വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ഞങ്ങളുടെ വായനക്കാരിൽനിന്ന്‌

ഞങ്ങളുടെ വായനക്കാരിൽനിന്ന്‌

ഞങ്ങളുടെ വായന​ക്കാ​രിൽനിന്ന്‌

കുട്ടികൾ “കുട്ടി​യു​ടെ ആദ്യവർഷങ്ങൾ—മാതാ​പി​താ​ക്കൾ ചെയ്യേ​ണ്ടത്‌” (2004 നവംബർ 8) എന്ന ലേഖന​പ​രമ്പര ഞാൻ അടുത്ത​കാ​ലത്തു വായി​ക്കാ​നി​ട​യാ​യി. അത്‌ എന്നിൽ അത്രയ​ധി​കം മതിപ്പു​ള​വാ​ക്കി​യ​തി​നാ​ലാണ്‌ ഞാനിതു നിങ്ങൾക്ക്‌ എഴുതു​ന്നത്‌. എന്റെ മകൾക്ക്‌ അഞ്ചുവ​യസ്സ്‌ ആകാറാ​യി. ഉണർന്നി​രി​ക്കുന്ന സമയം മുഴു​വ​നും അവൾക്കു ചെയ്യാൻ എന്തെങ്കി​ലു​മൊ​ക്കെ പട്ടിക​പ്പെ​ടു​ത്ത​ണ​മെ​ന്നാ​യി​രു​ന്നു എന്റെ വിചാരം. എന്നാൽ, സ്വതഃ​സി​ദ്ധ​മായ കളികൾ കുട്ടി​ക​ളു​ടെ സർഗാ​ത്മ​ക​തയെ ഉണർത്തു​ക​യും അവരുടെ സാമൂ​ഹി​ക​വും മാനസി​ക​വും വൈകാ​രി​ക​വു​മായ പ്രാപ്‌തി​കളെ വികസി​പ്പി​ക്കു​ക​യും ചെയ്യു​ന്ന​തി​നാൽ അത്‌ അവർക്ക്‌ ആവശ്യ​മാ​ണെന്ന ചില വിദ്യാ​ഭ്യാ​സ​വി​ദ​ഗ്‌ധ​രു​ടെ അഭി​പ്രാ​യം മാസിക ചൂണ്ടി​ക്കാ​ട്ടി. വളരെ നന്ദി! ഇത്തരം വിഷയ​ങ്ങ​ളെ​ക്കു​റി​ച്ചുള്ള ലേഖനങ്ങൾ തുടർന്നും പ്രസി​ദ്ധീ​ക​രി​ക്കു​മ​ല്ലോ!

ഐ. കെ., റഷ്യ

ഈ ലേഖനങ്ങൾ വായിച്ചു ഞാൻ കരഞ്ഞു​പോ​യി. 29 വർഷം മുമ്പ്‌ എനി​ക്കൊ​രു കുഞ്ഞു പിറന്ന സമയ​ത്തെ​ക്കു​റി​ച്ചു ഞാൻ ചിന്തിച്ചു. അന്നു ഞാൻ തീരെ ചെറു​പ്പ​മാ​യി​രു​ന്നു, യഹോ​വയെ സേവി​ക്കു​ന്നു​മി​ല്ലാ​യി​രു​ന്നു. ഞാൻ ഒരുപാ​ടു പിശകു​കൾ വരുത്തി. എന്നാൽ ഖേദത്തി​ന്റെ കണ്ണീർ ഇന്ന്‌ ആനന്ദാ​ശ്രു​ക്ക​ളാ​യി മാറി​യി​രി​ക്കു​ന്നു. ഒരാഴ്‌ച​മു​മ്പാണ്‌ എന്റെ മകൾക്ക്‌ അവളുടെ ആദ്യത്തെ കുഞ്ഞു​ണ്ടാ​യത്‌. എന്റെ പേരക്കി​ടാ​വിന്‌ യഹോ​വയെ സേവി​ക്കുന്ന മാതാ​പി​താ​ക്കൾ ഉണ്ടല്ലോ​യെ​ന്നും അവർക്ക്‌ ഇത്തരം ലേഖന​ങ്ങ​ളിൽനി​ന്നു പ്രയോ​ജനം നേടാ​നാ​കു​മ​ല്ലോ​യെ​ന്നും ഓർക്കു​മ്പോൾ ഞാൻ യഹോ​വ​യ്‌ക്ക്‌ അകമഴിഞ്ഞ നന്ദിപ​റ​യു​ന്നു.

ഇ. എച്ച്‌., ഐക്യ​നാ​ടു​കൾ

യുവജ​നങ്ങൾ ചോദി​ക്കു​ന്നു “യുവജ​നങ്ങൾ ചോദി​ക്കു​ന്നു . . . എനിക്കി​ഷ്ട​മാ​ണെന്ന്‌ ഞാൻ എങ്ങനെ പറയും?” (2004 നവംബർ 8) എന്ന ലേഖന​ത്തി​നു വളരെ നന്ദി. ഞങ്ങളുടെ കോർട്ടിങ്‌ ബന്ധം അവസാ​നി​ച്ചത്‌ അടുത്ത​കാ​ല​ത്താണ്‌, അവൾതന്നെ അതു വേണ്ടെ​ന്നു​വെച്ചു. എന്നാൽ, എനിക്ക​പ്പോ​ഴും അവളെ ഇഷ്ടമാ​യി​രു​ന്ന​തി​നാൽ അവൾ തിരി​ച്ചു​വ​രും എന്നു ഞാൻ പ്രത്യാ​ശി​ച്ചു. പക്ഷേ, ഈ ലേഖനം വായി​ച്ചു​ക​ഴി​ഞ്ഞ​പ്പോൾ, എന്റെ തോന്നൽ വെറും സ്വപ്‌ന​മാ​ണെന്നു ഞാൻ തിരി​ച്ച​റി​ഞ്ഞു. യാഥാർഥ്യം അംഗീ​ക​രി​ക്കാൻ എനിക്കു കഴിയു​മെന്ന്‌ ആദ്യമാ​യി എനിക്കു തോന്നി​ത്തു​ടങ്ങി. ഈ പ്രാ​യോ​ഗിക വിഷയം ചർച്ച ചെയ്‌ത​തി​നു നന്ദി. ബൈബിൾ തത്ത്വങ്ങൾ സഹായ​ത്തി​നെ​ത്തു​ന്നത്‌ ഒരിക്കൽക്കൂ​ടെ എനിക്കു കാണാൻ കഴിഞ്ഞു.

വൈ. കെ., ജപ്പാൻ

വിവാഹം കഴിക്കാ​നാ​യി ആരെ​യെ​ങ്കി​ലും അടുത്ത​റി​യാ​നുള്ള ഉദ്ദേശ്യ​മൊ​ന്നും തത്‌കാ​ലം എനിക്കില്ല. എങ്കിലും ജാഗ്ര​ത​പാ​ലി​ക്കാൻ ഈ ലേഖനം എന്നെ സഹായി​ക്കു​ന്നു. ഞങ്ങൾ, യുവജ​നങ്ങൾ സാത്താന്റെ ആക്രമ​ണ​ങ്ങൾക്ക്‌ ഇരയാ​കാ​നുള്ള സാധ്യത കൂടു​ത​ലാ​ണെ​ന്നു​ള്ളതു ശരിയാണ്‌. എന്നാൽ ഞങ്ങൾക്കു സഹായ​ത്തി​നാ​യി യഹോ​വ​യുണ്ട്‌ എന്നതും സത്യമാണ്‌. ഇത്തരം ലേഖനങ്ങൾ തുടർന്നും പ്രസി​ദ്ധീ​ക​രി​ക്കു​മ​ല്ലോ!

സി. ഡി., റൊമാ​നി​യ

കാര്യങ്ങൾ യാഥാർഥ്യ​ബോ​ധ​ത്തോ​ടെ നോക്കി​ക്കാ​ണാൻ ഈ ലേഖനം എന്നെ സഹായി​ച്ചു. വേണ്ടത്ര സമയ​മെ​ടു​ത്ത​ശേ​ഷമേ ഹൃദയം തുറക്കാ​വൂ എന്ന തീരു​മാ​ന​ത്തി​ലെ​ത്താൻ ഈ ലേഖനം സഹായ​ക​മാ​യി​രു​ന്നു. എല്ലാറ്റി​ലു​മു​പരി, സഭയോ​ടൊ​ത്തു കാര്യങ്ങൾ ശുഷ്‌കാ​ന്തി​യോ​ടെ ചെയ്‌തു​കൊണ്ട്‌ എന്നെക്കു​റി​ച്ചുള്ള മതിപ്പു വർധി​പ്പി​ക്കു​ന്ന​തി​നും യഹോ​വ​യു​മാ​യുള്ള ബന്ധം മെച്ച​പ്പെ​ടു​ത്തു​ന്ന​തി​നും ഇത്‌ എന്നെ പ്രേരി​പ്പി​ച്ചു. എല്ലാവർക്കും ആകർഷ​ക​മായ വ്യക്തി​ത്വ​മു​ള്ള​വ​നാ​കാൻ ഇതെല്ലാം എന്നെ സഹായി​ക്കും. ഇത്തരം ലേഖനങ്ങൾ പ്രസി​ദ്ധീ​ക​രി​ച്ചു​കൊണ്ട്‌ യുവജ​ന​ങ്ങ​ളോ​ടു താത്‌പ​ര്യ​വും കരുത​ലും പ്രകട​മാ​ക്കു​ന്ന​തി​നു നന്ദി!

ഡി. കെ., ഹോളണ്ട്‌

എന്റെ ഒരു സുഹൃത്ത്‌, അവൾ ഇഷ്ടപ്പെ​ടുന്ന ഒരാ​ളെ​ക്കു​റിച്ച്‌ എന്നോടു സംസാ​രി​ച്ചു. മുന്നോ​ട്ടു​പോ​കു​ന്നതു സംബന്ധിച്ച്‌ അവൾ എന്റെ ഉപദേശം തേടി. ഞങ്ങൾ ബൈബിൾ തത്ത്വങ്ങ​ളെ​ക്കു​റി​ച്ചു ചിന്തി​ക്കാൻ ശ്രമിച്ചു. അടുത്ത ദിവസം​തന്നെ ഈ മാസിക കിട്ടി​യ​പ്പോൾ ഞങ്ങൾ എത്ര വിസ്‌മ​യി​ച്ചു​പോ​യെ​ന്നോ! ഇത്തരം ലേഖനങ്ങൾ പ്രസി​ദ്ധീ​ക​രി​ക്കു​ന്ന​തി​നു വളരെ നന്ദി!

ജെ. എസ്‌., അയർലൻഡ്‌

എനിക്ക്‌ 14 വയസ്സുണ്ട്‌. എന്റെ ക്ലാസ്സിൽ പ്രേമ​വും പ്രേമ​ബ​ന്ധ​ങ്ങ​ളും പലപ്പോ​ഴും ഒരു സംഭാ​ഷ​ണ​വി​ഷ​യ​മാണ്‌. ഈ ലേഖനം വായി​ച്ച​പ്പോൾ, ഭാവി​യിൽ ഒരു വിവാ​ഹ​ഇ​ണയെ തിര​ഞ്ഞെ​ടു​ക്കേണ്ട വിധം സംബന്ധിച്ച ഒട്ടനവധി കാര്യങ്ങൾ ഞാൻ മനസ്സി​ലാ​ക്കി. യഹോവ ഞങ്ങൾക്കു​വേണ്ടി എത്ര നന്നായി കരുതു​ക​യും നല്ല ബുദ്ധി​യു​പ​ദേ​ശങ്ങൾ നൽകു​ക​യും ചെയ്യു​ന്നു​വെ​ന്നും ഞാൻ തിരി​ച്ച​റി​ഞ്ഞു. എതിർലിം​ഗ​വർഗ​ത്തിൽപ്പെ​ട്ട​വ​രോട്‌ ദൈവ​മു​മ്പാ​കെ അംഗീ​കാ​ര​മുള്ള രീതി​യിൽ, ജ്ഞാനപൂർവം പെരു​മാ​റാൻ ഞാൻ ആഗ്രഹി​ക്കു​ന്നു. ഇതു​പോ​ലെ​യുള്ള ഒന്നാന്തരം ലേഖനങ്ങൾ തുടർന്നും പ്രസി​ദ്ധീ​ക​രി​ക്കു​മ​ല്ലോ.

കെ. ഐ., ജപ്പാൻ