൽ ആയിരു​ന്നു. ആ ശബ്ദം “ഒരു ജെറ്റ്‌ വിമാ​ന​ത്തി​ന്റേ​തി​നെ​ക്കാൾ കുറവാ​ണെ​ങ്കി​ലും മിക്ക ഡിസ്‌കോ ക്ലബ്ബുക​ളി​ലേ​തി​ലും ബഹളമ​യ​മാണ്‌” എന്ന്‌ ശ്രവണ​വി​ദ​ഗ്‌ധൻ റിച്ചാർഡ്‌ ലാറോക്‌ പറഞ്ഞു. ‘ഹെൽത്ത്‌ കാനഡ’ ഇപ്പോൾ അനുവ​ദി​ച്ചി​രി​ക്കുന്ന നിലവാ​രം 100 ഡെസി​ബെൽ ആണ്‌. എന്നാൽ “അര മണിക്കൂർ നേര​മൊ​ക്കെ [കുട്ടി] ഇത്തരം ശബ്ദം കേട്ടു​കൊ​ണ്ടി​രി​ക്കു​ന്നെ​ങ്കിൽ 87 ഡെസി​ബെൽ എന്ന ശബ്ദനി​ല​വാ​ര​മാ​യി​രി​ക്കും അവനു കൂടുതൽ സുരക്ഷി​തം” എന്ന്‌ പഠനം സൂചി​പ്പി​ക്കു​ന്ന​താ​യി ലേഖനം പറയുന്നു.