വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

വിസ്‌മയാവഹമായ അരുണ രക്തകോശങ്ങൾ

വിസ്‌മയാവഹമായ അരുണ രക്തകോശങ്ങൾ

വിസ്‌മ​യാ​വ​ഹ​മായ അരുണ രക്തകോ​ശ​ങ്ങൾ

ദക്ഷിണാഫ്രിക്കയിലെ ഉണരുക! ലേഖകൻ

രക്തത്തിൽ ഏറ്റവും അധികം കാണ​പ്പെ​ടുന്ന കോശ​മാണ്‌ അതിനു ചുവപ്പു​നി​റം നൽകു​ന്നത്‌. അതു​കൊ​ണ്ടു​തന്നെ ആ കോശത്തെ അരുണ രക്തകോ​ശ​മെന്നു വിളി​ക്കു​ന്നു. വെറും ഒരു തുള്ളി രക്തത്തിൽ അത്തരം കോടി​ക്ക​ണ​ക്കിന്‌ കോശ​ങ്ങ​ളുണ്ട്‌. ഒരു സൂക്ഷ്‌മ​ദർശി​നി​യി​ലൂ​ടെ നോക്കു​മ്പോൾ, പരന്നു വൃത്താ​കൃ​തി​യി​ലു​ള്ള​തും നടുക്കു കുഴി​വു​ള്ള​തു​മായ ഒന്നാണ്‌ അരുണ രക്തകോ​ശം. ഓരോ കോശ​ത്തി​ലും കോടി​ക്ക​ണ​ക്കി​നു ഹീമോ​ഗ്ലോ​ബിൻ തന്മാ​ത്ര​ക​ളുണ്ട്‌. അതേസ​മയം 10,000-ത്തോളം ഹൈ​ഡ്രജൻ, കാർബൺ, നൈ​ട്രജൻ, ഓക്‌സി​ജൻ, സൾഫർ ആറ്റങ്ങളും ഇരുമ്പി​ന്റെ നാല്‌ ഭാരിച്ച ആറ്റങ്ങളും ചേർന്നു​ണ്ടാ​കു​ന്ന​താണ്‌ മനോ​ഹ​ര​മായ ഗോളാ​കൃ​തി​യി​ലുള്ള ഓരോ ഹീമോ​ഗ്ലോ​ബിൻ തന്മാ​ത്ര​യും. അതാണ്‌ രക്തത്തിന്‌ ഓക്‌സി​ജൻ വാഹക പ്രാപ്‌തി നൽകു​ന്നത്‌. ഹീമോ​ഗ്ലോ​ബിൻ കാർബൺ ഡയോ​ക്‌​സൈ​ഡി​നെ കലകളിൽനി​ന്നു ശ്വാസ​കോ​ശ​ങ്ങ​ളിൽ എത്താൻ സഹായി​ക്കു​ന്നു. അവി​ടെ​നിന്ന്‌ അതു പുറന്ത​ള്ള​പ്പെ​ടു​ന്നു.

അരുണരക്ത കോശ​ങ്ങ​ളു​ടെ പ്രധാ​ന​പ്പെട്ട മറ്റൊരു ഭാഗം കോശ​സ്‌ത​ര​മെന്നു വിളി​ക്ക​പ്പെ​ടുന്ന പുറ​മേ​യുള്ള ആവരണ​മാണ്‌. വലിഞ്ഞു​വി​ക​സിച്ച്‌ കനം കുറഞ്ഞ ആകൃതി കൈവ​രി​ക്കാൻ വിസ്‌മ​യാ​വ​ഹ​മായ ഈ സ്‌തരം കോശത്തെ സഹായി​ക്കു​ന്നു. അതിസൂ​ക്ഷ്‌മ​ങ്ങ​ളായ രക്തക്കു​ഴ​ലു​ക​ളി​ലൂ​ടെ​പ്പോ​ലും കടന്നു​പോ​കാ​നും അങ്ങനെ ശരീര​ത്തി​ന്റെ എല്ലാ ഭാഗങ്ങ​ളെ​യും പോഷി​പ്പി​ക്കാ​നും അരുണ രക്തകോ​ശ​ങ്ങൾക്കു കഴിയു​ന്നു.

നിങ്ങളു​ടെ അസ്ഥിമ​ജ്ജ​യി​ലാണ്‌ അരുണ രക്തകോ​ശങ്ങൾ ഉത്‌പാ​ദി​പ്പി​ക്ക​പ്പെ​ടു​ന്നത്‌. ഒരിക്കൽ ഒരു പുതിയ കോശം രക്തത്തിൽ പ്രവേ​ശി​ച്ചു​ക​ഴി​ഞ്ഞാൽ 1,00,000-ത്തിലധി​കം പ്രാവ​ശ്യം അതു ഹൃദയ​ത്തി​ലൂ​ടെ​യും ശരീര​ത്തി​ലൂ​ടെ​യും സഞ്ചരി​ച്ചേ​ക്കാം. മറ്റു കോശ​ങ്ങ​ളിൽനി​ന്നു വ്യത്യ​സ്‌ത​മാ​യി, അരുണ രക്തകോ​ശ​ങ്ങൾക്കു കോശ​മർമം ഇല്ല. ഇത്‌ അവയ്‌ക്ക്‌ ഓക്‌സി​ജൻ വഹിക്കു​ന്ന​തി​നു കൂടുതൽ സ്ഥലം ലഭ്യമാ​ക്കു​ന്നു, അവയുടെ ഭാരം കുറയ്‌ക്കു​ക​യും ചെയ്യുന്നു. അങ്ങനെ ശരീര​ത്തി​ലാ​ക​മാ​നം കോടി​ക്ക​ണ​ക്കിന്‌ അരുണ രക്തകോ​ശ​ങ്ങളെ പമ്പു ചെയ്യാൻ ഹൃദയ​ത്തിന്‌ കഴിയു​ന്നു. എന്നിരു​ന്നാ​ലും കോശ​മർമം ഇല്ലാത്ത​തി​നാൽ അവയുടെ ആന്തരിക ഭാഗങ്ങളെ പുതു​ക്കാൻ അവയ്‌ക്കു സാധ്യമല്ല. അതു​കൊണ്ട്‌ ഏകദേശം 120 ദിവസ​ത്തി​നു ശേഷം നിങ്ങളു​ടെ അരുണ രക്തകോ​ശങ്ങൾ ക്ഷയിക്കാൻ തുടങ്ങു​ക​യും അവയുടെ ഇലാസ്‌തി​കത നഷ്ടമാ​കു​ക​യും ചെയ്യുന്നു. ഈ നിർജീവ കോശ​ങ്ങളെ ഫാഗോ​സൈ​റ്റു​കൾ എന്നറി​യ​പ്പെ​ടുന്ന വലിയ ശ്വേത രക്താണു​ക്കൾ ദഹിപ്പി​ക്കു​ക​യും ഇരുമ്പ്‌ ആറ്റങ്ങളെ പുറ​ത്തേക്കു വിടു​ക​യും ചെയ്യുന്നു. ഏതാനും വരുന്ന ഇരുമ്പ്‌ ആറ്റങ്ങൾ ട്രാൻസ്‌പോർട്ട്‌ തന്മാ​ത്ര​ക​ളോട്‌ ഒട്ടി​ച്ചേ​രു​ന്നു. ഈ തന്മാ​ത്രകൾ, പുതിയ അരുണ കോശ​ങ്ങ​ളു​ടെ ഉത്‌പാ​ദ​ന​ത്തിന്‌ ഉപയോ​ഗി​ക്കേ​ണ്ട​തി​നാ​യി അവയെ അസ്ഥിമ​ജ്ജ​യിൽ എത്തിക്കു​ക​യും ചെയ്യുന്നു. ഓരോ സെക്കൻഡി​ലും അസ്ഥിമജ്ജ 20-30 ലക്ഷം പുതിയ അരുണ കോശ​ങ്ങളെ നിങ്ങളു​ടെ രക്തപ്ര​വാ​ഹ​ത്തി​ലേക്കു കടത്തി​വി​ടു​ന്നു!

കോടി​ക്ക​ണ​ക്കി​നു വരുന്ന അരുണ രക്തകോ​ശങ്ങൾ പെട്ടെന്നു പണിമു​ട​ക്കു​ക​യാ​ണെ​ങ്കിൽ, മിനി​ട്ടു​കൾക്കകം നിങ്ങൾ മരണമ​ട​യും. ജീവി​ക്കാ​നും ജീവിതം ആസ്വദി​ക്കാ​നും നമ്മെ പ്രാപ്‌ത​രാ​ക്കുന്ന ഈ വിസ്‌മ​യാ​വ​ഹ​മായ സൃഷ്ടി​യെ​പ്രതി നാം യഹോ​വ​യാം ദൈവ​ത്തോട്‌ എത്ര നന്ദിയു​ള്ള​വ​രാ​യി​രി​ക്കണം! സങ്കീർത്ത​ന​ക്കാ​രന്റെ ഈ വാക്കു​ക​ളോ​ടു നിങ്ങൾ യോജി​ക്കു​മെ​ന്ന​തി​നു സംശയ​മില്ല: “യഹോവേ, നീ എന്നെ ശോധന ചെയ്‌തു അറിഞ്ഞി​രി​ക്കു​ന്നു; ഭയങ്കര​വും അതിശ​യ​വു​മാ​യി എന്നെ സൃഷ്ടി​ച്ചി​രി​ക്ക​യാൽ ഞാൻ നിനക്കു സ്‌തോ​ത്രം ചെയ്യുന്നു; നിന്റെ പ്രവൃ​ത്തി​കൾ അത്ഭുത​ക​ര​മാ​കു​ന്നു; അതു എന്റെ ഉള്ളം നല്ലവണ്ണം അറിയു​ന്നു.”—സങ്കീർത്തനം 139:1, 14.

[24-ാം പേജിലെ രേഖാ​ചി​ത്രം]

(പൂർണ​രൂ​പ​ത്തിൽ കാണു​ന്ന​തിന്‌ പ്രസി​ദ്ധീ​ക​രണം നോക്കുക)

അരുണ രക്തകോ​ശം

കോശസ്‌തരം

ഹീമോഗ്ലോബിൻ (വലുതാ​ക്കി കാണി​ച്ചി​രി​ക്കു​ന്നു)

ഓക്‌സി​ജൻ