വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ഞങ്ങളുടെ വായനക്കാരിൽനിന്ന്‌

ഞങ്ങളുടെ വായനക്കാരിൽനിന്ന്‌

ഞങ്ങളുടെ വായന​ക്കാ​രിൽനിന്ന്‌

യുവജ​നങ്ങൾ ചോദി​ക്കു​ന്നു “യുവജ​നങ്ങൾ ചോദി​ക്കു​ന്നു . . . എന്റെ അഭ്യർഥന നിരസി​ക്കു​ന്നെ​ങ്കി​ലോ?” (2005 ജനുവരി 8) എന്ന ലേഖനം പ്രസി​ദ്ധീ​ക​രി​ച്ച​തി​നു നന്ദി. ലേഖന​ത്തിൽ പരാമർശി​ച്ചി​രു​ന്ന​വ​രെ​പ്പോ​ലെ​തന്നെ ഞാനും ഒരു ക്രിസ്‌തീയ പുരു​ഷ​നിൽ ആകൃഷ്ട​യാ​യി. പക്ഷേ എന്റെ അഭ്യർഥന തിരസ്‌ക​രി​ക്ക​പ്പെട്ടു. ഞാൻ ആകെ തകർന്നു​പോ​യി. ഈ ലേഖനം എന്റെ സഹായ​ത്തി​നെത്തി. ആത്മീയ കാര്യ​ങ്ങ​ളിൽ തിര​ക്കോ​ടെ ഏർപ്പെ​ടാൻ എന്നെ സഹായി​ക്കേ​ണ​മേ​യെന്ന്‌ ഞാൻ യഹോ​വ​യോ​ടു പ്രത്യേ​കം പ്രാർഥി​ക്കു​ക​യാണ്‌. ഈ മോഹ​ഭം​ഗം ഏൽപ്പിച്ച ആഘാത​ത്തിൽനി​ന്നു കരകയ​റാൻ ഞാൻ ആഗ്രഹി​ക്കു​ന്നു.

ഐ. വൈ., ജപ്പാൻ

ഈ ലേഖനം വായി​ച്ചു​ക​ഴി​ഞ്ഞ​പ്പോ​ഴുള്ള എന്റെ വികാ​രങ്ങൾ വർണി​ക്കാൻ വാക്കു​ക​ളില്ല. തക്കസമ​യ​ത്താണ്‌ ഇത്‌ എത്തിയത്‌, എന്റെ ഹൃദയ​വി​കാ​രങ്ങൾ അതിൽ അതുപടി പകർത്തി​യി​രി​ക്കു​ന്ന​തു​പോ​ലെ തോന്നി! പ്രണയാ​ഭ്യർഥന നിരസി​ക്ക​പ്പെ​ട്ടു​വെന്ന വസ്‌തുത ഉൾക്കൊ​ള്ളാൻ അത്ര എളുപ്പ​മ​ല്ലാ​യി​രു​ന്നു. പക്ഷേ, എല്ലാം കഴിഞ്ഞു​പോയ കാര്യ​ങ്ങ​ളാ​യി തള്ളിക്ക​ള​യാൻ ഈ ലേഖനം എന്നെ സഹായി​ച്ചു.

എം. പി., ഇറ്റലി

ഇതിൽ പറഞ്ഞി​രി​ക്കുന്ന ചില കാര്യങ്ങൾ പ്രാവർത്തി​ക​മാ​ക്കുക ബുദ്ധി​മു​ട്ടാ​യി​രു​ന്നേ​ക്കാ​മെ​ങ്കി​ലും സമനില കൈവ​രി​ക്കാൻ ഈ ലേഖനം എന്നെ സഹായി​ച്ചെന്നു പറയാ​തെവയ്യ. യഹോ​വ​യു​ടെ ദൃഷ്ടി​യി​ലെ തങ്ങളുടെ മൂല്യം വീണ്ടും തിരി​ച്ച​റിഞ്ഞ്‌ പുതി​യൊ​രു ജീവിതം തുടങ്ങാൻ ഇത്‌ അനേകരെ സഹായി​ക്കു​മെന്നു ഞാൻ പ്രത്യാ​ശി​ക്കു​ന്നു.

ജെ. ഇ., ഐക്യ​നാ​ടു​കൾ

കടുത്ത നിരാ​ശ​യിൽ ആഴ്‌ന്നു​പോ​കാ​തി​രി​ക്കാ​നുള്ള ശക്തി ഈ ലേഖനം എനിക്കു നൽകി. തിരസ്‌ക​രി​ക്ക​പ്പെ​ട്ട​തി​ന്റെ വേദന ഇപ്പോ​ഴും എനിക്കുണ്ട്‌, എങ്കിലും ഉള്ളുല​യ്‌ക്കുന്ന ആ നൊമ്പരം ഒന്നു ശമിപ്പി​ക്കാൻ ഈ ലേഖനം സഹായി​ച്ചു. നമ്മിൽ ഓരോ​രു​ത്തർക്കും​വേണ്ടി യഹോവ കരുതു​ന്നു എന്നറി​യു​ന്നത്‌ ആശ്വാസം പകരുന്നു.

എം. എൽ., ഐക്യ​നാ​ടു​കൾ

എനിക്ക്‌ ഈ ഉണരുക! കിട്ടിയ അന്നുത​ന്നെ​യാണ്‌, ഒരു ക്രിസ്‌തീയ പുരു​ഷ​നിൽനി​ന്നുള്ള മറുപ​ടി​യും കിട്ടി​യത്‌. ദയാപു​ര​സ്സരം എന്റെ അഭ്യർഥന നിരസി​ച്ചു​കൊ​ണ്ടു​ള്ള​താ​യി​രു​ന്നു അത്‌. ദിവസ​ങ്ങ​ളോ​ളം എനിക്ക്‌ ഊണും ഉറക്കവു​മി​ല്ലാ​താ​യി, എന്നാൽ യാഥാർഥ്യ​ബോ​ധം ഉണ്ടായി​രി​ക്കു​ന്ന​തി​നും ആത്മാഭി​മാ​നം നിലനി​റു​ത്തു​ന്ന​തി​നും ഈ ലേഖനം എന്നെ സഹായി​ച്ചു.

എം. ഐ., ജപ്പാൻ

സഫലമാ​കാത്ത ഒരു പ്രണയാ​ഭ്യർഥ​ന​യു​ടെ വേദന ഏറെക്കാ​ലം ഉള്ളിൽ കൊണ്ടു​നടന്ന ഞാൻ യാഥാർഥ്യം അംഗീ​ക​രി​ക്കു​ന്ന​താണ്‌ ഏറ്റവും നല്ലതെന്ന്‌ ഒടുവിൽ തിരി​ച്ച​റി​ഞ്ഞു. പ്രണയം തിരസ്‌ക​രി​ക്ക​പ്പെട്ട അനുഭവം എനിക്കു മാത്രമല്ല ഉള്ളതെന്ന്‌ ഞാൻ ഇപ്പോൾ മനസ്സി​ലാ​ക്കു​ന്നു. വളരെ നന്ദി.

എൽ. എ. സി., ബ്രസീൽ

ഞാൻ ഇഷ്ടപ്പെ​ട്ടി​രു​ന്ന​യാൾ എന്റെ അഭ്യർഥന നിരസി​ച്ച​പ്പോൾ എനിക്കു കടുത്ത നിരാ​ശ​യും വേദന​യും തോന്നി. ഈ ലേഖന​ത്തി​ലൂ​ടെ യഹോവ എന്നെ സഹായി​ക്കു​ക​യാ​ണെന്ന്‌ അറിഞ്ഞ​പ്പോൾ എനിക്കു കണ്ണീര​ട​ക്കാ​നാ​യില്ല. കൂടുതൽ മനോ​വേ​ദ​ന​ക​ളിൽനിന്ന്‌ അവൻ എന്നെ സംരക്ഷി​ക്കു​ക​യാ​യി​രു​ന്നെന്ന്‌ ഇപ്പോൾ ഞാൻ തിരി​ച്ച​റി​യു​ന്നു. ഇപ്പോൾ ഞാൻ യഹോ​വയെ എന്നത്തെ​ക്കാ​ളും സ്‌നേ​ഹി​ക്കു​ന്നു.

ഡി. ഒ., ഓസ്‌ട്രി​യ

“യുവജ​നങ്ങൾ ചോദി​ക്കു​ന്നു” എന്ന ലേഖന​ത്തി​ലെ, സ്‌നേ​ഹി​ക്കാ​നും സ്‌നേ​ഹി​ക്ക​പ്പെ​ടാ​നു​മുള്ള അതിയായ ആഗ്രഹം ഹൃദയ​ത്തിൽവെ​ച്ചത്‌ യഹോ​വ​യാ​ണെ​ന്നും ആ ആഗ്രഹത്തെ നിയ​ന്ത്രി​ക്കാൻ എന്തു ചെയ്യാൻ കഴിയു​മെന്ന്‌ അവന്‌ അറിയാ​മെ​ന്നു​മുള്ള ആശയം എന്നെ സംബന്ധി​ച്ചു പുതി​യ​തും ആശ്വാ​സ​ക​ര​വും ആയിരു​ന്നു. ഈ ലക്കത്തിന്റെ ആമുഖ പരമ്പര​യിൽ (2004 ഡിസംബർ 22 ഇംഗ്ലീഷ്‌ ലക്കത്തെ പരാമർശി​ക്കു​ന്നു.) പറഞ്ഞി​രി​ക്കു​ന്ന​തു​പോ​ലെ യഹോ​വ​യു​ടെ കണ്ണിൽ അഴകുള്ള ഒരാളാ​യി​രി​ക്കാൻ, ആന്തരിക സൗന്ദര്യം ഉണ്ടായി​രി​ക്കാൻ ഞാൻ ആഗ്രഹി​ക്കു​ന്നു.

എച്ച്‌. ഡബ്ല്യൂ., ജപ്പാൻ

എനിക്ക്‌ 11 വയസ്സുണ്ട്‌. “യുവജ​നങ്ങൾ ചോദി​ക്കു​ന്നു . . . മറ്റുള്ളവർ തങ്ങളുടെ പ്രശ്‌നങ്ങൾ എന്നോടു പറയു​മ്പോൾ ഞാൻ എന്തു ചെയ്യണം?” (2005 ഫെബ്രു​വരി 8) എന്ന ലേഖനം എനിക്ക്‌ എത്ര ഇഷ്ടമാ​യെ​ന്നോ. എന്റെ സ്‌കൂ​ളിൽ ഒരു പെൺകു​ട്ടി​യുണ്ട്‌, അവളുടെ കാര്യം വളരെ കഷ്ടമാണ്‌, എല്ലാം എന്നോടു പറഞ്ഞി​ട്ടുണ്ട്‌. കഴിഞ്ഞ​യാഴ്‌ച അവളുടെ വല്ല്യപ്പൻ മരിച്ച​പ്പോൾ അവൾ ആകെ സങ്കടത്തി​ലാ​യി. അവളെ ആശ്വസി​പ്പി​ക്കാൻ എന്നെ സഹായി​ക്കുന്ന പല ആശയങ്ങൾ ഞാൻ ഈ ലേഖന​ത്തിൽ കണ്ടു. യുവജ​നങ്ങൾ അനുഭ​വി​ക്കുന്ന സംഘർഷങ്ങൾ യഹോവ മുഴു​വ​നാ​യി മനസ്സി​ലാ​ക്കു​ന്നു​ണ്ടെന്ന്‌ അറിയു​ന്നത്‌ എനിക്ക്‌ ഏറെ ആശ്വാ​സ​ക​ര​മാ​യി തോന്നു​ന്നു.

എ. എച്ച്‌., ഐക്യ​നാ​ടു​കൾ

എനിക്ക്‌ 14 വയസ്സുണ്ട്‌, എന്റെ സമപ്രാ​യ​ക്കാ​രിൽ പലരും ഉപദേ​ശ​ങ്ങൾക്കാ​യി എന്നെ സമീപി​ക്കാ​റുണ്ട്‌. അവരുടെ ചില പ്രശ്‌നങ്ങൾ എനിക്കു കൈകാ​ര്യം ചെയ്യാ​വു​ന്ന​തി​ന​പ്പു​റ​മാണ്‌. അത്തരം സാഹച​ര്യ​ങ്ങ​ളിൽ എനിക്കു സഹായി​ക്കാൻ കഴിയാ​ത്ത​തി​ന്റെ കാരണം ഞാൻ ദയാപു​ര​സ്സരം വിശദീ​ക​രി​ക്കും, ചില​പ്പോൾ ബൈബി​ള​ധി​ഷ്‌ഠിത വിവരങ്ങൾ ഞാൻ അവർക്കു നൽകു​ക​യും ചെയ്യും. ഇപ്പോൾ അവർ എന്റെ മതത്തെ​ക്കു​റിച്ച്‌ എന്നോടു ചോദി​ക്കാ​റുണ്ട്‌. അതിനാൽ ക്ലാസ്സിൽ എനിക്കു കിട്ടിയ ഒരു പ്രസം​ഗ​നി​യ​മ​ന​ത്തിൽ അതി​നെ​ക്കു​റി​ച്ചു സംസാ​രി​ക്കാൻ ഞാൻ തീരു​മാ​നി​ച്ചു. അതിന്റെ വിഷയം എന്താ​ണെ​ന്നോ? “യഹോ​വ​യു​ടെ സാക്ഷികൾ യഥാർഥ​ത്തിൽ ആരാണ്‌, അവർ എന്തു വിശ്വ​സി​ക്കു​ന്നു?”

ബി. ഡി., കാനഡ