വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

പട്ടിണി ഇല്ലാത്ത ലോകമോ?

പട്ടിണി ഇല്ലാത്ത ലോകമോ?

പട്ടിണി ഇല്ലാത്ത ലോക​മോ?

കുട്ടികൾ വേണ്ടത്ര ആഹാര​മി​ല്ലാ​തെ വിശന്നു​പൊ​രി​യു​ന്നതു കാണു​മ്പോൾ സ്‌നേ​ഹ​നി​ധി​യായ ഒരു പിതാ​വിന്‌ എന്തു തോന്നു​മെന്ന്‌ സങ്കൽപ്പി​ക്കുക. അത്‌ അദ്ദേഹ​ത്തി​ന്റെ ഹൃദയത്തെ വല്ലാതെ വേദനി​പ്പി​ക്കും. ഒരു മനുഷ്യ പിതാ​വി​ന്റെ പ്രതി​ക​രണം ഇങ്ങനെ​യാ​ണെ​ങ്കിൽ സ്‌നേ​ഹ​സ​മ്പ​ന്ന​നായ നമ്മുടെ സ്വർഗീയ പിതാ​വി​ന്റെ വികാരം എന്തായി​രി​ക്കു​മെന്നു ചിന്തി​ക്കുക. എരിയുന്ന വയറിന്റെ തീയണ​യ്‌ക്കാൻ പാടു​പെ​ടുന്ന ജനകോ​ടി​ക​ളു​ടെ കഷ്ടപ്പാ​ടു​കൾ അവനു നന്നായി അറിയാം.

ലോക​ത്തി​ലെ പട്ടിണി​പ്പാ​വ​ങ്ങ​ളു​ടെ വിശപ്പ​ക​റ്റാൻ മാനവ​രാ​ശി സദു​ദ്ദേ​ശ്യ​ത്തോ​ടെ മുന്നി​ട്ടി​റ​ങ്ങി​യി​ട്ടും ആ പ്രശ്‌ന​ത്തി​നു മുന്നിൽ അവർക്കു മുട്ടു​മ​ട​ക്കേണ്ടി വന്നിരി​ക്കു​ക​യാണ്‌. ഇപ്പോൾ നാം 21-ാം നൂറ്റാ​ണ്ടി​ലേക്കു കാലെ​ടു​ത്തു​വെച്ചു കഴിഞ്ഞു. എന്നിട്ടും പട്ടിണി വർധി​ച്ചു​വ​രി​ക​യാണ്‌. എന്നിരു​ന്നാ​ലും, നമ്മുടെ സ്വർഗീയ പിതാ​വായ യഹോ​വ​യ്‌ക്ക്‌ പട്ടിണി എന്നേക്കു​മാ​യി തുടച്ചു​നീ​ക്കാൻ കഴിയും. അവൻ അതു ചെയ്യു​മെ​ന്നു​ള്ള​തും തീർച്ച​യാണ്‌. നമുക്ക്‌ അത്‌ എങ്ങനെ അറിയാം?

ദൈവം ആദാമി​നെ​യും ഹവ്വാ​യെ​യും ഏദെൻ തോട്ട​ത്തിൽ ആക്കിയ​പ്പോൾ സുരക്ഷി​ത​ത്വ​വും സംതൃ​പ്‌തി​യും ആസ്വദി​ക്കാ​നും തൃപ്‌തി​യാ​കു​വോ​ളം ഭക്ഷിക്കാ​നും ആവശ്യ​മാ​യ​തെ​ല്ലാം അവൻ അവർക്കു നൽകി​യെന്ന്‌ ബൈബിൾ പറയുന്നു. ദൈവം അവരോട്‌ ഇങ്ങനെ പറഞ്ഞു: ‘ഭൂമി​യിൽ എങ്ങും വിത്തുള്ള സസ്യങ്ങൾ ഞാൻ നിങ്ങൾക്കു തന്നിരി​ക്കു​ന്നു.’ ആദാമി​ന്റെ​യും ഹവ്വായു​ടെ​യും മക്കളെ​ക്കൊണ്ട്‌ ‘ഭൂമി നിറയ​ണ​മെ​ന്നും’ മുഴു മനുഷ്യ​വർഗ​ത്തി​നും ഭക്ഷിക്കാൻ വിശി​ഷ്ട​മായ ആഹാരം സമൃദ്ധ​മാ​യി ഉണ്ടായി​രി​ക്ക​ണ​മെ​ന്നും ആയിരു​ന്നു യഹോ​വ​യു​ടെ ഉദ്ദേശ്യം.—ഉല്‌പത്തി 1:28, 29.

ആദ്യ മനുഷ്യ​ജോ​ഡി തങ്ങളുടെ സ്രഷ്ടാ​വി​നെ​തി​രെ മത്സരിച്ച്‌ അവന്റെ അനു​ഗ്രഹം നഷ്ടമാ​ക്കി​ക്ക​ള​ഞ്ഞെ​ങ്കി​ലും മനുഷ്യ​വർഗത്തെ സംബന്ധിച്ച ദൈവ​ത്തി​ന്റെ ആദിമ ഉദ്ദേശ്യ​ത്തി​നു മാറ്റം​വ​ന്നി​ട്ടില്ല. ‘വിശപ്പു​ള്ള​വർക്ക്‌ ആഹാരം നൽകു​ന്നവൻ’ എന്ന്‌ ബൈബിൾ യഹോ​വയെ വിശേ​ഷി​പ്പി​ക്കു​ന്നു. ആഹാരം ലഭിക്കു​ന്ന​തു​മാ​യി ബന്ധപ്പെട്ട എല്ലാവിധ പ്രശ്‌ന​ങ്ങ​ളും അവൻ തുടച്ചു​നീ​ക്കു​മെന്നു സൂചി​പ്പി​ക്കുന്ന ധാരാളം പ്രവച​നങ്ങൾ അതിൽ അടങ്ങി​യി​ട്ടുണ്ട്‌.—സങ്കീർത്തനം 146:7.

യേശു രാജ്യം സ്ഥാപി​ക്കു​ക​യും ഭൂമി​യി​ലെ കാര്യാ​ദി​ക​ളിൽ ഇടപെ​ടു​ക​യും ചെയ്യു​ന്നത്‌ എപ്പോ​ഴാ​യി​രി​ക്കു​മെന്നു സൂചി​പ്പി​ക്കുന്ന ഒരു അടയാളം അഥവാ തെളിവ്‌ പറഞ്ഞു​ത​ര​ണ​മെന്ന്‌ അവന്റെ ശിഷ്യ​ന്മാർ അവനോട്‌ ആവശ്യ​പ്പെ​ട്ട​പ്പോൾ ഭൗമിക കാര്യ​ങ്ങ​ളിൽ താൻ ഇടപെ​ടു​ന്ന​തി​നു മുമ്പ്‌ അരങ്ങേ​റുന്ന ചില സ്ഥിതി​വി​ശേ​ഷ​ങ്ങ​ളെ​ക്കു​റിച്ച്‌ അവൻ അവരോ​ടു പറഞ്ഞു. അവയി​ലൊന്ന്‌ ‘ക്ഷാമം’ ആണ്‌. യേശു​വി​ന്റെ വാക്കു​ക​ളു​ടെ ശ്രദ്ധാ​പൂർവ​ക​മായ പരിചി​ന്തനം മനുഷ്യ​വർഗ​ത്തി​ന്റെ ദുരി​തങ്ങൾ പെട്ടെ​ന്നു​തന്നെ അവസാ​നി​ക്കു​മെന്ന്‌ ഉറപ്പു​ത​രു​ന്നു. *മത്തായി 24-ാം അധ്യായം.

ദൈവം സ്ഥാപി​ക്കാൻ പോകുന്ന പറുദീ​സ​യെ​ക്കു​റിച്ച്‌ സങ്കീർത്തനം 72:16 ഇങ്ങനെ പ്രവചി​ക്കു​ന്നു: “ദേശത്തു പർവ്വത​ങ്ങ​ളു​ടെ മുകളിൽ ധാന്യ​സ​മൃ​ദ്ധി​യു​ണ്ടാ​കും.” പുരാതന ഇസ്രാ​യേ​ലിൽ സാധാ​ര​ണ​ഗ​തി​യിൽ ധാന്യങ്ങൾ വിളയു​ന്നത്‌ താഴ്‌വാ​ര​ങ്ങ​ളി​ലാ​യി​രു​ന്നു. എന്നാൽ ഈ പ്രവചനം വർണി​ക്കുന്ന അനുഗൃ​ഹീത അവസ്ഥക​ളിൽ, സാധാ​ര​ണ​ഗ​തി​യിൽ യാതൊ​ന്നും വിളയാ​തെ അങ്ങേയറ്റം ഫലശൂ​ന്യ​വും തരിശും ആയി കിടക്കുന്ന ഊഷര​ഭൂ​മി​യിൽപ്പോ​ലും നടുന്ന വിത്തുകൾ സമൃദ്ധ​മാ​യി ഫലം തരും. അതി​നെ​ക്കു​റിച്ച്‌ ഒരു ബൈബിൾ പണ്ഡിതൻ പറയു​ന്നത്‌ ഇങ്ങനെ​യാണ്‌: “മിശി​ഹാ​യു​ടെ കാലത്ത്‌ എങ്ങും സമൃദ്ധി​യാ​യി​രി​ക്കും. പർവത​ങ്ങ​ളു​ടെ ഉച്ചിയി​ലും കുന്നു​ക​ളു​ടെ നെറു​ക​യി​ലും പോലും ധാന്യങ്ങൾ വിളഞ്ഞാ​ലെ​ന്ന​പോ​ലെ എവി​ടെ​യും നിറയുന്ന സമൃദ്ധി. അതേ, കതിർപ്പാ​ടങ്ങൾ ഇളംകാ​റ്റിൽ ഉലഞ്ഞ്‌ പുഞ്ചി​രി​തൂ​കി​നിൽക്കുന്ന കാഴ്‌ച​യാ​കും എങ്ങും നമ്മെ വരവേൽക്കുക.”

ബൈബിൾ മുൻകൂ​ട്ടി​പ്പ​റ​യുന്ന ഭാവി​യും ഇന്നത്തെ ദശലക്ഷ​ങ്ങ​ളു​ടെ അവസ്ഥയും തമ്മിൽ എന്തൊരു അന്തരം! അതേ, ദൈവം വാഗ്‌ദാ​നം ചെയ്യുന്ന ഭാവി​യിൽ തീർച്ച​യാ​യും ‘ഭൂമി അതിന്റെ അനുഭവം തന്നിരി​ക്കും; ദൈവം, നമ്മുടെ ദൈവം തന്നേ, നമ്മെ അനു​ഗ്ര​ഹി​ക്കും.’—സങ്കീർത്തനം 67:6.

ഹൃദ​യോ​ദ്ദീ​പ​ക​മായ ബൈബിൾ പ്രവച​ന​ങ്ങ​ളിൽ വർണി​ച്ചി​രി​ക്കുന്ന ഇതു​പോ​ലുള്ള നിരവധി അനു​ഗ്ര​ഹങ്ങൾ നിങ്ങൾക്കും നിങ്ങളു​ടെ പ്രിയ​പ്പെ​ട്ട​വർക്കും എങ്ങനെ ആസ്വദി​ക്കാൻ കഴിയും എന്ന്‌ അറിയാൻ ആഗ്രഹ​മു​ണ്ടോ? എങ്കിൽ ദയവായി നിങ്ങളു​ടെ പ്രദേ​ശ​ത്തുള്ള യഹോ​വ​യു​ടെ സാക്ഷി​ക​ളോ​ടു ചോദി​ക്കു​ക​യോ ഈ മാസി​ക​യു​ടെ 5-ാം പേജിലെ അനു​യോ​ജ്യ​മായ വിലാ​സ​ത്തിൽ എഴുതു​ക​യോ ചെയ്യുക.

[അടിക്കു​റിപ്പ്‌]

^ യേശുവിന്റെ പ്രവചനം നിവൃ​ത്തി​യേ​റി​യി​രി​ക്കുന്ന വിധ​ത്തെ​ക്കു​റി​ച്ചുള്ള ചർച്ചയ്‌ക്കാ​യി യഹോ​വ​യു​ടെ സാക്ഷികൾ പ്രസി​ദ്ധീ​ക​രിച്ച നിത്യ​ജീ​വ​നി​ലേക്കു നയിക്കുന്ന പരിജ്ഞാ​നം എന്ന പുസ്‌ത​ക​ത്തി​ന്റെ 11-ാം അധ്യായം കാണുക.

[10-ാം പേജിലെ ചിത്രം]