വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

“ഒരു മുതിർന്ന വ്യക്തിയുമായുള്ള ആശയവിനിമയം” കൗമാരക്കാർക്ക്‌ ആവശ്യം

“ഒരു മുതിർന്ന വ്യക്തിയുമായുള്ള ആശയവിനിമയം” കൗമാരക്കാർക്ക്‌ ആവശ്യം

“ഒരു മുതിർന്ന വ്യക്തി​യു​മാ​യുള്ള ആശയവി​നി​മയം” കൗമാ​ര​ക്കാർക്ക്‌ ആവശ്യം

വാത്സല്യ​വും ശ്രദ്ധയും ലഭിക്കു​മ്പോൾ കൊച്ചു​കു​ഞ്ഞു​ങ്ങൾ ആരോ​ഗ്യ​മു​ള്ള​വ​രാ​യി വളരുന്നു, മാതാ​പി​താ​ക്ക​ളു​ടെ പരിലാ​ളനം വേണ​മെന്നു തോന്നു​മ്പോൾ കുഞ്ഞുങ്ങൾ മുട്ടി​ലി​ഴഞ്ഞ്‌ അവരുടെ മടിയിൽ ചെന്നി​രി​ക്കു​ന്നു, കരുത​ലുള്ള എല്ലാ മാതാ​പി​താ​ക്കൾക്കും അറിയാ​വുന്ന കാര്യ​ങ്ങ​ളാ​ണിവ. എന്നാൽ കൗമാ​ര​ത്തി​ലെ​ത്തു​മ്പോ​ഴേ​ക്കും ഈ കുട്ടികൾ മാതാ​പി​താ​ക്കളെ അകറ്റി​നി​റു​ത്താ​നാ​ണു കൂടുതൽ സാധ്യ​ത​യെന്ന്‌ യു.എസ്‌.എ.-യിലെ കാലി​ഫോർണി​യ​യി​ലുള്ള ഓക്ക്‌ലൻഡി​ലെ ചിൽഡ്രൻസ്‌ ഹോസ്‌പി​റ്റൽ ആൻഡ്‌ റിസർച്ച്‌ സെന്ററി​ലെ കൗമാര വൈദ്യ​ശാ​സ്‌ത്ര വിഭാ​ഗ​ത്തി​ന്റെ ഡയറക്ട​റായ ഡോ. ബാർബ്ര സ്റ്റാഗർസ്‌ പറയുന്നു. എന്നാൽ, മാതാ​പി​താ​ക്ക​ളു​ടെ ശ്രദ്ധ അവർക്ക്‌ ഏറ്റവു​മ​ധി​കം ആവശ്യ​മാ​യി​രി​ക്കു​ന്നത്‌ ജീവി​ത​ത്തി​ലെ ഈ ഘട്ടത്തി​ലാ​ണു താനും. എന്നിട്ടും എന്തു​കൊ​ണ്ടാണ്‌ ഇങ്ങനെ സംഭവി​ക്കു​ന്നത്‌?

അടുക്കും ചിട്ടയു​മി​ല്ലാ​തെ, മറ്റുള്ള​വ​രു​ടെ മേൽനോ​ട്ട​മി​ല്ലാ​തെ കുട്ടികൾ സമയം ചെലവ​ഴി​ച്ചു തുടങ്ങുന്ന പ്രായ​മാണ്‌ കൗമാരം, കൗമാ​ര​പ്രാ​യ​ക്കാ​രെ അഭിമു​ഖീ​ക​രി​ക്കുന്ന ഏറ്റവും വലിയ അപകട​ങ്ങ​ളി​ലൊ​ന്നാണ്‌ ഇത്‌ എന്ന്‌ ഡോ. സ്റ്റാഗർസ്‌ പറയുന്നു. ടൊറ​ന്റോ സ്റ്റാർ പത്ര റിപ്പോർട്ടിൽ അവർ ഇങ്ങനെ പറയുന്നു: “തങ്ങൾ ആരാ​ണെ​ന്നും ചുറ്റു​പാ​ടു​ക​ളു​മാ​യി തങ്ങൾക്ക്‌ എങ്ങനെ ഇണങ്ങി​ച്ചേ​രാൻ കഴിയു​മെ​ന്നും കുട്ടികൾ പഠിക്കുന്ന കാലമാണ്‌ കൗമാരം. ഇതോ​ടൊ​പ്പം സാഹസി​ക​മാ​യി പെരു​മാ​റു​ന്ന​തി​നുള്ള സഹജമായ പ്രവണ​ത​യും സമപ്രാ​യ​ക്കാ​രിൽനി​ന്നുള്ള സമ്മർദ​വും കൂടി​യാ​കു​മ്പോൾ അപകട​ങ്ങ​ളു​ടെ അളവു ഭീമമാ​യി​ത്തീ​രു​ന്നു.” കൗമാ​ര​ത്തിന്‌ പല ഘട്ടങ്ങളുണ്ട്‌. പ്രായമല്ല ഇവിടെ പ്രശ്‌ന​മാ​യി​രി​ക്കു​ന്നത്‌. പിന്നെ​യോ ഡോ. സ്റ്റാഗർസ്‌ പറയു​ന്ന​ത​നു​സ​രിച്ച്‌, “[കൗമാ​ര​ക്കാർ] പ്രവർത്തി​ക്കു​ക​യും വിവരങ്ങൾ കൈകാ​ര്യം ചെയ്യു​ക​യും പരീക്ഷ​ണങ്ങൾ നടത്തു​ക​യും ചെയ്യുന്ന വിധമാണ്‌ പ്രശ്‌നം.” കൗമാ​ര​ത്തി​ന്റെ ആരംഭം കുട്ടികൾ തങ്ങളെ​ക്കു​റി​ച്ചു​ത​ന്നെ​യുള്ള ചിന്തക​ളു​മാ​യി സ്വന്തം ലോക​ത്തിൽ ഒതുങ്ങി​ക്കൂ​ടു​ക​യും ശരീര​ത്തി​നു വരുന്ന മാറ്റങ്ങ​ളെ​ക്കു​റിച്ച്‌ ഉത്‌ക​ണ്‌ഠ​പ്പെ​ടു​ക​യും എടുത്തു​ചാട്ട പ്രവണത പ്രകട​മാ​ക്കു​ക​യും ചെയ്യുന്ന ഘട്ടമാണ്‌. കൗമാ​ര​ത്തി​ന്റെ മധ്യകാ​ലം പുതിയ കാര്യങ്ങൾ പരീക്ഷി​ച്ചു​നോ​ക്കു​ന്ന​തിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീ​ക​രി​ക്കുന്ന ഘട്ടമാണ്‌. സ്വതന്ത്ര ചിന്താ​ഗ​തി​യാണ്‌ അവസാന ഘട്ടത്തിന്റെ സവി​ശേഷത.

അതേ, കൗമാര വർഷങ്ങൾ ആവേശ​ജ​ന​ക​മാ​യി​രു​ന്നേ​ക്കാം. അതേസ​മയം അവ മാതാ​പി​താ​ക്കൾക്കും കൗമാ​ര​ക്കാർക്കും ചിന്താ​ക്കു​ഴ​പ്പ​വും സൃഷ്ടി​ച്ചേ​ക്കാം. മിക്ക കൗമാ​ര​ക്കാർക്കും “അവരെ​ക്കു​റി​ച്ചു കരുത​ലുള്ള ഒരു മുതിർന്ന വ്യക്തി​യു​മാ​യുള്ള ആശയവി​നി​മയം ആവശ്യ​മാണ്‌” എന്ന്‌ 20 വർഷത്തി​ലേ​റെ​യാ​യി കൗമാ​ര​ക്കാ​രെ ചികി​ത്സി​ച്ചു​വ​രുന്ന ഡോ. സ്റ്റാഗർസ്‌ പറയുന്നു. ഇത്‌ എങ്ങനെ ചെയ്യാ​നാ​കും?

ആശയവി​നി​മയ മാർഗങ്ങൾ തുറന്നി​ടുക. മാതാ​പി​താ​ക്കളേ, ഒരു നല്ല ശ്രോ​താവ്‌ ആയിരു​ന്നു​കൊണ്ട്‌ കുട്ടി​കളെ സംബന്ധി​ച്ചു നിങ്ങൾ കരുതു​ന്നു​വെന്ന്‌ അവർക്ക്‌ ഉറപ്പു​കൊ​ടു​ക്കുക. ആശയങ്ങൾ കോർത്തി​ണ​ക്കാ​നും അവർ എടു​ത്തേ​ക്കാ​വുന്ന ബുദ്ധി​ശൂ​ന്യ​മായ ഏതു തീരു​മാ​ന​ത്തി​ന്റെ​യും ഭവിഷ്യ​ത്തു​കൾ തിരി​ച്ച​റി​യാ​നും അവരെ സഹായി​ക്കു​ന്ന​തിന്‌ ചോദ്യ​ങ്ങൾ ചോദി​ച്ചു​കൊണ്ട്‌ കരുതൽ പ്രകട​മാ​ക്കുക. ശരിയായ തീരു​മാ​ന​ങ്ങ​ളെ​ടു​ക്കു​ന്ന​തി​ന്റെ പ്രയോ​ജ​ന​ങ്ങ​ളെ​ക്കു​റിച്ച്‌ അവരോ​ടു പറയുക. ഏതുതരം പെരു​മാ​റ്റ​മാണ്‌ സ്വീകാ​ര്യം എന്നു മനസ്സി​ലാ​ക്കാൻ അവരെ സഹായി​ക്കുക.

കുട്ടികൾ പ്രശ്‌നങ്ങൾ സ്വയം കൈകാ​ര്യം ചെയ്യാൻ പഠിക്കണം എന്ന പൊതു​വേ​യുള്ള അഭി​പ്രാ​യ​ത്തി​നു ചേർച്ച​യിൽ മാതാ​പി​താ​ക്കൾ കുട്ടി​ക​ളോ​ടു പെരു​മാ​റുന്ന പക്ഷം അവർ തത്ത്വദീ​ക്ഷ​യി​ല്ലാത്ത വ്യക്തി​ക​ളു​ടെ ഹാനി​ക​ര​മായ സ്വാധീ​ന​ത്തിന്‌ ഇരയാ​യേ​ക്കാം. (സദൃശ​വാ​ക്യ​ങ്ങൾ 13:20) നേരെ മറിച്ച്‌, ബൈബിൾ ബുദ്ധി​യു​പ​ദേശം ബാധക​മാ​ക്കുന്ന മാതാ​പി​താ​ക്കൾ മക്കൾക്ക്‌ കൗമാ​ര​വർഷ​ങ്ങ​ളി​ലൂ​ടെ വിജയ​ക​ര​മാ​യി കടന്നു​പോ​കാ​നും ഉത്തരവാ​ദി​ത്വ​ബോ​ധ​മുള്ള മുതിർന്ന​വ​രാ​യി​ത്തീ​രാ​നും ഉള്ള ഏറ്റവും നല്ല അവസരം പ്രദാനം ചെയ്യും. അതു​കൊണ്ട്‌, “ബാലൻ നടക്കേ​ണ്ടുന്ന വഴിയിൽ അവനെ അഭ്യസി​പ്പി”ക്കാൻ മാതാ​പി​താ​ക്കൾ പഠി​ക്കേ​ണ്ട​തുണ്ട്‌.—സദൃശ​വാ​ക്യ​ങ്ങൾ 22:6.

മാതാ​പി​താ​ക്കൾക്കും മക്കൾക്കും പരസ്‌പരം ഫലപ്ര​ദ​മാ​യി ആശയവി​നി​മയം നടത്താൻ കഴിയു​ന്നത്‌ എങ്ങനെ, മാതാ​പി​താ​ക്കൾക്ക്‌ കൗമാ​ര​പ്രാ​യ​ക്കാ​രായ മക്കളെ പരിശീ​ലി​പ്പി​ക്കാൻ കഴിയു​ന്നത്‌ എങ്ങനെ എന്നിവയെ സംബന്ധിച്ച പ്രാ​യോ​ഗിക ബുദ്ധി​യു​പ​ദേശം കുടും​ബ​സ​ന്തു​ഷ്ടി​യു​ടെ രഹസ്യം എന്ന പുസ്‌ത​ക​ത്തിൽ അടങ്ങി​യി​ട്ടുണ്ട്‌. * കുടും​ബ​ത്തി​ലെ ഓരോ അംഗത്തി​നും ആവശ്യ​മായ പ്രാ​യോ​ഗിക തിരു​വെ​ഴു​ത്തു ബുദ്ധി​യു​പ​ദേ​ശ​വും അതു പ്രദാനം ചെയ്യുന്നു.

[അടിക്കു​റിപ്പ്‌]

^ യഹോവയുടെ സാക്ഷികൾ പ്രസി​ദ്ധീ​ക​രി​ച്ചത്‌.