വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ഒരേയൊരു സത്യദൈവമേ ഉള്ളോ?

ഒരേയൊരു സത്യദൈവമേ ഉള്ളോ?

ബൈബി​ളി​ന്റെ വീക്ഷണം

ഒരേ​യൊ​രു സത്യ​ദൈ​വമേ ഉള്ളോ?

മോ​ലേക്ക്‌, അസ്‌തോ​രെത്ത്‌, ബാൽ, ദാഗോൻ, മേരോ​ദാക്‌, ഇന്ദ്രൻ, ബുധൻ, അർത്തെ​മിസ്‌ എന്നിവർ ബൈബി​ളിൽ പേരു പരാമർശി​ച്ചി​രി​ക്കുന്ന ദേവീ​ദേ​വ​ന്മാ​രിൽ ചിലരാണ്‌. (ലേവ്യ​പു​സ്‌തകം 18:21; ന്യായാ​ധി​പ​ന്മാർ 2:13; 16:23; യിരെ​മ്യാ​വു 50:2; പ്രവൃ​ത്തി​കൾ 14:12; 19:24) എന്നിരു​ന്നാ​ലും തിരു​വെ​ഴു​ത്തു​കൾ യഹോ​വയെ മാത്രമേ സർവശ​ക്ത​നായ ദൈവം എന്നു വിശേ​ഷി​പ്പി​ക്കു​ന്നു​ള്ളൂ. ഒരു ജയഗീ​ത​ത്തിൽ, ഇങ്ങനെ പാടു​ന്ന​തിന്‌ മോശെ തന്റെ ജനത്തിനു നേതൃ​ത്വം നൽകി: “യഹോവേ, ദേവന്മാ​രിൽ നിനക്കു തുല്യൻ ആർ?”—പുറപ്പാ​ടു 15:11.

വ്യക്തമാ​യും, മറ്റെല്ലാ ദൈവ​ങ്ങ​ളെ​ക്കാ​ളും ഉന്നതമായ ഒരു സ്ഥാനമാണ്‌ ബൈബിൾ യഹോ​വ​യ്‌ക്കു നൽകു​ന്നത്‌. അങ്ങനെ​യെ​ങ്കിൽ ഈ മറ്റു ദൈവങ്ങൾ എന്തു പങ്കാണു വഹിക്കു​ന്നത്‌? അവരും കാലങ്ങ​ളാ​യി ആരാധി​ക്ക​പ്പെ​ട്ടു​കൊ​ണ്ടി​രി​ക്കുന്ന മറ്റ്‌ അസംഖ്യം ദൈവ​ങ്ങ​ളും, സർവശ​ക്ത​നാം ദൈവ​മായ യഹോ​വ​യെ​ക്കാ​ളും ശക്തി കുറഞ്ഞ യഥാർഥ ദൈവ​ങ്ങ​ളാ​ണോ?

ഭാവനാ​സൃ​ഷ്ടി​കൾ മാത്രം

യഹോ​വയെ ഏകസത്യ​ദൈ​വ​മാ​യി ബൈബിൾ തിരി​ച്ച​റി​യി​ക്കു​ന്നു. (സങ്കീർത്തനം 83:18; യോഹ​ന്നാൻ 17:3) ദൈവ​ത്തി​ന്റെ സ്വന്തം വാക്കുകൾ പ്രവാ​ച​ക​നായ യെശയ്യാവ്‌ ഇങ്ങനെ രേഖ​പ്പെ​ടു​ത്തി: “എനിക്കു​മു​മ്പെ ഒരു ദൈവ​വും ഉണ്ടായി​ട്ടില്ല, എന്റെ ശേഷം ഉണ്ടാക​യു​മില്ല. ഞാൻ, ഞാൻ തന്നേ, യഹോവ; ഞാനല്ലാ​തെ ഒരു രക്ഷിതാ​വു​മില്ല.”—യെശയ്യാ​വു 43:10, 11.

മറ്റ്‌ എല്ലാ ദൈവ​ങ്ങ​ളും യഹോ​വ​യെ​ക്കാൾ താഴ്‌ന്ന​വ​രാ​ണെന്നു മാത്രമല്ല, മിക്കവ​യും നില​കൊ​ള്ളു​ന്നു​പോ​ലു​മില്ല—അവ മനുഷ്യ​ന്റെ ഭാവനാ​സൃ​ഷ്ടി​കൾ മാത്ര​മാണ്‌. ബൈബിൾ ഈ ദൈവ​ങ്ങളെ വിശേ​ഷി​പ്പി​ക്കു​ന്നത്‌ “കാണ്മാ​നും കേൾപ്പാ​നും ഭക്ഷിപ്പാ​നും മണക്കു​വാ​നും പ്രാപ്‌തി​യി​ല്ലാത്ത . . . , മനുഷ്യ​രു​ടെ കൈപ്പണി” എന്നാണ്‌. (ആവർത്ത​ന​പു​സ്‌തകം 4:28) യഹോവ മാത്ര​മാണ്‌ സത്യ​ദൈ​വ​മെന്ന്‌ ബൈബിൾ വ്യക്തമാ​യി പഠിപ്പി​ക്കു​ന്നു.

യഹോ​വ​യെ അല്ലാതെ മറ്റേ​തെ​ങ്കി​ലും ദൈവത്തെ ആരാധി​ക്കു​ന്ന​തി​നെ​തി​രെ തിരു​വെ​ഴു​ത്തു​കൾ കർശന​മായ മുന്നറി​യി​പ്പു നൽകു​ന്ന​തിൽ അതിശ​യി​ക്കാ​നില്ല. ഉദാഹ​ര​ണ​ത്തിന്‌, മോ​ശെക്കു നൽകപ്പെട്ട പത്തു കൽപ്പന​ക​ളിൽ ആദ്യ​ത്തേ​തിൽ, അന്യ​ദൈ​വ​ങ്ങളെ ആരാധി​ക്ക​രു​തെന്നു പുരാതന ഇസ്രാ​യേൽ ജനത്തോ​ടു നിർദേ​ശി​ക്ക​പ്പെട്ടു. (പുറപ്പാ​ടു 20:3) എന്തു​കൊണ്ട്‌?

ഒന്നാമ​താ​യി, നില​കൊ​ള്ളു​ക​പോ​ലും ചെയ്യാത്ത ഒരു ദൈവത്തെ വണങ്ങു​ന്നത്‌ സ്രഷ്ടാ​വിന്‌ അങ്ങേയറ്റം നിന്ദ വരുത്തു​ന്നു. ഇത്തരം വ്യാജ​ദൈ​വ​ങ്ങ​ളു​ടെ ആരാധ​കരെ ബൈബിൾ ഇങ്ങനെ വിശേ​ഷി​പ്പി​ക്കു​ന്നു: “ദൈവ​ത്തി​ന്റെ സത്യം അവർ വ്യാജ​മാ​ക്കി മാറ്റി​ക്ക​ളഞ്ഞു, സൃഷ്ടി​ച്ച​വ​നെ​ക്കാൾ സൃഷ്ടിയെ ഭജിച്ചു ആരാധി​ച്ചു.” (റോമർ 1:25) മിക്ക​പ്പോ​ഴും ഇത്തരം സാങ്കൽപ്പിക ദൈവ​ങ്ങളെ പ്രതി​നി​ധീ​ക​രി​ക്കു​ന്നത്‌, പ്രകൃ​തി​യിൽ കാണ​പ്പെ​ടുന്ന ലോഹ​മോ മരമോ പോലുള്ള വസ്‌തു​ക്കൾകൊണ്ട്‌ ഉണ്ടാക്ക​പ്പെ​ടുന്ന വിഗ്ര​ഹ​ങ്ങ​ളാണ്‌. ആരാധ​നാ​മൂർത്തി​ക​ളിൽ പലതും ഇടിമു​ഴക്കം, സമു​ദ്രങ്ങൾ, കാറ്റ്‌ എന്നിവ പോലുള്ള പ്രകൃ​തി​യി​ലെ ചില സംഗതി​ക​ളു​മാ​യി ബന്ധപ്പെ​ട്ടി​രി​ക്കു​ന്നു. അതു​കൊണ്ട്‌, ഇത്തരം വ്യാജ​ദൈ​വ​ങ്ങളെ ആരാധി​ക്കു​ന്നത്‌ നിശ്ചയ​മാ​യും സർവശ​ക്ത​നായ ദൈവ​ത്തോ​ടുള്ള കടുത്ത അനാദ​ര​വാണ്‌.

സ്രഷ്ടാ​വിന്‌ വ്യാജ​ദൈ​വ​ങ്ങ​ളോ​ടും അവയുടെ പ്രതി​മ​ക​ളോ​ടും വെറു​പ്പാണ്‌. എന്നിരു​ന്നാ​ലും, ഇത്തരം വ്യാജ​ദൈ​വ​ങ്ങളെ മെന​ഞ്ഞെ​ടു​ത്തി​രി​ക്കുന്ന ആളുക​ളോ​ടാണ്‌ പ്രധാ​ന​മാ​യും ദൈവം അപ്രീ​തി​യു​ടെ വാക്കുകൾ ചൊരി​ഞ്ഞി​രി​ക്കു​ന്നത്‌. അവന്റെ വികാ​രങ്ങൾ പിൻവ​രുന്ന വാക്കുകൾ ശക്തമായി പ്രതി​ഫ​ലി​പ്പി​ക്കു​ന്നു: “ജാതി​ക​ളു​ടെ വിഗ്ര​ഹങ്ങൾ പൊന്നും വെള്ളി​യും മനുഷ്യ​രു​ടെ കൈ​വേ​ല​യും ആകുന്നു. അവെക്കു വായു​ണ്ടെ​ങ്കി​ലും സംസാ​രി​ക്കു​ന്നില്ല; കണ്ണു​ണ്ടെ​ങ്കി​ലും കാണു​ന്നില്ല; അവെക്കു ചെവി​യു​ണ്ടെ​ങ്കി​ലും കേൾക്കു​ന്നില്ല; അവയുടെ വായിൽ ശ്വാസ​വു​മില്ല. അവയെ ഉണ്ടാക്കു​ന്നവർ അവയെ​പ്പോ​ലെ​യാ​കു​ന്നു; അവയിൽ ആശ്രയി​ക്കുന്ന ഏവനും അങ്ങനെ തന്നേ.”—സങ്കീർത്തനം 135:15-18.

യഹോ​വയെ അല്ലാതെ വേറെ ആരെ​യെ​ങ്കി​ലു​മോ എന്തി​നെ​യെ​ങ്കി​ലു​മോ ആരാധി​ക്കു​ന്ന​തി​നെ​തി​രെ ബൈബിൾ കർശന​മായ മുന്നറി​യി​പ്പു നൽകു​ന്ന​തി​നു മറ്റൊരു കാരണം കൂടെ​യുണ്ട്‌. അത്തരം ആരാധന സമയത്തി​ന്റെ​യും ശ്രമത്തി​ന്റെ​യും വലിയ അളവി​ലുള്ള പാഴാ​ക്ക​ലാ​യി​രി​ക്കും. പ്രവാ​ച​ക​നായ യെശയ്യാവ്‌ ഉചിത​മാ​യി ഇങ്ങനെ പ്രസ്‌താ​വി​ച്ചു: “ഒരു ദേവനെ നിർമ്മി​ക്ക​യോ ഒന്നിന്നും കൊള്ള​രു​താത്ത ഒരു വിഗ്ര​ഹത്തെ വാർക്കു​ക​യോ ചെയ്യു​ന്നവൻ ആർ?” (യെശയ്യാ​വു 44:10) ബൈബിൾ ഇങ്ങനെ​യും പറയുന്നു: “ജാതി​ക​ളു​ടെ ദേവന്മാ​രൊ​ക്കെ​യും മിത്ഥ്യാ​മൂർത്തി​ക​ള​ത്രേ.” (സങ്കീർത്തനം 96:5) വ്യാജ​ദൈ​വങ്ങൾ നില​കൊ​ള്ളു​ന്നില്ല, ഇല്ലാത്ത​തി​നെ ആരാധി​ക്കു​ന്ന​തു​കൊണ്ട്‌ ഒരു നേട്ടവും ഇല്ല.

യേശു​വും ദൂതന്മാ​രും പിശാ​ചും

തിരു​വെ​ഴു​ത്തു​കൾ ചില സന്ദർഭ​ങ്ങ​ളിൽ യഥാർഥ വ്യക്തി​കളെ ദൈവ​ങ്ങ​ളെന്നു പരാമർശി​ക്കു​ന്നുണ്ട്‌. എന്നിരു​ന്നാ​ലും, സൂക്ഷ്‌മ​മായ പരി​ശോ​ധന വ്യക്തമാ​ക്കു​ന്നത്‌ ഈ സന്ദർഭ​ങ്ങ​ളിൽ “ദൈവം” എന്ന പദം, ഈ വ്യക്തികൾ ദൈവ​ങ്ങ​ളെന്ന നിലയിൽ ആരാധി​ക്ക​പ്പെ​ടേ​ണ്ട​വ​രാ​ണെന്നു സൂചി​പ്പി​ക്കു​ന്നില്ല എന്നാണ്‌. ബൈബിൾ എഴുത​പ്പെട്ട മൂല ഭാഷക​ളിൽ, ശക്തനായ ഒരു വ്യക്തി​യെ​യോ ദിവ്യ​നായ അല്ലെങ്കിൽ സർവശ​ക്ത​നായ ദൈവ​വു​മാ​യി അടുത്തു ബന്ധമുള്ള ഒരു വ്യക്തി​യെ​യോ കുറി​ക്കു​ന്ന​തി​നു​വേ​ണ്ടി​യും “ദൈവം” എന്ന പദം ഉപയോ​ഗി​ച്ചി​രു​ന്നു.

ഉദാഹ​ര​ണ​ത്തിന്‌, ചില ബൈബിൾ വാക്യങ്ങൾ യേശു​ക്രി​സ്‌തു​വി​നെ ദൈവ​മെന്നു പരാമർശി​ക്കു​ന്നു. (യെശയ്യാ​വു 9:6, 7; യോഹ​ന്നാൻ 1:1, 18) അതിന്റെ അർഥം യേശു​വി​നെ ആരാധി​ക്കണം എന്നാണോ? യേശു​തന്നെ ഇങ്ങനെ പറഞ്ഞു: “നിന്റെ ദൈവ​മായ യഹോ​വയെ കുമ്പിട്ടു, അവനെ മാത്രം ഉപാസി​ക്കാ​വു.” (ലൂക്കൊസ്‌ 4:8, ഗുണ്ടർട്ട്‌ ബൈബിൾ) വ്യക്തമാ​യും, യേശു ശക്തനും ദിവ്യ​പ്ര​കൃ​ത​മു​ള്ള​വ​നും ആണെങ്കി​ലും ആരാധി​ക്ക​പ്പെ​ടേണ്ട ഒരുവ​നാ​യി ബൈബിൾ അവനെ ചിത്രീ​ക​രി​ക്കു​ന്നില്ല.

ദൈവ​ത്തെ​പ്പോ​ലു​ള്ള​വ​രെന്നു ദൂതന്മാ​രെ​യും പരാമർശി​ച്ചി​രി​ക്കു​ന്നു. (സങ്കീർത്തനം 8:5, NW; എബ്രായർ 2:7) എങ്കിൽത്ത​ന്നെ​യും, തിരു​വെ​ഴു​ത്തു​ക​ളിൽ ഒരിട​ത്തും ദൂതന്മാ​രെ വണങ്ങാൻ മനുഷ്യ​രോ​ടു പറഞ്ഞി​ട്ടില്ല. വാസ്‌ത​വ​ത്തിൽ ഒരു അവസര​ത്തിൽ, വൃദ്ധനായ യോഹ​ന്നാൻ അപ്പൊ​സ്‌തലൻ ഒരു ദൂതന്റെ സാന്നി​ധ്യ​ത്താൽ വിസ്‌മ​യ​ഭ​രി​ത​നാ​കു​ക​യും ദൂതനെ ആരാധി​ക്കേ​ണ്ട​തിന്‌ അവന്റെ കാൽക്കൽ വീഴു​ക​യും ചെയ്‌തു. എന്നിരു​ന്നാ​ലും ദൂതൻ ഇങ്ങനെ പ്രതി​ക​രി​ച്ചു: “അതരുതു . . . ദൈവത്തെ നമസ്‌ക​രിക്ക.”—വെളി​പ്പാ​ടു 19:10.

അപ്പൊ​സ്‌ത​ല​നാ​യ പൗലൊസ്‌ പിശാ​ചി​നെ “ഈ ലോക​ത്തി​ന്റെ ദൈവം” എന്നു വിശേ​ഷി​പ്പി​ച്ചു. (2 കൊരി​ന്ത്യർ 4:4) “ഈ ലോക​ത്തി​ന്റെ പ്രഭു” അല്ലെങ്കിൽ ഭരണാ​ധി​കാ​രി എന്ന നിലയിൽ പിശാച്‌ അസംഖ്യം വ്യാജ​ദൈ​വ​ങ്ങ​ളു​ടെ ആരാധന ഉന്നമി​പ്പി​ച്ചി​രി​ക്കു​ന്നു. (യോഹ​ന്നാൻ 12:31) അതു​കൊണ്ട്‌ മനുഷ്യ​നിർമിത ദൈവ​ങ്ങൾക്ക്‌ അർപ്പി​ക്ക​പ്പെ​ടുന്ന എല്ലാ ആരാധ​ന​യും ഫലത്തിൽ സാത്താ​നാണ്‌ അർപ്പി​ക്ക​പ്പെ​ടു​ന്നത്‌. പക്ഷേ നമ്മുടെ ആരാധന അർഹി​ക്കുന്ന ഒരു ദൈവമല്ല സാത്താൻ. അവൻ ഒരു സ്വനി​യ​മിത ഭരണാ​ധി​കാ​രി​യാണ്‌—അതി​ക്ര​മിച്ച്‌ അധികാ​രം കൈവ​ശ​പ്പെ​ടു​ത്തു​ന്നവൻ. കാലാ​ന്ത​ര​ത്തിൽ അവനും വ്യാജ ആരാധ​ന​യു​ടെ സകല രൂപങ്ങ​ളും തുടച്ചു​നീ​ക്ക​പ്പെ​ടും. അതു സംഭവി​ക്കു​മ്പോൾ മുഴു മനുഷ്യ​വർഗ​വും—അതേ, സകല സൃഷ്ടി​യും—യഹോ​വ​യാണ്‌ ജീവനുള്ള ഏകസത്യ ദൈവ​മെന്നു ശാശ്വ​ത​മാ​യി അംഗീ​ക​രി​ക്കും.—യിരെ​മ്യാ​വു 10:10.

നിങ്ങൾ ചിന്തി​ച്ചി​ട്ടു​ണ്ടോ?

◼ വിഗ്ര​ഹാ​രാ​ധ​നയെ സംബന്ധിച്ച്‌ ബൈബിൾ എന്താണു പഠിപ്പി​ക്കു​ന്നത്‌?—സങ്കീർത്തനം 135:15-18.

◼ യേശു​വും ദൂതന്മാ​രും ദൈവ​ങ്ങ​ളാ​യി ആരാധി​ക്ക​പ്പെ​ട​ണ​മോ?—ലൂക്കൊസ്‌ 4:8.

◼ ആരാണ്‌ ഏകസത്യ​ദൈവം?—യോഹ​ന്നാൻ 17:3.

[28, 29 പേജു​ക​ളി​ലെ ചിത്രങ്ങൾ]

പ്രതി​മകൾ ഇടത്തു​നിന്ന്‌: മറിയ, ഇറ്റലി; മായന്മാ​രു​ടെ ചോള ദേവൻ, മെക്‌സി​ക്കോ​യി​ലും മധ്യ അമേരി​ക്ക​യി​ലും; അസ്‌തോ​രെത്ത്‌, കനാൻ; മന്ത്രശക്തി ഉണ്ടെന്നു കരുതുന്ന ഒരു പ്രതിമ, സിയെറാ ലിയോൺ; ബുദ്ധൻ, ജപ്പാൻ; ചിക്കോ​മെ​ക്കോ​യാറ്റ്‌ൽ, ആസ്‌ടെക്‌, മെക്‌സി​ക്കോ; പരുന്തി​ന്റെ മുഖമുള്ള ഹോറസ്‌, ഈജി​പ്‌ത്‌; സീയൂസ്‌, ഗ്രീസ്‌

[കടപ്പാട്‌]

ചോള ദേവൻ, പരുന്തി​ന്റെ മുഖമുള്ള ഹോറസ്‌, സീയൂസ്‌: Photograph taken by courtesy of the British Museum