വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ലോകത്തെ വീക്ഷിക്കൽ

ലോകത്തെ വീക്ഷിക്കൽ

ലോകത്തെ വീക്ഷിക്കൽ

ലോക​ജ​ന​സം​ഖ്യ​യിൽ 15-നും 64-നും ഇടയിൽ പ്രായ​മു​ള്ള​വ​രു​ടെ 5 ശതമാനം അതായത്‌ 20 കോടി​യോ​ളം ആളുകൾ കഴിഞ്ഞ വർഷം നിയമ​വി​രു​ദ്ധ​മായ മയക്കു​മ​രു​ന്നു​കൾ ഉപയോ​ഗി​ച്ച​താ​യി കണക്കാ​ക്ക​പ്പെ​ടു​ന്നു.—2005 വേൾഡ്‌ ഡ്രഗ്‌ റിപ്പോർട്ട്‌, യു​ണൈ​റ്റഡ്‌ നേഷൻസ്‌ ഓഫീസ്‌ ഓൺ ഡ്രഗ്‌സ്‌ ആൻഡ്‌ ക്രൈം.

വെടി​യു​തിർത്തു​കൊ​ണ്ടുള്ള അക്രമ​ത്തി​നു സാക്ഷി​യാ​കേ​ണ്ടി​വ​രുന്ന കൗമാ​ര​പ്രാ​യ​ത്തി​ലുള്ള ഒരു കുട്ടി, അടുത്ത രണ്ടു വർഷത്തി​നു​ള്ളിൽ അക്രമ​ത്തിൽ ഏർപ്പെ​ടാ​നുള്ള സാധ്യത ഏകദേശം രണ്ടിര​ട്ടി​യാ​ണെന്നു പഠനങ്ങൾ സൂചി​പ്പി​ക്കു​ന്നു.—സയൻസ്‌ മാസിക, യു.എസ്‌.എ.

ബ്രസീ​ലി​ലെ സാവൊ പൗലോ​യി​ലുള്ള ഒരു ആശുപ​ത്രി​യിൽ ഒരു വർഷത്തെ കാലയ​ള​വിൽ നിർണ​യി​ക്ക​പ്പെട്ട സ്‌തനാർബുദ കേസു​ക​ളിൽ 16.8 ശതമാ​ന​വും 35 വയസ്സിൽ താഴെ​യുള്ള സ്‌ത്രീ​ക​ളി​ലാ​ണു കണ്ടെത്തി​യത്‌. ആരംഭ​ത്തിൽത്തന്നെ കണ്ടുപി​ടി​ക്കു​ന്നെ​ങ്കിൽ സുഖം പ്രാപി​ക്കാൻ 90 ശതമാനം സാധ്യ​ത​യുണ്ട്‌.—ഫോയാ ഓൺലൈൻ, ബ്രസീൽ.

വിരസ​തയെ തടുക്കാൻ

വിരസ​ത​യെ​പ്പറ്റി പഠിക്കുന്ന ഗവേഷകർ അതിനെ “നമ്മുടെ കാലഘ​ട്ട​ത്തി​ലെ പ്രധാ​ന​രോ​ഗ​ങ്ങ​ളി​ലൊന്ന്‌” എന്നാണു വിശേ​ഷി​പ്പി​ക്കു​ന്ന​തെന്നു വാൻകൂ​വർ സൺ വർത്തമാ​ന​പ​ത്രം റിപ്പോർട്ടു ചെയ്യുന്നു. “നാല്‌ വടക്കേ അമേരി​ക്ക​ക്കാ​രിൽ ഏകദേശം മൂന്നു​പേ​രും ജീവി​ത​ത്തിൽ കൂടുതൽ പുതുമ ആഗ്രഹി​ക്കു​ന്നു” എന്ന്‌ ഒരു സർവേ കണ്ടെത്തി. വിരസ​തയെ തടുക്കാൻ പത്രം നൽകുന്ന നിർദേ​ശ​ങ്ങ​ളിൽ ചിലത്‌ ഇതാ: “മടുപ്പു​ള​വാ​ക്കുന്ന ജീവി​ത​രീ​തി​ക്കു മാറ്റം വരുത്തുക,” “പുതി​യ​താ​യി എന്തെങ്കി​ലും പഠിക്കുക,” “അർഥവ​ത്തായ സന്നദ്ധ സേവനം” ചെയ്യുക, “നടക്കാൻ പോകു​ന്നതു . . . പോ​ലെ​യുള്ള വ്യായാ​മ​ങ്ങ​ളിൽ ഏർപ്പെ​ടുക,” “കൃതജ്ഞതാ മനോ​ഭാ​വം ഉണ്ടായി​രി​ക്കുക.”

ആധുനി​ക​കാല അടിമത്തം

“ലോക​വ്യാ​പ​ക​മാ​യി കുറഞ്ഞത്‌ 12.3 ദശലക്ഷം ആളുകൾ നിർബ​ന്ധിത വേലയ്‌ക്ക്‌ അടിമ​ക​ളാണ്‌” എന്ന്‌ ഐക്യ​രാ​ഷ്‌ട്ര​ങ്ങ​ളു​ടെ അന്താരാ​ഷ്‌ട്ര തൊഴിൽ സംഘടന (ഐഎൽഒ) നടത്തിയ ഒരു പഠനം റിപ്പോർട്ടു ചെയ്യുന്നു. അതിൽ 2.4 ദശലക്ഷ​ത്തി​ല​ധി​കം ആളുകൾ മനുഷ്യ​രെ വാങ്ങു​ക​യും വിൽക്കു​ക​യും ചെയ്യുന്ന വിപണി​യി​ലെ കച്ചവട​ച്ച​ര​ക്കു​ക​ളാ​ണെന്നു കണക്കാ​ക്ക​പ്പെ​ടു​ന്നു. ഭീഷണി​യു​ടെ പുറത്ത്‌ നിർബ​ന്ധ​പൂർവം ചെയ്യി​ക്കുന്ന ജോലി​ക​ളും സേവന​ങ്ങ​ളു​മാണ്‌ നിർബ​ന്ധി​ത​വേല. വേശ്യാ​വൃ​ത്തി, സൈനിക സേവനം, തൊഴി​ലാ​ളി തൊഴി​ലു​ട​മ​യു​ടെ അടിമ​യാ​കു​ന്നത്‌ എന്നിവ​യെ​ല്ലാം നിർബ​ന്ധിത വേലയ്‌ക്ക്‌ ഉദാഹ​ര​ണ​ങ്ങ​ളാണ്‌. അവസാനം പറഞ്ഞ ഉദാഹ​ര​ണ​ത്തിൽ കടമായി കൊടുത്ത പണം ഈടാ​ക്കാൻ വേണ്ടി തൊഴി​ലു​ടമ വേതനം പിടി​ച്ചു​വെ​ക്കു​ന്ന​തി​നാൽ തൊഴി​ലാ​ളി​ക്കു കിട്ടു​ന്നത്‌ തുച്ഛമായ വേതനം മാത്രം, ചില​പ്പോൾ ഒന്നും കിട്ടി​യി​ല്ലെ​ന്നും​വ​രാം. ഐഎൽഒ-യുടെ ഡയറക്ടർ ജനറൽ ഹ്വാൻ സൊമാ​വി​യാ​യു​ടെ അഭി​പ്രാ​യ​ത്തിൽ നിർബ​ന്ധിത വേല “ആളുകൾക്ക്‌ അവരുടെ അടിസ്ഥാന അവകാ​ശ​ങ്ങ​ളും അന്തസ്സും നിഷേ​ധി​ക്കു​ന്നു.”

ക്രി​യോൾ ഭാഷയി​ലുള്ള ആദ്യത്തെ സമ്പൂർണ ബൈബിൾ

“ഓസ്‌​ട്രേ​ലി​യ​യി​ലെ ഒരു തദ്ദേശ ഭാഷയി​ലേ​ക്കുള്ള ബൈബി​ളി​ന്റെ—ഉല്‌പ​ത്തി​മു​തൽ വെളി​പ്പാ​ടു​വരെ—ആദ്യത്തെ പരിഭാഷ പൂർത്തീ​ക​രി​ച്ചി​രി​ക്കു​ന്നു” എന്ന്‌ ദ സിഡ്‌നി മോർണിങ്‌ ഹെറാൾഡ്‌ റിപ്പോർട്ടു​ചെ​യ്യു​ന്നു. 2007-ൽ പ്രകാ​ശനം ചെയ്യാൻ ഉദ്ദേശി​ച്ചി​രി​ക്കുന്ന പുതിയ ക്രി​യോൾ ഭാഷാ​ന്തരം വടക്കൻ ഓസ്‌​ട്രേ​ലി​യ​യു​ടെ ഉൾപ്ര​ദേ​ശ​ങ്ങ​ളി​ലുള്ള 30,000-ത്തോളം ആദിവാ​സി​കൾക്കു പ്രയോ​ജനം ചെയ്യും. “ഈ പദ്ധതി പൂർത്തീ​ക​രി​ക്കാൻ 27 വർഷ​മെ​ടു​ത്തു” എന്ന്‌ പത്രം പറയുന്നു. “പുതിയ നിയമ​ത്തി​ന്റെ 22 പുതിയ ഭാഷാ​ന്ത​രങ്ങൾ 2004-ൽ രജിസ്റ്റർ ചെയ്യ​പ്പെട്ടു” എന്ന്‌ യു​ണൈ​റ്റഡ്‌ ബൈബിൾ സൊ​സൈ​റ്റി​കൾ വെളി​പ്പെ​ടു​ത്തു​ന്നു. മുഴു​വ​നാ​യോ ഭാഗി​ക​മാ​യോ 2,377 ഭാഷക​ളി​ലും ഭാഷാ​ഭേ​ദ​ങ്ങ​ളി​ലും ഇന്ന്‌ ബൈബിൾ ലഭ്യമാണ്‌.

പാർക്കു ചെയ്‌ത വാഹന​ങ്ങ​ളി​ലെ ചൂട്‌

2004-ൽ ഐക്യ​നാ​ടു​ക​ളിൽ, പാർക്കു ചെയ്‌ത വാഹന​ങ്ങ​ളിൽ വിട്ടേ​ച്ചു​പോയ 35 കുട്ടികൾ സൂര്യാ​ഘാ​ത​മേറ്റു മരിച്ച​താ​യി പീഡി​യാ​ട്രി​ക്‌സ്‌ മാസിക പറയുന്നു. പുറത്തെ താപനില 30 ഡിഗ്രി സെൽഷ്യസ്‌ കവിയു​മ്പോൾ വാഹന​ത്തി​ന​കത്തെ താപനില പൊടു​ന്നനെ 57 മുതൽ 68 വരെ ഡിഗ്രി ഉയരു​ന്ന​താ​യി പഠനങ്ങൾ കാണി​ക്കു​ന്നു. പുറത്തെ താപനില 22 ഡിഗ്രി സെൽഷ്യസ്‌ ആയിരി​ക്കു​മ്പോൾപ്പോ​ലും കാറി​ന​കത്ത്‌ പിന്നെ​യും 22 ഡിഗ്രി കൂടെ താപനില ഉയരാൻ സാധ്യ​ത​യുണ്ട്‌. ഇങ്ങനെ ചൂടു​കൂ​ടു​ന്നത്‌ അധിക​വും പാർക്കു ചെയ്‌തു കഴിഞ്ഞ്‌ 15 മുതൽ 30 വരെ മിനി​ട്ടു​കൾക്കു​ള്ളി​ലാണ്‌. ജനൽച്ചി​ല്ലു​കൾ നാലു സെന്റി​മീ​റ്റർ താഴ്‌ത്തി​വെ​ച്ച​തോ കാർ നിറു​ത്തു​ന്ന​തി​നു​മു​മ്പു​തന്നെ എയർ കണ്ടീഷനർ പ്രവർത്തി​പ്പിച്ച്‌ തണുപ്പി​ച്ച​തോ ഒന്നും താപനി​ല​യിൽ വ്യത്യാ​സം വരുത്തി​യില്ല. ഇതുമാ​യി ബന്ധപ്പെട്ട അപകട​ങ്ങ​ളെ​ക്കു​റി​ച്ചുള്ള പൊതു​ജന അവബോ​ധം നിരവധി ജീവൻ രക്ഷിക്കു​മെന്നു ലേഖകർ വിശ്വ​സി​ക്കു​ന്നു.