ജീവിതത്തിന്റെ ഉദ്ദേശ്യം എന്ത്?
ജീവിതത്തിന്റെ ഉദ്ദേശ്യം എന്ത്?
◼ തത്ത്വചിന്തകരും ദൈവശാസ്ത്രജ്ഞരും സാധാരണക്കാരും ആ ചോദ്യവുമായി പയറ്റാൻ തുടങ്ങിയിട്ട് സഹസ്രാബ്ദങ്ങളായി. അവരുടെ ശ്രമങ്ങളെല്ലാം പാഴായിരിക്കുന്നു. അതുകൊണ്ട് ആ ചോദ്യത്തിന് ഉത്തരം കണ്ടെത്താൻ കഴിയില്ലെന്ന നിഗമനത്തിലാണ് പലരും എത്തിച്ചേർന്നിരിക്കുന്നത്. എന്നാൽ അതിന് ഉത്തരമുണ്ട് എന്നതാണു വാസ്‌തവം. അത് ഗഹനമേറിയതാണെങ്കിലും സങ്കീർണമല്ല.
ആ ഉത്തരം ഉള്ളത് ബൈബിളിലാണ്. ജീവിതം സന്തോഷപ്രദവും ഉദ്ദേശ്യപൂർണവുമാക്കാനുള്ള ഒരു സുപ്രധാന പടി ഇതാണ്: ദൈവം ഇത്രയധികം കഷ്ടപ്പാടും അനീതിയും അനുവദിച്ചിരിക്കുന്നത് എന്തുകൊണ്ടെന്നു മനസ്സിലാക്കുക, എന്നിട്ട് അവനുമായി ഒരു നല്ല ബന്ധം വളർത്തിയെടുക്കുക. എന്നാൽ ഇത് എങ്ങനെ ചെയ്യാനാകും? ജീവിതത്തിന്റെ ഉദ്ദേശ്യം എന്ത്? അതു നിങ്ങൾക്കെങ്ങനെ കണ്ടെത്താം? എന്ന 32 പേജുള്ള ലഘുപത്രിക ഇതു ചെയ്യാൻ അനേകരെ സഹായിച്ചിരിക്കുന്നു.
ഈ ലഘുപത്രികയെക്കുറിച്ചു കൂടുതൽ വിവരങ്ങൾ അറിയാൻ ആഗ്രഹിക്കുന്നെങ്കിൽ ദയവായി ഇതോടൊപ്പം നൽകിയിരിക്കുന്ന കൂപ്പൺ പൂരിപ്പിച്ച് ഈ മാസികയുടെ 5-ാം പേജിലെ അനുയോജ്യമായ മേൽവിലാസത്തിൽ അയയ്‌ക്കുക.
□ കടപ്പാടുകളൊന്നും കൂടാതെ, ജീവിതത്തിന്റെ ഉദ്ദേശ്യം എന്ത്? അതു നിങ്ങൾക്കെങ്ങനെ കണ്ടെത്താം? എന്ന ലഘുപത്രികയെക്കുറിച്ച് കൂടുതൽ വിവരങ്ങൾ അറിയാൻ ഞാൻ ആഗ്രഹിക്കുന്നു.
□ സൗജന്യ ഭവന ബൈബിൾ പഠനപരിപാടിയിൽ പങ്കെടുക്കാൻ താത്പര്യമുണ്ട്. എന്റെ മേൽവിലാസം ഈ കൂപ്പണിൽ കൊടുത്തിരിക്കുന്നു: