ഈ ലോകത്തിന്റെ പോക്ക് എങ്ങോട്ട്?
ഈ ലോകത്തിന്റെ പോക്ക് എങ്ങോട്ട്?
അടുത്ത പത്തോ ഇരുപതോ മുപ്പതോ വർഷത്തിനുള്ളിൽ എന്തൊക്കെ സംഭവിക്കും? ഭീകരർ വലവിരിച്ചിരിക്കുന്ന ഈ യുഗത്തിൽ ഭാവിയെക്കുറിച്ചു ചിന്തിക്കുന്നതുതന്നെ ആളുകളെ പേടിപ്പെടുത്തിയേക്കാം. സാങ്കേതികവിദ്യ കുതിച്ചുപായുകയാണ്. ആഗോളവത്കരണം നിരവധി രാഷ്ട്രങ്ങളെ പരസ്പരാശ്രയത്വത്തിലേക്കു കൈപിടിച്ച് അടുപ്പിച്ചു. ലോകനേതാക്കൾ ഒരുമിക്കുകയും ഒരു നല്ല നാളെയെ ആനയിക്കുകയും ചെയ്യുമോ? ഉവ്വ് എന്നാണ് ചിലരുടെ ഉത്തരം. ഇവരുടെ പ്രതീക്ഷകൾ എന്തെല്ലാമാണെന്നു കാണുക: 2015 ആകുമ്പോഴേക്ക് ലോകനായകന്മാർ ദാരിദ്ര്യത്തിനും പട്ടിണിക്കും എയ്ഡ്സിന്റെ വ്യാപനത്തിനും കടിഞ്ഞാണിടും, ശുദ്ധമായ കുടിവെള്ളവും മാലിന്യനിർമാർജന സൗകര്യങ്ങളും എത്തുപാടിനകലെ ആയിരിക്കുന്നവരുടെ എണ്ണം പകുതിയായി കുറയ്ക്കും.—“ശുഭപ്രതീക്ഷകളും യാഥാർഥ്യവും” എന്ന ചതുരം കാണുക.
പക്ഷേ ഭാവിയെക്കുറിച്ചുള്ള മനുഷ്യന്റെ സുന്ദരസ്വപ്നങ്ങൾ പലപ്പോഴും വെറും ജലരേഖകളായി മാറിയിരിക്കുന്നു എന്നതാണു സത്യം. ഉദാഹരണത്തിന്, 1984 ആകുമ്പോഴേക്ക് കർഷകർ ജലത്തിനടിയിൽ ഉപയോഗിക്കുന്ന ട്രാക്ടർകൊണ്ട് കടൽത്തട്ട് ഉഴുതുമറിക്കുമെന്നു ദശകങ്ങൾക്കുമുമ്പ് ഒരു വിദഗ്ധൻ പറഞ്ഞിരുന്നു. 1995 ആകുമ്പോൾ, കൂട്ടിയിടി ഒഴിവാക്കാൻ സഹായിക്കുന്ന കമ്പ്യൂട്ടർവത്കൃത ഭാഗങ്ങൾ സഹിതമുള്ള കാറുകൾ നിർമിക്കാനാകുമെന്ന് മറ്റൊരാൾ പറഞ്ഞു. 2000-ത്തോടെ 50,000-ലേറെ പേർ ബഹിരാകാശത്തു താമസിച്ച് അവിടെ ജോലിചെയ്യുന്നുണ്ടായിരിക്കും എന്നാണ് വേറൊരാൾ പറഞ്ഞത്. അന്നു മിണ്ടാതിരുന്നാൽ മതിയായിരുന്നെന്ന് ഇവർക്കൊക്കെ ഇപ്പോൾ തോന്നുന്നുണ്ടായിരിക്കാം. ഒരു പത്രപ്രവർത്തകൻ ഇങ്ങനെ എഴുതി: “ലോകത്തിലെ മിടുമിടുക്കന്മാരെ പമ്പരവിഡ്ഢികളാക്കാൻ കാലത്തിനു മാത്രമേ കഴിയൂ.”
നമുക്കു വഴികാണിക്കാൻ ഒരു “ഭൂപടം”
ആളുകൾ ഭാവിയെക്കുറിച്ചു നെയ്തുകൂട്ടുന്ന സ്വപ്നങ്ങൾക്കു കയ്യുംകണക്കുമില്ല. പക്ഷേ അവയിൽ പലതും യാഥാർഥ്യത്തിൽനിന്ന് എത്രയോ അകലെയാണ്. ഭാവിയെക്കുറിച്ച് ആശ്രയയോഗ്യമായ ഒരു കാഴ്ചപ്പാട് നമുക്ക് എവിടെനിന്നു കിട്ടും?
ഒരു ഉദാഹരണം പരിചിന്തിക്കുക. പരിചയമില്ലാത്ത ഒരു ദേശത്തുകൂടെ നിങ്ങൾ ബസ്സിൽ സഞ്ചരിക്കുകയാണെന്നിരിക്കട്ടെ. ആ പ്രദേശം ഒട്ടും പരിചയമില്ലാത്തതുകൊണ്ട് നിങ്ങൾക്കു പരിഭ്രമം തോന്നിത്തുടങ്ങുന്നു. ‘ഞാൻ ഇതെവിടെയാണ്?’ ‘ഈ ബസ് എന്നെ ലക്ഷ്യസ്ഥാനത്തുതന്നെ കൊണ്ടെത്തിക്കുമോ?’ ‘എനിക്ക് ഇറങ്ങേണ്ട സ്ഥലം ഇവിടെനിന്നും എത്രദൂരെയാണ്?’ നിങ്ങൾ ചിന്തിക്കുന്നു. എന്നാൽ കൃത്യമായ വഴികൾ രേഖപ്പെടുത്തിയ ഒരു ഭൂപടം പരിശോധിക്കുകയും പുറത്തേക്കുനോക്കി അതിൽ പറഞ്ഞിരിക്കുന്ന അടയാളങ്ങളൊക്കെ കണ്ടെത്തുകയും ചെയ്യുമ്പോൾ നിങ്ങളുടെ സംശയങ്ങളൊക്കെ ദൂരീകരിക്കപ്പെടുന്നു.
ഭാവിയെക്കുറിച്ചു ചിന്തിക്കുമ്പോൾ ആകുലരാകുന്ന അനേകരുടെയും സാഹചര്യം ഇതിനോടു സമാനമാണ്. ‘നമ്മൾ എവിടേക്കാണു പോകുന്നത്?’ അവർ ചിന്തിക്കുന്നു. ‘ലോകസമാധാനത്തിന്റെ പാതയിലൂടെയാണോ ശരിക്കും നമ്മുടെ യാത്ര? ആണെങ്കിൽ എപ്പോഴായിരിക്കും നാം ആ ലക്ഷ്യത്തിലെത്തുക?’ ഈ ചോദ്യങ്ങൾക്ക് ഉത്തരം നൽകാൻ കഴിയുന്ന
ഒരു “ഭൂപട”മാണ് ബൈബിൾ. അതു ശ്രദ്ധാപൂർവം വായിക്കുക, എന്നിട്ട് ‘പുറത്ത്’ അതായത് ലോകരംഗത്ത് അരങ്ങേറുന്ന സംഭവവികാസങ്ങൾ അടുത്തു നിരീക്ഷിക്കുക. എങ്കിൽ നാം ഇപ്പോൾ എവിടെയാണെന്നും നമ്മുടെ പോക്ക് എങ്ങോട്ടാണെന്നും നന്നായി മനസ്സിലാക്കാൻ നമുക്കു കഴിയും. എന്നാൽ ആദ്യംതന്നെ ഈ കുഴപ്പങ്ങളെല്ലാം എവിടെത്തുടങ്ങിയെന്നു നമുക്കു നോക്കാം.ദുരന്തമയമായ തുടക്കം
ദൈവം ആദ്യത്തെ പുരുഷനെയും സ്ത്രീയെയും സൃഷ്ടിച്ചപ്പോൾ അവർ പൂർണരായിരുന്നെന്നും അവൻ അവരെ ഒരു പറുദീസയിലാക്കിയെന്നും ബൈബിൾ പറയുന്നു. ആദാമിനെയും ഹവ്വായെയും എന്നേക്കും ജീവിക്കാനാണു സൃഷ്ടിച്ചത്, അല്ലാതെ വെറും 70-ഓ 80-ഓ വർഷത്തേക്ക് ആയിരുന്നില്ല. ദൈവം അവരോടു പറഞ്ഞു: “നിങ്ങൾ സന്താനപുഷ്ടിയുള്ളവരായി പെരുകി ഭൂമിയിൽ നിറഞ്ഞു അതിനെ അടക്കി . . . വാഴുവിൻ.” ആദാമും ഹവ്വായും അവരുടെ സന്തതിപരമ്പരകളും കൂടി പറുദീസ മുഴുഭൂമിയിലും വ്യാപിപ്പിക്കണം എന്നതായിരുന്നു ദൈവത്തിന്റെ ഉദ്ദേശ്യം.—ഉല്പത്തി 1:28; 2:8, 15, 22.
ആദാമും ഹവ്വായും ദൈവത്തോടു മത്സരിച്ചു. ഫലമോ? അവരുടെ പറുദീസാഭവനം അവർക്കു നഷ്ടപ്പെട്ടു. കൂടാതെ, ശാരീരികവും മാനസികവുമായി അവർ ക്രമേണ ക്ഷയിക്കാൻ തുടങ്ങി. ഓരോ ദിവസവും അവർ ശവക്കുഴിയോട് ഓരോ ചുവട് അടുക്കുകയായിരുന്നു. എന്തുകൊണ്ട്? അവരുടെ സ്രഷ്ടാവിനെതിരെ തിരിയുകവഴി അവർ പാപംചെയ്തു. “പാപത്തിന്റെ ശമ്പളം മരണമത്രേ.”—റോമർ 6:23.
ആദാമും ഹവ്വായും കാലാന്തരത്തിൽ മരിച്ചു. പക്ഷേ അതിനുമുമ്പ് അവർക്ക് കുറെ ആൺമക്കളും പെൺമക്കളും ജനിച്ചു. ദൈവത്തിന്റെ ആദിമ ഉദ്ദേശ്യം പൂർത്തീകരിക്കാൻ ഈ മക്കളെക്കൊണ്ടു കഴിയുമായിരുന്നോ? ഇല്ല. കാരണം അവർ മാതാപിതാക്കളിൽനിന്ന് അപൂർണത അവകാശപ്പെടുത്തിയിരുന്നു. അതേ, ഒരു തലമുറയിൽനിന്ന് അടുത്തതിലേക്ക് എന്ന കണക്കിൽ ആദാമിന്റെ സന്തതികളിൽ എല്ലാവരിലേക്കും പാപവും മരണവും കൈമാറ്റം ചെയ്യപ്പെട്ടു. നമുക്കും അതു പകർന്നുകിട്ടി. അതുകൊണ്ട് ബൈബിൾ പറയുന്നു: “ഏകമനുഷ്യനാൽ പാപവും പാപത്താൽ മരണവും ലോകത്തിൽ കടന്നു. ഇങ്ങനെ എല്ലാവരും പാപം ചെയ്കയാൽ മരണം സകലമനുഷ്യരിലും പരന്നിരിക്കുന്നു.”—റോമർ 3:23; 5:12.
ഇപ്പോൾ നാം എവിടെയാണ്?
ആദാമിന്റെയും ഹവ്വായുടെയും മത്സരത്തോടെ മനുഷ്യവർഗം ദുരിതപൂർണമായ ജീവിതപാതയിലൂടെ ഒരു ദീർഘപ്രയാണം തുടങ്ങി, ആ യാത്ര ഇപ്പോൾ നമ്മുടെ കാലംവരെ എത്തിയിരിക്കുന്നു. മനുഷ്യവർഗം “മായെക്കു കീഴ്പെട്ടിരിക്കുന്നു” അഥവാ വ്യർഥതയ്ക്ക് അടിമപ്പെട്ടിരിക്കുന്നെന്ന് ഒരു ബൈബിൾ എഴുത്തുകാരൻ എഴുതി. (റോമർ 8:20) മനുഷ്യരാശിയുടെ അരിഷ്ടതകളുടെ എത്ര അനുയോജ്യമായ ഒരു വർണന! ആദാമിന്റെ സന്തതിപരമ്പരകളിൽ ശാസ്ത്രലോകത്തെ പ്രതിഭാശാലികളായ പുരുഷന്മാരും സ്ത്രീകളുമുണ്ട്, വൈദ്യശാസ്ത്രരംഗത്തെ അതികായന്മാരുണ്ട്, പുതുപുത്തൻ സാങ്കേതികവിദ്യകൊണ്ടു ലോകത്തെ വിസ്മയിപ്പിക്കുന്ന മിടുമിടുക്കന്മാരുണ്ട്. പക്ഷേ, ഇവരിൽ ഒരാൾക്കുപോലും മനുഷ്യവർഗത്തിനുവേണ്ടി ദൈവം ഉദ്ദേശിച്ച സമാധാനവും ആയുരാരോഗ്യവും ഈ ഭൂഗ്രഹത്തിലേക്ക് ആനയിക്കാൻ കഴിഞ്ഞിട്ടില്ല.
ആദാമിന്റെയും ഹവ്വായുടെയും മത്സരം നമ്മെ ഓരോരുത്തരെയും വ്യക്തിപരമായി ബാധിച്ചിട്ടുണ്ട്. അനീതിയുടെ നൊമ്പരം, കുറ്റകൃത്യങ്ങളെപ്രതിയുള്ള ഭയം, ഗുരുതരമായ രോഗങ്ങളുടെ വേദന, നമ്മെ ദുഃഖത്തിന്റെ നിലയില്ലാക്കയത്തിലേക്ക് ആഴ്ത്തിക്കൊണ്ടുള്ള പ്രിയപ്പെട്ടവരുടെ വേർപാട് ഇവയൊക്കെ അനുഭവിക്കാത്തതായി നമ്മിൽ ആരാണുള്ളത്? ശാന്തമായി ഒഴുകുന്ന ജീവിതത്തിലേക്ക് എത്ര പെട്ടെന്നാണു ദുരന്തം തീമഴപോലെ പെയ്തിറങ്ങുന്നത്. ആനന്ദനിമിഷങ്ങളുണ്ടെങ്കിലും നമ്മുടെ ജീവിതം പുരാതനകാലത്തെ ഒരു ഗോത്രപിതാവായ ഇയ്യോബ് പറഞ്ഞതുപോലെയാണ്, “മനുഷ്യൻ അല്പായുസ്സുള്ളവനും കഷ്ടസമ്പൂർണ്ണനും ആകുന്നു.”—ഇയ്യോബ് 14:1.
നാം എവിടെനിന്നു വന്നു എന്നതിനെക്കുറിച്ചും ഇപ്പോൾ നാം ആയിരിക്കുന്ന ദാരുണമായ അവസ്ഥയെക്കുറിച്ചും പരിചിന്തിക്കുമ്പോൾ ഭാവി ഇരുളടഞ്ഞതായി തോന്നിയേക്കാം. എന്നാൽ ഇത്തരം അവസ്ഥകൾ അന്തമില്ലാതെ യെശയ്യാവു 55:10, 11) അതു പെട്ടെന്നു സംഭവിക്കുമെന്നു നമുക്ക് ഉറപ്പുണ്ടായിരിക്കാൻ കഴിയുന്നത് എന്തുകൊണ്ടാണ്?
തുടരാൻ ദൈവം അനുവദിക്കുകയില്ലെന്നു ബൈബിൾ നമുക്ക് ഉറപ്പുതരുന്നു. മനുഷ്യകുലത്തെക്കുറിച്ചുള്ള ദൈവത്തിന്റെ ആദിമോദ്ദേശ്യം നിവൃത്തിയേറുകതന്നെ ചെയ്യും. (നാം ഇപ്പോൾ “അന്ത്യകാല”മെന്നു വിളിക്കപ്പെടുന്ന ഒരു കാലഘട്ടത്തിലൂടെ കടന്നുപൊയ്ക്കൊണ്ടിരിക്കുകയാണെന്നു ബൈബിൾ പറയുന്നു. (2 തിമൊഥെയൊസ് 3:1) അന്ത്യകാലം എന്ന പദത്തിന് ഈ ഭൂഗ്രഹത്തിന്റെയും അതിലെ സകല ജീവജാലങ്ങളുടെയും അന്ത്യമെന്നല്ല അർഥം; മറിച്ച് “വ്യവസ്ഥിതിയുടെ സമാപനം” എന്നാണ്, അതായത് നമ്മെ ദുഃഖിപ്പിക്കുന്ന സാഹചര്യങ്ങൾക്ക് ഒരു അവസാനം എന്ന്. (മത്തായി 24:3, NW) അന്ത്യകാലത്ത് സർവസാധാരണമായിരിക്കുന്ന സംഭവങ്ങളെയും ആളുകളുടെ സ്വഭാവത്തിന്റെ വിശേഷതകളെയും കുറിച്ചു ബൈബിൾ വിവരിക്കുന്നു. 8-ാം പേജിലെ ചതുരത്തിൽ ഇവയിൽ ചിലതിനെക്കുറിച്ചു വായിക്കുക, എന്നിട്ട് ‘പുറത്തേക്ക്’ അതായത് ലോകരംഗത്തേക്ക് കണ്ണോടിക്കുക. ബൈബിളാകുന്ന നമ്മുടെ ഭൂപടം നാം ഇപ്പോൾ എവിടെയാണു നിൽക്കുന്നതെന്നു കാണിച്ചുതരുന്നു. അതേ, ഈ വ്യവസ്ഥിതിയുടെ അന്ത്യത്തോടു വളരെ അടുത്തെത്തിയിരിക്കുകയാണു നാം. അടുത്തതായി സംഭവിക്കാൻ പോകുന്നത് എന്താണ്?
മുന്നിലെ പാത
ആദാമും ഹവ്വായും തെറ്റു ചെയ്തയുടനെ “ഒരുനാളും നശിച്ചുപോകാത്ത” ഒരു രാജ്യം സ്ഥാപിക്കുന്നതിനുള്ള തന്റെ ഉദ്ദേശ്യം ദൈവം വെളിപ്പെടുത്തിത്തുടങ്ങി. (ദാനീയേൽ 2:44) കർത്താവിന്റെ പ്രാർഥന എന്നറിയപ്പെടുന്ന പ്രാർഥനയിലൂടെ ആ രാജ്യം വരുന്നതിനായി അപേക്ഷിക്കാൻ അനേകരും പഠിച്ചിട്ടുണ്ട്. ആ രാജ്യം മനുഷ്യവർഗത്തിന്മേൽ അളവറ്റ അനുഗ്രഹങ്ങൾ വർഷിക്കും.—മത്തായി 6:9, 10.
മനുഷ്യന്റെ ഹൃദയത്തിലുള്ള എന്തെങ്കിലും അവ്യക്തമായ ഒരു സങ്കൽപ്പമല്ല ദൈവരാജ്യം. ഭൂമിയുടെമേൽ കാതലായ പ്രഭാവം ചെലുത്താൻ പോകുന്ന ഒരു യഥാർഥ സ്വർഗീയ ഗവൺമെന്റാണ് അത്. തന്റെ രാജ്യം മുഖേന മനുഷ്യരാശിക്ക് ദൈവം വാഗ്ദാനം ചെയ്തിരിക്കുന്നത് എന്തൊക്കെയാണെന്നു നോക്കുക. ആദ്യംതന്നെ അവൻ “ഭൂമിയെ നശിപ്പിക്കുന്നവരെ നശിപ്പി”ക്കുമെന്നു ബൈബിൾ പറയുന്നു. (വെളിപ്പാടു 11:18) തന്നെ അനുസരിക്കുന്നവർക്കുവേണ്ടി അവൻ എന്തു ചെയ്യും? അവന്റെ എഴുതപ്പെട്ട നിശ്വസ്ത വചനം ഇങ്ങനെ പറയുന്നു, “അവൻ അവരുടെ കണ്ണിൽനിന്നു കണ്ണുനീർ എല്ലാം തുടെച്ചുകളയും. ഇനി മരണം ഉണ്ടാകയില്ല; ദുഃഖവും മുറവിളിയും കഷ്ടതയും ഇനി ഉണ്ടാകയില്ല.” (വെളിപ്പാടു 21:4-5) മനുഷ്യരിൽ ആർക്കെങ്കിലും എന്നെങ്കിലും ഇതൊക്കെ കൈവരിക്കാൻ സാധിക്കുമോ? മനുഷ്യവർഗത്തിനുവേണ്ടി ആദിയിൽ താൻ ഉദ്ദേശിച്ച അവസ്ഥകൾ ഒരു യാഥാർഥ്യമാക്കാൻ ദൈവത്തിനു മാത്രമേ കഴിയൂ.
ദൈവരാജ്യം കൊണ്ടുവരുന്ന അനുഗ്രഹങ്ങളിൽനിന്നു നിങ്ങൾക്ക് എങ്ങനെ പ്രയോജനം നേടാനാകും? യോഹന്നാൻ 17:3 പറയുന്നു: “ഏകസത്യദൈവമായ നിന്നെയും നീ അയച്ചിരിക്കുന്ന യേശുക്രിസ്തുവിനെയും അറിയുന്നതു തന്നേ നിത്യജീവൻ ആകുന്നു.” ഈ പരിജ്ഞാനം നേടുന്നതിന് ആളുകളെ സഹായിക്കുകയെന്ന ലക്ഷ്യത്തിൽ യഹോവയുടെ സാക്ഷികൾ ഒരു ആഗോള വിദ്യാഭ്യാസ വേല ചെയ്യുന്നുണ്ട്. ആ വേല ഇന്ന് 230-ലധികം രാജ്യങ്ങളിൽ നടക്കുന്നു, അവരുടെ സാഹിത്യങ്ങൾ 400-ലധികം ഭാഷകളിൽ പ്രസിദ്ധീകരിക്കപ്പെടുന്നു. കൂടുതൽ അറിയാൻ നിങ്ങൾക്കു താത്പര്യമുണ്ടെങ്കിൽ നിങ്ങളുടെ പ്രദേശത്തുള്ള യഹോവയുടെ സാക്ഷികളെ സമീപിക്കുകയോ ഈ മാസികയുടെ 5-ാം പേജിൽ കൊടുത്തിരിക്കുന്ന അനുയോജ്യമായ വിലാസത്തിൽ എഴുതുകയോ ചെയ്യുക.
[6-ാം പേജിലെ ആകർഷക വാക്യം]
“ഇന്നോ നാളെയോ ഞങ്ങൾ ഇന്ന പട്ടണത്തിൽ പോയി അവിടെ ഒരാണ്ടു കഴിച്ചു വ്യാപാരം ചെയ്തു ലാഭം ഉണ്ടാക്കും എന്നു പറയുന്നവരേ, കേൾപ്പിൻ: നാളെത്തേതു നിങ്ങൾ അറിയുന്നില്ലല്ലോ.”—യാക്കോബ് 4:13, 14
[6-ാം പേജിലെ ആകർഷക വാക്യം]
ബൈബിൾ മനുഷ്യചരിത്രത്തെ, ആദ്യത്തെ പുരുഷനും സ്ത്രീയും അസ്തിത്വത്തിൽ വന്ന കാലത്തിലേക്കു കൊണ്ടെത്തിക്കുന്നു. നാം എവിടെനിന്നു വന്നെന്ന് അതു പറയുന്നു, എവിടേക്കു പോകുന്നെന്നും. എന്നാൽ ബൈബിൾ നമ്മോടു പറയുന്നതു മനസ്സിലാക്കണമെങ്കിൽ നാം അത് ഒരു ഭൂപടം പരിശോധിക്കുന്നതുപോലെ അടുത്തു പരിചിന്തിക്കേണ്ടതുണ്ട്
[7-ാം പേജിലെ ആകർഷക വാക്യം]
“പാപം” എന്നത് ദുഷ്പ്രവൃത്തിയോടോ മോശമായ കാര്യങ്ങളോടോ ഉള്ള ഒരു ചായ്വ് ആണ്. നാം ജനിച്ചിരിക്കുന്നതു പാപികളായിട്ടാണ്, അതു നമ്മുടെ പ്രവൃത്തികളെ ബാധിക്കുന്നു. “പാപം ചെയ്യാതെ നന്മ മാത്രം ചെയ്യുന്ന ഒരു നീതിമാനും ഭൂമിയിൽ ഇല്ല.”—സഭാപ്രസംഗി 7:20
[8-ാം പേജിലെ ആകർഷക വാക്യം]
ഒരു കറുത്ത അടയാളമുള്ള ഒരു കടലാസിന്റെ പതിപ്പെടുക്കുകയാണെങ്കിൽ എല്ലാ പതിപ്പുകളിലും ആ അടയാളം പതിഞ്ഞിരിക്കും. ആദാമിന്റെ പിൻഗാമികളെന്ന നിലയിൽ നാം അവന്റെ പതിപ്പാണ്. അതുകൊണ്ട് അവൻ ചെയ്ത പാപത്തിന്റെ പാട് നമ്മിലെല്ലാം പതിഞ്ഞിരിക്കുന്നു, ആദാം എന്ന “അസ്സലിൽ” പതിഞ്ഞ അതേ കറുത്ത പാട്
[8-ാം പേജിലെ ആകർഷക വാക്യം]
“നടക്കുന്നവന്നു തന്റെ കാലടികളെ നേരെ ആക്കുന്ന”തിനു കഴിയില്ലെന്നു ബൈബിൾ പറയുന്നു. (യിരെമ്യാവു 10:23) ലോകസമാധാനം കൊണ്ടുവരാനുള്ള മനുഷ്യന്റെ ശ്രമങ്ങൾ ദാരുണമായി പരാജയപ്പെട്ടതിന്റെ കാരണം ഇതിൽനിന്നു വ്യക്തമാണ്. ദൈവത്തിന്റെ സഹായമില്ലാതെ “തന്റെ കാലടികളെ നേരെ ആക്കുന്ന”തിനുള്ള പ്രാപ്തിയോടെയല്ല മനുഷ്യൻ സൃഷ്ടിക്കപ്പെട്ടത്
[9-ാം പേജിലെ ആകർഷക വാക്യം]
ദൈവത്തോടുള്ള സങ്കീർത്തനക്കാരന്റെ വാക്കുകൾ ബൈബിളിൽ രേഖപ്പെടുത്തിയിരിക്കുന്നു: “നിന്റെ വചനം എന്റെ കാലിന്നു ദീപവും എന്റെ പാതെക്കു പ്രകാശവും ആകുന്നു.” (സങ്കീർത്തനം 119:105) തീരുമാനങ്ങൾ എടുക്കേണ്ടിവരുമ്പോൾ ജ്ഞാനപൂർവം ഓരോ ചുവടും വെക്കാൻ ഒരു വിളക്കെന്നപോലെ ബൈബിൾ നമ്മെ സഹായിക്കുന്നു. മനുഷ്യവർഗത്തിന്റെ ഭാവി എന്തായിരിക്കുമെന്നു വിവേചിച്ചറിയാൻ മുന്നിലെ പാതയെ പ്രദീപ്തമാക്കിക്കൊണ്ട് അതു നമ്മുടെ ‘പാതെക്കു പ്രകാശം’ പരത്തുന്നു
[7-ാം പേജിലെ ചതുരം]
ശുഭപ്രതീക്ഷകളും യാഥാർഥ്യവും
2000 സെപ്റ്റംബർ. ഐക്യരാഷ്ട്ര സംഘടനയിലെ അംഗരാഷ്ട്രങ്ങൾ 2015-ാമാണ്ടോടെ നേടിയെടുക്കേണ്ട ചില ലക്ഷ്യങ്ങൾ ഐകകണ്ഠ്യേന പ്രഖ്യാപിച്ചു. പിൻവരുന്നവ അതിൽപ്പെടുന്നു:
◼ ദിവസം ഒരു ഡോളറിൽ താഴെ വരുമാനമുള്ളവരുടെയും പട്ടിണി അനുഭവിക്കുന്നവരുടെയും എണ്ണം പകുതിയാക്കി കൊണ്ടുവരുക.
◼ എല്ലാ കുട്ടികൾക്കും പ്രൈമറി സ്കൂൾ വിദ്യാഭ്യാസം ഉറപ്പുവരുത്തുക.
◼ വിദ്യാഭ്യാസത്തിന്റെ സമസ്ത മേഖലകളിലും ലിംഗവ്യത്യാസത്തെപ്രതിയുള്ള അസമത്വം ഇല്ലാതാക്കുക.
◼ അഞ്ചു വയസ്സിൽ താഴെയുള്ള കുട്ടികൾക്കിടയിലെ മരണനിരക്ക് 66 ശതമാനം കുറയ്ക്കുക.
◼ പ്രസവത്തോട് അനുബന്ധിച്ച മരണനിരക്ക് 75 ശതമാനം കുറച്ചുകൊണ്ടുവരുക.
◼ എച്ച്ഐവി/എയ്ഡ്സിന്റെ കുതിപ്പിനു കടിഞ്ഞാണിടുക, അതിന്റെ വ്യാപനത്തിനുള്ള സാധ്യതകൾ കുറച്ചുകൊണ്ടുവരുക, മലേറിയ പോലുള്ള മറ്റു മാരകരോഗങ്ങൾ പൊട്ടിപ്പുറപ്പെടുന്നതു കുറയ്ക്കുക.
◼ കുടിക്കാൻ ശുദ്ധജലം കിട്ടാത്തവരുടെ എണ്ണം പകുതിയായി കുറയ്ക്കുക.
ഈ ലക്ഷ്യങ്ങൾ വെളിച്ചം കാണുമോ? 2004-ൽ ഇവയെല്ലാം പുനഃപരിശോധിച്ചശേഷം ലോകമെമ്പാടുനിന്നുമുള്ള ആരോഗ്യവിദഗ്ധരുടെ ഒരു സംഘം നിഗമനം ചെയ്തത്, പ്രതീക്ഷിക്കുന്ന നേട്ടങ്ങൾ പലപ്പോഴും കൈവരിക്കപ്പെടാതെ പോകുന്നുവെന്ന വസ്തുത തിരിച്ചറിഞ്ഞുകൊണ്ട് നാം ശുഭപ്രതീക്ഷകളുടെ വർണലോകത്തുനിന്ന് ഇറങ്ങിവരേണ്ടതുണ്ട് എന്നാണ്. ലോകസ്ഥിതി 2005 (ഇംഗ്ലീഷ്) എന്ന പുസ്തകത്തിന്റെ ആമുഖം പറയുന്നു: “ഇപ്പോഴും പലയിടങ്ങളിലെയും പുരോഗതിക്കുള്ള വിലങ്ങുതടിയാണ് ദാരിദ്ര്യം. എച്ച്ഐവി/എയ്ഡ്സ് പോലുള്ള രോഗങ്ങൾ കുതിക്കുകയാണ്. എണ്ണമറ്റ രാജ്യങ്ങളിൽ അവ പൊതുജനാരോഗ്യത്തിനു നേർക്കുവെച്ചിരിക്കുന്ന ഒരു ടൈംബോംബ് പോലെയാണ്. കഴിഞ്ഞ അഞ്ച് വർഷത്തിനുള്ളിൽ ഏകദേശം രണ്ടുകോടി കുട്ടികൾ, തടയാൻ കഴിയുമായിരുന്ന ജലജന്യരോഗങ്ങളാൽ മരണമടഞ്ഞു. കുടിക്കാൻ നല്ലവെള്ളവും ആവശ്യത്തിനു മാലിന്യനിർമാർജന സൗകര്യങ്ങളുമില്ലാതെ വൃത്തിഹീനവും ദുരിതം നിറഞ്ഞതുമായ ചുറ്റുപാടുകളിൽ ജീവിതം തള്ളിനീക്കുന്ന കോടിക്കണക്കിന് ആളുകൾ ഇന്നുമുണ്ട്.”
[8, 9 പേജുകളിലെ ചതുരം/ചിത്രങ്ങൾ]
“അന്ത്യകാല”ത്തിന്റെ ചില പ്രത്യേകതകൾ
മുമ്പ് ഉണ്ടായിട്ടില്ലാത്തവിധമുള്ള യുദ്ധങ്ങൾ.—മത്തായി 24:7; വെളിപ്പാടു 6:4.
ക്ഷാമം.—മത്തായി 24:7; വെളിപ്പാടു 6:5, 6, 8.
മഹാവ്യാധികൾ.—ലൂക്കൊസ് 21:11; വെളിപ്പാടു 6:8.
പെരുകുന്ന അധർമം.—മത്തായി 24:12.
ഭൂമിയെ നശിപ്പിക്കൽ.—വെളിപ്പാടു 11:18.
വൻ ഭൂകമ്പങ്ങൾ.—ലൂക്കൊസ് 21:11.
ദുർഘട സമയങ്ങൾ.—2 തിമൊഥെയൊസ് 3:1.
പണത്തോടുള്ള അത്യാർത്തി.—2 തിമൊഥെയൊസ് 3:2.
അനുസരണംകെട്ട മക്കൾ.—2 തിമൊഥെയൊസ് 3:2.
വാത്സല്യമില്ലാത്തവർ.—2 തിമൊഥെയൊസ് 3:3.
ദൈവത്തോടുള്ള സ്നേഹത്തെക്കാൾ ഉല്ലാസത്തെ പ്രിയപ്പെടുന്നവർ.—2 തിമൊഥെയൊസ് 3:4, 5.
അജിതേന്ദ്രിയന്മാർ അഥവാ ആത്മനിയന്ത്രണമില്ലാത്തവർ.—2 തിമൊഥെയൊസ് 3:3.
സദ്ഗുണങ്ങളെ ദ്വേഷിക്കുന്നവർ.—2 തിമൊഥെയൊസ് 3:4.
പാഞ്ഞടുക്കുന്ന അപകടത്തെ തെല്ലും ഗൗനിക്കാത്തവർ.—മത്തായി 24:39.
അന്ത്യകാലത്തിന്റെ തെളിവുകൾ പുച്ഛിച്ചുതള്ളുന്ന പരിഹാസികൾ.—2 പത്രൊസ് 3:3, 4.
ദൈവരാജ്യത്തെക്കുറിച്ചുള്ള ആഗോള പ്രസംഗവേല.—മത്തായി 24:14.
[കടപ്പാട്]
© G.M.B. Akash/Panos Pictures
© Paul Lowe/Panos Pictures
[9-ാം പേജിലെ ചിത്രം]
ദൈവരാജ്യ സുവാർത്ത പ്രസംഗിക്കുന്നവരായി യഹോവയുടെ സാക്ഷികൾ പരക്കെ അറിയപ്പെടുന്നു