വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

“അത്‌ ഒന്നാന്തരമൊരു ലഘുപത്രികയാണ്‌!”

“അത്‌ ഒന്നാന്തരമൊരു ലഘുപത്രികയാണ്‌!”

“അത്‌ ഒന്നാന്ത​ര​മൊ​രു ലഘുപ​ത്രി​ക​യാണ്‌!”

ഉണരുക!യുടെ വിദ്യാ​ഭ്യാ​സ​പ​ര​മായ മൂല്യം തിരി​ച്ച​റിഞ്ഞ ബ്രസീ​ലി​ലെ ഒരു ഭൂമി​ശാ​സ്‌ത്ര അധ്യാ​പകൻ ശരിക്കും വിസ്‌മ​യി​ച്ചു​പോ​യി. അദ്ദേഹം ഇങ്ങനെ എഴുതി: “വിദ്യാ​ഭ്യാ​സ മേഖലയെ ഉദ്ദേശി​ച്ചു തയ്യാറാ​ക്കി​യി​ട്ടുള്ള പല പ്രസി​ദ്ധീ​ക​ര​ണ​ങ്ങ​ളും നൽകു​ന്ന​തി​നെ​ക്കാൾ വിവര​ങ്ങ​ളാണ്‌ പഠിപ്പി​ക്കു​ന്ന​തി​നാ​യി ഈ മാസിക എനിക്കു നൽകി​ത്ത​രു​ന്നത്‌. എന്റെ മതപര​മായ വിശ്വാ​സങ്ങൾ വ്യത്യ​സ്‌ത​മാ​ണെ​ങ്കി​ലും ഉണരുക! പകർന്നു​നൽകുന്ന മൂല്യ​ങ്ങ​ളോ​ടു ഞാൻ പൂർണ​മാ​യും യോജി​ക്കു​ന്നു.”

എന്നാൽ യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ നിരവധി പ്രസി​ദ്ധീ​ക​ര​ണ​ങ്ങ​ളിൽ ഒന്നു മാത്ര​മാണ്‌ ഉണരുക! എന്ന്‌ ആ അധ്യാ​പകൻ മനസ്സി​ലാ​ക്കാ​നി​ട​യാ​യി. അദ്ദേഹം ഇങ്ങനെ എഴുതി: “6-ാം ഗ്രേഡി​ലെ ഒരു വിദ്യാർഥി കാണ്മിൻ! ആ ‘നല്ല ദേശം’ എന്ന ലഘുപ​ത്രിക എനിക്കു തന്നു. അതിലെ വിവര​ങ്ങ​ളു​ടെ ഗുണമേന്മ എന്നെ അതിശ​യി​പ്പി​ച്ചു. അത്‌ ഒന്നാന്ത​ര​മൊ​രു ലഘുപ​ത്രി​ക​യാണ്‌! ബൈബിൾ സംഭവങ്ങൾ ഭാവന​യിൽ കാണു​ക​യും അത്‌ എവി​ടെ​യാണ്‌ നടന്ന​തെന്നു കണ്ടുപി​ടി​ക്കു​ക​യും ചെയ്യു​ന്നതു ബൈബിൾ പഠനത്തി​നു കൂടു​ത​ലായ അർഥം പകരുന്നു, പ്രത്യേ​കി​ച്ചും യുവജ​ന​ങ്ങൾക്ക്‌.”

അദ്ദേഹം കൂട്ടി​ച്ചേർത്തു: “നിങ്ങളു​ടെ പ്രസി​ദ്ധീ​ക​ര​ണങ്ങൾ എവി​ടെ​യു​മുണ്ട്‌. ബസ്സിൽ, വിദ്യാർഥി​കൾക്കി​ട​യിൽ, എന്തിന്‌ ബാങ്കിൽ ക്യൂ നിൽക്കു​ന്ന​വ​രു​ടെ കൈയിൽപ്പോ​ലും. ഗുണ​മേ​ന്മ​യുള്ള വിവരങ്ങൾ ആവശ്യ​മു​ള്ള​വ​രെ​ങ്കി​ലും അത്‌ അത്ര എളുപ്പം ലഭിക്കാ​ത്ത​വ​രു​ടെ പക്കൽ അവ എത്തി​ച്ചേ​രു​ന്നതു കാണു​ന്നത്‌ സന്തോഷം പകരുന്നു. നിങ്ങളു​ടെ നല്ല വേലയ്‌ക്ക്‌ അഭിന​ന്ദ​നങ്ങൾ.”

കാണ്മിൻ! ആ ‘നല്ല ദേശം’ 80-ഓളം ഭാഷക​ളിൽ ലഭ്യമാണ്‌. ഇതിൽ ബൈബി​ളിൽ പരാമർശി​ച്ചി​രി​ക്കുന്ന വ്യത്യസ്‌ത പ്രദേ​ശ​ങ്ങ​ളു​ടെ പ്രത്യേ​കിച്ച്‌ വ്യത്യസ്‌ത കാലഘ​ട്ട​ങ്ങ​ളി​ലുള്ള വാഗ്‌ദത്ത ദേശത്തി​ന്റെ മുഴു​വർണ ഭൂപട​ങ്ങ​ളും ഫോ​ട്ടോ​ക​ളും ധാരാ​ള​മുണ്ട്‌. 36 പേജുള്ള ഈ ലഘുപ​ത്രി​ക​യെ​ക്കു​റി​ച്ചു കൂടുതൽ വിവരങ്ങൾ അറിയാൻ ആഗ്രഹി​ക്കു​ന്നെ​ങ്കിൽ ദയവായി ഇതോ​ടൊ​പ്പം നൽകി​യി​രി​ക്കുന്ന കൂപ്പൺ പൂരി​പ്പിച്ച്‌ അതിൽ കാണുന്ന മേൽവി​ലാ​സ​ത്തി​ലോ ഈ മാസി​ക​യു​ടെ 5-ാം പേജിലെ അനു​യോ​ജ്യ​മായ മേൽവി​ലാ​സ​ത്തി​ലോ അയയ്‌ക്കുക.

□ കടപ്പാ​ടു​ക​ളൊ​ന്നും കൂടാതെ, കാണ്മിൻ! ആ ‘നല്ല ദേശം’ എന്ന ലഘുപ​ത്രി​ക​യെ​ക്കു​റി​ച്ചു കൂടുതൽ വിവരങ്ങൾ അറിയാൻ ഞാൻ ആഗ്രഹി​ക്കു​ന്നു.

□ സൗജന്യ ഭവന ബൈബിൾ പഠനപ​രി​പാ​ടി​യിൽ പങ്കെടു​ക്കാൻ താത്‌പ​ര്യ​മുണ്ട്‌. എന്റെ മേൽവി​ലാ​സം ഈ കൂപ്പണിൽ കൊടു​ത്തി​രി​ക്കു​ന്നു:

[32-ാം പേജിലെ ചിത്ര​ങ്ങൾക്ക്‌ കടപ്പാട്‌]

ലഘുപത്രികയുടെ പുറംചട്ട: Pictorial Archive (Near Eastern History) Est.