വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

യേശു വാസ്‌തവത്തിൽ ദൈവത്തിന്റെ പുത്രനായിരുന്നോ?

യേശു വാസ്‌തവത്തിൽ ദൈവത്തിന്റെ പുത്രനായിരുന്നോ?

ബൈബി​ളി​ന്റെ വീക്ഷണം

യേശു വാസ്‌ത​വ​ത്തിൽ ദൈവ​ത്തി​ന്റെ പുത്ര​നാ​യി​രു​ന്നോ?

അപ്പൊ​സ്‌ത​ല​നായ പത്രൊസ്‌ തികഞ്ഞ ബോധ്യ​ത്തോ​ടെ യേശു​വി​നോ​ടു പറഞ്ഞു: “നീ ജീവനുള്ള ദൈവ​ത്തി​ന്റെ പുത്ര​നായ ക്രിസ്‌തു” ആണ്‌. (മത്തായി 16:16) യേശു​വി​നെ ദൈവ​പു​ത്ര​നാ​യി പരാമർശി​ക്കുന്ന അനേകം ബൈബിൾ പരാമർശ​ങ്ങ​ളിൽ ഒന്നു മാത്ര​മാ​ണിത്‌. മതബോ​ധ​മുള്ള ആളുക​ളിൽ വ്യത്യസ്‌ത തരത്തി​ലുള്ള പ്രതി​ക​ര​ണങ്ങൾ ഉളവാ​ക്കി​യി​ട്ടുള്ള ഒരു പരാമർശ​മാ​ണത്‌.

യേശു​ക്രി​സ്‌തു ദൈവ​മാ​ണെന്നു വിശ്വ​സി​ക്കുന്ന അനേകർക്കും, എന്തു​കൊ​ണ്ടാണ്‌ അവനെ ദൈവ​പു​ത്ര​നെന്നു വിളി​ക്കു​ന്ന​തെന്നു വിശദീ​ക​രി​ക്കാൻ ബുദ്ധി​മു​ട്ടാണ്‌. യുക്ത്യാ​നു​സ​രണം ദൈവ​വും ദൈവ​പു​ത്ര​നും ആയിരി​ക്കാൻ അവനു കഴിയു​ക​യില്ല. മറ്റുള്ളവർ യേശു​വി​നെ​ക്കു​റി​ച്ചു കരുതു​ന്നത്‌ അവൻ ശ്രദ്ധേ​യ​നായ ഒരു ചരി​ത്ര​പു​രു​ഷൻ അല്ലെങ്കിൽ ജ്ഞാനി​യായ ഒരു മനുഷ്യൻ അതുമ​ല്ലെ​ങ്കിൽ ദൈവ​ത്തി​ന്റെ ഒരു യഥാർഥ പ്രവാ​ചകൻ എന്നുള്ള​തി​ലൊ​ക്കെ കവിഞ്ഞ്‌ അവൻ ആരുമ​ല്ലാ​യി​രു​ന്നു എന്നാണ്‌. ബൈബിൾ യഥാർഥ​ത്തിൽ എന്താണ്‌ പഠിപ്പി​ക്കു​ന്നത്‌? നിങ്ങൾ എന്തു വിശ്വ​സി​ക്കു​ന്നു എന്നുള്ളതു പ്രധാ​ന​മാ​ണോ?

ദൈവ​ത്തി​ന്റെ ആദ്യജാ​തൻ

ദൈവം തനിച്ചാ​യി​രുന്ന ഒരു സമയമു​ണ്ടാ​യി​രു​ന്നെന്നു ബൈബിൾ സൂചി​പ്പി​ക്കു​ന്നു. ഒരു പിതാ​വാ​യി​ത്തീർന്നു​കൊണ്ട്‌ അമൂല്യ​മായ ജീവൻ പങ്കു​വെ​ക്കാ​മെന്ന്‌ അവൻ തീരു​മാ​നി​ച്ചു. സ്‌നേ​ഹ​ത്താൽ പ്രേരി​ത​മായ ഒരു തീരു​മാ​ന​മാ​യി​രു​ന്നു അത്‌. എന്നാൽ അവൻ പിതാ​വാ​യത്‌ മാനു​ഷി​ക​മായ രീതി​യി​ലാ​യി​രു​ന്നില്ല. മറിച്ച്‌, യഹോവ തന്റെ അളവറ്റ സൃഷ്ടി​പ്പിൻ ശക്തി ഉപയോ​ഗിച്ച്‌ ജീവനും ബുദ്ധി​യു​മുള്ള ഒരു ആത്മവ്യ​ക്തി​യെ അതായത്‌ ഇപ്പോൾ നാം യേശു​ക്രി​സ്‌തു​വാ​യി തിരി​ച്ച​റി​യുന്ന, “ദൈവ​സൃ​ഷ്ടി​യു​ടെ ആരംഭ​മായ”വനെ സൃഷ്ടിച്ചു. (വെളി​പ്പാ​ടു 3:14; സദൃശ​വാ​ക്യ​ങ്ങൾ 8:22) ദൈവം തനിച്ചാ​യി​രുന്ന സമയത്ത്‌, ദൈവ​ത്താൽ നേരിട്ടു സൃഷ്ടി​ക്ക​പ്പെ​ട്ട​തി​നാൽ യേശു​വി​നെ ഉചിത​മാ​യി “ഏകജാത”നെന്നും “സർവ്വസൃ​ഷ്ടി​ക്കും ആദ്യജാ​തന”നെന്നും വിളി​ക്കു​ന്നു.—യോഹ​ന്നാൻ 1:14; കൊ​ലൊ​സ്സ്യർ 1:15.

അതു​കൊണ്ട്‌ വ്യക്തമാ​യും ദൈവ​ത്തി​ന്റെ ആദ്യ സൃഷ്ടി​യാ​യി​രി​ക്കുന്ന യേശു​വി​നു സ്രഷ്ടാ​വായ “ഏകദൈവ”മായി​രി​ക്കാ​നാ​വില്ല. (1 തിമൊ​ഥെ​യൊസ്‌ 1:17) എന്നാൽ ദൈവം തന്റെ പുത്രനു പല പദവി​ക​ളും നൽകി. ഉദാഹ​ര​ണ​ത്തിന്‌, ദൂതന്മാർ ഉൾപ്പെടെ “സകല”ത്തെയും ദൈവം സൃഷ്ടി​ച്ചത്‌ യേശു​വി​ലൂ​ടെ​യാണ്‌. ഈ ദൂതന്മാ​രു​ടെ​യും ജീവദാ​താവ്‌ യഹോ​വ​യാ​യ​തി​നാൽ അവരെ “ദൈവ​പു​ത്ര​ന്മാർ” എന്നു വിളി​ക്കു​ന്നു.—കൊ​ലൊ​സ്സ്യർ 1:16; ഇയ്യോബ്‌ 1:6; 38:6.

മനുഷ്യ​വാ​സ​ത്തി​നാ​യി ഭൂമിയെ ഒരുക്കി​യ​തി​നു​ശേഷം സാധ്യ​ത​യ​നു​സ​രിച്ച്‌ ദൈവം തന്റെ ആദ്യജാത പുത്ര​നോ​ടു സംസാ​രി​ക്കവേ ഇപ്രകാ​രം പറഞ്ഞു: “നാം നമ്മുടെ സ്വരൂ​പ​ത്തിൽ . . . മനുഷ്യ​നെ ഉണ്ടാക്കുക.” (ഉല്‌പത്തി 1:26; സദൃശ​വാ​ക്യ​ങ്ങൾ 8:22-31) അങ്ങനെ, പിന്നീട്‌ യേശു​വാ​യി ഭൂമി​യിൽ വരുമാ​യി​രുന്ന ആ ആത്മജീവി മുഖാ​ന്തരം യഹോവ തന്റെ ആദ്യ മനുഷ്യ​പു​ത്ര​നായ ആദാമി​നെ​യും സൃഷ്ടിച്ചു.—ലൂക്കൊസ്‌ 3:38.

യേശു ദൈവ​ത്തി​ന്റെ ഒരു മനുഷ്യ​പു​ത്രൻ ആയിത്തീ​രു​ന്നു

നിയമിത സമയം വന്നപ്പോൾ ദൈവ​ത്തി​ന്റെ ആത്മപു​ത്രൻ “ജഡമായി തീർന്നു, . . . നമ്മുടെ ഇടയിൽ പാർത്തു” എന്ന്‌ അപ്പൊ​സ്‌ത​ല​നായ യോഹ​ന്നാൻ വെളി​പ്പെ​ടു​ത്തു​ന്നു. (യോഹ​ന്നാൻ 1:14) ആത്മപ്ര​കൃ​ത​ത്തിൽനി​ന്നു മനുഷ്യ​പ്ര​കൃ​ത​ത്തി​ലേ​ക്കുള്ള മാറ്റം സാധ്യ​മാ​കു​ന്ന​തി​നു​വേണ്ടി, ദൈവം അത്ഭുത​ക​ര​മാ​യി യേശു​വി​ന്റെ ജീവനെ സ്വർഗ​ത്തിൽനിന്ന്‌ യഹൂദ കന്യക​യായ മറിയ​യു​ടെ ഗർഭപാ​ത്ര​ത്തി​ലേക്കു മാറ്റി. ആ വിധത്തിൽ, ഒരു മനുഷ്യൻ ആയിത്തീർന്നെ​ങ്കി​ലും യേശു ദൈവ​ത്തി​ന്റെ പുത്ര​നാ​യി​ത്തന്നെ തുടർന്നു. കൂടാതെ, യേശു​വിന്‌ ജീവൻ നൽകി​യത്‌ ഏതെങ്കി​ലും മനുഷ്യ​നല്ല മറിച്ച്‌ ദൈവം ആയതി​നാൽ അവൻ പാപമി​ല്ലാ​തെ പൂർണ​നാ​യി ജനിച്ചു. “ആകയാൽ ഉത്ഭവി​ക്കുന്ന വിശു​ദ്ധ​പ്രജ ദൈവ​പു​ത്രൻ എന്നു വിളി​ക്ക​പ്പെ​ടും” എന്ന്‌ ഗബ്രീ​യേൽ ദൂതൻ മറിയ​യോ​ടു പറഞ്ഞു.—ലൂക്കൊസ്‌ 1:35; എബ്രായർ 7:26.

യേശു ജഡത്തി​ലാ​യി​രി​ക്കവേ അവന്റെ പുത്ര​ത്വ​ത്തെ​ക്കു​റിച്ച്‌ പിതാ​വു​തന്നെ വ്യക്തവും വ്യക്തി​പ​ര​വു​മായ സ്ഥിരീ​ക​രണം നൽകി. യേശു​വി​ന്റെ സ്‌നാപന സമയത്ത്‌, യോഹ​ന്നാൻ സ്‌നാ​പകൻ സ്വർഗം തുറക്ക​പ്പെ​ടു​ന്ന​തി​നു സാക്ഷ്യം​വ​ഹി​ക്കു​ക​യും “ഇവൻ എന്റെ പ്രിയ​പു​ത്രൻ; ഇവനിൽ ഞാൻ പ്രസാ​ദി​ച്ചി​രി​ക്കു​ന്നു” എന്ന്‌ സ്വർഗ​ത്തിൽനിന്ന്‌ ഒരു ശബ്ദം പറയു​ന്നതു കേൾക്കു​ക​യും ചെയ്‌തു. (മത്തായി 3:13-17) “അങ്ങനെ ഞാൻ കാണു​ക​യും ഇവൻ ദൈവ​പു​ത്രൻ തന്നേ എന്നു സാക്ഷ്യം പറകയും ചെയ്‌തി​രി​ക്കു​ന്നു” എന്നു യോഹ​ന്നാൻ തന്റെ ശിഷ്യ​ന്മാ​രോ​ടു പറഞ്ഞതിൽ അതിശ​യി​ക്കാ​നില്ല.—യോഹ​ന്നാൻ 1:34.

തന്റെ ഭൗമിക ശുശ്രൂ​ഷ​ക്കാ​ലത്ത്‌ താൻ ദൈവ​പു​ത്ര​നായ മിശി​ഹാ​യാ​ണെന്ന വസ്‌തുത യേശു കൊട്ടി​ഘോ​ഷി​ച്ചില്ല. (മർക്കൊസ്‌ 8:29, 30) മറിച്ച്‌, തന്റെ പഠിപ്പി​ക്ക​ലു​കൾ ശ്രദ്ധി​ക്കു​ന്ന​തി​ലൂ​ടെ​യും ജീവി​ത​രീ​തി നിരീ​ക്ഷി​ക്കു​ന്ന​തി​ലൂ​ടെ​യും താൻ ചെയ്‌ത നിരവധി അത്ഭുത​പ്ര​വൃ​ത്തി​കൾക്ക്‌—അവയിൽ മിക്കതും പൊതു​ജ​ന​മ​ധ്യ​ത്തിൽവെ​ച്ചാ​ണു ചെയ്‌തത്‌—സാക്ഷ്യം വഹിക്കു​ന്ന​തി​ലൂ​ടെ​യും സ്വയം ആ നിഗമ​ന​ത്തിൽ എത്തി​ച്ചേ​രാൻ അവൻ മിക്ക​പ്പോ​ഴും ആളുകളെ അനുവ​ദി​ക്കു​ക​യാ​യി​രു​ന്നു. ഉദാഹ​ര​ണ​ത്തിന്‌, അവൻ “നാനാ​വ്യാ​ധി​ക​ളാ​ലും ബാധക​ളാ​ലും വലഞ്ഞവ”രെയും “സകലവിധ ദീനക്കാ​രെ​യും” സുഖ​പ്പെ​ടു​ത്തി. (മത്തായി 4:24, 25; 7:28, 29; 12:15) കുരു​ട​രും ചെകി​ട​രും മുടന്ത​രും രോഗി​ക​ളും യേശു​വി​ന്റെ അടുക്കൽ വരുക​യും അവൻ അവരെ സുഖ​പ്പെ​ടു​ത്തു​ക​യും ചെയ്‌തു. അവൻ മരിച്ച​വരെ ഉയിർപ്പി​ക്കു​ക​പോ​ലും ചെയ്‌തു! (മത്തായി 11:4-6) തന്റെ ശിഷ്യ​ന്മാർ കാൺകെ അത്ഭുത​ക​ര​മാ​യി അവൻ വെള്ളത്തി​ന്മേൽ നടക്കു​ക​യും ഭീകര​മായ കൊടു​ങ്കാ​റ്റു​ണ്ടാ​യ​പ്പോൾ കാറ്റി​നെ​യും തിരമാ​ല​ക​ളെ​യും ശാന്തമാ​ക്കു​ക​യും ചെയ്‌തു.—മത്തായി 14:24-33.

ദൈവ​പു​ത്രൻ നിങ്ങൾക്കാ​യി എന്തു ചെയ്യും?

ആത്യന്തി​ക​മാ​യി ക്രൂര​മായ ഒരു മരണം വരിക്കാൻ തന്റെ ഏകജാത പുത്രനെ ദൈവം സ്വർഗ​ത്തിൽനി​ന്നു ഭൂമി​യി​ലേക്ക്‌ അയച്ചത്‌ എന്തു​കൊ​ണ്ടാണ്‌? അവനിൽ “വിശ്വ​സി​ക്കുന്ന ഏവനും നശിച്ചു​പോ​കാ​തെ നിത്യ​ജീ​വൻ പ്രാപി​ക്കേ​ണ്ട​തിന്ന്‌.” (യോഹ​ന്നാൻ 3:16) അതേ, മരിക്കു​ന്ന​തി​ലൂ​ടെ മാത്രമേ യേശു​വിന്‌ “അനേകർക്കു വേണ്ടി തന്റെ ജീവനെ മറുവി​ല​യാ​യി കൊടു​പ്പാൻ” കഴിയു​മാ​യി​രു​ന്നു​ള്ളൂ. (മത്തായി 20:28) ചരി​ത്ര​ത്തി​ലെ​ങ്ങും യഹോ​വ​യും അവന്റെ ആദ്യജാത പുത്ര​നും കാണി​ച്ചി​ട്ടു​ള്ള​തി​ലും അധികം സ്‌നേഹം മനുഷ്യ​വർഗ​ത്തോട്‌ ആരും കാണി​ച്ചി​ട്ടില്ല.—റോമർ 8:32.

“മരിച്ചി​ട്ടു ഉയിർത്തെഴു”ന്നേറ്റ്‌ ദൈവ​ത്തി​ന്റെ ആത്മപു​ത്ര​നാ​യി തിരികെ ജീവനി​ലേക്കു വന്നപ്പോൾ സവി​ശേ​ഷ​വും ശക്തവു​മായ ഒരു വിധത്തിൽ യേശു “ദൈവ​പു​ത്രൻ എന്നു” പ്രഖ്യാ​പി​ക്ക​പ്പെട്ടു. (റോമർ 1:5; 1 പത്രൊസ്‌ 3:18) പിന്നെ, തന്റെ പിതാ​വി​ന്റെ അടുക്കൽ 19 നൂറ്റാ​ണ്ടു​ക​ളോ​ളം ക്ഷമയോ​ടെ കാത്തി​രു​ന്ന​ശേഷം, പെട്ടെ​ന്നു​തന്നെ മുഴു​ഭൂ​മി​യെ​യും ഭരിക്കാൻ പോകുന്ന സ്വർഗീയ ഗവൺമെ​ന്റായ ദൈവ​രാ​ജ്യ​ത്തി​ന്റെ രാജാ​വാ​യി യേശു സിംഹാ​സ​ന​സ്ഥ​നാ​ക്ക​പ്പെട്ടു.—സങ്കീർത്തനം 2:7, 8; ദാനീ​യേൽ 7:13, 14.

ശക്തനായ ഈ ദൈവ​പു​ത്രന്റെ അംഗീ​കാ​രം നേടാൻ നിങ്ങൾ ആഗ്രഹി​ക്കു​ന്നു​വോ? അങ്ങനെ​യെ​ങ്കിൽ അവന്റെ പഠിപ്പി​ക്ക​ലു​കൾ പരി​ശോ​ധി​ക്കാ​നും അവ ജീവി​ത​ത്തിൽ ബാധക​മാ​ക്കാ​നും ഞങ്ങൾ നിങ്ങളെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്നു. യേശു​തന്നെ ഇപ്രകാ​രം പറഞ്ഞു: “ഏകസത്യ​ദൈ​വ​മായ നിന്നെ​യും നീ അയച്ചി​രി​ക്കുന്ന യേശു​ക്രി​സ്‌തു​വി​നെ​യും അറിയു​ന്നതു തന്നേ നിത്യ​ജീ​വൻ ആകുന്നു.” (യോഹ​ന്നാൻ 17:3) അതേ, ദൈവ​പു​ത്ര​നെ​ക്കു​റിച്ച്‌ ഒരുവൻ എന്തു വിശ്വ​സി​ക്കു​ന്നു​വെ​ന്നത്‌ പ്രാധാ​ന്യ​മർഹി​ക്കു​ന്നു!—യോഹ​ന്നാൻ 3:18; 14:6; 1 തിമൊ​ഥെ​യൊസ്‌ 6:19.

നിങ്ങൾ ചിന്തി​ച്ചി​ട്ടു​ണ്ടോ?

◼ യേശു ദൈവ​ത്തി​ന്റെ ഏകജാത പുത്ര​നാ​യി​രി​ക്കു​ന്നത്‌ എപ്രകാ​ര​മാണ്‌?—യോഹ​ന്നാൻ 1:3, 14; വെളി​പ്പാ​ടു 3:14.

◼ യേശു ദൈവ​പു​ത്ര​നാ​ണെന്നു നിങ്ങൾക്കു വിശ്വ​സി​ക്കാ​വു​ന്നത്‌ എന്തു​കൊണ്ട്‌?—മത്തായി 3:16, 17.

◼ ദൈവ​പു​ത്ര​നെന്ന നിലയിൽ യേശു​വിൽ വിശ്വ​സി​ക്കു​ന്ന​തിൽനി​ന്നു നിങ്ങൾക്ക്‌ എങ്ങനെ പ്രയോ​ജനം അനുഭ​വി​ക്കാ​നാ​കും?—യോഹ​ന്നാൻ 3:16; 14:6; 17:3.

[12, 13 പേജു​ക​ളി​ലെ ചിത്രങ്ങൾ]

യേശു​വി​ന്റെ ജ്ഞാനോ​പ​ദേ​ശ​ങ്ങ​ളും പ്രഭാ​വ​പൂർണ​മായ അത്ഭുത​ങ്ങ​ളും അവൻ ഒരു സാധാരണ മനുഷ്യ​ന​ല്ലെന്നു തെളി​യി​ച്ചു