വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ആഹാരം തീർന്നു പോയാൽ

ആഹാരം തീർന്നു പോയാൽ

ആഹാരം തീർന്നു പോയാൽ

സ്ഥലത്തെ കടയി​ലേ​ക്കോ കമ്പോ​ള​ത്തി​ലേ​ക്കോ ചെന്നാൽ ന്യായ​മായ വിലയ്‌ക്ക്‌ വേണ്ടത്ര സാധനങ്ങൾ വാങ്ങാ​മെന്ന കാര്യ​ത്തിൽ ലോക​ത്തി​ന്റെ ചില ഭാഗങ്ങ​ളി​ലുള്ള നഗരവാ​സി​കൾക്ക്‌ യാതൊ​രു സംശയ​വു​മില്ല. ആഹാര​സാ​ധ​നങ്ങൾ ഇഷ്ടം​പോ​ലെ ലഭ്യമാ​യി​രി​ക്കു​മ്പോൾ അവയുടെ ഉത്‌പാ​ദ​ന​ത്തെ​യും വിതര​ണ​ത്തെ​യും കുറിച്ച്‌ ഉപഭോ​ക്താ​ക്കൾ കാര്യ​മാ​യൊ​ന്നും ചിന്തി​ച്ചെ​ന്നു​വ​രില്ല. എന്നാൽ ഇക്കാര്യ​ത്തിൽ എന്തെങ്കി​ലും പ്രതി​സന്ധി നേരി​ട്ടാ​ലോ? ഭക്ഷ്യവ​സ്‌തു​ക്കൾ കടകളിൽ എത്തുന്ന​തി​നു മുമ്പ്‌ എന്തെല്ലാം പ്രവർത്ത​ന​ങ്ങ​ളാ​ണു നടക്കു​ന്ന​തെന്ന്‌ അപ്പോൾ അവർ ചിന്തിച്ചു തുടങ്ങു​ന്നു. ഏതെങ്കി​ലും കാരണ​ത്താൽ ഭക്ഷ്യല​ഭ്യത സ്‌തം​ഭി​ച്ചാൽ അതു വിപത്‌ക​ര​മായ പ്രശ്‌ന​ങ്ങൾക്കു തിരി​കൊ​ളു​ത്തി​യേ​ക്കാം.

സാമ്പത്തിക ഞെരുക്കം അനുഭ​വി​ക്കുന്ന ഒരു ഉത്തരാ​ഫ്രി​ക്കൻ രാജ്യത്തു സംഭവി​ച്ചത്‌ എന്താ​ണെന്നു ശ്രദ്ധി​ക്കുക. കർഷകർക്കുള്ള ധനസഹാ​യം ഗവൺമെന്റ്‌ പിൻവ​ലി​ച്ച​തി​ന്റെ ഫലമായി ഒറ്റ രാത്രി​കൊണ്ട്‌ റൊട്ടി​യു​ടെ വില ഇരട്ടി​യാ​യി​ത്തീർന്നു. ജനഹൃ​ദ​യ​ങ്ങ​ളിൽ പ്രതി​ഷേധം ആളിക്കത്തി. കോപാ​ക്രാ​ന്ത​രായ ജനക്കൂട്ടം കടകളു​ടെ ജനാലകൾ തല്ലിത്ത​കർക്കു​ക​യും ബാങ്കു​ക​ളും പോസ്റ്റ്‌ ഓഫീ​സു​ക​ളും ആക്രമി​ക്കു​ക​യും ചെയ്‌തു​കൊണ്ട്‌ തെരു​വു​ക​ളി​ലൂ​ടെ ഭ്രാന്ത​മാ​യി പരക്കം​പാ​ഞ്ഞു. പ്രക്ഷോ​ഭം രാജ്യ​മാ​സ​കലം ആളിപ്പ​ടർന്നു. ഒടുവിൽ അടിയ​ന്തി​രാ​വസ്ഥ പ്രഖ്യാ​പി​ക്കേ​ണ്ടി​വന്നു. ജനക്ഷോ​ഭം ശമിപ്പി​ക്കാ​നുള്ള ശ്രമത്തിൽ സുരക്ഷാ​സേ​നകൾ ആൾക്കൂ​ട്ട​ങ്ങൾക്കു നേരെ നിറ​യൊ​ഴി​ച്ചു. ആ ആക്രമ​ണ​ത്തിൽ 120 പേർ കൊല്ല​പ്പെ​ടു​ക​യും നിരവ​ധി​പേർക്കു പരി​ക്കേൽക്കു​ക​യും ചെയ്‌തു.

സമ്പന്നത​യു​ടെ മടിത്ത​ട്ടിൽ കഴിയുന്ന രാജ്യ​ങ്ങ​ളിൽപ്പോ​ലും ഭക്ഷ്യല​ഭ്യത ഒരു പ്രശ്‌ന​മാ​യി​ത്തീ​രാം എന്നതിന്റെ ഉദാഹ​ര​ണ​മാണ്‌ 2000 സെപ്‌റ്റം​ബ​റിൽ ബ്രിട്ട​നിൽ സംഭവി​ച്ചത്‌. ഇന്ധനത്തി​ന്റെ വിലക്ക​യ​റ്റ​ത്തിൽ പ്രതി​ഷേ​ധിച്ച്‌ ആളുകൾ എണ്ണ ശുദ്ധീ​ക​ര​ണ​ശാ​ല​യു​ടെ പുറ​ത്തേ​ക്കുള്ള കവാടങ്ങൾ തടഞ്ഞു. ഇന്ധന ട്രക്കു​കൾക്ക്‌ പുറ​ത്തേക്കു പോകാൻ കഴിയാ​താ​യി. ദിവസ​ങ്ങൾക്കു​ള്ളിൽ പെ​ട്രോൾ പമ്പുകൾ കാലി​യാ​യി. ട്രക്കു​കൾക്കും മറ്റു വാഹന​ങ്ങൾക്കും ഒന്നും നിരത്തി​ലി​റ​ങ്ങാൻ ഇന്ധനമി​ല്ലാ​താ​യി. അങ്ങനെ രാജ്യ​ത്തെ​മ്പാ​ടും ഭക്ഷ്യവി​ത​രണം സ്‌തം​ഭി​ച്ചു. സാധാ​ര​ണ​ഗ​തി​യിൽ ചരക്കുകൾ “അതാതു​സ​മ​യത്ത്‌” എത്തി​ച്ചേ​രു​ന്ന​തി​നെ ആശ്രയി​ച്ചു വിൽപ്പന നടത്തുന്ന കടകളു​ടെ​യും സൂപ്പർമാർക്ക​റ്റു​ക​ളു​ടെ​യും അലമാ​രകൾ ഒഴിഞ്ഞു​കി​ടന്നു.

ഭക്ഷ്യവി​ത​ര​ണ​വു​മാ​യി ബന്ധപ്പെട്ട ഒട്ടേറെ പ്രശ്‌നങ്ങൾ വികസ്വര രാജ്യ​ങ്ങളെ വേട്ടയാ​ടു​ന്നുണ്ട്‌. വരൾച്ച, സാമ്പത്തിക പ്രതി​സ​ന്ധി​കൾ, ആഭ്യന്തര പ്രക്ഷോ​ഭങ്ങൾ, യുദ്ധം എന്നിങ്ങ​നെ​യുള്ള നിരവധി കാരണ​ങ്ങ​ളാൽ “ഭക്ഷ്യവി​ത​രണം മിക്ക​പ്പോ​ഴും കാര്യ​ക്ഷ​മ​മാ​യി നടക്കാതെ വരുക​യും ഭക്ഷ്യവി​തരണ സംവി​ധാ​നം തകരാ​റി​ലാ​കു​ക​യും ചെയ്യുന്നു,” ഐക്യ​രാ​ഷ്ട്ര ഭക്ഷ്യ, കാർഷിക സംഘടന പ്രസി​ദ്ധീ​ക​രിച്ച നഗരങ്ങളെ തീറ്റി​പ്പോ​റ്റൽ (ഇംഗ്ലീഷ്‌) എന്ന പ്രസി​ദ്ധീ​ക​രണം പറയുന്നു. “അപ്രകാ​രം സംഭവി​ക്കു​മ്പോൾ പ്രത്യാ​ഘാ​തങ്ങൾ പ്രാ​ദേ​ശിക തലത്തിൽ മാത്രം ഒതുങ്ങി​നിൽക്കു​ന്ന​തോ താത്‌കാ​ലി​ക​മോ ആയിരു​ന്നാ​ലും ദുരിതം പേറു​ന്നത്‌ പാവ​പ്പെ​ട്ട​വ​രാ​യി​രി​ക്കും.”

നഗരങ്ങ​ളി​ലെ ജനസംഖ്യ കുതി​ച്ചു​യ​രു​ന്നത്‌ ഭക്ഷ്യവ​സ്‌തു​ക്ക​ളു​ടെ ഉത്‌പാ​ദ​കർക്കും വിതര​ണ​ക്കാർക്കും “കടുത്ത വെല്ലു​വി​ളി​കൾ” ഉയർത്തു​മെന്ന്‌ വിശകലന വിദഗ്‌ധർ കരുതു​ന്നു. 2007 ആകു​മ്പോ​ഴേ​ക്കും ലോക​ജ​ന​സം​ഖ്യ​യു​ടെ പകുതി​യി​ല​ധി​ക​വും നഗരങ്ങ​ളി​ലാ​യി​രി​ക്കും പാർക്കു​ക​യെന്ന്‌ കണക്കാ​ക്ക​പ്പെ​ടു​ന്നു. “[നഗരവാ​സി​കൾക്ക്‌] സുരക്ഷി​ത​മായ ആഹാരം താങ്ങാ​വുന്ന വിലയ്‌ക്കു ലഭ്യമാ​ക്കു​ന്നത്‌ ഭക്ഷ്യോ​ത്‌പാ​ദന വിതരണ സംവി​ധാ​ന​ത്തി​ന്മേൽ വലിയ സമ്മർദം ചെലു​ത്തു​ക​യും ഒടുവിൽ അതു തകരു​ന്ന​തിന്‌ ഇടയാ​ക്കു​ക​യും ചെയ്യും” എന്നാണ്‌ ഐക്യ​രാ​ഷ്ട്ര ഭക്ഷ്യ, കാർഷിക സംഘട​ന​യു​ടെ അഭി​പ്രാ​യം.

നിങ്ങൾക്കു വാങ്ങാ​നും ഭക്ഷണ​മേ​ശ​യിൽ വിഭവ​ങ്ങ​ളാ​യി നിരത്താ​നും കഴി​യേ​ണ്ട​തിന്‌ ഭക്ഷ്യവ​സ്‌തു​ക്കൾ കടകളിൽ എത്തിക്കു​ന്നത്‌ അതീവ പ്രാധാ​ന്യം അർഹി​ക്കുന്ന ഒരു കാര്യ​മാണ്‌. അതു​കൊണ്ട്‌ ഭക്ഷ്യോ​ത്‌പാ​ദന വിതരണ സംവി​ധാ​നം എത്ര​ത്തോ​ളം ഭദ്രമാണ്‌? അതിന്റെ നടു​വൊ​ടി​യാ​റാ​യി​രി​ക്കു​ന്നു​വെന്ന്‌ വിദഗ്‌ധർ ആശങ്ക​പ്പെ​ടു​ന്നത്‌ എന്തു​കൊണ്ട്‌? അടുത്ത നേര​ത്തേ​ക്കുള്ള ആഹാരം എവിടെ കണ്ടെത്തു​മെ​ന്നോർത്ത്‌ ആർക്കും

[3-ാം പേജിലെ ചിത്രം]

ഒരു ഭക്ഷ്യക്ഷാ​മ​കാ​ലത്തെ കൊള്ള

[കടപ്പാട്‌]

BETAH/SIPA