ദൈവം യഥാർഥത്തിൽ കരുതലുള്ളവനാണോ?
ദൈവം യഥാർഥത്തിൽ കരുതലുള്ളവനാണോ?
ഒരു ദൈവമുണ്ടെങ്കിൽ മനുഷ്യർ ഇത്രയേറെ കഷ്ടപ്പാട് അനുഭവിക്കാൻ അവൻ അനുവദിക്കുകയില്ലായിരുന്നു എന്നു പലരും ന്യായവാദം ചെയ്യുന്നു. ചിലർ ഇങ്ങനെ ചോദിക്കാറുണ്ട്: “ഞങ്ങൾക്കു ദൈവത്തെ ആവശ്യമായിരുന്നപ്പോൾ അവൻ എവിടെയായിരുന്നു?” ദുരിതക്കയത്തിൽ മുങ്ങിത്താണിട്ടുള്ള, പീഡനത്തിന്റെ തീച്ചൂളയിൽ എരിഞ്ഞടങ്ങിയിട്ടുപോലുമുള്ള, കോടിക്കണക്കിന് ആളുകളുടെ കദനകഥകൾ നിറഞ്ഞതാണ് ചരിത്രത്തിന്റെ ഏടുകൾ.
എന്നാൽ ജീവജാലങ്ങളിൽ ദൃശ്യമായിരിക്കുന്ന വിസ്മയാവഹമായ രൂപകൽപ്പനയും ക്രമവും കരുതലുള്ള ഒരു സ്രഷ്ടാവ് ഉണ്ടെന്നുള്ളതിനു വ്യക്തമായ തെളിവു നൽകുന്നു. നമ്മെക്കുറിച്ചു കരുതലുള്ള ഒരു ദൈവം ഇത്രയധികം കഷ്ടപ്പാട് അനുവദിക്കുന്നത് എന്തുകൊണ്ടാണ്? നമുക്കു ദൈവത്തെ ശരിയായ രീതിയിൽ ആരാധിക്കാൻ കഴിയണമെങ്കിൽ ആ പ്രധാനപ്പെട്ട ചോദ്യത്തിന് തൃപ്തികരമായ ഉത്തരം ലഭിച്ചേ മതിയാകൂ. നമുക്ക് അത് എവിടെ കണ്ടെത്താനാകും?
ദൈവം യഥാർത്ഥത്തിൽ നമ്മെ സംബന്ധിച്ചു കരുതുന്നുവോ? എന്ന ലഘുപത്രികയെക്കുറിച്ചു കൂടുതൽ വിവരങ്ങൾ അറിയാൻ ഞങ്ങൾ നിങ്ങളെ ക്ഷണിക്കുകയാണ്. “ദൈവം കഷ്ടപ്പാട് അനുവദിച്ചിരിക്കുന്നതിന്റെ കാരണം,” “മത്സരത്തിന്റെ ഫലം എന്തായിത്തീർന്നിരിക്കുന്നു?” എന്നീ ഭാഗങ്ങളുടെ ശ്രദ്ധാപൂർവകമായ പരിചിന്തനം നിങ്ങൾക്കു തൃപ്തികരമായ ഉത്തരങ്ങൾ നൽകുമെന്നു ഞങ്ങൾ കരുതുന്നു.
□ കടപ്പാടുകളൊന്നും കൂടാതെ, ദൈവം യഥാർത്ഥത്തിൽ നമ്മെ സംബന്ധിച്ചു കരുതുന്നുവോ? എന്ന ലഘുപത്രികയെക്കുറിച്ച് കൂടുതൽ വിവരങ്ങൾ അറിയാൻ ഞാൻ ആഗ്രഹിക്കുന്നു.
□ സൗജന്യ ഭവന ബൈബിൾ പഠനപരിപാടിയിൽ പങ്കെടുക്കാൻ താത്പര്യമുണ്ട്. എന്റെ മേൽവിലാസം ഈ കൂപ്പണിൽ കൊടുത്തിരിക്കുന്നു: