വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ദുരന്തത്തിൽ സാന്ത്വനവുമായി

ദുരന്തത്തിൽ സാന്ത്വനവുമായി

ദുരന്ത​ത്തിൽ സാന്ത്വ​ന​വു​മാ​യി

ഡോ​ളോ​റെസ്‌ ഗോമസ്‌ യഹോ​വ​യു​ടെ സാക്ഷി​ക​ളി​ലൊ​രാ​ളാ​യി​രു​ന്നു. സ്‌പെ​യി​നി​ലെ ബാർസ​ലോ​ണ​യ്‌ക്ക്‌ അടുത്തുള്ള ഒരു കൊച്ചു​പ​ട്ട​ണ​ത്തി​ലാണ്‌ അവർ താമസി​ച്ചി​രു​ന്നത്‌. മസ്‌തിഷ്‌ക ട്യൂമർ ഉണ്ടെന്ന്‌ ഡോക്ടർ അവരോ​ടു പറയു​മ്പോൾ അവർക്കു 44 വയസ്സാ​യി​രു​ന്നു. ഡോ​ളോ​റെസ്‌

എട്ടു മാസത്തി​ലും അധിക​മൊ​ന്നും ജീവി​ച്ചി​രി​ക്കു​ക​യി​ല്ലെന്ന്‌ അദ്ദേഹം പറഞ്ഞു. സഹക്രി​സ്‌ത്യാ​നി​കൾ അവരു​ടെ​മേൽ സ്‌നേഹം വാരി​ച്ചൊ​രി​ഞ്ഞു. ഡോ​ളോ​റെസ്‌ മരിക്കു​ന്ന​തിന്‌ ഏതാനും ദിവസം മുമ്പ്‌ അവരുടെ സാക്ഷി​ക​ള​ല്ലാത്ത ബന്ധുക്കൾ സ്‌പെ​യി​നി​ന്റെ വിവിധ ഭാഗങ്ങ​ളിൽനിന്ന്‌ എത്തി​ച്ചേർന്നു.

താമസം, ഭക്ഷണം, യാത്ര തുടങ്ങി​യ​വ​യ്‌ക്കെ​ല്ലാം വേണ്ടുന്ന ഏർപ്പാ​ടു​കൾ ചെയ്‌തു​കൊണ്ട്‌ സ്ഥലത്തെ സാക്ഷികൾ ബന്ധുക്ക​ളു​ടെ കാര്യ​ങ്ങ​ളൊ​ക്കെ നോക്കി​ന​ടത്തി. മരിക്കുന്ന നിമി​ഷം​വ​രെ​യും ഡോ​ളോ​റെസ്‌ പ്രകട​മാ​ക്കിയ അചഞ്ചല​മായ വിശ്വാ​സ​വും അന്തസ്സുറ്റ പെരു​മാ​റ്റ​വും ഒപ്പം സ്ഥലത്തെ സാക്ഷി​ക​ളു​ടെ ആതിഥ്യ​മ​ര്യാ​ദ​യും കുടും​ബാം​ഗ​ങ്ങ​ളു​ടെ ഹൃദയ​ങ്ങളെ സ്‌പർശി​ച്ചു. പിൻവ​രുന്ന കത്ത്‌ അവരുടെ വികാ​ര​ങ്ങളെ പ്രതി​ഫ​ലി​പ്പി​ക്കു​ന്നു.

“സഹമനു​ഷ്യ​നോ​ടുള്ള സ്‌നേഹം വാക്കു​ക​ളി​ലൂ​ടെ പ്രകടി​പ്പി​ച്ചു​കൊ​ണ്ടു മാത്രമല്ല, തങ്ങളുടെ ഉദാത്ത​മായ വികാ​ര​ങ്ങളെ ഹൃദയം​ഗ​മ​മാ​യി പ്രതി​ഫ​ലി​പ്പി​ക്കുന്ന പ്രവൃ​ത്തി​ക​ളിൽ ഏർപ്പെ​ട്ടു​കൊ​ണ്ടും സുവി​ശേ​ഷ​വേല ചെയ്യുന്ന ഒരു കൂട്ടം സ്‌ത്രീ​പു​രു​ഷ​ന്മാർക്കു​ള്ള​താണ്‌ ഈ കത്ത്‌. ഞങ്ങളുടെ ജീവി​ത​ത്തി​ലെ തികച്ചും ശ്രദ്ധേ​യ​മായ ഒരു സംഭവ​ത്തോട്‌ അനുബ​ന്ധിച്ച്‌, ഞങ്ങളുടെ ലോലി [ഡോ​ളോ​റെസ്‌] മരണവു​മാ​യി മല്ലിട്ട്‌ രോഗ​ശ​യ്യ​യി​ലാ​യി​രു​ന്ന​പ്പോൾ, ഞങ്ങൾക്കിത്‌ നേരിട്ട്‌ അനുഭ​വി​ച്ച​റി​യാൻ കഴിഞ്ഞി​രി​ക്കു​ന്നു.

“അതു​കൊണ്ട്‌, ആ വലിയ നഷ്ടത്തിൽ ഒരു​പോ​ലെ ദുഃഖി​ക്കുന്ന ഞങ്ങൾ (സ്‌പെ​യി​നി​ന്റെ വിദൂര ഭാഗങ്ങ​ളിൽനി​ന്നു​വന്ന ലോലി​യു​ടെ ബന്ധുക്കൾ) നിങ്ങ​ളെ​ല്ലാ​വ​രോ​ടും അത്യഗാ​ധ​മായ നന്ദിയും സ്‌നേ​ഹ​വാ​യ്‌പും പ്രകടി​പ്പി​ക്കാൻ ആഗ്രഹി​ക്കു​ന്നു. ലോലി​യു​ടെ ജീവി​ത​ത്തി​ന്റെ അവസാന നിമി​ഷം​വ​രെ​യും അവളുടെ സുഖദുഃ​ഖ​ങ്ങ​ളി​ലും വിജയ​ങ്ങ​ളി​ലും ഹൃദയ​വേ​ദ​ന​ക​ളി​ലും ഒപ്പമു​ണ്ടാ​യി​രു​ന്ന​വ​രാ​ണു നിങ്ങൾ.

“സ്‌നേ​ഹ​ത്തി​ന്റെ​യും ഐക്യ​ദാർഢ്യ​ത്തി​ന്റെ​യും ഏറ്റവും വലിയ പ്രകട​ന​ങ്ങ​ളിൽ ഒന്നാണ്‌ ഞങ്ങൾ അവിടെ കാണു​ക​യും അനുഭ​വി​ച്ച​റി​യു​ക​യും ചെയ്‌തത്‌ എന്നു പറയാതെ വയ്യ. ഞങ്ങൾ ഞങ്ങളുടെ ഭവനങ്ങ​ളി​ലേ​ക്കും കുടും​ബ​ങ്ങ​ളി​ലേ​ക്കും ചുമത​ല​ക​ളി​ലേ​ക്കും മടങ്ങി​പ്പോ​കു​ന്നു, എന്നാൽ മേലാൽ ഞങ്ങൾ പഴയ വ്യക്തി​ക​ളാ​യി​രി​ക്കു​ക​യില്ല. കാരണം, ഞങ്ങളുടെ സഹോ​ദരി ലോലി​യി​ലും നിങ്ങളി​ലും നിറഞ്ഞു​നി​ന്നി​രുന്ന സ്‌നേ​ഹ​ത്തി​ന്റെ സ്വാധീ​നം ഞങ്ങളിൽ മായാത്ത മുദ്ര പതിപ്പി​ച്ചി​രി​ക്കു​ന്നു. ഇത്‌, ഓരോ ദിവസ​വും ജീവിതം മുന്നോ​ട്ടു കൊണ്ടു​പോ​കാ​നുള്ള കരുത്ത്‌ ഞങ്ങൾക്കേ​കു​ന്നു.

“സുഹൃ​ത്തു​ക്കളേ, അകമഴിഞ്ഞ സ്‌നേ​ഹ​വും അത്യഗാ​ധ​മായ നന്ദിയും നിറഞ്ഞു​തു​ളു​മ്പുന്ന ഹൃദയ​ങ്ങ​ളോ​ടെ ഞങ്ങൾ യാത്ര പറയു​ക​യാണ്‌. യഹോവ നിങ്ങളു​ടെ​മേൽ സന്തോഷം ചൊരി​യട്ടെ എന്ന്‌ ആശംസി​ച്ചു​കൊണ്ട്‌ ഇനിയും കാണാ​മെന്ന പ്രതീ​ക്ഷ​യോ​ടെ, വിട.”

ഡോളോറെസ്‌ ഗോമ​സി​ന്റെ കുടും​ബാം​ഗ​ങ്ങ​ളും കൂടപ്പി​റ​പ്പു​ക​ളും ഒപ്പിട്ടത്‌

[31-ാം പേജിലെ ചിത്രങ്ങൾ]

സ്ഥലത്തെ സാക്ഷി​ക​ളിൽ ചിലർ