വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

നമ്മുടെ കുട്ടികളെ സംരക്ഷിക്കുന്നതിനുള്ള സഹായം

നമ്മുടെ കുട്ടികളെ സംരക്ഷിക്കുന്നതിനുള്ള സഹായം

നമ്മുടെ കുട്ടി​കളെ സംരക്ഷി​ക്കു​ന്ന​തി​നുള്ള സഹായം

കഴിഞ്ഞ​വർഷം യു.എസ്‌.എ.-യിലെ വിർജി​നി​യ​യിൽനി​ന്നും മഹാനായ അധ്യാ​പ​ക​നിൽനി​ന്നു പഠിക്കുക (ഇംഗ്ലീഷ്‌) എന്ന പുസ്‌ത​കത്തെ വിലമ​തി​ച്ചു​കൊണ്ട്‌ ഒരു സ്‌ത്രീ ഇപ്രകാ​രം എഴുതി: “എന്റെ കൊച്ചു​മക്കൾ ഉറങ്ങു​ന്ന​തിന്‌ മുമ്പ്‌, ‘വല്യമ്മച്ചീ, യേശു​വി​ന്റെ പുസ്‌ത​ക​ത്തി​ലെ ഒരു കഥ വായിച്ചു കേൾപ്പി​ക്കാ​മോ’ എന്നു ചോദി​ക്കും. 4-ഉം 6-ഉം 7-ഉം വയസ്സുള്ള അവർക്ക്‌ ആ കഥകൾ വളരെ ഇഷ്ടമാണ്‌.”

വല്യമ്മച്ചി ഇപ്രകാ​രം വിശദീ​ക​രി​ച്ചു: “ഞാൻ അതിലെ ‘യേശു സംരക്ഷി​ക്ക​പ്പെട്ട വിധം’ എന്ന ശീർഷ​ക​ത്തോ​ടു​കൂ​ടിയ 32-ാം അധ്യായം വായിച്ചു. അത്‌ എന്നിൽ വലിയ മതിപ്പു​ള​വാ​ക്കി, കാരണം യഹോവ യേശു​വി​നെ സംരക്ഷിച്ച വിധം വിവരി​ച്ച​ശേഷം കുട്ടി​കൾക്ക്‌ സ്വയം സംരക്ഷി​ക്കു​ന്ന​തി​നുള്ള പ്രാ​യോ​ഗിക ബുദ്ധി​യു​പ​ദേശം അതു നൽകുന്നു. ‘ആരെങ്കി​ലും ഇങ്ങനെ ചെയ്യാൻ ശ്രമി​ച്ചാൽ, “അരുത്‌! ഞാൻ പറഞ്ഞു​കൊ​ടു​ക്കും!” എന്ന്‌ ഉറച്ച സ്വരത്തിൽ വിളി​ച്ചു​പ​റ​യാൻ’ അവിടെ നിർദേ​ശി​ക്കു​ന്നു.”

മെക്‌സി​ക്കോ​യിൽ താമസി​ക്കുന്ന ബെറ്റ്‌​സൈഡാ എന്നു പേരുള്ള ഒരു അഞ്ചുവ​യ​സ്സു​കാ​രി​യു​ടെ അമ്മ തന്റെ മകളോ​ടൊ​പ്പം രണ്ടാം വട്ടം അധ്യാ​പകൻ പുസ്‌തകം വായി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന​താ​യി പറഞ്ഞു. അവർ പറയുന്നു: “ഒന്നി​നൊന്ന്‌ അധഃപ​തി​ച്ചു​കൊ​ണ്ടി​രി​ക്കുന്ന ഈ ലോക​ത്തിൽ നമ്മുടെ കുട്ടി​കൾക്ക്‌ എന്നത്തേ​തി​ലും അധികം സമ്മർദങ്ങൾ അഭിമു​ഖീ​ക​രി​ക്കേ​ണ്ടി​വ​രു​ന്നു. 32-ാം അധ്യാ​യ​ത്തിൽ വിവരി​ച്ചി​രി​ക്കു​ന്ന​തു​പോ​ലുള്ള മോശ​മായ സ്വാധീ​ന​ങ്ങ​ളിൽനി​ന്നു സ്വയം സംരക്ഷി​ക്കാ​വു​ന്നത്‌ എങ്ങനെ എന്നതു സംബന്ധിച്ച മാർഗ​നിർദേ​ശ​ങ്ങ​ളെ​പ്രതി താൻ വിലമ​തി​പ്പു​ള്ള​വ​ളാ​ണെന്ന്‌ എന്റെ മകൾ പറയുന്നു.”

ഈ മാസി​ക​യു​ടെ പേജിന്റെ വലുപ്പ​മു​ള്ള​തും മനോ​ഹ​ര​മായ ചിത്ര​ങ്ങ​ളോ​ടു കൂടി​യ​തു​മായ 256 പേജുള്ള ഈ പുസ്‌തകം മാതാ​പി​താ​ക്കൾക്ക്‌ മക്കളെ പരിശീ​ലി​പ്പി​ക്കു​ക​യെന്ന ബൈബിൾ മാർഗ്ഗ​നിർദ്ദേശം പിൻപ​റ്റു​ന്ന​തി​നുള്ള ഒരു യഥാർഥ സഹായി​യെന്നു തെളി​ഞ്ഞി​രി​ക്കു​ന്നു. (സദൃശ​വാ​ക്യ​ങ്ങൾ 22:6) യേശു​ക്രി​സ്‌തു​വി​ന്റെ പഠിപ്പി​ക്ക​ലു​കളെ അടിസ്ഥാ​ന​മാ​ക്കി​യുള്ള ഇതിലെ പാഠങ്ങൾ ലളിത​മായ ഭാഷയി​ലാ​ണു തയ്യാറാ​ക്കി​യി​രി​ക്കു​ന്ന​തെ​ങ്കി​ലും ഈ പുസ്‌ത​ക​ത്തി​ലെ വിവരങ്ങൾ എല്ലാ പ്രായ​ക്കാർക്കും വേണ്ടി​യു​ള്ള​താണ്‌. ഈ പുസ്‌ത​ക​ത്തെ​ക്കു​റി​ച്ചു കൂടുതൽ വിവരങ്ങൾ അറിയാൻ ആഗ്രഹി​ക്കു​ന്നെ​ങ്കിൽ ദയവായി ഇതോ​ടൊ​പ്പം നൽകി​യി​രി​ക്കുന്ന കൂപ്പൺ പൂരി​പ്പിച്ച്‌ ഈ മാസി​ക​യു​ടെ 5-ാം പേജിലെ അനു​യോ​ജ്യ​മായ മേൽവി​ലാ​സ​ത്തിൽ അയയ്‌ക്കുക.

□ കടപ്പാ​ടു​ക​ളൊ​ന്നും കൂടാതെ, മഹാനായ അധ്യാ​പ​ക​നിൽനി​ന്നു പഠിക്കുക എന്ന പുസ്‌ത​ക​ത്തെ​ക്കു​റി​ച്ചു കൂടുതൽ വിവരങ്ങൾ അറിയാൻ ഞാൻ ആഗ്രഹി​ക്കു​ന്നു.

□ സൗജന്യ ഭവന ബൈബിൾ പഠനപ​രി​പാ​ടി​യിൽ പങ്കെടു​ക്കാൻ താത്‌പ​ര്യ​മുണ്ട്‌. എന്റെ മേൽവി​ലാ​സം ഈ കൂപ്പണിൽ കൊടു​ത്തി​രി​ക്കു​ന്നു: