വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ഞങ്ങളുടെ വായനക്കാരിൽനിന്ന്‌

ഞങ്ങളുടെ വായനക്കാരിൽനിന്ന്‌

ഞങ്ങളുടെ വായന​ക്കാ​രിൽനിന്ന്‌

സുഹൃ​ത്തു​ക്കൾ ഏകദേശം നാലു വർഷം മുമ്പ്‌ മമ്മി മരിച്ച​തി​നെ തുടർന്ന്‌ വളരെ വിലപ്പെട്ട ചില ആത്മമി​ത്ര​ങ്ങളെ സമ്പാദി​ക്കാൻ എനിക്കു കഴിഞ്ഞി​ട്ടുണ്ട്‌. “യഥാർഥ സുഹൃ​ത്തു​ക്കളെ എങ്ങനെ നേടാം?” (2005 ഫെബ്രു​വരി 8) എന്ന ലേഖന​പ​രമ്പര വായി​ച്ച​പ്പോൾ അവരെ സുഹൃ​ത്തു​ക്ക​ളാ​യി കിട്ടി​യ​തിൽ എനിക്ക്‌ എന്തെന്നി​ല്ലാത്ത നന്ദിയും വിലമ​തി​പ്പും തോന്നി.

ഒ. ബി., ഐക്യ​നാ​ടു​കൾ

എനിക്കു 11 വയസ്സുണ്ട്‌. ആരുമാ​യും എനിക്കു കൂട്ടു​കൂ​ടാൻ കഴിഞ്ഞി​രു​ന്നില്ല. എന്നാൽ ഈ ലേഖന​പ​രമ്പര വായി​ച്ച​തി​നു​ശേഷം കാര്യ​ങ്ങൾക്കു മാറ്റം വന്നു. മറ്റുള്ള​വ​രെ​ക്കു​റിച്ച്‌ മോശ​മാ​യി സംസാ​രി​ക്കുന്ന ശീലമുള്ള ഒരു സഹപാ​ഠിക്ക്‌ ഞാൻ ആ മാസിക കൊടു​ത്തു. ആ ലേഖനങ്ങൾ വായി​ച്ച​തിൽപ്പി​ന്നെ, അങ്ങനെ ചെയ്യാ​തി​രി​ക്കാൻ അവൾ ശ്രമി​ക്കു​ന്നുണ്ട്‌.

ജെ. കെ., പോളണ്ട്‌

എനിക്ക്‌ സുഹൃ​ത്തു​ക്കളെ ലഭിക്ക​ണ​മെ​ങ്കിൽ ഞാൻതന്നെ ഒരു സുഹൃ​ത്താ​യി​രി​ക്ക​ണ​മെ​ന്നും പ്രവൃ​ത്തി​കൾ 20:35-ൽ കാണുന്ന പ്രോ​ത്സാ​ഹ​ന​ത്തി​നു ചേർച്ച​യിൽ ഞാൻ എന്നെത്തന്നെ മറ്റുള്ള​വർക്കു വിട്ടു​കൊ​ടു​ക്ക​ണ​മെ​ന്നും ആ ലേഖനങ്ങൾ വായി​ച്ച​പ്പോൾ എനിക്കു ബോധ്യ​മാ​യി. വിലതീ​രാത്ത ബുദ്ധി​യു​പ​ദേ​ശ​മാണ്‌ നിങ്ങൾ നൽകി​യത്‌.

എ. കെ., പോളണ്ട്‌

സുഹൃ​ത്തു​ക്കളെ കണ്ടെത്തുക എന്നത്‌ എല്ലായ്‌പോ​ഴും എനി​ക്കൊ​രു പ്രശ്‌ന​മാ​യി​രു​ന്നു, ക്രിസ്‌തീയ സഭയ്‌ക്കു​ള്ളിൽപ്പോ​ലും. ഞാൻ തുറന്നി​ട​പെ​ടേ​ണ്ട​തു​ണ്ടെ​ന്നും മുൻ​കൈ​യെ​ടു​ത്തു പ്രവർത്തി​ക്ക​ണ​മെ​ന്നും മറ്റുള്ള​വ​രിൽനിന്ന്‌ പൂർണത പ്രതീ​ക്ഷി​ക്ക​രു​തെ​ന്നും എനിക്കി​പ്പോൾ മനസ്സി​ലാ​യി. യഹോവ നമുക്ക്‌ ആവശ്യ​മായ ഉത്തരങ്ങൾ തക്കസമ​യത്തു നൽകു​ക​തന്നെ ചെയ്യുന്നു.

എൽ. ഇസഡ്‌., റഷ്യ

ശാരീ​രി​ക​മായ പലപല പ്രശ്‌നങ്ങൾ നിമിത്തം മറ്റുള്ള​വ​രു​മാ​യി സഹവസി​ക്കു​ന്നത്‌ എന്നെ സംബന്ധി​ച്ചി​ട​ത്തോ​ളം ബുദ്ധി​മു​ട്ടാണ്‌. ഈ ലേഖന​പ​ര​മ്പ​ര​യി​ലെ വിവരങ്ങൾ ബാധക​മാ​ക്കാൻ ഞാൻ തീരു​മാ​നി​ച്ചു. ഹൃദയം തുറക്കാ​നും യഥാർഥ വികാ​ര​വി​ചാ​രങ്ങൾ പടിപ​ടി​യാ​യി മറ്റുള്ള​വ​രോ​ടു പങ്കു​വെ​ക്കാ​നു​മുള്ള ബുദ്ധി​യു​പ​ദേശം എനിക്കു സഹായ​മാ​യി.

എൻ. എം., ജപ്പാൻ

ഉച്ചഭക്ഷ​ണ​സ​മ​യത്ത്‌ ഞാൻ എന്റെ സഹപാ​ഠി​ക​ളോട്‌ ഈ ലേഖന​ങ്ങ​ളെ​ക്കു​റി​ച്ചു പറഞ്ഞു. ഇപ്പോൾ അവർ ദൈവ​വ​ച​ന​വു​മാ​യി പരിചി​ത​രാ​യി​ക്കൊ​ണ്ടി​രി​ക്കു​ക​യാണ്‌. ഈ മാസി​ക​യാണ്‌ അതിന്‌ ഇടയാ​ക്കി​യത്‌. സകല ആളുക​ളോ​ടു​മുള്ള ബന്ധത്തിൽ ബൈബി​ളി​നുള്ള പ്രാ​യോ​ഗിക മൂല്യം എടുത്തു​കാ​ണി​ക്കുന്ന ലേഖനങ്ങൾ ദയവായി തുടർന്നും പ്രസി​ദ്ധീ​ക​രി​ക്കു​മ​ല്ലോ.

എം. എൻ., ജപ്പാൻ

“സ്‌ത്രീ​കൾക്കും പുരു​ഷ​ന്മാർക്കും ‘വെറുതെ സുഹൃ​ത്തു​ക്ക​ളാ​യി​രി​ക്കാൻ’ കഴിയു​മോ?” എന്ന ചതുര​ത്തി​ലെ ചോദ്യ​ത്തി​നുള്ള ഉത്തരം വലിയ താത്‌പ​ര്യ​ത്തോ​ടെ​യാ​ണു ഞാൻ വായി​ച്ചത്‌. ഇത്ര ലളിത​വും വ്യക്തവും ആയ ഉത്തരം മറ്റൊരു മാസി​ക​യ്‌ക്കോ പുസ്‌ത​ക​ത്തി​നോ നൽകാൻ കഴിഞ്ഞി​ട്ടില്ല.

ആർ. കെ., ജർമനി

നിങ്ങളു​ടെ ലേഖനങ്ങൾ എല്ലായ്‌പോ​ഴും വളരെ പ്രയോ​ജ​ന​പ്ര​ദ​മാണ്‌. യഹോ​വ​യ്‌ക്കു​വേണ്ടി വളരെ​യ​ധി​കം കാര്യങ്ങൾ ചെയ്യാ​നും അവനെ സുഹൃ​ത്താ​ക്കാ​നും ഉള്ള ഞങ്ങളുടെ ലക്ഷ്യം അവ ദൃഢമാ​ക്കു​ന്നു. പ്രോ​ത്സാ​ഹ​ന​ത്തി​നു വളരെ വളരെ നന്ദി!

ആർ. വി. എച്ച്‌., ജർമനി

എനിക്കു 15 വയസ്സുണ്ട്‌. എനിക്ക്‌ ആവശ്യ​മാ​യി​രുന്ന വിവരങ്ങൾ തന്നെയാണ്‌ ആ ലേഖന​ങ്ങ​ളിൽ ഉണ്ടായി​രു​ന്നത്‌. കൂട്ടു​കാ​രെ സമ്പാദി​ക്കു​ന്നത്‌ എന്നെ സംബന്ധി​ച്ചി​ട​ത്തോ​ളം ബുദ്ധി​മു​ട്ടുള്ള കാര്യ​മാണ്‌. നിങ്ങൾ നൽകിയ ബുദ്ധി​യു​പ​ദേശം സൗഹൃദം നട്ടുവ​ളർത്താ​നും നിലനി​റു​ത്താ​നും എന്നെ സഹായി​ക്കും. മറ്റുള്ള​വ​രോട്‌ ഉള്ളുതു​റന്നു സംസാ​രി​ക്കേ​ണ്ടത്‌ എങ്ങനെ​യാ​ണെ​ന്നതു സംബന്ധിച്ച ബുദ്ധി​യു​പ​ദേ​ശ​ത്തി​നാ​യി പ്രാർഥി​ച്ചു​കൊ​ണ്ടി​രി​ക്കു​മ്പോ​ഴാ​ണ​ല്ലോ ഈ ലേഖനങ്ങൾ എത്തിയത്‌ എന്നോർക്കു​മ്പോൾ എനിക്കു ശരിക്കും അതിശയം തോന്നു​ന്നു!

ബി. ഇ., ഫ്രാൻസ്‌

സങ്കടക​ര​മെന്നു പറയട്ടെ, അടുത്ത​കാ​ലത്ത്‌ എന്റെ ചില കൂട്ടു​കാർ എന്നെ നിരാ​ശ​പ്പെ​ടു​ത്തി. അതെന്നെ വല്ലാതെ വേദനി​പ്പി​ച്ചു. ഞാൻ ഒറ്റയ്‌ക്കാ​യ​തു​പോ​ലെ എനിക്കു തോന്നി. എന്നാൽ യഹോവ നമ്മെ ഉപേക്ഷി​ക്കു​ന്നില്ല എന്നറി​ഞ്ഞത്‌ എനിക്കു പ്രോ​ത്സാ​ഹനം പകർന്നു. കൂടാതെ, യഥാർഥ സുഹൃ​ത്തു​ക്കളെ എങ്ങനെ നേടാം എന്നതു സംബന്ധിച്ച പ്രാ​യോ​ഗിക ബുദ്ധി​യു​പ​ദേശം വായി​ക്കാ​നും ബാധക​മാ​ക്കാ​നും കഴിഞ്ഞ​തും വളരെ പ്രയോ​ജ​ന​പ്ര​ദ​മാ​യി​രു​ന്നു.

സി. സി., ഇറ്റലി

എന്റെ മകൾ ആത്മീയ​മാ​യി വളരാൻ ഞാൻ ആഗ്രഹി​ക്കു​ന്നു. എല്ലാ പ്രായ​ത്തി​ലു​ള്ള​വ​രെ​യും സുഹൃ​ത്തു​ക്ക​ളാ​ക്കാൻ കഴിയു​മെന്ന്‌ ഈ മാസിക ഊന്നി​പ്പ​റ​യു​ന്നു. ഈ ലേഖന​പ​രമ്പര അവളെ സഹായി​ക്കു​മെന്ന്‌ എനിക്ക​റി​യാം. അത്‌ എന്നെ സഹായി​ച്ചി​രി​ക്കു​ന്നു.

എ. എൽ., ഐക്യ​നാ​ടു​കൾ

ഒരു യഥാർഥ സുഹൃത്ത്‌ ആയിത്തീ​രു​ന്ന​തിന്‌ ഞാൻ മറ്റുള്ള​വ​രിൽ താത്‌പ​ര്യം കാണി​ക്കു​ക​യും എന്റെ വ്യക്തി​ത്വ​ത്തിൽ മാറ്റം വരുത്തു​ക​യും ചെയ്യേ​ണ്ട​തു​ണ്ടെന്ന്‌ എനിക്കി​പ്പോൾ മനസ്സി​ലാ​യി. യഹോവ എന്നെ സഹായി​ക്കു​മെന്ന്‌ എനിക്കു​റ​പ്പുണ്ട്‌.

എം. വൈ., കാനഡ