മോശം കൂട്ടുകെട്ട് എനിക്കെങ്ങനെ ഒഴിവാക്കാനാകും?
യുവജനങ്ങൾ ചോദിക്കുന്നു . . .
മോശം കൂട്ടുകെട്ട് എനിക്കെങ്ങനെ ഒഴിവാക്കാനാകും?
“സ്കൂളിൽ ഒരു പെൺകുട്ടിയുമായി ഞാൻ ചങ്ങാത്തത്തിലായി. . . . അവൾ മയക്കുമരുന്ന് ഉപയോഗിച്ചിരുന്നില്ല. പാർട്ടികൾക്കു പോകുമകയോ കുത്തഴിഞ്ഞ ലൈംഗികതയിൽ ഏർപ്പെടുകയോ ചെയ്തിരുന്നില്ല. അരുതാത്തതൊന്നും അവളുടെ നാവിൽനിന്നു വരുമായിരുന്നില്ല. എല്ലായ്പോഴും ‘എ’ ഗ്രേഡ് കിട്ടിയിരുന്ന മിടുക്കി. പക്ഷേ അവളുമായുള്ള സഖിത്വം എനിക്കൊരു മോശം കൂട്ടുകെട്ടായിരുന്നു.”—ബെവർലി. *
എന്തുകൊണ്ടാണ് ബെവർലി അങ്ങനെ പറഞ്ഞത്? അനാരോഗ്യകരമായ പ്രവർത്തനങ്ങളിൽ ഏർപ്പെടാൻ ആ പെൺകുട്ടി തന്നെ സ്വാധീനിച്ചതായി ബെവർലി ഇപ്പോൾ തിരിച്ചറിയുന്നു. മാത്രമല്ല, “അവളോടു കൂട്ടുകൂടി നടന്നപ്പോൾ, ഞാൻ ആത്മവിദ്യയെക്കുറിച്ചുള്ള പുസ്തകങ്ങൾ വായിക്കാനും തുടങ്ങി, ഞാൻ ആത്മവിദ്യയോടു ബന്ധപ്പെട്ട ഒരു കഥയെഴുതുകപോലും ചെയ്തു,” ബെവർലി പറയുന്നു.
മെലാനി എന്നു പേരുള്ള ഒരു പെൺകുട്ടിയും കൂട്ടുകെട്ടിന്റെ ഫലമായി മോശം പെരുമാറ്റത്തിലേക്കു വഴുതി വീണവളാണ്. ഇവളുടെ ചങ്ങാത്തം സഹക്രിസ്ത്യാനിയെന്ന് അവകാശപ്പെടുന്ന ഒരാളോടായിരുന്നു. ഒരാളുമായുള്ള കൂട്ടുകെട്ട് നല്ലതായിരിക്കുമോയെന്നു നിങ്ങൾക്ക് എങ്ങനെ അറിയാൻ കഴിയും? അവിശ്വാസികളുമായുള്ള ഉറ്റ ചങ്ങാത്തം എപ്പോഴും അപകടകരമാണോ? സഹക്രിസ്ത്യാനികൾ തമ്മിലുള്ള സുഹൃദ്ബന്ധം എല്ലായ്പോഴും സുരക്ഷിതമാണോ?
വിശേഷാൽ, എതിർലിംഗവർഗത്തിൽപ്പെട്ട ഒരാളുമായുള്ള സുഹൃദ്ബന്ധം സംബന്ധിച്ചെന്ത്? ഒരാളെ ഭാവി വിവാഹിത ഇണയായി മനസ്സിൽക്കാണുന്നെങ്കിൽ, ആ വ്യക്തിയുമായുള്ള ബന്ധം ആരോഗ്യകരമായ ഒന്നായിരിക്കുമോയെന്ന് നിങ്ങൾക്ക് എങ്ങനെ അറിയാൻ കഴിയും? ഇത്തരം ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്താൻ ബൈബിൾ തത്ത്വങ്ങൾ സഹായിക്കുന്നത് എങ്ങനെയെന്നു നമുക്കു നോക്കാം.
എങ്ങനെയുള്ളവരാണു നല്ല കൂട്ടുകാർ?
സഹപാഠി സത്യദൈവത്തെ ആരാധിക്കുന്നില്ല എന്ന വസ്തുത അവളുമായി സൗഹൃദം സ്ഥാപിക്കുന്നതിൽനിന്ന് ബെവർലിയെ തടയണമായിരുന്നോ? സഹവിശ്വാസിയല്ല എന്ന ഒറ്റക്കാരണംകൊണ്ട് ഒരു വ്യക്തി മാന്യതയില്ലാത്തവനോ അധാർമിക സ്വഭാവമുള്ളവനോ ആണെന്ന് സത്യക്രിസ്ത്യാനികൾ നിഗമനം ചെയ്യുന്നില്ലെന്നതു ശരിതന്നെ. എന്നാൽ ഉറ്റസൗഹൃദം 1 കൊരിന്ത്യർ 15:33, പി.ഒ.സി. ബൈബിൾ) പൗലൊസ് എന്താണ് അർഥമാക്കിയത്?
സ്ഥാപിക്കുന്ന കാര്യത്തിൽ ജാഗ്രത പാലിക്കാൻ കാരണമുണ്ട്. ഒന്നാം നൂറ്റാണ്ടിലെ കൊരിന്ത്യ സഭയിലുള്ളവർക്ക് പൗലൊസ് അപ്പൊസ്തലൻ പിൻവരുന്ന മുന്നറിയിപ്പു നൽകുകയുണ്ടായി: “അധമമായ സംസർഗ്ഗം സദാചാരങ്ങളെ ദുഷിപ്പിക്കും.” (ആ കൊരിന്ത്യ ക്രിസ്ത്യാനികളിൽ ചിലർ എപ്പിക്യൂറസ് എന്ന ഗ്രീക്ക് തത്ത്വജ്ഞാനിയുടെ അനുയായികളായ എപ്പിക്യൂര്യരുമായി സഹവസിച്ചിരിക്കാൻ ഏറെ സാധ്യതയുണ്ടായിരുന്നു. സുബോധത്തോടെ, ധൈര്യവും ആത്മനിയന്ത്രണവും നീതിയും ഉള്ളവരായി ജീവിക്കാൻ എപ്പിക്യൂറസ് അനുയായികളെ പഠിപ്പിച്ചിരുന്നു. രഹസ്യപാപങ്ങൾ ചെയ്യുന്നതിനെ അദ്ദേഹം നിരുത്സാഹപ്പെടുത്തുകപോലും ചെയ്തു. അപ്പോൾപ്പിന്നെ, എപ്പിക്യൂര്യരെയും സമാനമായ ആശയങ്ങളുള്ള ക്രിസ്തീയ സഭാംഗങ്ങളെയും പോലും “അധമമായ സംസർഗ്ഗം” അഥവാ മോശമായ സഹവാസം എന്നു പൗലൊസ് മുദ്രകുത്തിയത് എന്തുകൊണ്ടാണ്?
എപ്പിക്യൂര്യർ സത്യദൈവത്തെ ആരാധിക്കുന്നവർ അല്ലായിരുന്നു. അവർ മരിച്ചവരുടെ പുനരുത്ഥാനത്തിൽ വിശ്വസിച്ചിരുന്നില്ല, അതിനാൽ ഇപ്പോഴത്തെ ജീവിതം പരമാവധി ആസ്വദിക്കുക എന്നതിലായിരുന്നു അവരുടെ മുഴുശ്രദ്ധയും. (പ്രവൃത്തികൾ 17:18, 19, 32) കൊരിന്ത്യ സഭയിലെ ചിലർക്ക് ഇവരുമായുള്ള സഹവാസംമൂലം പുനരുത്ഥാനത്തിലുള്ള വിശ്വാസം നഷ്ടപ്പെട്ടു തുടങ്ങിയിരുന്നതിൽ അതിശയിക്കാനില്ല. അതുകൊണ്ടാണ് 1 കൊരിന്ത്യർ 15-ാം അധ്യായത്തിൽ പുനരുത്ഥാന പ്രത്യാശ ഒരു യാഥാർഥ്യമാണെന്ന് ആ ആദിമക്രിസ്ത്യാനികൾക്ക് ഉറപ്പുനൽകുന്നതിനുള്ള നിരവധി വാദമുഖങ്ങൾ നാം കാണുന്നത്. മോശമായ സഹവാസത്തിനെതിരെയുള്ള പൗലൊസിന്റെ മുന്നറിയിപ്പും ഈ അധ്യായത്തിലാണ്.
ഇതിൽനിന്ന് എന്തു പഠിക്കാൻ കഴിയും? ദൈവത്തിൽ വിശ്വസിക്കാത്ത ആളുകൾപോലും അഭികാമ്യമായ ഗുണങ്ങൾ പ്രകടിപ്പിച്ചെന്നുവരാം. പക്ഷേ അങ്ങനെയുള്ളവരെ നിങ്ങൾ ഉറ്റമിത്രങ്ങളാക്കുന്നെങ്കിൽ നിങ്ങളുടെ ചിന്താരീതി, വിശ്വാസം, പെരുമാറ്റം എന്നിവ മോശമായി സ്വാധീനിക്കപ്പെടും. അതുകൊണ്ട് കൊരിന്ത്യർക്കുള്ള തന്റെ രണ്ടാമത്തെ ലേഖനത്തിൽ പൗലൊസ് എഴുതി: “നിങ്ങൾ അവിശ്വാസികളോടു ഇണയല്ലാപ്പിണ കൂടരുത്.”—2 കൊരിന്ത്യർ 6:14-17.
പൗലൊസിന്റെ വാക്കുകളിലെ ജ്ഞാനം ഫ്രെഡ് എന്ന 16 വയസ്സുകാരൻ മനസ്സിലാക്കി. അവൻ സ്കൂളിലെ ഒരു പാഠ്യേതര പ്രവർത്തനത്തിൽ ഏർപ്പെടാൻ ആദ്യം തീരുമാനിച്ചു. ഒരു വികസ്വര ദേശത്തു പോയി അവിടത്തെ കുട്ടികളെ പഠിപ്പിക്കുന്നതിൽ സഹായിക്കുന്നത് അതിൽ ഉൾപ്പെട്ടിരുന്നു. എന്നിരുന്നാലും, ഫ്രെഡും സഹപാഠികളും ഒന്നിച്ച് ഇതിനുവേണ്ടി തയ്യാറെടുക്കവേ ഫ്രെഡ് തന്റെ തീരുമാനം മാറ്റി. പിന്നീട് അവൻ പറഞ്ഞു: “അവരോടൊത്ത് അത്രയധികം സമയം ചെലവഴിക്കുന്നത് എനിക്ക് ആത്മീയമായി അപകടകരമായിരിക്കുമെന്ന് എനിക്കു കാണാൻ കഴിഞ്ഞു.” ഇക്കാരണത്താൽ അവൻ അതിൽനിന്നു പിന്മാറി, ബുദ്ധിമുട്ട് അനുഭവിക്കുന്നവരെ മറ്റു രീതികളിൽ സഹായിക്കാൻ തീരുമാനിച്ചു.
സഹക്രിസ്ത്യാനികൾക്കിടയിലെ സുഹൃദ്ബന്ധങ്ങൾ
ക്രിസ്തീയ സഭയ്ക്ക് ഉള്ളിലെ സുഹൃദ്ബന്ധങ്ങൾ സംബന്ധിച്ചോ? യുവാവായ തിമൊഥെയൊസിന് പൗലൊസ് ഇങ്ങനെ മുന്നറിയിപ്പു നൽകി: “ഒരു വലിയ വീട്ടിൽ പൊന്നും വെള്ളിയുംകൊണ്ടുള്ള സാമാനങ്ങൾ മാത്രമല്ല, മരവും മണ്ണുംകൊണ്ടുള്ളവയും ഉണ്ടു; ചിലതു മാന്യകാര്യത്തിന്നും ചിലതു ഹീനകാര്യത്തിന്നും ഉപയോഗിക്കുന്നു. ഇവയെ വിട്ടകന്നു തന്നെത്താൻ വെടിപ്പാക്കുന്നവൻ വിശുദ്ധവും ഉടമസ്ഥന്നു ഉപയോഗവുമായി നല്ലവേലെക്കു ഒക്കെയും ഒരുങ്ങിയിരിക്കുന്ന മാനപാത്രം ആയിരിക്കും.” (2 തിമൊഥെയൊസ് 2:20, 21) ക്രിസ്ത്യാനികൾക്കിടയിലും മാന്യമായി പെരുമാറാത്ത ചിലർ ഉണ്ടായിരുന്നേക്കാം എന്ന യാഥാർഥ്യം പൗലൊസ് മറച്ചുവെച്ചില്ല. അങ്ങനെയുള്ളവരെ വിട്ടകലാൻ യാതൊരു മറയുമില്ലാതെ അവൻ തിമൊഥെയൊസിനെ ഉദ്ബോധിപ്പിച്ചു.
സഹക്രിസ്ത്യാനികളെ സംശയദൃഷ്ടിയോടെ വീക്ഷിക്കണം എന്നാണോ അതിനർഥം? അല്ല. സുഹൃത്തുക്കൾ എല്ലാം തികഞ്ഞവരായിരിക്കണമെന്നും പ്രതീക്ഷിക്കരുത്. (സഭാപ്രസംഗി 7:16-18) എന്നിരുന്നാലും, ഒരു യുവാവ് അല്ലെങ്കിൽ യുവതി ക്രിസ്തീയ യോഗങ്ങളിൽ സംബന്ധിക്കുന്നുണ്ടെന്നോ, മാതാപിതാക്കൾ സഭയിലെ തീക്ഷ്ണരായ അംഗങ്ങൾ ആണെന്നോ ഉള്ളതുകൊണ്ടുമാത്രം ആ വ്യക്തി നിങ്ങളുടെ ഉറ്റമിത്രമായിരിക്കാൻ പറ്റിയ ആളാകണമെന്നില്ല.
സദൃശവാക്യങ്ങൾ 20:11 പറയുന്നു. അതുകൊണ്ട് ഇപ്രകാരം ചിന്തിക്കുന്നത് ജ്ഞാനമായിരിക്കും: യഹോവയുമായുള്ള ബന്ധമാണോ ഈ വ്യക്തിയുടെ ജീവിതത്തിന്റെ കേന്ദ്രബിന്ദു? അതോ, “ലോകത്തിന്റെ ആത്മാവിനെ” പ്രതിഫലിപ്പിക്കുന്ന ചിന്താഗതിയും മനോഭാവങ്ങളും ഈ വ്യക്തിയിൽ കാണുന്നുണ്ടോ? (1 കൊരിന്ത്യർ 2:12; എഫെസ്യർ 2:2) ആ വ്യക്തിയോടൊപ്പം ആയിരിക്കുന്നത് യഹോവയെ ആരാധിക്കാനുള്ള നിങ്ങളുടെ ആഗ്രഹത്തെ ഊട്ടിയുറപ്പിക്കുന്നുവോ?
തന്റെ “ക്രിയകളാൽ തന്നേ ഒരുത്തന്റെ പ്രവൃത്തി വെടിപ്പും നേരുമുള്ളതാകുമോ എന്നു അറിയാം,”യഹോവയോടും ആത്മീയ കാര്യങ്ങളോടും അകമഴിഞ്ഞ സ്നേഹമുള്ളവരെ സുഹൃത്തുക്കളാക്കുന്നെങ്കിൽ, നിങ്ങൾ കുഴപ്പങ്ങൾ ഒഴിവാക്കുമെന്നു മാത്രമല്ല ദൈവത്തെ സേവിക്കാനുള്ള കൂടുതൽ ശക്തി നിങ്ങൾക്കു ലഭിക്കുകയും ചെയ്യും. പൗലൊസ് തിമൊഥെയോസിനോടു പറഞ്ഞതു ശ്രദ്ധിക്കുക: “നിർമലഹൃദയത്തോടുകൂടെ കർത്താവിനെ വിളിക്കുന്നവരോടു ചേർന്ന് നീതി, വിശ്വാസം, സ്നേഹം, സമാധാനം എന്നിവയിൽ ലക്ഷ്യം വയ്ക്കുക.”—2 തിമൊഥെയൊസ് 2:22, ഓശാന ബൈബിൾ.
എതിർലിംഗവർഗത്തിൽപ്പെട്ടവരോടുള്ള സഖിത്വം
വിവാഹം കഴിക്കാനാഗ്രഹിക്കുന്ന പ്രായപൂർത്തിയായ ഒരു വ്യക്തിയാണു നിങ്ങൾ എന്നിരിക്കട്ടെ. നാം പരിചിന്തിച്ച തത്ത്വങ്ങൾ വിവാഹഇണയെ തിരഞ്ഞെടുക്കുന്ന കാര്യത്തിലും ബാധകമാക്കേണ്ടത് എങ്ങനെയെന്നു നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ? ഭാവി ഇണയായിത്തീർന്നേക്കാവുന്ന വ്യക്തിയിൽ ആകർഷകമായ പല കാര്യങ്ങളും ഉണ്ടായിരുന്നേക്കാം. എന്നാൽ ആ വ്യക്തി ആത്മീയമായി എങ്ങനെയുള്ള ആളാണ് എന്നതാണ് എല്ലാറ്റിലും പ്രധാനം.
അതുകൊണ്ടുതന്നെ, ‘കർത്താവിൽ വിശ്വസിക്കുന്നവൻ’ അല്ലാത്ത ഒരാളെ വിവാഹം ചെയ്യുന്നതിനെതിരെ ബൈബിൾ ആവർത്തിച്ചു മുന്നറിയിപ്പു നൽകുന്നു. (1 കൊരിന്ത്യർ 7:39; ആവർത്തനപുസ്തകം 7:3, 4; നെഹെമ്യാവു 13:25) സഹവിശ്വാസികൾ അല്ലാത്ത ആളുകളും ആശ്രയയോഗ്യരും മാന്യതയുള്ളവരും പരിഗണനയുള്ളവരും ഒക്കെ ആയിരുന്നേക്കാം. എന്നാൽ നിങ്ങൾക്കുള്ളതുപോലെ അത്തരം ഗുണങ്ങൾ പ്രകടമാക്കുന്നതിൽ മെച്ചപ്പെടാനും വർഷങ്ങൾ കടന്നുപോകവേ വിവാഹബന്ധത്തെ കരുത്തുറ്റതാക്കി സംരക്ഷിക്കാനും ഉള്ള പ്രചോദനം അവർക്കില്ല.
അതേസമയം, യഹോവയ്ക്കു സമർപ്പണം ചെയ്തിരിക്കുന്ന, അവനോടു വിശ്വസ്തതയോടെ പറ്റിനിൽക്കുന്ന ഒരാൾ എന്തുതന്നെ സംഭവിച്ചാലും ക്രിസ്തീയ ഗുണങ്ങൾ നട്ടുവളർത്താനും അവ സംരക്ഷിക്കാനും മനപ്പൂർവശ്രമം ചെയ്യുന്നു. ഇണയോടുള്ള സ്നേഹവും യഹോവയുമായുള്ള നല്ല ബന്ധവും തമ്മിൽ ബൈബിൾ ബന്ധിപ്പിക്കുന്നുണ്ടെന്ന് ഈ വ്യക്തി തിരിച്ചറിയുന്നു. (എഫെസ്യർ 5:28, 32; 1 പത്രൊസ് 3:7) അങ്ങനെ, ഇരുവരും യഹോവയെ സ്നേഹിക്കുന്നവരാണെങ്കിൽ പരസ്പരം വിശ്വസ്തരായിരിക്കാനുള്ള ഏറ്റവും ശക്തമായ പ്രേരകഘടകമായിരിക്കും അത്.
എന്നാൽ അതിന്റെ അർഥം, സഹവിശ്വാസികൾ തമ്മിലുള്ള വിവാഹങ്ങൾ ദാമ്പത്യവിജയം ഉറപ്പുതരുന്നു എന്നാണോ? അല്ല. ഉദാഹരണത്തിന്, ആത്മീയ കാര്യങ്ങളിൽ നാമമാത്ര താത്പര്യം മാത്രമുള്ള ഒരാളെ നിങ്ങൾ വിവാഹം കഴിക്കുന്നുവെന്നിരിക്കട്ടെ, എന്തു സംഭവിക്കും? ഈ വ്യവസ്ഥിതിയുടെ സമ്മർദങ്ങൾ ചെറുത്തുനിൽക്കാനുള്ള ത്രാണിയില്ലാതെ, ആത്മീയമായി ബലഹീനനായ ആ വ്യക്തി ക്രിസ്തീയ സഭയിൽനിന്ന് ഒഴുകിയകലാനുള്ള കൂടുതൽ സാധ്യതയുണ്ട്. (ഫിലിപ്പിയർ 3:18; 1 യോഹന്നാൻ 2:19) നിങ്ങളുടെ ഇണയെ “ലോകത്തിന്റെ മാലിന്യം” ഗ്രസിച്ചിരിക്കുന്നെങ്കിൽ അതു നിങ്ങൾക്കുണ്ടാക്കുന്ന ഹൃദയവേദനയും ദാമ്പത്യപ്രശ്നങ്ങളും എത്രമാത്രമായിരിക്കും എന്നു ചിന്തിച്ചുനോക്കൂ.—2 പത്രൊസ് 2:20.
വിവാഹത്തിലേക്കു നീങ്ങിയേക്കാവുന്ന ഒരു ബന്ധം വളർത്തിയെടുക്കുന്നതിനു മുമ്പുതന്നെ ഇതു പരിചിന്തിക്കുക: അയാൾ ആത്മീയതയുള്ള വ്യക്തിയാണ് എന്നതിന് തെളിവു നൽകുന്നുണ്ടോ? ക്രിസ്തീയ ജീവിതരീതി പിന്തുടരുന്നതിൽ ആ വ്യക്തി ഒരു നല്ല മാതൃക വെക്കുന്നുണ്ടോ? ബൈബിൾ സത്യം അയാളുടെ അല്ലെങ്കിൽ അവളുടെ ഉള്ളിൽ ആഴത്തിൽ പതിഞ്ഞിട്ടുണ്ടോ, അതോ ആത്മീയ വളർച്ചയ്ക്ക് ഇനിയും സമയം ആവശ്യമാണോ? ആ വ്യക്തിയുടെ ജീവിതത്തിലെ മുഖ്യ പ്രചോദനഘടകം യഹോവയോടുള്ള സ്നേഹമാണെന്ന് നിങ്ങൾക്കു ബോധ്യമുണ്ടോ? ആ വ്യക്തിക്കു സത്കീർത്തിയുണ്ട് എന്നറിയുന്നതു സഹായകമാണ്. എന്നിരുന്നാലും, നിങ്ങൾ ഇഷ്ടപ്പെടുന്നയാൾ യഹോവയ്ക്ക് അർപ്പിതനാണെന്നും ദാമ്പത്യത്തിൽ ഒരു ഉത്തമപങ്കാളിയായിരിക്കുമെന്നും ആത്യന്തികമായി നിങ്ങൾക്കുതന്നെ ഉറപ്പു തോന്നേണ്ടതുണ്ട്.
“മോശം കൂട്ടുകെട്ടിലേക്ക്” ആകർഷിക്കപ്പെടുന്ന ചിലർ ആദ്യം ആകർഷിക്കപ്പെടുന്നത് അനുചിതമായ വിനോദമോ മറ്റെന്തെങ്കിലും പ്രവർത്തനങ്ങളോ പോലുള്ള മോശം കാര്യങ്ങളിലേക്കാണ് എന്നതും ഓർമിക്കുക. ക്രിസ്തീയ സഭയിലുള്ള മാതൃകായോഗ്യരായ ചെറുപ്പക്കാർ അത്തരം കാര്യങ്ങളിൽ നിങ്ങളോടൊപ്പം ചേരുകയില്ല. അതുകൊണ്ട് നിങ്ങളുടെ ഹൃദയത്തെ പരിശോധിക്കുക.
നിങ്ങളുടെ ഹൃദയത്തിന് ശിക്ഷണം ആവശ്യമാണെന്നു തിരിച്ചറിയുന്നെങ്കിൽ അതോർത്തു നിരാശപ്പെടരുത്. ഹൃദയത്തിനു ശിക്ഷണം നൽകുക സാധ്യമാണ്. (സദൃശവാക്യങ്ങൾ 23:12) പിൻവരുന്നപ്രകാരം സ്വയം ചോദിക്കുന്നത് പ്രധാനമാണ്: നിങ്ങളുടെ ഉള്ളിന്റെ ഉള്ളിലെ ആഗ്രഹമെന്താണ്? നല്ലതിലേക്കും നല്ലതു ചെയ്യുന്നവരിലേക്കും ആകർഷിക്കപ്പെടാനാണോ നിങ്ങൾ ആഗ്രഹിക്കുന്നത്? യഹോവയുടെ സഹായത്താൽ നിങ്ങൾക്ക് അത്തരമൊരു ഹൃദയം വികസിപ്പിച്ചെടുക്കാൻ കഴിയും? (സങ്കീർത്തനം 97:10) തെറ്റും ശരിയും തിരിച്ചറിയാൻ നിങ്ങളുടെ ഗ്രഹണപ്രാപ്തികളെ പരിശീലിപ്പിക്കുകവഴി ആരോഗ്യകരമായ, കെട്ടുപണിചെയ്യുന്ന സഖിത്വം ആരോടൊത്തുള്ളതാണെന്നു തീരുമാനിക്കുക നിങ്ങൾക്ക് എളുപ്പമായിരിക്കും.—എബ്രായർ 5:14.
[അടിക്കുറിപ്പ്]
^ പേരുകൾക്കു മാറ്റം വരുത്തിയിരിക്കുന്നു.
[12-ാം പേജിലെ ചിത്രം]
നല്ല സുഹൃത്തുക്കൾ നല്ല ആത്മീയ സ്വാധീനമാണ്