സഹപാഠികളുടെ മനോഭാവത്തിനു മാറ്റംവന്നു
സഹപാഠികളുടെ മനോഭാവത്തിനു മാറ്റംവന്നു
മുകളിലെ ചിത്രത്തിൽ കാണുന്ന 11 വയസ്സുള്ള വിക്ടോറിയ എന്ന പെൺകുട്ടി യൂക്രെയിനിലാണ് താമസിക്കുന്നത്. ഒരുദിവസം അവൾക്ക് ക്ലാസ്സിൽ ഒരു നിയമനം ലഭിച്ചു, ഏറ്റവും ഇഷ്ടപ്പെട്ട പുസ്തകത്തെക്കുറിച്ച് ഒരു റിപ്പോർട്ടു തയ്യാറാക്കാനായിരുന്നു അത്, ക്ലാസ്സിലുള്ള എല്ലാവരും ആ പുസ്തകം വായിക്കാൻ ആഗ്രഹിക്കത്തക്കവിധം വേണമായിരുന്നു അതു തയ്യാറാക്കാൻ. അവൾ പറയുന്നു: “യുവജനങ്ങൾ ചോദിക്കുന്ന ചോദ്യങ്ങളും പ്രായോഗികമായ ഉത്തരങ്ങളും എന്ന പുസ്തകം സഹപാഠികൾക്കു പരിചയപ്പെടുത്താൻ ഞാൻ തീരുമാനിച്ചു. ആ പുസ്തകത്തിന്റെ ഉള്ളടക്കത്തെയും അതിന് ആധാരമായിരിക്കുന്ന തത്ത്വങ്ങളെയും കുറിച്ച് എന്റെ റിപ്പോർട്ടിൽ ഞാൻ വിശദീകരിച്ചു. ഒടുവിൽ, ക്ലാസ്സ് കഴിഞ്ഞാലുടൻ ഈ പുസ്തകം ലഭ്യമാണെന്നും ഞാൻ കൂട്ടിച്ചേർത്തു.”
സഹപാഠികളുടെ പ്രതികരണം എന്തായിരുന്നു? “അന്നുതന്നെ ഞാൻ 20 പുസ്തകങ്ങൾ സമർപ്പിച്ചു,” വിക്ടോറിയ പറയുന്നു. “യഹോവയുടെ സാക്ഷികൾ അപകടകരമായ ഒരു മതവിഭാഗമാണെന്നാണ് എന്റെ സഹപാഠികൾ വിചാരിച്ചിരുന്നത്. പക്ഷേ ഇതോടെ അവരുടെ മനോഭാവത്തിനു മാറ്റംവന്നു, ഇപ്പോൾ അവരിൽ രണ്ടുപേർ നമ്മുടെ മാസികകളുടെ സ്ഥിരം വായനക്കാരാണ്!”
യുവജനങ്ങൾ ചോദിക്കുന്നു പുസ്തകം യുവജനങ്ങളുടെ ചിന്തകളിലേക്കും വികാരങ്ങളിലേക്കും ആഴ്ന്നിറങ്ങി ആരോഗ്യകരമായ ചർച്ചകൾക്കു വഴിതെളിക്കുന്നു. “എന്റെ വീട്ടിലുള്ളവർ എനിക്ക് കൂടുതൽ സ്വാതന്ത്ര്യം അനുവദിക്കാൻ തക്കവണ്ണം എനിക്ക് എന്തു ചെയ്യാൻ കഴിയും?” “എനിക്ക് യഥാർത്ഥ സുഹൃത്തുക്കളെ എങ്ങനെ നേടാൻ കഴിയും?” “വിവാഹത്തിന് മുമ്പേയുള്ള ലൈംഗികത സംബന്ധിച്ചെന്ത്?” എന്നിങ്ങനെയുള്ള യുവജനങ്ങളുടെ ചോദ്യങ്ങൾ അതിൽ ചർച്ചചെയ്യുന്നു. 39 അധ്യായങ്ങളുള്ള ഈ പുസ്തകത്തിൽ മറ്റനേകം വിഷയങ്ങളും ചർച്ചചെയ്തിട്ടുണ്ട്.
ഈ പുസ്തകത്തെക്കുറിച്ചു കൂടുതൽ വിവരങ്ങൾ അറിയാൻ ആഗ്രഹിക്കുന്നെങ്കിൽ ദയവായി ഇതോടൊപ്പം നൽകിയിരിക്കുന്ന കൂപ്പൺ പൂരിപ്പിച്ച് ഈ മാസികയുടെ 5-ാം പേജിലെ അനുയോജ്യമായ മേൽവിലാസത്തിൽ അയയ്ക്കുക.
□ കടപ്പാടുകളൊന്നും കൂടാതെ, യുവജനങ്ങൾ ചോദിക്കുന്ന ചോദ്യങ്ങളും പ്രായോഗികമായ ഉത്തരങ്ങളും എന്ന പുസ്തകത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾ അറിയാൻ ഞാൻ ആഗ്രഹിക്കുന്നു.
□ സൗജന്യ ഭവന ബൈബിൾ പഠനപരിപാടിയിൽ പങ്കെടുക്കാൻ താത്പര്യമുണ്ട്. എന്റെ മേൽവിലാസം ഈ കൂപ്പണിൽ കൊടുത്തിരിക്കുന്നു: