വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ലോകത്തെ വീക്ഷിക്കൽ

ലോകത്തെ വീക്ഷിക്കൽ

ലോകത്തെ വീക്ഷിക്കൽ

സ്‌പാ​നീഷ്‌ ഗവൺമെന്റ്‌ ഓരോ നികു​തി​ദാ​യ​ക​ന്റെ​യും താത്‌പ​ര്യ​പ്ര​കാ​രം നികു​തി​യു​ടെ 0.5 ശതമാനം ഒന്നുകിൽ ധർമസ്ഥാ​പ​ന​ങ്ങൾക്ക്‌ അല്ലെങ്കിൽ കത്തോ​ലി​ക്കാ സ്ഥാപന​ങ്ങൾക്കു വേണ്ടി നീക്കി​വെ​ക്കു​ന്നു. 80 ശതമാനം സ്‌പെ​യിൻകാ​രും കത്തോ​ലി​ക്ക​രാ​ണെന്ന്‌ അവകാ​ശ​പ്പെ​ടു​ന്നു​ണ്ടെ​ങ്കി​ലും, 20 ശതമാനം പേർ മാത്രമേ നികു​തി​പ്പണം കത്തോ​ലി​ക്കാ സ്ഥാപന​ങ്ങൾക്കു നൽകാൻ താത്‌പ​ര്യ​പ്പെ​ട്ടു​ള്ളൂ.—എൽ പായിസ്‌, സ്‌പെ​യിൻ.

ഇൻസ്റ്റി​റ്റ്യൂട്ട്‌ ഓഫ്‌ ആക്‌ച്വ​റീസ്‌ ഉണ്ടാക്കിയ ആയുഷ്‌കാല പട്ടികകൾ അനുസ​രിച്ച്‌ “30-മത്തെ വയസ്സിൽ പുകവലി ശീലമാ​ക്കു​ന്നത്‌ ഒരു പുരു​ഷന്റെ ആയുർ​ദൈർഘ്യ​ത്തെ 51/2 വർഷവും ഒരു സ്‌ത്രീ​യു​ടേ​തി​നെ 61/2 വർഷത്തി​ല​ധി​ക​വും കുറയ്‌ക്കു​ന്നു. എന്നിരു​ന്നാ​ലും 30-മത്തെ വയസ്സിൽ ഈ ശീലം നിറു​ത്തു​ന്നത്‌ പുകവലി സംബന്ധ​മായ രോഗം പിടി​പെട്ട്‌ മരണമ​ട​യാ​നുള്ള സാധ്യ​തയെ വളരെ​യ​ധി​ക​മാ​യി കുറയ്‌ക്കു​ന്നു.—ദ ടൈംസ്‌, ഇംഗ്ലണ്ട്‌.

2004-ൽ, ലോക എണ്ണ ഉപഭോ​ഗം 3.4 ശതമാ​നം​കണ്ട്‌ വർധിച്ച്‌ പ്രതി​ദി​നം 8.24 കോടി വീപ്പക​ളാ​യി. ഇപ്പോൾ യഥാ​ക്രമം 2.05 കോടി​യും 66 ലക്ഷവും വീപ്പകൾ പ്രതി​ദി​നം ഉപയോ​ഗി​ക്കുന്ന ഐക്യ​നാ​ടു​ക​ളും ചൈന​യു​മാണ്‌ വർധന​യിൽ ഏകദേശം 50 ശതമാ​ന​ത്തി​നും കാരണ​ക്കാർ.—വൈറ്റൽ സൈൻസ്‌ 2005, വേൾഡ്‌വാച്ച്‌ ഇൻസ്റ്റി​റ്റ്യൂട്ട്‌.

“നിങ്ങളു​ടെ അമ്മയെ വിലമ​തി​ക്കുക”

കാനഡ​യിൽ സ്‌കൂൾ പ്രായ​ത്തി​ലുള്ള രണ്ടു കുട്ടി​ക​ളുള്ള ഒരു വീട്ടമ്മ​യ്‌ക്ക്‌, അവൾ ചെയ്യുന്ന എല്ലാ ജോലി​കൾക്കും ശമ്പളം കൊടു​ക്കു​ക​യാ​ണെ​ങ്കിൽ, അധിക​സ​മയം ജോലി​ചെ​യ്യു​ന്ന​തി​നുള്ള വേതനം ഉൾപ്പെടെ അവൾക്കു ലഭിക്കുന്ന വാർഷിക ശമ്പളം, 1,63,852 കനേഡി​യൻ ഡോളർ (ഏകദേശം 58 ലക്ഷം രൂപ) ആയിരി​ക്കു​മെന്ന്‌ തൊഴിൽ വിശകലന വിദഗ്‌ധർ കണക്കാ​ക്കു​ന്നു. തൊഴിൽ കമ്പോ​ള​ത്തിൽ നിലവി​ലി​രി​ക്കുന്ന ശരാശരി വേതന​ത്തെ​യും “6 ദിവസം 15 മണിക്കൂർ വീതവും ഒരു ദിവസം 10 മണിക്കൂ​റും ഉൾപ്പെടെ ആഴ്‌ച​യിൽ 100 മണിക്കൂർ” ജോലി​ചെ​യ്യു​ന്ന​തി​നെ​യും അടിസ്ഥാ​ന​മാ​ക്കി​യാണ്‌ ഈ സംഖ്യ എന്ന്‌ വാൻകൂ​വർ സൺ ദിനപ​ത്രം പറയുന്നു. ഡേ-കെയർ ജീവന​ക്കാ​രി, അധ്യാ​പിക, ഡ്രൈവർ, ഗൃഹപ​രി​ചാ​രിക, പാചക​ക്കാ​രി, നഴ്‌സ്‌, പൊതു അറ്റകു​റ്റ​പ്പ​ണി​കൾ നടത്തു​ന്ന​യാൾ എന്നിവ​രു​ടെ​യെ​ല്ലാം ഉത്തരവാ​ദി​ത്വ​ങ്ങൾ ഒരു വീട്ടമ്മ വഹിക്കു​ന്നു. ദിനപ​ത്രം പിൻവ​രുന്ന നിർദേശം നൽകുന്നു: “നിങ്ങളു​ടെ അമ്മയെ വിലമ​തി​ക്കുക: അവൾക്കു ലഭിക്കുന്ന വേതനം ഒരുപക്ഷേ കുറവാ​യി​രി​ക്കാം.”

യുവാ​ക്കൾക്കി​ട​യിൽ പരസ്‌പ​ര​വി​രു​ദ്ധ​മായ മൂല്യങ്ങൾ

“സ്വന്തം ധാർമിക മൂല്യങ്ങൾ ഉണ്ടാക്കുന്ന പ്രവണത” ഫിൻലൻഡി​ലെ യുവാ​ക്കൾക്കി​ട​യിൽ വർധി​ച്ചു​വ​രു​ന്നു​വെന്ന്‌ ഫിൻലൻഡി​ലെ ജ്യൂവാ​സ്‌ക്യൂ​ലാ സർവക​ലാ​ശാ​ല​യു​ടെ ഒരു ബുള്ളറ്റിൻ പ്രസ്‌താ​വി​ക്കു​ന്നു. “ഷോപ്പിങ്‌ നടത്തു​മ്പോ​ഴെ​ന്ന​പോ​ലെ ആളുകൾ തങ്ങൾക്കു ബോധിച്ച മൂല്യങ്ങൾ അവിടു​ന്നും ഇവിടു​ന്നും തിര​ഞ്ഞെ​ടു​ക്കു​ന്നത്‌” ഇന്നു സാധാ​ര​ണ​മാ​യി​രി​ക്കു​ന്നെന്ന്‌ ബുള്ളറ്റിൻ പറയുന്നു. അതിന്റെ ഫലങ്ങൾ ചില​പ്പോൾ പരസ്‌പ​ര​വി​രു​ദ്ധ​മാ​യി​രി​ക്കും. ഉദാഹ​ര​ണ​ത്തിന്‌, സമ്പത്തും സമൃദ്ധി​യും എല്ലാവർക്കും തുല്യ​മാ​യി വീതി​ക്കു​ന്നതു പ്രധാ​ന​മാ​ണെന്നു യുവ​പ്രാ​യ​ക്കാർ വിശ്വ​സി​ക്കു​ന്നു; എന്നാൽ അതേസ​മയം അവർ “എന്തും ചെയ്യാൻ മടിക്കാത്ത മനോ​ഭാ​വ​വും കടുത്ത മത്സരവും വേണ​മെന്നു കരുതാ​നും തുടങ്ങി​യി​രി​ക്കു​ന്നു.”

പ്രയോൺ സംക്ര​മി​ക്കാ​നുള്ള സാധ്യത

രക്തപ്പകർച്ച​യി​ലൂ​ടെ പ്രയോ​ണു​കൾ പകരാ​നുള്ള സാധ്യത മുമ്പു വിചാ​രി​ച്ച​തി​നെ​ക്കാൾ കൂടു​ത​ലാ​ണെന്നു ഫ്രഞ്ച്‌ ഹെൽത്ത്‌ ആൻഡ്‌ സേഫ്‌റ്റി ഏജൻസി ഫോർ മെഡിക്കൽ പ്രോ​ഡ​ക്‌റ്റ്‌സ്‌ അടുത്ത​കാ​ലത്ത്‌ വാർത്താ​മാ​ധ്യ​മ​ങ്ങൾക്കു നൽകിയ ഒരു റിപ്പോർട്ട്‌ പറയുന്നു. പ്രയോ​ണു​കൾ എന്ന മാംസ്യ തന്മാ​ത്ര​ക​ളാണ്‌ മനുഷ്യ​രിൽ ക്രോ​യ്‌റ്റ്‌സ്‌ഫെൽറ്റ്‌-യാക്കോബ്‌ രോഗ​ത്തി​ന്റെ വകഭേദം (വിസി​ജെഡി) ഉണ്ടാകു​ന്ന​തി​നു കാരണ​മെന്നു കരുത​പ്പെ​ടു​ന്നു. നാഡീ​ക്ഷ​യ​മു​ണ്ടാ​ക്കുന്ന ഈ മാരക രോഗ​ത്തിന്‌ അറിയ​പ്പെ​ടുന്ന പ്രതി​വി​ധി ഇല്ല. സാധാ​ര​ണ​മാ​യി ഭ്രാന്തി​പശു രോഗം എന്നറി​യ​പ്പെ​ടുന്ന ബോ​വൈൻ സ്‌പോ​ഞ്ചി​ഫോം ഇൻസെ​ഫ​ലോ​പ്പതി എന്ന രോഗ​ത്തി​ന്റെ മനുഷ്യ​രി​ലു​ണ്ടാ​കുന്ന വകഭേ​ദ​മാണ്‌ വിസി​ജെഡി. സാധ്യ​ത​യ​നു​സ​രിച്ച്‌ രക്തപ്പകർച്ച​യി​ലൂ​ടെ വിസി​ജെഡി പകർന്ന രണ്ടു കേസുകൾ ബ്രിട്ട​നിൽ കണ്ടെത്തി​യ​തി​നെ തുടർന്നാണ്‌ രക്തപ്പകർച്ച​യി​ലൂ​ടെ പ്രയോ​ണു​കൾ പകരാ​നുള്ള സാധ്യത മുമ്പു വിചാ​രി​ച്ച​തി​നെ​ക്കാൾ കൂടു​ത​ലാ​ണെന്ന പ്രഖ്യാ​പനം ഉണ്ടായത്‌. രോഗ ലക്ഷണങ്ങൾ അനുഭ​വ​പ്പെട്ടു തുടങ്ങു​ന്ന​തി​നു മുമ്പ്‌ ഈ രോഗം കണ്ടുപി​ടി​ക്കാൻ ആശ്രയ​യോ​ഗ്യ​മായ പരി​ശോ​ധ​ന​ക​ളൊ​ന്നും നിലവി​ലില്ല.

മെലിഞ്ഞ ശരീര​ത്തി​നാ​യി വാഞ്‌ഛി​ക്കു​ന്നു

“അഞ്ചു വയസ്സു പ്രായ​മുള്ള പെൺകു​ട്ടി​കൾപോ​ലും തങ്ങളുടെ ശരീരത്തെ പ്രതി അസംതൃ​പ്‌ത​രും മെലി​ഞ്ഞി​രു​ന്നെ​ങ്കി​ലെന്ന്‌ ആശിക്കു​ന്ന​വ​രു​മാണ്‌” എന്ന്‌ ഗവേഷണം കണ്ടെത്തി​യി​രി​ക്കു​ന്ന​താ​യി ദ സിഡ്‌നി മോർണിങ്‌ ഹെറാൾഡ്‌ റിപ്പോർട്ടു ചെയ്യുന്നു. ഓസ്‌​ട്രേ​ലി​യ​യിൽ അഞ്ചു വയസ്സു​മു​തൽ എട്ടു വയസ്സു​വരെ പ്രായ​മുള്ള പെൺകു​ട്ടി​കളെ ഉൾപ്പെ​ടു​ത്തി​ക്കൊ​ണ്ടു നടത്തിയ ഒരു പഠന​ത്തെ​ക്കു​റിച്ച്‌ റിപ്പോർട്ട്‌ പരാമർശി​ക്കു​ന്നു. ഏകദേശം 50 ശതമാനം പെൺകു​ട്ടി​ക​ളും മെലിഞ്ഞ ശരീരം വേണ​മെന്ന്‌ ആഗ്രഹി​ക്കു​ന്ന​വ​രാ​യി​രു​ന്നു, അതേസ​മയം ഏതാണ്ട്‌ അത്രയും​തന്നെ പെൺകു​ട്ടി​കൾ “വണ്ണം​വെ​ക്കു​ക​യാ​ണെ​ങ്കിൽ തങ്ങൾ ഭക്ഷണം നിയ​ന്ത്രി​ക്കു​മെന്നു” പറഞ്ഞു. ശരീര ആകൃതി​യെ​ക്കു​റി​ച്ചുള്ള അനാ​രോ​ഗ്യ​ക​ര​മായ ധാരണ​കൾക്ക്‌ “പിന്നീ​ടുള്ള ജീവി​ത​ത്തിൽ ആത്മവി​ശ്വാ​സ​ക്കു​റ​വി​നും വിഷാ​ദ​ത്തി​നും ആഹാര​ശീല വൈക​ല്യ​ങ്ങൾക്കും ഇടയാ​ക്കാ​നാ​കും” എന്ന്‌ ഒരു ഗവേഷക അഭി​പ്രാ​യ​പ്പെട്ടു.