വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ഒരു പ്രത്യേകതരം നടപ്പ്‌!

ഒരു പ്രത്യേകതരം നടപ്പ്‌!

ഒരു പ്രത്യേ​ക​തരം നടപ്പ്‌!

ഫിൻലൻഡിലെ ഉണരുക! ലേഖകൻ

നോർഡിക്‌ നടത്ത​ത്തെ​ക്കു​റി​ച്ചു നിങ്ങൾ കേട്ടി​ട്ടു​ണ്ടോ? വടികൾ ഉപയോ​ഗി​ച്ചുള്ള ഒരു നടത്തമാ​ണിത്‌. ഫിൻലൻഡിൽ ഇത്‌ ഏറ്റവും ജനപ്രീ​തി​യാർജിച്ച ഒരു വ്യായാ​മ​മാണ്‌. സ്‌കീ​യി​ങ്ങിൽ ഉപയോ​ഗി​ക്കുന്ന വടികൾക്കു സമാന​മാ​യ​വ​യാണ്‌ ഇതിനു​വേ​ണ്ടത്‌. ഇതിന്റെ ഉത്ഭവം എന്താണ്‌? ഈ നടത്തത്തിന്‌ എന്തെല്ലാം പ്രയോ​ജ​ന​ങ്ങ​ളുണ്ട്‌?

ഒരു നോർഡിക്‌ നടത്തക്കാ​രനെ കാണു​മ്പോൾ സ്‌കികൾ (ഷൂസി​ലോ ബൂട്ടു​ക​ളി​ലോ ഘടിപ്പി​ച്ചി​ട്ടുള്ള ഒരു​ജോ​ടി നീണ്ടു​പരന്ന ഹിമപാ​ദു​കങ്ങൾ) ഇല്ലാതെ ക്രോസ്‌-കൺട്രി സ്‌കീ​യിങ്‌ നടത്തുന്ന ഒരാളു​ടെ ചിത്രം ചിലരു​ടെ മനസ്സി​ലേക്കു വന്നേക്കാം. വാസ്‌ത​വ​ത്തിൽ നോർഡിക്‌ നടത്തത്തി​നു ജന്മംനൽകി​യ​തു​തന്നെ സ്‌കീ​യിങ്‌ മത്സരത്തിൽ പങ്കെടു​ക്കു​ന്ന​വ​രാണ്‌, സ്‌കി ദണ്ഡുകൾ ഉപയോ​ഗി​ച്ചു നടത്തമാ​രം​ഭി​ച്ചു​കൊണ്ട്‌ അവർ വേനൽക്കാല പരിശീ​ലനം തീവ്ര​മാ​ക്കാൻ തുടങ്ങി​യ​പ്പോ​ഴാ​യി​രു​ന്നു അതിന്റെ പിറവി. 1980-കളിൽ ഫലപ്ര​ദ​മായ ഒരു വ്യായാ​മ​മെന്ന നിലയിൽ ഇത്‌ മറ്റ്‌ അത്‌ല​റ്റു​കൾക്കും പരിച​യ​പ്പെ​ടു​ത്തു​ക​യു​ണ്ടാ​യി. 1990-കളുടെ അവസാ​ന​ത്തോ​ടെ നോർഡിക്‌ നടത്തം പൊതു​ജ​ന​ങ്ങ​ളും സ്വാഗതം ചെയ്‌തു​തു​ടങ്ങി. 7,60,000 ഫിൻലൻഡു​കാർ, അതായത്‌ ജനസം​ഖ്യ​യു​ടെ 19 ശതമാനം ആഴ്‌ച​യിൽ ഒരു തവണ​യെ​ങ്കി​ലും നോർഡിക്‌ നടത്തത്തിൽ ഏർപ്പെ​ടു​ന്നു​വെന്ന്‌ 2004-ൽ നടത്തിയ ഒരു അഭി​പ്രാ​യ​വോ​ട്ടെ​ടുപ്പ്‌ കാണി​ക്കു​ന്നു. “നോർഡിക്‌ നടത്തം ഇപ്പോൾ ഫിൻലൻഡി​ലെ ഏറ്റവും ജനസമ്മി​തി​യുള്ള രണ്ടാമത്തെ വ്യായാ​മ​മാ​യി​ത്തീർന്നി​രി​ക്കു​ന്നു, ഒന്നാം സ്ഥാനം നടപ്പി​നാണ്‌,” പ്രസ്‌തുത സർവേ നടത്തിയ സൂവോ​മെൻ ലാടൂ എന്ന സംഘട​ന​യു​ടെ എക്‌സി​ക്യൂ​ട്ടിവ്‌ ഡയറക്ടർ ടുവോ​മോ യാൻടു​നെൻ പറയുന്നു. നോർഡിക്‌ നടത്തം കുറച്ചു​കാ​ല​ത്തേ​ക്കുള്ള വെറു​മൊ​രു ഭ്രമം ആയിരു​ന്നി​ല്ലെന്നു തെളിഞ്ഞു. അടുത്ത കാലങ്ങ​ളിൽ മറ്റു രാജ്യ​ങ്ങ​ളി​ലും ഇതു സ്ഥാനം പിടി​ച്ചു​ക​ഴി​ഞ്ഞു.

നടക്കു​ന്ന​തി​ന്റെ പ്രയോ​ജ​നങ്ങൾ പലർക്കും അറിവു​ള്ള​താണ്‌. എന്നാൽ വടികൾകൊ​ണ്ടുള്ള നടത്തത്തി​ന്റെ പ്രയോ​ജ​ന​ങ്ങ​ളോ? “നോർഡിക്‌ നടത്തത്തി​ന്റെ ഒരു പ്രധാ​ന​ഗു​ണം, അരയ്‌ക്കു​മേൽപ്പോ​ട്ടുള്ള ഭാഗത്തി​നു വ്യായാ​മം ലഭിക്കു​ന്നു എന്നതാണ്‌. കൈയി​ലെ​യും പുറ​ത്തെ​യും വയറി​ലെ​യും പേശി​കൾക്കുൾപ്പെടെ” എന്ന്‌ ഫിസിക്കൽ തെറാ​പ്പി​സ്റ്റും നോർഡിക്‌ നടത്ത വിദഗ്‌ധ​നു​മായ യാർമോ ആഹോ​നെൻ പറയുന്നു. “ഓഫീ​സ്‌ജോ​ലി ചെയ്യു​ന്ന​വ​രു​ടെ ഒരു സ്ഥിരം പ്രശ്‌ന​മായ, പിടലി​ക്കും തോളു​ക​ളി​ലും ഉള്ള വലിവിന്‌ അയവു​വ​രു​ത്താ​നും ഇതു സഹായി​ക്കു​ന്നു,” അദ്ദേഹം കൂട്ടി​ച്ചേർക്കു​ന്നു.

സാധാരണ നടത്ത​ത്തെ​ക്കാൾ നോർഡിക്‌ നടത്തം പേശി​കൾക്കു കൂടുതൽ വ്യായാ​മം നൽകു​ന്ന​തി​നാൽ, കൂടുതൽ കലോറി കത്തിച്ചു​ക​ള​യാ​നും ഉപകരി​ക്കു​ന്നു. വടികൾ ഉപയോ​ഗി​ക്കു​ന്നത്‌ നടപ്പിന്റെ വേഗം കൂട്ടുക കൂടുതൽ എളുപ്പ​മാ​ക്കി​ത്തീർക്കു​ന്നു, അത്‌ വേഗത്തിൽ നാഡി​മി​ടിപ്പ്‌ വർധി​പ്പി​ക്കു​ക​യും ചെയ്യുന്നു. ഇനിയു​മുണ്ട്‌ പ്രയോ​ജ​നങ്ങൾ. വടികൾ ശരിയായ രീതി​യിൽ ഉപയോ​ഗി​ക്കു​മ്പോൾ നീണ്ടു​നി​വർന്ന്‌ നടക്കാ​നും അങ്ങനെ ശരീര​നില മെച്ച​പ്പെ​ടു​ത്താ​നും സാധി​ക്കു​ന്നു എന്ന്‌ ഇതിന്റെ വക്താക്കൾ അവകാ​ശ​പ്പെ​ടു​ന്നു. “ശരീര​ഭാ​ര​ത്തി​ന്റെ ഒരുഭാ​ഗം വടിക​ളിൽ ചെലു​ത്തു​ന്ന​തി​നാൽ സന്ധിക​ളി​ലെ പിടുത്തം കുറയ്‌ക്കാ​നും നോർഡിക്‌ നടത്തം സഹായി​ക്കു​ന്നു” എന്ന്‌ ആഹോ​നെൻ അഭി​പ്രാ​യ​പ്പെ​ടു​ന്നു. വഴുവ​ഴു​പ്പുള്ള പ്രതല​ത്തി​ലൂ​ടെ നടക്കു​മ്പോൾ തെന്നി​വീ​ഴാ​തി​രി​ക്കാൻ അറ്റം കൂർത്ത വടികൾ സഹായ​ക​മാ​ണെന്ന്‌ ഒരു നോർഡിക്‌ നടത്തക്കാ​രൻ പറയുന്നു. അതിനാൽ പലപ്പോ​ഴും മഞ്ഞോ ഐസോ മൂടി​ക്കി​ട​ക്കുന്ന ശീതകാ​ലത്തെ നടത്തത്തിന്‌ പ്രായം​ചെ​ന്നവർ ഈ പുതിയ രീതി സ്വീക​രി​ച്ചി​രി​ക്കു​ന്നു.

[20-ാം പേജിലെ ചതുരം]

തുടക്കമിടൽ

നോർഡിക്‌ നടത്തത്തിന്‌ ചെല​വേ​റിയ ഉപകര​ണങ്ങൾ ആവശ്യ​മില്ല. നടക്കു​മ്പോൾ ധരിക്കാൻ പറ്റിയ സുഖ​പ്ര​ദ​മായ ഷൂസ്‌, പ്രത്യേ​കാൽ തയ്യാറാ​ക്കിയ, അനു​യോ​ജ്യ​മായ നീളമുള്ള വടികൾ, ഇത്രയും മതി. ഉറച്ച പ്രതല​ത്തി​ലൂ​ടെ​യാ​ണു നടക്കാൻപോ​കു​ന്ന​തെ​ങ്കിൽ വടിക​ളു​ടെ കൂർത്ത അഗ്രങ്ങ​ളിൽ റബ്ബർ പ്ലഗ്ഗുകൾ ഇടണം. നോർഡിക്‌ നടത്തത്തിൽ പ്രാവീ​ണ്യം നേടുക അത്ര ബുദ്ധി​മു​ട്ടുള്ള കാര്യമല്ല, നിങ്ങൾക്ക്‌ അതു പഠി​ച്ചെ​ടു​ക്കാ​വു​ന്ന​തേ​യു​ള്ളൂ. എന്നാൽ നിങ്ങൾ ഒരു തുടക്ക​ക്കാ​ര​നാ​ണെ​ങ്കിൽ നോർഡിക്‌ നടത്തത്തിൽ വൈദ​ഗ്‌ധ്യം നേടിയ ഒരാളിൽനിന്ന്‌ ഉപദേശം തേടു​ന്നതു നന്നായി​രി​ക്കും.