ചരിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട തീയതി
ചരിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട തീയതി
യേശുക്രിസ്തു മരിച്ച തീയതിയാണത്. യേശുവിന്റെ മരണം അത്ര പ്രധാനമായിരുന്നത് എന്തുകൊണ്ടാണ്? അതിനു നിരവധി കാരണങ്ങളുണ്ട്.
മരണത്തോളം യേശു പ്രകടിപ്പിച്ച വിശ്വസ്തത മനുഷ്യന് ദൈവത്തോടു നിർമലത പാലിക്കാൻ സാധിക്കുമെന്നു തെളിയിച്ചു.
മനുഷ്യവർഗത്തിൽ ചിലർക്ക് സ്വർഗത്തിൽ തന്നോടൊപ്പം സഹഭരണാധികാരികളാകാനുള്ള അവസരവും യേശുവിന്റെ മരണം പ്രദാനംചെയ്തു. കൂടാതെ, മറ്റ് അനേകർക്കു ഭൗമിക പറുദീസയിൽ നിത്യജീവൻ ആസ്വദിക്കാനുള്ള വഴിയും അതു തുറന്നുതന്നു.
മരണത്തിന്റെ തലേരാത്രിയിൽ, തന്റെ സ്നേഹപുരസ്സരമായ മാനുഷബലിയുടെ ചിഹ്നങ്ങളായി പുളിപ്പില്ലാത്ത അപ്പവും ചുവന്ന വീഞ്ഞും യേശു ഉപയോഗിച്ചു. തന്റെ ശിഷ്യന്മാരോട് യേശു ഇപ്രകാരം പറയുകയും ചെയ്തു: “എന്റെ ഓർമ്മെക്കായി ഇതു ചെയ്വിൻ” (ലൂക്കൊസ് 22:19) ഈ സുപ്രധാന സംഭവം നിങ്ങൾ ഓർമിക്കുമോ?
യേശുവിന്റെ മരണത്തിന്റെ സ്മാരകം ആചരിക്കുന്ന വേളയിൽ തങ്ങളോടൊപ്പം ചേരാൻ യഹോവയുടെ സാക്ഷികൾ നിങ്ങളെ ഹാർദമായി ക്ഷണിക്കുന്നു. ഈ വർഷം സ്മാരകം ആചരിക്കുന്നത് ഏപ്രിൽ 12-ാം തീയതി ബുധനാഴ്ച സൂര്യാസ്തമയശേഷമാണ്. വീടിനോട് ഏറ്റവും അടുത്തുള്ള ഒരു രാജ്യഹാളിൽ നിങ്ങൾക്കു സംബന്ധിക്കാവുന്നതാണ്. കൃത്യ സമയവും സ്ഥലവും പ്രദേശത്തുള്ള യഹോവയുടെ സാക്ഷികളോടു ചോദിച്ചറിയുക.