വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

പ്രത്യാശയിൽ സന്തോഷിക്കുക

പ്രത്യാശയിൽ സന്തോഷിക്കുക

പ്രത്യാ​ശ​യിൽ സന്തോ​ഷി​ക്കു​ക

മാരക​മായ കാൻസ​റിന്‌ അടിമ​യാ​യി​രു​ന്നു ജോ. ഭാര്യ ഹിർസ്റ്റ​നും ഏതാനും സുഹൃ​ത്തു​ക്ക​ളും അദ്ദേഹ​ത്തി​ന്റെ കിടക്ക​യ്‌ക്ക​രു​കിൽ സംസാ​രി​ച്ചു​കൊ​ണ്ടു നിൽക്കു​ക​യാ​യി​രു​ന്നു. ഇടയ്‌ക്ക്‌, ഹിർസ്റ്റൻ ഭർത്താ​വി​നെ ശ്രദ്ധി​ച്ച​പ്പോൾ അദ്ദേഹ​ത്തി​ന്റെ കണ്ണുകൾ നിറ​ഞ്ഞൊ​ഴു​കു​ന്നതു കണ്ടു. വേദന കാരണ​മാ​യി​രി​ക്കും എന്ന്‌ അവർ വിചാ​രി​ച്ചു. അതു സത്യമാ​യി​രു​ന്നി​രി​ക്കാം. എന്നാൽ ആ പ്രത്യേക സന്ദർഭ​ത്തിൽ തന്റെ കണ്ണുകളെ ഈറന​ണി​യി​ച്ചത്‌ വേദന​യാ​യി​രു​ന്നി​ല്ലെന്ന്‌ അദ്ദേഹം പിന്നീട്‌ ഭാര്യ​യോ​ടു പറഞ്ഞു.

ഹിർസ്റ്റൻ വിശദീ​ക​രി​ക്കു​ന്നു: “ക്ലേശപൂർണ​മായ ആ സമയത്ത്‌ ജോയു​ടെ ഉറ്റസു​ഹൃ​ത്തു​ക്കൾ അദ്ദേഹ​ത്തോ​ടൊ​പ്പം ഉണ്ടായി​രു​ന്നു. തന്നെയു​മല്ല, എന്നും മനസ്സിൽ താലോ​ലി​ച്ചി​രുന്ന തന്റെ അമൂല്യ പ്രത്യാശ സഫലമാ​കു​മെന്ന്‌ മുമ്പെ​ന്ന​ത്തേ​തി​ലും ശക്തമായി അദ്ദേഹ​ത്തി​നു ബോധ്യ​മു​ണ്ടാ​യി​രു​ന്നു. ആർക്കും അതു കവർന്നു​ക​ള​യാ​നാ​വി​ല്ലെ​ന്നും അദ്ദേഹ​ത്തിന്‌ അറിയാ​മാ​യി​രു​ന്നു. തന്റെ കവിൾത്ത​ട​ങ്ങ​ളി​ലൂ​ടെ ഒഴുകി​യത്‌ യഥാർഥ​ത്തിൽ സന്തോ​ഷാ​ശ്രു​ക്കൾ ആയിരു​ന്നെന്ന്‌ അദ്ദേഹം എന്നോടു പറഞ്ഞു. അന്നു രാത്രി ജോ ഞങ്ങളെ വിട്ടു​പി​രി​ഞ്ഞു.”

രോഗം മൂർച്ഛി​ച്ച​പ്പോ​ഴും ജോയെ താങ്ങി​നി​റു​ത്തിയ പ്രത്യാശ എന്തായി​രു​ന്നു? ഒരു പറുദീ​സാ ഭൂമി​യിൽ പൂർണ ആരോ​ഗ്യ​ത്തോ​ടെ എന്നും ജീവി​ക്കാ​നാ​കു​മെ​ന്നുള്ള യഹോ​വ​യാം ദൈവ​ത്തി​ന്റെ വാഗ്‌ദാ​ന​മാ​യി​രു​ന്നു അത്‌. (സങ്കീർത്തനം 37:10, 11, 29) “ഇതാ, മനുഷ്യ​രോ​ടു​കൂ​ടെ ദൈവ​ത്തി​ന്റെ കൂടാരം . . . അവൻ അവരുടെ കണ്ണിൽനി​ന്നു കണ്ണുനീർ എല്ലാം തുടെ​ച്ചു​ക​ള​യും. ഇനി മരണം ഉണ്ടാക​യില്ല; ദുഃഖ​വും മുറവി​ളി​യും കഷ്ടതയും ഇനി ഉണ്ടാക​യില്ല; ഒന്നാമ​ത്തേതു [ഇന്നത്തെ അനേകം പ്രശ്‌നങ്ങൾ ഉൾപ്പെ​ടെ​യുള്ള പഴയ കാര്യങ്ങൾ] കഴിഞ്ഞു​പോ​യി” എന്ന്‌ വെളി​പ്പാ​ടു 21:3-5 പറയുന്നു.

മരിച്ച​വർക്കു​പോ​ലു​മുള്ള ഒരു പ്രത്യാശ

കല്ലറയിൽനി​ന്നു ജോ പുറത്തു​വ​രുന്ന നിമി​ഷ​ത്തിൽ അദ്ദേഹ​ത്തി​ന്റെ പ്രത്യാശ നിവൃ​ത്തി​യേ​റും. “സ്‌മാ​ര​ക​ക്ക​ല്ല​റ​ക​ളിൽ ഉള്ളവർ എല്ലാവ​രും,” അതായത്‌ ദൈവം ഓർമ​യിൽ സൂക്ഷി​ക്കുന്ന എല്ലാവ​രും മരണനി​ദ്ര​യിൽനിന്ന്‌ ഉണർന്നു​വ​രു​മെന്ന യേശു​വി​ന്റെ വാഗ്‌ദാ​നം അദ്ദേഹ​ത്തിന്‌ അതിയായ ആശ്വാസം പ്രദാനം ചെയ്‌തി​രു​ന്നു. (യോഹ​ന്നാൻ 5:28, 29, NW) ഒരു കുടും​ബാം​ഗ​ത്തെ​യോ സുഹൃ​ത്തി​നെ​യോ മരണം കവർന്നെ​ടു​ത്ത​തി​ന്റെ ദുഃഖം നിങ്ങൾ അനുഭ​വി​ക്കു​ക​യാ​ണോ? എങ്കിൽ പുനരു​ത്ഥാന പ്രത്യാ​ശ​യ്‌ക്കു നിങ്ങ​ളെ​യും ബലപ്പെ​ടു​ത്താ​നാ​കും. പ്രിയ​പ്പെട്ട ഒരാൾ നഷ്ടമാ​കു​മ്പോ​ഴു​ണ്ടാ​കുന്ന വേദന ഇല്ലാതാ​ക്കാൻ ഈ പ്രത്യാ​ശ​യ്‌ക്കു കഴിയി​ല്ലെ​ന്നതു ശരിതന്നെ. തന്റെ സ്‌നേ​ഹി​ത​നായ ലാസർ മരണമ​ട​ഞ്ഞ​പ്പോൾ യേശു​പോ​ലും “കണ്ണുനീർ വാർത്തു.” എന്നിരു​ന്നാ​ലും നമ്മുടെ പ്രത്യാശ തീർച്ച​യാ​യും മനസ്സിന്റെ വേദന ലഘൂക​രി​ക്കു​ന്നു.—യോഹ​ന്നാൻ 11:14, 34, 35; 1 തെസ്സ​ലൊ​നീ​ക്യർ 4:13.

ഹിർസ്റ്റൻ തുടരു​ന്നു: “കാൻസർ ജോയു​ടെ ജീവൻ കവർന്ന​പ്പോൾ സന്തോഷം എന്നേക്കു​മാ​യി കൈവി​ട്ടു​പോ​യി എന്നാണ്‌ എനിക്കു തോന്നി​യത്‌. ഈ വ്യവസ്ഥി​തി​യിൽ ഇനി​യൊ​രി​ക്ക​ലും പഴയതു​പോ​ലുള്ള ഒരു ജീവിതം നയിക്കാ​നാ​വി​ല്ലെന്ന്‌ വർഷങ്ങൾക്കു​ശേ​ഷം​പോ​ലും ഞാൻ തിരി​ച്ച​റി​യു​ന്നു. ജോയു​ടെ വേർപാട്‌ സൃഷ്ടിച്ച വിടവ്‌ നികത്താ​നാ​വാ​ത്ത​താണ്‌. എങ്കിലും മനസ്സമാ​ധാ​ന​വും ചാരി​താർഥ്യ​വും വീണ്ടും അനുഭ​വ​വേ​ദ്യ​മാ​യി​രി​ക്കു​ന്നു​വെന്ന്‌ എനിക്കു നിസ്സം​ശയം പറയാ​നാ​കും.”

ഈ വ്യവസ്ഥി​തി​യിൽ, ജീവി​ത​ത്തി​ലെ ഓരോ നിമി​ഷ​വും സന്തോ​ഷി​ച്ചാർക്കാൻ നമുക്കാ​വി​ല്ലെന്ന്‌ ഹിർസ്റ്റന്റെ വാക്കുകൾ ഓർമി​പ്പി​ക്കു​ന്നു. സുഖദുഃ​ഖ​ങ്ങ​ളു​ടെ സമ്മി​ശ്ര​മാ​ണു ജീവിതം. ആർത്തു​ല്ല​സി​ക്കു​ന്ന​തി​നു​പ​കരം ദുഃഖാർത്ത​രാ​യി​രി​ക്കേണ്ട ചില സന്ദർഭങ്ങൾ ജീവി​ത​ത്തി​ലുണ്ട്‌. (സഭാ​പ്ര​സം​ഗി 3:1, 4; 7:2-4) കൂടാതെ, വ്യത്യസ്‌ത കാരണ​ങ്ങ​ളാൽ വിഷാദം അനുഭ​വി​ക്കു​ന്നവർ നമുക്കി​ട​യി​ലുണ്ട്‌. എന്നിരു​ന്നാ​ലും ബൈബി​ളി​ലെ വാഗ്‌ദാ​നങ്ങൾ അത്യന്തം ആശ്വാ​സ​ദാ​യ​ക​മാണ്‌. ബൈബി​ളി​ന്റെ അതുല്യ​മായ ജ്ഞാനം, അസന്തു​ഷ്ടിക്ക്‌ ഇടയാ​ക്കുന്ന പല കെണി​ക​ളും ഒഴിവാ​ക്കാൻ നമ്മെ സഹായി​ക്കു​ക​യും ചെയ്യുന്നു. “എന്റെ വാക്കു കേൾക്കു​ന്ന​വ​നോ നിർഭയം വസിക്ക​യും ദോഷ​ഭയം കൂടാതെ സ്വൈ​ര​മാ​യി​രി​ക്ക​യും ചെയ്യും” എന്ന്‌ ദൈവം പറയുന്നു.—സദൃശ​വാ​ക്യ​ങ്ങൾ 1:33.

അതേ, യഹോ​വ​യ്‌ക്ക്‌ നമ്മുടെ ക്ഷേമത്തിൽ ആഴമായ താത്‌പ​ര്യ​മുണ്ട്‌. അവന്റെ ആഗ്രഹം നാം യഥാർഥ​ത്തിൽ സന്തുഷ്ട​രാ​യി​രി​ക്ക​ണ​മെ​ന്ന​താണ്‌, വെറുതെ അങ്ങനെ കാണ​പ്പെ​ടുക എന്നതല്ല; അതാകട്ടെ കുറച്ചു​കാ​ല​ത്തേ​ക്കു​മല്ല, എന്നു​മെ​ന്നേ​ക്കും! അതു​കൊണ്ട്‌ അവന്റെ പുത്രൻ അരുളി​ച്ചെയ്‌ത ആ വാക്കുകൾ ഇന്നും എത്രയോ അർഥവ​ത്താണ്‌: “ആത്മീയ ആവശ്യ​ങ്ങ​ളെ​ക്കു​റി​ച്ചു ബോധ​മു​ള്ളവർ സന്തുഷ്ടർ.” (മത്തായി 5:3, NW) അവ ബാധക​മാ​ക്കു​ന്നത്‌ ജ്ഞാനത്തി​ന്റെ തെളി​വാ​യി​രി​ക്കും.

[9-ാം പേജിലെ ചതുരം/ചിത്രം]

സന്തുഷ്ടിക്കുള്ള ഒമ്പതു ചേരു​വ​കൾ

1. ആത്മീയ ആവശ്യങ്ങൾ സംബന്ധി​ച്ചു ബോധ​മു​ള്ളവർ ആയിരി​ക്കുക.—മത്തായി 5:3, NW.

2. ഉള്ളതു​കൊ​ണ്ടു തൃപ്‌ത​രാ​യി​രി​ക്കു​ക​യും “ദ്രവ്യാ​ഗ്രഹം” ഒഴിവാ​ക്കു​ക​യും ചെയ്യുക. —1 തിമൊ​ഥെ​യൊസ്‌ 6:6-10.

3. ഉല്ലാസ​ങ്ങളെ അതിന്റെ സ്ഥാനത്തു നിറു​ത്തുക.—2 തിമൊ​ഥെ​യൊസ്‌ 3:1, 5.

4. ഉദാര​മ​തി​കൾ ആയിരു​ന്നു​കൊണ്ട്‌ മറ്റുള്ള​വ​രു​ടെ സന്തുഷ്ടി​ക്കാ​യി പ്രവർത്തി​ക്കുക.—പ്രവൃ​ത്തി​കൾ 20:35.

5. നന്ദിയു​ള്ളവർ ആയിരി​ക്കുക, ലഭിച്ചി​രി​ക്കുന്ന അനു​ഗ്ര​ഹങ്ങൾ മറക്കാ​തി​രി​ക്കുക. —കൊ​ലൊ​സ്സ്യർ 3:15.

6. മറ്റുള്ള​വ​രോ​ടു ക്ഷമിക്കു​ന്നവർ ആയിരി​ക്കുക.—മത്തായി 6:14.

7. കൂട്ടു​കാ​രെ ജ്ഞാനപൂർവം തിര​ഞ്ഞെ​ടു​ക്കുക.—സദൃശ​വാ​ക്യ​ങ്ങൾ 13:20.

8. ആരോ​ഗ്യ​ത്തി​നു ശ്രദ്ധ നൽകുക, ചീത്ത ശീലങ്ങൾ ഒഴിവാ​ക്കുക.—2 കൊരി​ന്ത്യർ 7:1.

9. ബൈബിൾ നിങ്ങൾക്കാ​യി വെച്ചു​നീ​ട്ടുന്ന “ആശയിൽ സന്തോഷി”ക്കുക.—റോമർ 12:12.

[8, 9 പേജു​ക​ളി​ലെ ചിത്രങ്ങൾ]

ഒരു പുതിയ ലോക​ത്തി​ലെ ജീവിതം സംബന്ധിച്ച ബൈബി​ളി​ന്റെ വാഗ്‌ദാ​നം അത്യന്തം ആശ്വാ​സ​ദാ​യ​ക​മാണ്‌