വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

മെക്‌സിക്കോ ജയിലുകളിലെ പുനരധിവാസം

മെക്‌സിക്കോ ജയിലുകളിലെ പുനരധിവാസം

മെക്‌സി​ക്കോ ജയിലു​ക​ളി​ലെ പുനര​ധി​വാ​സം

മെക്‌സിക്കോയിലെ ഉണരുക! ലേഖകൻ

പുനര​ധി​വാ​സം. കുറ്റപ്പു​ള്ളി​കളെ തടവി​ലി​ടു​ന്ന​തി​നുള്ള കാരണ​ങ്ങ​ളി​ലൊ​ന്നാ​യി ചില​പ്പോ​ഴൊ​ക്കെ പറയാ​റുള്ള ഒന്നാണ്‌ ഇത്‌. എന്നാൽ ജയില​ഴി​കൾക്കു​ള്ളി​ലാണ്‌ എന്നതു​കൊ​ണ്ടു​മാ​ത്രം ഒരു തടവു​കാ​രൻ പുനര​ധി​വ​സി​ക്ക​പ്പെ​ടു​ന്നില്ല. നന്നാകാ​നുള്ള പ്രചോ​ദനം വ്യക്തി​യു​ടെ ഉള്ളിന്റെ ഉള്ളിൽനി​ന്നു വരണം. ചെയ്‌തു​പോയ തെറ്റി​നെ​ക്കു​റിച്ച്‌ ആത്മാർഥ​മായ പശ്ചാത്താ​പ​വും മെച്ച​പ്പെ​ടാ​നുള്ള ആഗ്രഹ​വും വേണം. ലോക​മൊ​ട്ടാ​കെ​യുള്ള നിരവധി ജയിലു​ക​ളിൽ യഹോ​വ​യു​ടെ സാക്ഷികൾ നടത്തുന്ന ബൈബിൾ വിദ്യാ​ഭ്യാ​സ പരിപാ​ടി​യി​ലൂ​ടെ കുറ്റവാ​ളി​ക​ളു​ടെ പുനര​ധി​വാ​സം വിജയ​ക​ര​മാ​യി നടന്നി​ട്ടുണ്ട്‌. മെക്‌സി​ക്കോ​യിൽ അവർ നടത്തുന്ന ശ്രമ​ത്തെ​ക്കു​റി​ച്ചു നമു​ക്കൊന്ന്‌ അടുത്തു പരി​ശോ​ധി​ക്കാം.

യഹോ​വ​യു​ടെ സാക്ഷികൾ മെക്‌സി​ക്കോ​യി​ലെ 150 ജയിലു​കൾ സന്ദർശിച്ച്‌ ബൈബിൾ വായന, ധാർമിക വിദ്യാ​ഭ്യാ​സം, ബൈബിൾ പഠിപ്പി​ക്ക​ലു​കൾ എന്നിവ​യ​ട​ങ്ങുന്ന ഒരു പരിപാ​ടി നടത്തുന്നു. ഉദാഹ​ര​ണ​ത്തിന്‌, ചിവാ​വ​യി​ലെ സിയൂ​ഡാഡ്‌ ഹ്വാര​സി​ലുള്ള ജയിലിൽ യഹോ​വ​യു​ടെ സാക്ഷി​ക​ളിൽപ്പെട്ട ശുശ്രൂ​ഷകർ 1,200-ഓളം​വ​രുന്ന തടവു​കാ​രോട്‌ ക്രമമാ​യി പ്രസം​ഗി​ക്കാ​റുണ്ട്‌. തടവു​കാർക്ക്‌ അവരോ​ടു വലിയ ആദരവാണ്‌. അപകട​ക​ര​മായ സാഹച​ര്യ​ങ്ങ​ളിൽനിന്ന്‌ ശുശ്രൂ​ഷ​കരെ സംരക്ഷി​ക്കാൻപോ​ലും തടവു​കാർ മുൻ​കൈ​യെ​ടു​ക്കു​ന്നു. ഒരിക്കൽ ആ ജയിലിൽ ലഹള പൊട്ടി​പ്പു​റ​പ്പെട്ടു. അപ്പോൾ അവി​ടെ​യു​ണ്ടാ​യി​രുന്ന സാക്ഷി​കൾക്ക്‌ സുരക്ഷി​ത​മാ​യി പുറത്തു​ക​ട​ക്കാൻ തക്കവണ്ണം ജയിലി​ലെ കൊടും​കു​റ്റ​വാ​ളി​ക​ളായ ചിലർ ലഹളക്കാ​രെ ശാന്തരാ​ക്കു​ക​യു​ണ്ടാ​യി.

2001 മേയ്‌ 8 ഇംഗ്ലീഷ്‌ ലക്കം ഉണരുക!യിൽ “തടവു​കാർക്ക്‌ മെച്ച​പ്പെ​ടാ​നാ​കു​മോ?” എന്ന ആമുഖ ലേഖന​പ​ര​മ്പ​ര​യുണ്ട്‌. അത്‌ തടവു​പു​ള്ളി​ക​ളു​ടെ​യും ജയിൽ അധികാ​രി​ക​ളു​ടെ​യും ശ്രദ്ധ പിടി​ച്ചു​പറ്റി. സൊ​നോ​റ​യി​ലുള്ള സാൻ ലൂയിസ്‌ റിയോ കോ​ളോ​റാ​ഡോ​യി​ലെ ജയിലിൽ 12 സാക്ഷികൾ ആ മാസി​ക​യു​ടെ 2,149 പ്രതികൾ വിതരണം ചെയ്‌തു.

ബൈബി​ളിൽ ആത്മാർഥ​മായ താത്‌പ​ര്യം കാണി​ക്കു​ന്ന​പക്ഷം യഹോ​വ​യു​ടെ സാക്ഷികൾ ആഴ്‌ച​തോ​റും മടങ്ങി​ച്ചെന്ന്‌ ബൈബിൾ ക്ലാസ്സു​ക​ളെ​ടു​ക്കു​ക​യും മതപര​മായ യോഗങ്ങൾ നടത്തു​ക​യും ചെയ്യുന്നു. തടവു​കാ​രു​ടെ ജീവിതം മാറ്റി​മ​റി​ക്കു​ന്ന​തിൽ ഈ ബൈബിൾ വിദ്യാ​ഭ്യാ​സ പരിപാ​ടി എത്ര​ത്തോ​ളം ഫലപ്ര​ദ​മാ​യി​രു​ന്നി​ട്ടുണ്ട്‌?

തടവു​കാർ ക്രിസ്‌തീയ ശുശ്രൂ​ഷ​ക​രാ​യി​ത്തീ​രു​ന്നു

ഹോർഹേ​യു​ടെ കാര്യം പരിചി​ന്തി​ക്കുക. 20 വയസ്സി​നു​മു​മ്പേ അവൻ കുറ്റകൃ​ത്യ​ത്തി​ലേക്കു തിരിഞ്ഞു. ഇസ്‌ലാസ്‌ മാരി​യാ​സി​ലുള്ള ജയിലിൽ 13 വർഷത്തെ ശിക്ഷക​ഴിഞ്ഞ്‌ അവൻ പുറത്തു​വന്നു. എന്നാൽ താമസി​യാ​തെ അവൻ മയക്കു​മ​രുന്ന്‌ കള്ളക്കടത്ത്‌ എന്ന തന്റെ പഴയ കുറ്റകൃ​ത്യ​ത്തി​ലേക്കു മടങ്ങി. ഒരു വാടക​ക്കൊ​ല​യാ​ളി ആയിത്തീർന്ന അവൻ 32 പേരെ വകവരു​ത്തി. വീണ്ടും ഇരുമ്പ​ഴി​ക്കു​ള്ളി​ലാ​യ​ശേ​ഷ​വും അവനെ വിട്ടു​കി​ട്ടാൻ ഒരു ഭീമമായ തുകനൽകാൻ അവന്റെ യജമാ​ന​ന്മാർ തയ്യാറാ​ണെന്ന കാര്യം വക്കീല​ന്മാർ അവനെ അറിയി​ച്ചു. ഇയാളെ ഉപയോ​ഗിച്ച്‌ തലവന്മാർക്ക്‌ ഒരാ​ളെ​ക്കൂ​ടെ വകവരു​ത്ത​ണ​മാ​യി​രു​ന്നു. എന്നാൽ ഈ സമയമാ​യ​പ്പോ​ഴേക്ക്‌ ഹോർഹേ യഹോ​വ​യു​ടെ സാക്ഷി​ക​ളോ​ടൊ​ത്തു ബൈബിൾ പഠിക്കു​ന്നു​ണ്ടാ​യി​രു​ന്നു. അദ്ദേഹം ആത്മീയ​മാ​യി പുരോ​ഗതി പ്രാപിച്ച്‌ സ്‌നാ​പ​ന​മേൽക്കു​ക​യും ജയിലിൽ ഒരു മുഴു​സമയ സുവി​ശേ​ഷകൻ അഥവാ പയനിയർ ആയി സേവി​ക്കാൻ തുടങ്ങു​ക​യും ചെയ്‌തി​രു​ന്നു. ജയിലിൽനി​ന്നു പുറത്തു​പോ​യി അദ്ദേഹം തന്റെ മുൻ തലവന്മാർക്കു​വേണ്ടി വീണ്ടും ജോലി​ചെ​യ്യു​മോ അതോ ജയിലിൽത്തന്നെ തുടർന്ന്‌ യഹോ​വയെ സേവി​ക്കു​മോ? “തടവിൽത്തന്നെ കഴിഞ്ഞ്‌ ഞാൻ ചെയ്‌തു​കൂ​ട്ടി​യ​തി​നെ​ല്ലാം ശിക്ഷ അനുഭ​വി​ക്കാ​നാണ്‌ എന്റെ തീരു​മാ​നം,” ഹോർഹേ പറഞ്ഞു. “ഇപ്പോൾ ഞാൻ പരമാ​ധി​കാ​രി​യാം കർത്താ​വായ യഹോ​വ​യാം ദൈവ​ത്തെ​യാ​ണു സേവി​ക്കു​ന്നത്‌.” ഹോർഹേ ദൈവ​ത്തോ​ടു വിശ്വ​സ്‌ത​നാ​യി തുടർന്നു, പുനരു​ത്ഥാ​ന​പ്ര​ത്യാ​ശ മുറു​കെ​പ്പി​ടി​ച്ചു​കൊണ്ട്‌ മരണം​വ​രി​ക്കു​ക​യും ചെയ്‌തു. അദ്ദേഹ​ത്തി​ന്റെ ആത്മീയ​സു​ഹൃ​ത്തു​ക്കൾ അദ്ദേഹ​ത്തെ​ക്കു​റിച്ച്‌ ഇങ്ങനെ പറയും: “അദ്ദേഹം ‘സത്യം അറിഞ്ഞു, സത്യം അദ്ദേഹത്തെ സ്വത​ന്ത്ര​നാ​ക്കി.’”—യോഹ​ന്നാൻ 8:32.

ഡേവി​ഡി​നെ​ക്കു​റി​ച്ചു ചിന്തി​ക്കുക. കൊല​പാ​തകം, തട്ടി​ക്കൊ​ണ്ടു​പോ​കൽ, മോഷണം എന്നീ കുറ്റങ്ങൾക്ക്‌ 110 വർഷത്തെ ജയിൽശിക്ഷ അനുഭ​വി​ക്കു​ക​യാണ്‌ അദ്ദേഹം. അപകട​കാ​രി​ക​ളായ കുറ്റവാ​ളി​കളെ പാർപ്പി​ക്കുന്ന അതീവ​സു​ര​ക്ഷ​യുള്ള യൂണി​റ്റി​ലാണ്‌ അദ്ദേഹത്തെ ഇട്ടിരി​ക്കു​ന്നത്‌. ഡേവിഡ്‌ യഹോ​വ​യു​ടെ സാക്ഷി​ക​ളോ​ടൊ​ത്തു ബൈബിൾ പഠിക്കാൻ തുടങ്ങി. അതേത്തു​ടർന്ന്‌ അദ്ദേഹ​ത്തി​ന്റെ സ്വഭാ​വ​ത്തിൽവന്ന ശ്രദ്ധേ​യ​മായ മാറ്റങ്ങൾ കണ്ട അധികാ​രി​കൾ ആ യൂണി​റ്റി​നു​പു​റ​ത്തുള്ള ഒരിടത്തു നടത്തുന്ന ഒരു യോഗ​ത്തിൽ ഒരു ഗാർഡി​ന്റെ കാവലിൽ സംബന്ധി​ക്കാൻ ഡേവി​ഡിന്‌ പ്രത്യേക അനുവാ​ദം കൊടു​ത്തു. ബൈബിൾ ആവശ്യ​പ്പെ​ടുന്ന നിലവാ​ര​ങ്ങൾക്ക​നു​സ​രിച്ച്‌ ഡേവിഡ്‌ ജീവി​ത​ത്തിൽ മാറ്റങ്ങൾ വരുത്തി. അദ്ദേഹം ഇപ്പോൾ പ്രസം​ഗ​വേ​ല​യിൽ പങ്കെടു​ക്കു​ന്നു, യൂണി​റ്റി​ലുള്ള മറ്റു തടവു​കാർക്ക്‌ അദ്ദേഹം എട്ടു ബൈബി​ള​ധ്യ​യ​നങ്ങൾ എടുക്കു​ന്നുണ്ട്‌. ഡേവിഡ്‌ വരുത്തിയ മാറ്റങ്ങൾ അദ്ദേഹ​ത്തി​ന്റെ കുടും​ബാം​ഗ​ങ്ങ​ളി​ലും വളരെ മതിപ്പു​ള​വാ​ക്കി. അവർ ബൈബിൾ പാഠങ്ങൾ കേൾക്കാൻ അദ്ദേഹത്തെ സന്ദർശി​ക്കാ​റുണ്ട്‌. അദ്ദേഹം പറയുന്നു: “ആത്മീയ സ്വാത​ന്ത്ര്യം നൽകി​യ​തി​നെ​പ്രതി യഹോ​വ​യ്‌ക്ക്‌ എത്ര നന്ദിപ​റ​ഞ്ഞാ​ലും മതിയാ​കില്ല.”

യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ ബൈബിൾ വിദ്യാ​ഭ്യാ​സ പരിപാ​ടി​യു​ടെ ഫലമായി മെക്‌സി​ക്കോ​യി​ലെ 79 ജയിലു​ക​ളി​ലെ പുനര​ധി​വ​സി​ക്ക​പ്പെട്ട 175 തടവു​കാർക്ക്‌ പ്രസം​ഗ​പ്ര​വർത്ത​ന​ത്തിൽ ഏർപ്പെ​ടാ​നുള്ള അനുമതി ലഭിച്ചു, ഇവരിൽ 80 പേർ സ്‌നാ​പ​ന​മേ​റ്റ​വ​രാണ്‌. ഇവർ മറ്റു തടവു​കാ​രു​മാ​യി മൊത്തം 703 ബൈബി​ള​ധ്യ​യ​നങ്ങൾ നടത്തുന്നു. കൂടാതെ, ജയിലു​ക​ളിൽ നടത്തുന്ന ക്രിസ്‌തീയ യോഗ​ങ്ങ​ളിൽ ഏകദേശം 900 തടവു​കാർ ഹാജരാ​കു​ന്നുണ്ട്‌.

അധികാ​രി​ക​ളിൽനി​ന്നുള്ള പ്രശംസ

യഹോ​വ​യു​ടെ സാക്ഷികൾ ചെയ്യുന്ന പ്രവർത്തനം ജയിൽ അധികാ​രി​കൾ ശ്രദ്ധി​ക്കു​ക​തന്നെ ചെയ്യുന്നു. ഉദാഹ​ര​ണ​ത്തിന്‌, യൂക്കട്ടാ​നി​ലെ ടെക്കാ​ഷി​ലുള്ള ജയിലി​ന്റെ അധികാ​രി​കൾ സാക്ഷി​കൾക്ക്‌ ഒരു അംഗീ​കാ​ര​പ​ത്രം നൽകു​ക​യു​ണ്ടാ​യി. 2002-ൽ അവർ തടവു​കാർക്കു​വേണ്ടി ചെയ്‌ത “വില​യേ​റിയ ക്ഷേമ​പ്ര​വർത്ത​ന​ങ്ങൾക്കും മനുഷ്യ​ത്വ​പ​ര​മായ പിന്തു​ണ​യ്‌ക്കും” വേണ്ടി​യു​ള്ള​താ​യി​രു​ന്നു അത്‌.

ഈ ജയിലിൽ സാക്ഷികൾ ബൈബിൾ വിദ്യാ​ഭ്യാ​സ പരിപാ​ടി തുടങ്ങിയ സമയത്ത്‌ അവരുടെ യോഗങ്ങൾ നടത്തി​യി​രു​ന്നത്‌ നിരവധി ഗാർഡു​ക​ളു​ടെ കനത്ത കാവലി​ലാ​യി​രു​ന്നു. എന്നാൽ ക്രമേണ, തടവു​കാ​രു​ടെ സ്വഭാ​വ​വും പെരു​മാ​റ്റ​വും മെച്ച​പ്പെ​ട്ട​പ്പോൾ ഗാർഡു​കൾക്ക്‌ അവരിൽ മതിപ്പു​തോ​ന്നി. ഒടുവിൽ അവരെ നിരീ​ക്ഷി​ക്കാ​നാ​യി ഒരു ഗാർഡി​നെ​മാ​ത്രം ചുമത​ല​പ്പെ​ടു​ത്തി.

സിയൂ​ഡാഡ്‌ ഹ്വാര​സി​ലുള്ള ജയിലിന്‌ സ്വന്തം രാജ്യ​ഹാൾ ഉണ്ട്‌. ഉപയോ​ഗി​ക്കാ​തെ കിടന്നി​രുന്ന ലോഹം​കൊ​ണ്ടുള്ള ഒരു ചട്ടക്കൂട്‌ ആരാധ​നാ​സ്ഥ​ല​മാ​യി രൂപ​പ്പെ​ടു​ത്തു​ന്ന​തിന്‌ ആവശ്യ​മായ നിർമാണ സാമ​ഗ്രി​ക​ളൊ​ക്കെ കൊണ്ടു​വ​ന്നു​പ​യോ​ഗി​ക്കാൻ അധികാ​രി​കൾ അനുമതി നൽകി. സ്‌നാ​പ​ന​മേറ്റ 13 തടവു​കാ​രും ജയിലി​ലെ അവരുടെ ബൈബിൾ വിദ്യാർഥി​ക​ളും ചേർന്നാണ്‌ നിർമാ​ണ​പ്ര​വർത്തനം മുഴു​വ​നും നടത്തി​യത്‌. രാജ്യ​ഹാ​ളിന്‌ ഒരു സൗണ്ട്‌ സിസ്റ്റമുണ്ട്‌, ഒരു ബാത്ത്‌ റൂമും തീയറ്റ​റു​ക​ളു​ടേ​തു​പോ​ലുള്ള സീറ്റു​ക​ളു​മുണ്ട്‌. 100 പേർക്ക്‌ ഇരിക്കാ​നുള്ള സൗകര്യ​മുണ്ട്‌. ഏകദേശം 50 പേർ അഞ്ചു പ്രതി​വാ​ര​യോ​ഗ​ങ്ങൾക്ക്‌ ക്രമമാ​യി ഹാജരാ​കു​ന്നു.

അതേ, ബൈബിൾ വിദ്യാ​ഭ്യാ​സ​ത്തി​ലൂ​ടെ പുനര​ധി​വാ​സം സാധ്യ​മാണ്‌. ഒരു ബൈബിൾ കഥാപാ​ത്ര​മായ മനശ്ശെ​യു​ടെ കാര്യ​മെ​ടു​ക്കുക. കൊടും​പാ​ത​കങ്ങൾ ചെയ്‌ത ഒരു യഹൂദ​രാ​ജാ​വാ​യി​രുന്ന മനശ്ശെ പിന്നീട്‌ ബാബി​ലോ​ണിൽ തടവി​ലാ​ക്ക​പ്പെട്ട സമയത്ത്‌ പശ്ചാത്ത​പി​ക്കു​ക​യും ക്ഷമയ്‌ക്കു​വേണ്ടി ദൈവ​ത്തോ​ടു യാചി​ക്കു​ക​യും ചെയ്‌തു. സമാന​മാ​യി ഇന്നും തടവു​കാർക്ക്‌ തങ്ങളുടെ വ്യക്തി​ത്വ​ത്തിന്‌ സമൂല​പ​രി​വർത്തനം വരുത്തു​ന്ന​തി​നും ദൈവ​ഭ​യ​മുള്ള വ്യക്തി​ക​ളാ​യി​ത്തീ​രു​ന്ന​തി​നും കഴിയും.—2 ദിനവൃ​ത്താ​ന്തം 33:12, 13.

[20, 21 പേജു​ക​ളി​ലെ ചിത്രം]

ഒരു ജയിലി​നു​ള്ളി​ലെ സ്‌നാ​പ​നം

[20, 21 പേജു​ക​ളി​ലെ ചിത്രം]

ജയിലിനകത്തുവെച്ചു നടത്തിയ ഒരു പയനിയർ സേവന​സ്‌കൂ​ളി​ലെ പയനി​യർമാ​രും അവരുടെ അധ്യാ​പ​ക​രും