വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

സ്‌ത്രീകൾ സൗന്ദര്യം മറച്ചുവെക്കേണ്ടതുണ്ടോ?

സ്‌ത്രീകൾ സൗന്ദര്യം മറച്ചുവെക്കേണ്ടതുണ്ടോ?

ബൈബി​ളി​ന്റെ വീക്ഷണം

സ്‌ത്രീ​കൾ സൗന്ദര്യം മറച്ചു​വെ​ക്കേ​ണ്ട​തു​ണ്ടോ?

“ഫാഷൻ ഇഷ്ടപ്പെ​ടു​ന്ന​വ​രാ​ണു സ്‌ത്രീ​കൾ,” പരിച​യ​സ​മ്പ​ന്ന​നായ ഒരു ഫാഷൻ ഡി​സൈ​ന​റും ന്യൂ​യോർക്കി​ലെ ഫാഷൻ ഇൻസ്റ്റി​റ്റ്യൂട്ട്‌ ഓഫ്‌ ടെക്‌നോ​ള​ജി​യി​ലെ പ്രൊ​ഫ​സ​റു​മായ ജോർജ്‌ സൈമന്റൻ പറയുന്നു. അദ്ദേഹം വിശദീ​ക​രി​ക്കു​ന്നു: “വ്യക്തി​ത്വ​വും ആത്മവി​ശ്വാ​സ​വും പ്രതി​ഫ​ലി​പ്പി​ക്കാ​നും അഴകു വർധി​പ്പി​ക്കാ​നും സ്‌ത്രീ​കൾ ഇഷ്ടപ്പെ​ടു​ന്നു. . . . അപ്രകാ​രം ചെയ്യു​ന്നത്‌ നിങ്ങ​ളോ​ടു​ത​ന്നെ​യും മറ്റുള്ള​വ​രോ​ടു​മുള്ള ആദരവി​ന്റെ സൂചന​യാ​ണെന്നു ഞാൻ കരുതു​ന്നു.” അതേ, സ്‌ത്രീ​കൾക്ക്‌ അവരുടെ സ്‌ത്രീ​ത്വം പ്രതി​ഫ​ലി​പ്പി​ക്കാ​നും അഴകു വർധി​പ്പി​ക്കാ​നും ഒരളവു​വരെ ആത്മവി​ശ്വാ​സം കൈവ​രി​ക്കാ​നു​മുള്ള മാർഗ​മാ​യി പണ്ടുമു​തലേ അംഗീ​ക​രി​ക്ക​പ്പെ​ട്ടി​രി​ക്കുന്ന ഒന്നാണ്‌ ഒരുക്കം.

എന്നിരു​ന്നാ​ലും, സ്‌ത്രീ​കൾ ഒരുങ്ങു​ന്നതു ശരിയ​ല്ലെന്ന അഭി​പ്രാ​യ​ക്കാ​രാ​ണു ചിലർ. മതത്തിന്റെ പേരി​ലാണ്‌ അവർ ഇതിനെ എതിർക്കു​ന്നത്‌. പൊതു​യു​ഗം മൂന്നാം നൂറ്റാ​ണ്ടി​ലെ തെർത്തു​ല്യൻ ഇങ്ങനെ എഴുതി: “വിശുദ്ധ സ്‌ത്രീ​കൾ . . . സ്വതവേ സൗന്ദര്യ​മു​ള്ള​വ​രാ​ണെ​ങ്കിൽ . . . അതു വർധി​പ്പി​ക്കാൻ പാടില്ല. പകരം അതു കുറച്ചു കാണി​ക്കാൻ ശ്രമി​ക്കേ​ണ്ട​താണ്‌.” സൗന്ദര്യ​വർധ​ക​വ​സ്‌തു​ക്ക​ളെ​ക്കു​റിച്ച്‌ അദ്ദേഹം ഇങ്ങനെ തുടർന്നു: “മുഖത്ത്‌ ക്രീമു​കൾ പുരട്ടു​ക​യോ കവിൾത്ത​ടങ്ങൾ റൂഷു​കൊണ്ട്‌ ചുവപ്പി​ക്കു​ക​യോ പുരി​കങ്ങൾ നീട്ടി​വ​ര​യ്‌ക്കു​ക​യോ ചെയ്യുന്ന സ്‌ത്രീ​കൾ ദൈവ​ത്തി​നെ​തി​രെ പാപം ചെയ്യുന്നു.” വെള്ളി​യും സ്വർണ​വും കൊണ്ടുള്ള “ആഭരണ​ങ്ങളെ” അദ്ദേഹം വിശേ​ഷി​പ്പി​ച്ചത്‌ “വശീക​ര​ണോ​പാ​ധി​കൾ” എന്നാണ്‌.

സ്‌ത്രീ​കൾ ഒരുങ്ങു​ന്ന​തി​നെ​ക്കു​റിച്ച്‌ ഇന്നും അനേകർ കടുത്ത വീക്ഷണങ്ങൾ വെച്ചു​പു​ലർത്തു​ന്നു. ചില മതങ്ങൾ അവരുടെ അംഗങ്ങൾ അലങ്കാ​ര​പ്പ​ണി​ക​ളോ​ടു​കൂ​ടിയ ആഭരണ​ങ്ങ​ളോ മേയ്‌ക്ക​പ്പോ നിറപ്പ​കി​ട്ടാർന്ന വസ്‌ത്ര​ങ്ങ​ളോ അണിയു​ന്ന​തി​നെ വിലക്കു​ക​പോ​ലും ചെയ്യുന്നു. ഒരു ക്രിസ്‌തീയ സ്‌ത്രീ അവളുടെ സൗന്ദര്യം മറച്ചു​വെ​ക്കേ​ണ്ട​തു​ണ്ടോ? അതോ തന്റെ അഴകു വർധി​പ്പി​ക്കാ​നാ​യി അവൾക്കു ശ്രമി​ക്കാ​മോ?

ദൈവ​ത്തി​ന്റെ വീക്ഷണം

ആഭരണ​ങ്ങ​ളു​ടെ​യും സൗന്ദര്യ​വർധ​ക​ങ്ങ​ളു​ടെ​യും ഉപയോ​ഗ​ത്തെ​ക്കു​റിച്ച്‌ ബൈബിൾ വിശദ​മാ​യി ചർച്ച​ചെ​യ്യു​ന്നില്ല. എന്നാൽ ദൈവം ഇവയെ​യും മറ്റ്‌ അലങ്കാ​ര​ങ്ങ​ളെ​യും കുറ്റം​വി​ധി​ക്കു​ന്നില്ല എന്നതിനു മതിയായ തെളി​വുണ്ട്‌.

ഉദാഹ​ര​ണ​ത്തിന്‌, യെരൂ​ശ​ലേ​മി​നെ താൻ അനു​ഗ്ര​ഹിച്ച വിധ​ത്തെ​ക്കു​റി​ച്ചു വർണി​ക്കവേ ദൈവം ആ നഗരത്തെ ഒരു സ്‌ത്രീ​യോട്‌ ഉപമി​ച്ചു​കൊണ്ട്‌ ഇങ്ങനെ പറഞ്ഞു: “ഞാൻ നിന്നെ ആഭരണം അണിയി​ച്ചു . . . , നീ . . . ഏറ്റവും സൌന്ദ​ര്യ​മു​ള്ള​വ​ളാ​യി​ത്തീർന്നു.” (യെഹെ​സ്‌കേൽ 16:11-13) ആലങ്കാ​രി​ക​മാ​യി​ട്ടാ​യി​രു​ന്നെ​ങ്കി​ലും അത്തരം ആഭരണ​ങ്ങ​ളിൽ വളകളും മാലയും കമ്മലു​ക​ളും ഉൾപ്പെ​ട്ടി​രു​ന്നു. തിരു​വെ​ഴു​ത്തു​കൾ സ്വർണാ​ഭ​ര​ണ​ങ്ങളെ ‘ജ്ഞാനി​യാ​യോ​രു ശാസക​നോ​ടും’ തുലനം ചെയ്യുന്നു. അദ്ദേഹ​ത്തി​ന്റെ വാക്കുകൾ കേൾക്കാൻ മനസ്സു​ള്ള​വർക്ക്‌ അദ്ദേഹം സ്വർണാ​ഭ​ര​ണ​ങ്ങൾപോ​ലെ​യാ​ണെന്ന്‌ അതു പറയുന്നു. (സദൃശ​വാ​ക്യ​ങ്ങൾ 25:1, 12) തിരു​വെ​ഴു​ത്തു​കൾ അനുകൂ​ല​മായ ഈ താരത​മ്യ​ങ്ങൾ നടത്തുന്ന സ്ഥിതിക്ക്‌ അഴകു വർധി​പ്പി​ക്കാ​നാ​യി സ്‌ത്രീ​കൾ ഭംഗി​യുള്ള വസ്‌തു​ക്കൾ ഉപയോ​ഗി​ക്കു​ന്നത്‌ ദൈവത്തെ അപ്രീ​തി​പ്പെ​ടു​ത്തു​ക​യില്ല എന്നു നിഗമനം ചെയ്യു​ന്നതു ന്യായ​യു​ക്ത​മാണ്‌.

ക്രിസ്‌തീയ സ്‌ത്രീ​കൾ തങ്ങളെ​ത്തന്നെ അലങ്കരി​ക്കു​ന്നു

ബൈബി​ളി​ലെ ചില ഭാഗങ്ങൾ സ്‌ത്രീ​ക​ളു​ടെ അലങ്കാ​ര​ത്തെ​ക്കു​റിച്ച്‌ നേരിട്ടു ചർച്ച​ചെ​യ്യു​ന്നുണ്ട്‌. അപ്പൊ​സ്‌ത​ല​നായ പൗലൊസ്‌ എഴുതി: “സ്‌ത്രീ​ക​ളും യോഗ്യ​മായ വസ്‌ത്രം ധരിച്ചു . . . തങ്ങളെ അലങ്കരി​ക്കേണം.” ക്രിസ്‌തീയ സ്‌ത്രീ​കൾ “ലജ്ജാശീ​ല​ത്തോ​ടും [“വിനയ​ത്തോ​ടും,” NW] സുബോ​ധ​ത്തോ​ടും​കൂ​ടെ” അപ്രകാ​രം ചെയ്യു​മ്പോൾ അത്‌ അവരുടെ ദൈവ​ഭ​ക്തി​യു​ടെ പ്രതി​ഫ​ല​ന​മാ​യി​രി​ക്കും. (1 തിമൊ​ഥെ​യൊസ്‌ 2:9, 10) അങ്ങനെ ചെയ്യു​ന്നത്‌ ദൈവ​ത്തി​ന്റെ പഠിപ്പി​ക്ക​ലു​ക​ളെ​ക്കു​റി​ച്ചും സഭയെ​ക്കു​റി​ച്ചും മറ്റുള്ള​വ​രിൽ മതിപ്പു​ള​വാ​ക്കും.

“പിന്നിയ തലമുടി, പൊന്നു, മുത്തു, വില​യേ​റിയ വസ്‌ത്രം എന്നിവ​കൊ​ണ്ടല്ല, ദൈവ​ഭ​ക്തി​യെ സ്വീക​രി​ക്കുന്ന സ്‌ത്രീ​കൾക്കു ഉചിത​മാ​കും​വണ്ണം സൽപ്ര​വൃ​ത്തി​ക​ളെ​ക്കൊ​ണ്ട​ത്രേ അലങ്കരി​ക്കേ​ണ്ടത്‌” എന്ന്‌ അതേ വാക്യ​ങ്ങൾതന്നെ പറയു​ന്നു​ണ്ട​ല്ലോ എന്നു ചൂണ്ടി​ക്കാ​ണി​ച്ചു​കൊണ്ട്‌ ചിലയാ​ളു​കൾ എതിർക്കു​ന്നു. സ്‌ത്രീ​കൾ മുടി വൃത്തി​യാ​യി ചീകി​യൊ​തു​ക്കാൻ പാടി​ല്ലെ​ന്നോ ആഭരണങ്ങൾ അണിയ​രു​തെ​ന്നോ ആണോ അതിന്റെ അർഥം?

അല്ല. ബൈബിൾ അലങ്കാ​ര​ത്തെ​ക്കു​റിച്ച്‌ അനുകൂ​ല​മാ​യി സംസാ​രി​ക്കു​ന്നു. അതു​കൊണ്ട്‌ അലങ്കാ​ര​ങ്ങ​ളു​ടെ ഉപയോ​ഗത്തെ വിലക്കു​ന്ന​തി​നു പകരം ക്രിസ്‌തീയ ഗുണങ്ങ​ളാ​ലും സത്‌പ്ര​വൃ​ത്തി​ക​ളാ​ലും തങ്ങളെ​ത്തന്നെ അലങ്കരി​ക്കു​ന്ന​തിന്‌ മുഖ്യ​ശ്രദ്ധ കൊടു​ക്കാൻ പൗലൊസ്‌ സ്‌ത്രീ​കളെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ക​യാ​യി​രു​ന്നു.

ആന്തരം പ്രധാനം

അപ്പൊ​സ്‌ത​ല​നായ പൗലൊസ്‌ എഴുതി: “നാം ഇനി അന്യോ​ന്യം വിധി​ക്ക​രു​തു; സഹോ​ദ​രന്നു ഇടർച്ച​യോ തടങ്ങലോ വെക്കാ​തി​രി​പ്പാൻ മാത്രം ഉറെച്ചു​കൊൾവിൻ.” (റോമർ 14:13) വ്യക്തി​പ​ര​മായ ഒരുക്കം സംബന്ധിച്ച നമ്മുടെ തിര​ഞ്ഞെ​ടു​പ്പി​ന്റെ കാര്യ​ത്തിൽ ഇത്‌ എങ്ങനെ​യാ​ണു ബാധക​മാ​കു​ന്നത്‌?

ഒന്നാമ​താ​യി “അന്യോ​ന്യം വിധി​ക്ക​രുത്‌” എന്നു പൗലൊസ്‌ നമ്മോടു പറയുന്നു. ‘സഹോ​ദ​രന്നു ഇടർച്ച വെക്കാ​തി​രി​പ്പാൻ’ നാം ശ്രദ്ധി​ക്കണം. സ്വീകാ​ര്യ​മാ​യി​രി​ക്കു​ന്നത്‌ എന്താ​ണെ​ന്നതു സംബന്ധിച്ച മാനദ​ണ്ഡങ്ങൾ ഓരോ രാജ്യ​ത്തി​ലും സംസ്‌കാ​ര​ത്തി​ലും വ്യത്യ​സ്‌ത​മാ​യി​രു​ന്നേ​ക്കാം. ഒരു കാലയ​ള​വി​ലോ സ്ഥലത്തോ സ്വീകാ​ര്യ​മാ​യി​രി​ക്കു​ന്നത്‌ മറ്റൊരു കാലയ​ള​വി​ലോ സ്ഥലത്തോ അനുചി​ത​മാ​യി​രു​ന്നേ​ക്കാം. സഭ്യമ​ല്ലാത്ത ഒരു ജീവി​ത​ശൈ​ലി​യു​മാ​യി ബന്ധപ്പെ​ടു​ത്തി നമ്മുടെ സംസ്‌കാ​രം വീക്ഷി​ക്കുന്ന ചമയരീ​തി​കൾ സ്വീക​രി​ച്ചു​കൊണ്ട്‌ നാം മറ്റുള്ള​വരെ ഇടറി​ക്കു​ക​യോ വ്രണ​പ്പെ​ടു​ത്തു​ക​യോ ചെയ്യരുത്‌. ദൈവ​ഭ​ക്ത​രായ സ്‌ത്രീ​കൾ സ്വയം ഇങ്ങനെ ചോദി​ക്കണം: എന്റെ വസ്‌ത്ര​ധാ​ര​ണ​ത്തെ​യും ചമയ​ത്തെ​യും സമൂഹം എങ്ങനെ​യാ​ണു വീക്ഷി​ക്കു​ന്നത്‌? അതു കാണു​മ്പോൾ സഭയിലെ അംഗങ്ങൾക്ക്‌ ജാള്യം തോന്നു​ന്നു​വോ? അത്‌ അവരെ സംഭ്ര​മി​പ്പി​ക്കു​ക​യോ ലജ്ജിപ്പി​ക്കു​ക​യോ ചെയ്യു​ന്നു​ണ്ടോ? ഒരു ക്രിസ്‌തീയ സ്‌ത്രീക്ക്‌ ഒരു പ്രത്യേക രീതി​യി​ലുള്ള വസ്‌ത്ര​ധാ​ര​ണ​മോ ചമയമോ സ്വീക​രി​ക്കാ​നുള്ള അവകാശം ഉണ്ടെങ്കിൽപ്പോ​ലും തന്റെ വസ്‌ത്ര​ധാ​രണ ശൈലി അല്ലെങ്കിൽ ചമയരീ​തി മറ്റുള്ള​വർക്ക്‌ ഇടർച്ച വരുത്തു​ന്നെ​ങ്കിൽ ആ അവകാശം അവൾ വേണ്ടെന്നു വെക്കു​ക​തന്നെ ചെയ്യും.—1 കൊരി​ന്ത്യർ 10:23, 24.

കൂടാതെ, തന്റെ വസ്‌ത്ര​ധാ​ര​ണ​ത്തി​നും ചമയത്തി​നും ഒരു വ്യക്തി അമിത ശ്രദ്ധ നൽകു​ന്നത്‌ ഹാനി​ക​ര​മായ മനോ​ഭാ​വ​ത്തി​ലേക്കു നയി​ച്ചേ​ക്കാം. തങ്ങളി​ലേ​ക്കു​തന്നെ അനുചി​ത​മാ​യി ശ്രദ്ധ ആകർഷി​ക്കു​ന്ന​തിന്‌ ചമയം ശൃംഗാ​രാ​ത്മ​ക​മാ​യി ഉപയോ​ഗി​ക്കുന്ന സ്‌ത്രീ​കൾ ഇന്ന്‌ പല നാടു​ക​ളി​ലു​മുണ്ട്‌. എന്നിരു​ന്നാ​ലും, അത്തരത്തിൽ അണി​ഞ്ഞൊ​രു​ങ്ങു​ന്നത്‌ ക്രിസ്‌തീയ സ്‌ത്രീ​കൾ കണിശ​മാ​യും ഒഴിവാ​ക്കു​ന്നു. “ദൈവ​വ​ചനം ദുഷി​ക്ക​പ്പെ​ടാ​തി​രി​ക്കേ​ണ്ട​തി​ന്നു” അവർ തങ്ങളുടെ വ്യക്തി​പ​ര​മായ കാര്യാ​ദി​ക​ളിൽ സുബോ​ധ​മു​ള്ള​വ​രും നിർമ​ല​രും ആയിരി​ക്കാൻ കഠിന​ശ്രമം ചെയ്യുന്നു.—തീത്തൊസ്‌ 2:4, 5.

ആഭരണ​ങ്ങ​ളും സൗന്ദര്യ​വർധ​ക​ങ്ങ​ളും മറ്റും ഉപയോ​ഗി​ക്കാൻ തീരു​മാ​നി​ച്ചേ​ക്കാ​മെ​ങ്കി​ലും തങ്ങളുടെ യഥാർഥ സൗന്ദര്യം ‘ഹൃദയ​ത്തി​ന്റെ ഗൂഢമ​നു​ഷ്യ​നിൽ’ ആണ്‌ കുടി​കൊ​ള്ളു​ന്ന​തെ​ന്നും അങ്ങനെ അതു തങ്ങളുടെ മനോ​ഭാ​വ​ത്തി​ലും പെരു​മാ​റ്റ​ത്തി​ലും പ്രതി​ഫ​ലി​ക്കു​മെ​ന്നും ദൈവ​ഭ​ക്ത​രായ സ്‌ത്രീ​കൾ മനസ്സി​ലാ​ക്കു​ന്നു. (1 പത്രൊസ്‌ 3:3, 4) വസ്‌ത്ര​ധാ​രണ രീതി, സൗന്ദര്യ​വർധ​ക​ങ്ങ​ളു​ടെ​യും ആഭരണ​ങ്ങ​ളു​ടെ​യും ഉപയോ​ഗം എന്നിവ​യു​ടെ കാര്യ​ത്തിൽ ജ്ഞാനപൂർവം തിര​ഞ്ഞെ​ടു​പ്പു​കൾ നടത്തുന്ന സ്‌ത്രീ മറ്റുള്ള​വ​രു​ടെ ആദരവു പിടി​ച്ചു​പ​റ്റു​ന്നു​വെന്നു മാത്രമല്ല അവളുടെ സ്രഷ്ടാ​വിന്‌ മഹത്ത്വം കൈവ​രു​ത്തു​ക​യും ചെയ്യുന്നു.