വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

നിങ്ങൾ കന്യാമറിയത്തോടു പ്രാർഥിക്കണമോ?

നിങ്ങൾ കന്യാമറിയത്തോടു പ്രാർഥിക്കണമോ?

ബൈബി​ളി​ന്റെ വീക്ഷണം

നിങ്ങൾ കന്യാ​മ​റി​യ​ത്തോ​ടു പ്രാർഥി​ക്ക​ണ​മോ?

ക്രി സ്‌ത്യാ​നി​ത്വ​ത്തെ​പ്പറ്റി കുറ​ച്ചെ​ങ്കി​ലും അറിവു​ള്ള​വ​രിൽ മിക്കവർക്കും​തന്നെ മറിയം എന്ന കഥാപാ​ത്രം സുപരി​ചി​ത​യാണ്‌. യേശു​വി​ന്റെ അമ്മയാ​കാൻ തിര​ഞ്ഞെ​ടു​ത്തു​കൊണ്ട്‌ സർവശ​ക്ത​നായ ദൈവം ഈ യുവതി​യെ പ്രത്യേ​കാൽ അനു​ഗ്ര​ഹി​ച്ച​താ​യി തിരു​വെ​ഴു​ത്തു​കൾ പറയുന്നു. മറിയം ഒരു കന്യക​യാ​യി​രി​ക്കെ​യാണ്‌ യേശു​വി​നെ ഗർഭം ധരിച്ചത്‌ എന്നതി​നാൽ അവന്റെ ജനനം വിശേ​ഷ​ത​യുള്ള ഒന്നായി​രു​ന്നു. ക്രൈ​സ്‌ത​വ​മ​ണ്ഡ​ല​ത്തി​ലെ ചില സഭകൾ മറിയ​ത്തിന്‌ ദീർഘ​കാ​ല​മാ​യി തങ്ങളുടെ ആരാധ​ന​യിൽ പ്രത്യേക സ്ഥാനം നൽകി​പ്പോ​ന്നി​ട്ടുണ്ട്‌. പൊതു​യു​ഗം (പൊ.യു.) 431-ൽ എഫേസൂ​സി​ലെ സുന്നഹ​ദോസ്‌, മറിയത്തെ “ദൈവ​മാ​താവ്‌” ആയി പ്രഖ്യാ​പി​ച്ചു. * അവളോ​ടു പ്രാർഥി​ക്കാൻ ഇന്ന്‌ പല ആളുക​ളും പഠിപ്പി​ക്ക​പ്പെ​ടു​ന്നു.

ശരിയായ വ്യക്തി​യോ​ടാ​യി​രി​ക്കണം പ്രാർഥി​ക്കേ​ണ്ടത്‌ എന്ന്‌ ആത്മാർഥ​ഹൃ​ദ​യ​മുള്ള ആരാധ​കർക്ക്‌ അറിയാം. ഇതു സംബന്ധിച്ച്‌ ബൈബിൾ എന്താണു പഠിപ്പി​ക്കു​ന്നത്‌? ക്രിസ്‌ത്യാ​നി​കൾ കന്യാ​മ​റി​യ​ത്തോ​ടു പ്രാർഥി​ക്ക​ണ​മോ?

‘ഞങ്ങളെ പ്രാർത്ഥി​പ്പാൻ പഠിപ്പി​ക്കേ​ണമേ’

‘കർത്താവേ, ഞങ്ങളെ പ്രാർത്ഥി​പ്പാൻ പഠിപ്പി​ക്കേ​ണമേ’ എന്ന്‌ യേശു​വി​ന്റെ ശിഷ്യ​ന്മാ​രിൽ ഒരാൾ അവനോട്‌ അഭ്യർഥി​ച്ച​താ​യി ലൂക്കൊ​സി​ന്റെ സുവി​ശേ​ഷ​വി​വ​രണം രേഖ​പ്പെ​ടു​ത്തു​ന്നു. അതിനുള്ള പ്രതി​ക​ര​ണ​മാ​യി യേശു, “നിങ്ങൾ പ്രാർത്ഥി​ക്കു​മ്പോൾ ചൊ​ല്ലേ​ണ്ടി​യതു: സ്വർഗ്ഗ​സ്ഥ​നായ ഞങ്ങളുടെ പിതാവേ, നിന്റെ നാമം വിശു​ദ്ധീ​ക​രി​ക്ക​പ്പെ​ടേ​ണമേ” എന്നാ​ണെന്നു പറഞ്ഞു. അതു​പോ​ലെ തന്റെ ഗിരി​പ്ര​ഭാ​ഷ​ണ​ത്തി​നി​ട​യി​ലും യേശു തന്റെ അനുഗാ​മി​കളെ “സ്വർഗ്ഗ​സ്ഥ​നായ ഞങ്ങളുടെ പിതാവേ, നിന്റെ നാമം വിശു​ദ്ധീ​ക​രി​ക്ക​പ്പെ​ടേ​ണമേ” എന്നു പ്രാർഥി​ക്കാൻ പഠിപ്പി​ക്കു​ക​യു​ണ്ടാ​യി.—ലൂക്കൊസ്‌ 11:1, 2; മത്തായി 6:9.

ഇതിൽനിന്ന്‌ ആദ്യം​തന്നെ പഠിക്കാൻ കഴിയുന്ന സംഗതി, പ്രാർഥന അഥവാ ആരാധ​ന​യു​ടേ​തായ വാക്കുകൾ നാം അർപ്പി​ക്കേ​ണ്ടത്‌ യേശു​വി​ന്റെ പിതാ​വായ യഹോ​വ​യ്‌ക്കാ​യി​രി​ക്കണം എന്നാണ്‌. മറ്റാ​രോ​ടെ​ങ്കി​ലും പ്രാർഥി​ക്കാൻ ബൈബിൾ ഒരിട​ത്തും നമുക്ക്‌ അനുവാ​ദം നൽകി​യി​ട്ടില്ല. ഇത്‌ ഉചിത​വു​മാണ്‌. കാരണം, മോ​ശെക്ക്‌ പത്തു കൽപ്പനകൾ ലഭിച്ച അവസര​ത്തിൽ അവനോ​ടു പറയ​പ്പെ​ട്ട​തു​പോ​ലെ യഹോവ അനന്യ​ഭക്തി നിഷ്‌കർഷി​ക്കുന്ന “തീക്ഷ്‌ണ​ത​യുള്ള ദൈവം” ആണ്‌.—പുറപ്പാ​ടു 20:5.

കൊന്ത എണ്ണി പ്രാർഥി​ക്കു​ന്നതു സംബന്ധിച്ച്‌ എന്ത്‌?

ഒരുകൂ​ട്ടം പ്രാർഥ​നകൾ നിശ്ചിത ക്രമത്തിൽ ആവർത്തിച്ച്‌ ഉരുവി​ടു​ക​വഴി അനു​ഗ്ര​ഹങ്ങൾ കൈവ​രി​ക്കാ​മെ​ന്നാണ്‌ മറിയ​ത്തോ​ടു പ്രാർഥി​ക്കുന്ന പലരെ​യും പഠിപ്പി​ച്ചി​രി​ക്കു​ന്നത്‌. നന്മ നിറഞ്ഞ മറിയമേ, സ്വർഗ​സ്ഥ​നായ ഞങ്ങളുടെ പിതാവേ തുടങ്ങിയ ജപങ്ങൾ ഇതിൽ ഉൾപ്പെ​ടു​ന്നു. കത്തോ​ലി​ക്കരെ സംബന്ധി​ച്ചി​ട​ത്തോ​ളം, “മറിയാ​രാ​ധ​ന​യു​ടെ ഏറ്റവും വ്യാപ​ക​മായ പ്രതീ​ക​മാണ്‌ കൊന്ത എന്നുള്ള​തിൽ സംശയ​മില്ല,” കത്തോ​ലി​ക്കാ​മ​ത​ത്തി​ന്റെ പ്രതീ​കങ്ങൾ (ഇംഗ്ലീഷ്‌) എന്ന പുസ്‌തകം പറയുന്നു. ജപങ്ങൾ എണ്ണാൻ ഉപയോ​ഗി​ക്കുന്ന മുത്തു​കൾകൊ​ണ്ടുള്ള ഒരു മാലയാണ്‌ കൊന്ത. ആ പുസ്‌തകം ഇങ്ങനെ വിശദീ​ക​രി​ക്കു​ന്നു: “ഓരോ വലിയ മുത്തു​കൊണ്ട്‌ വേർതി​രി​ക്ക​പ്പെ​ട്ടി​രി​ക്കുന്ന, പത്തു മുത്തുകൾ വീതമുള്ള അഞ്ചു സെറ്റുകൾ, അമ്പത്‌ ‘നന്മ നിറഞ്ഞ മറിയമേ’യും അഞ്ച്‌ ‘സ്വർഗ​സ്ഥ​നായ ഞങ്ങളുടെ പിതാവേ’യും അഞ്ച്‌ ‘പിതാ​വി​നും പുത്ര​നും പരിശു​ദ്ധാ​ത്മാ​വി​നും സ്‌തുതി’യും ചൊല്ലാ​നു​ള്ള​താണ്‌.” കൊന്ത ഉപയോ​ഗിച്ച്‌ ഭക്തിപൂർവം ഉരുവി​ടുന്ന ഈ പ്രാർഥ​നകൾ ദൈവം പ്രീതി​യോ​ടെ ശ്രദ്ധി​ക്കു​ന്നു​ണ്ടോ?

ഇക്കാര്യ​ത്തി​ലും, യേശു ശിഷ്യ​ന്മാർക്കു നൽകിയ നിർദേ​ശങ്ങൾ നമുക്ക്‌ ആധികാ​രി​ക​മായ ഉത്തരം നൽകുന്നു. അവൻ ഇപ്രകാ​രം പറഞ്ഞു: “പ്രാർത്ഥി​ക്ക​യിൽ നിങ്ങൾ ജാതി​ക​ളെ​പ്പോ​ലെ ജല്‌പനം ചെയ്യരു​തു; അതിഭാ​ഷ​ണ​ത്താൽ ഉത്തരം കിട്ടും എന്നല്ലോ അവർക്കു തോന്നു​ന്നത്‌.” (മത്തായി 6:7) അതു​കൊണ്ട്‌ ഒരേ പ്രാർഥ​നകൾ ആവർത്തിച്ച്‌ ഉരുവി​ടു​ന്നത്‌ ഒഴിവാ​ക്കാൻ യേശു വളരെ വ്യക്തമാ​യി തന്റെ അനുഗാ​മി​ക​ളോ​ടു പറഞ്ഞു.

‘എന്നാൽ കൊന്ത ഉപയോ​ഗി​ച്ചു ചൊല്ലുന്ന ജപങ്ങളു​ടെ ഭാഗമായ സ്വർഗ​സ്ഥ​നായ ഞങ്ങളുടെ പിതാവേ എന്ന പ്രാർഥന ഏറ്റു​ചൊ​ല്ലാൻ യേശു ശിഷ്യ​ന്മാ​രെ പഠിപ്പി​ച്ചി​ല്ലേ’ എന്നു ചിലർ ചോദി​ച്ചേ​ക്കാം. യേശു ഒരു മാതൃ​കാ​പ്രാർഥന പഠിപ്പി​ച്ചു എന്നതു ശരിതന്നെ, അത്‌ സ്വർഗ​സ്ഥ​നായ ഞങ്ങളുടെ പിതാവേ അല്ലെങ്കിൽ കർത്തൃ​പ്രാർഥന എന്ന പേരിൽ അറിയ​പ്പെ​ടു​ക​യും ചെയ്‌തി​രി​ക്കു​ന്നു. എന്നിരു​ന്നാ​ലും, പ്രാർഥി​ക്കു​മ്പോൾ “ജല്‌പനം” ചെയ്യു​ന്ന​തി​നെ​തി​രെ അഥവാ യാന്ത്രി​ക​മാ​യി ഒരേ കാര്യ​ങ്ങൾതന്നെ ആവർത്തിച്ച്‌ ഉരുവി​ടു​ന്ന​തി​നെ​തി​രെ മുന്നറി​യി​പ്പു നൽകിയ ഉടനെ​യാണ്‌ യേശു മാതൃ​കാ​പ്രാർഥന പഠിപ്പി​ച്ചത്‌ എന്നതു ശ്രദ്ധി​ക്കുക. ശിഷ്യ​ന്മാ​രെ പ്രാർഥി​ക്കാൻ പഠിപ്പി​ച്ച​താ​യി രേഖ​പ്പെ​ടു​ത്തി​യി​രി​ക്കുന്ന രണ്ടു സന്ദർഭ​ങ്ങ​ളി​ലും യേശു വ്യത്യസ്‌ത വാക്കു​ക​ളാണ്‌ ഉപയോ​ഗി​ച്ചത്‌ എന്നതും മാതൃ​കാ​പ്രാർഥന മനഃപാ​ഠ​മാ​ക്കി അതേപടി ആവർത്തി​ക്കാൻ അവൻ ഉദ്ദേശി​ച്ചി​ല്ലെന്നു വ്യക്തമാ​ക്കു​ന്നു. (മത്തായി 6:9-15; ലൂക്കൊസ്‌ 11:2-4) അതേ, ഈ സന്ദർഭ​ങ്ങ​ളിൽ യേശു പ്രാർഥ​ന​യിൽ അവതരി​പ്പിച്ച ആശയങ്ങൾ സമാന​മാ​യി​രു​ന്നെ​ങ്കി​ലും വാക്കുകൾ വ്യത്യ​സ്‌ത​മാ​യി​രു​ന്നു. തന്റെ അനുഗാ​മി​കൾ എങ്ങനെ പ്രാർഥി​ക്കണം, എന്തി​നെ​ല്ലാം​വേണ്ടി പ്രാർഥി​ക്കണം എന്നതിനെ സംബന്ധിച്ച്‌ അവൻ മാതൃ​കകൾ നൽകുക മാത്ര​മാ​യി​രു​ന്നു എന്ന നിഗമ​ന​ത്തി​ലേ​ക്കാണ്‌ ഇതു നമ്മെ നയിക്കു​ന്നത്‌. ഏറ്റവും പ്രധാ​ന​മാ​യി, നാം ആരോടു പ്രാർഥി​ക്ക​ണ​മെ​ന്നും അവന്റെ വാക്കുകൾ വ്യക്തമാ​ക്കു​ന്നു.

മറിയ​ത്തോ​ടുള്ള ആദരവ്‌

മറിയ​ത്തോ​ടു പ്രാർഥി​ക്കാൻ തിരു​വെ​ഴു​ത്തു​കൾ ക്രിസ്‌ത്യാ​നി​കളെ പഠിപ്പി​ക്കു​ന്നി​ല്ലെന്ന വസ്‌തുത ദൈവ​ത്തി​ന്റെ ഉദ്ദേശ്യ​ങ്ങ​ളു​ടെ പൂർത്തീ​ക​ര​ണ​ത്തിൽ അവൾ വഹിച്ച പങ്കിനെ യാതൊ​രു പ്രകാ​ര​ത്തി​ലും നിസ്സാ​രീ​ക​രി​ക്കു​ന്നില്ല. അവളുടെ പുത്രൻ മുഖാ​ന്തരം കൈവ​രുന്ന അനു​ഗ്ര​ഹങ്ങൾ അനുസ​ര​ണ​മുള്ള മുഴു മനുഷ്യ​വർഗ​ത്തി​ന്റെ​യും നിത്യ​പ്ര​യോ​ജ​ന​ത്തിന്‌ ഉതകും. “എല്ലാത​ല​മു​റ​ക​ളും എന്നെ ഭാഗ്യ​വതി എന്നു വാഴ്‌ത്തും” എന്ന്‌ മറിയം തന്നെക്കു​റി​ച്ചു​തന്നെ പറയു​ക​യു​ണ്ടാ​യി. മറിയം “സ്‌ത്രീ​ക​ളിൽ . . . അനു​ഗ്ര​ഹി​ക്ക​പ്പെ​ട്ടവൾ” ആണെന്ന്‌ അവളുടെ ബന്ധുവായ എലീശ​ബെത്ത്‌ സാക്ഷ്യ​പ്പെ​ടു​ത്തി. തീർച്ച​യാ​യും അത്‌ ശരിയാ​യി​രു​ന്നു. മിശി​ഹാ​യെ ഉദരത്തിൽ വഹിക്കാൻ തിര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ക​യെ​ന്നത്‌ അതിവി​ശി​ഷ്ട​മായ ഒരു പദവി​ത​ന്നെ​യാ​യി​രു​ന്നു.—ലൂക്കൊസ്‌ 1:42, 48, 49.

എന്നിരു​ന്നാ​ലും, മറിയത്തെ മാത്രമല്ല തിരു​വെ​ഴു​ത്തു​കൾ അനുഗൃ​ഹീത എന്നു വിശേ​ഷി​പ്പി​ച്ചി​ട്ടു​ള്ളത്‌. പുരാതന ഇസ്രാ​യേൽ ജനതയു​ടെ പ്രയോ​ജ​ന​ത്തി​നാ​യി സ്വീക​രിച്ച നടപടി​കൾ നിമിത്തം യായേ​ലി​നെ “നാരീ​ജ​ന​ത്തിൽ അനു​ഗ്രഹം ലഭിച്ചവൾ” എന്നു വിശേ​ഷി​പ്പി​ച്ചി​രി​ക്കു​ന്നു. (ന്യായാ​ധി​പ​ന്മാർ 5:24) യായേൽ, മറിയം തുടങ്ങി ബൈബി​ളിൽ പരാമർശി​ക്ക​പ്പെ​ട്ടി​രി​ക്കുന്ന ദൈവ​ഭ​ക്ത​രായ നിരവധി സ്‌ത്രീ​കൾ തീർച്ച​യാ​യും നമ്മുടെ അനുക​ര​ണ​ത്തിന്‌ അർഹരാണ്‌, എന്നാൽ ആരാധ​ന​യ്‌ക്കല്ല.

മറിയം യേശു​വി​ന്റെ ഒരു വിശ്വസ്‌ത അനുഗാ​മി ആയിരു​ന്നു. അവന്റെ ഭൗമി​ക​ശു​ശ്രൂ​ഷ​ക്കാ​ലത്ത്‌ വിവിധ സന്ദർഭ​ങ്ങ​ളി​ലും അതു​പോ​ലെ മരണസ​മ​യ​ത്തും മറിയം ഒപ്പം ഉണ്ടായി​രു​ന്നു. യേശു​വി​ന്റെ പുനരു​ത്ഥാ​ന​ശേഷം അവൾ അവന്റെ സഹോ​ദ​ര​ന്മാ​രു​മൊത്ത്‌ “ഒരുമ​ന​പ്പെട്ടു പ്രാർത്ഥന കഴിച്ചു​പോ​ന്നു.” ഇത്‌, പൊ.യു. 33 പെന്തെ​ക്കൊ​സ്‌തിൽ അവരോ​ടൊ​പ്പം അവളും പരിശു​ദ്ധാ​ത്മാ​വി​നാൽ അഭിഷി​ക്ത​യാ​യെ​ന്നും തന്മൂലം ക്രിസ്‌തു​വി​നോ​ടൊ​പ്പം സ്വർഗ​ത്തിൽ വാഴ്‌ച നടത്താ​നി​രി​ക്കുന്ന മണവാട്ടി വർഗത്തി​ന്റെ ഭാഗമാ​യി​രി​ക്കാ​നുള്ള പ്രത്യാശ അവൾക്ക്‌ ഉണ്ടായി​രു​ന്നെ​ന്നും വിശ്വ​സി​ക്കാൻ നമുക്കു കാരണം നൽകുന്നു.—മത്തായി 19:28; പ്രവൃ​ത്തി​കൾ 1:14; 2:1-4; വെളി​പ്പാ​ടു 21:2, 9.

എന്നാൽ ഇതൊ​ന്നും മറിയ​ത്തോ​ടു പ്രാർഥി​ക്കാൻ നമുക്ക്‌ അനുമതി നൽകു​ന്നില്ല. ഹൃദയം​ഗ​മ​മായ പ്രാർഥന ആരാധ​ന​യു​ടെ അവിഭാ​ജ്യ ഘടകമാണ്‌, ‘പ്രാർഥ​ന​യിൽ ഉറ്റിരി​ക്കാൻ’ ക്രിസ്‌ത്യാ​നി​കൾ പ്രോ​ത്സാ​ഹി​പ്പി​ക്ക​പ്പെ​ട്ടി​രി​ക്കു​ന്നു. (റോമർ 12:13) എന്നാൽ, ആരാധ​ന​യു​ടേ​തായ ഈ പ്രകട​ന​ങ്ങ​ളെ​ല്ലാം യേശു​ക്രി​സ്‌തു മുഖാ​ന്തരം യഹോ​വ​യ്‌ക്കു മാത്ര​മാണ്‌ അർപ്പി​ക്കേ​ണ്ടത്‌.—മത്തായി 4:10; 1 തിമൊ​ഥെ​യൊസ്‌ 2:5, 6.

[അടിക്കു​റിപ്പ്‌]

^ മറിയം ദൈവ​മാ​താവ്‌ ആണെന്ന ആശയം, യേശു ദൈവ​മാ​ണെന്നു പഠിപ്പി​ക്കുന്ന തിരു​വെ​ഴു​ത്തു​വി​രുദ്ധ ത്രി​ത്വോ​പ​ദേ​ശത്തെ അടിസ്ഥാ​ന​മാ​ക്കി​യു​ള്ള​താണ്‌.