വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ലോകത്തെ വീക്ഷിക്കൽ

ലോകത്തെ വീക്ഷിക്കൽ

ലോകത്തെ വീക്ഷിക്കൽ

ഏതെങ്കി​ലും ഒരു വർഷത്തിൽ, ഒരു മാനസിക തകരാ​റെ​ങ്കി​ലും പിടി​പെ​ടു​ന്ന​വ​രു​ടെ നിരക്ക്‌” ഐക്യ​നാ​ടു​ക​ളിൽ “ഏകദേശം നാലിൽ ഒന്നാണ്‌, ജീവി​ത​ത്തിൽ ഏതെങ്കി​ലു​മൊ​രു സമയത്ത്‌ അപ്രകാ​രം സംഭവി​ക്കു​ന്ന​വ​രു​ടെ നിരക്കാ​കട്ടെ ഏകദേശം രണ്ടിൽ ഒന്നും.”—സയൻസ്‌ ന്യൂസ്‌, യു.എസ്‌.എ.

2004 സെപ്‌റ്റം​ബ​റിൽ ഐവൻ ചുഴലി​ക്കൊ​ടു​ങ്കാ​റ്റി​ന്റെ ഫലമായി മെക്‌സി​ക്കൻ ഉൾക്കട​ലിൽ 15 മീറ്ററി​ല​ധി​കം ഉയരമുള്ള കുറഞ്ഞത്‌ 24 തിരകൾ രൂപം​കൊ​ണ്ടു. അതിൽ ഏറ്റവും വലുതിന്‌ 27.7 മീറ്റർ ഉയരമു​ണ്ടാ​യി​രു​ന്നു.—സയൻസ്‌ മാഗസിൻ, യു.എസ്‌.എ.

വാഹന​മോ​ടി​ക്കു​മ്പോൾ ഡ്രൈ​വർമാർ സെൽ ഫോൺ ഉപയോ​ഗി​ക്കു​ന്നത്‌, ആശുപ​ത്രി​യിൽ പോ​കേ​ണ്ടി​വ​രുന്ന തരത്തി​ലുള്ള അപകടം സംഭവി​ക്കാ​നുള്ള സാധ്യത നാലു മടങ്ങ്‌ വർധി​പ്പി​ക്കു​ന്നു. ഹാൻഡ്‌സ്‌-ഫ്രീ ഡി​വൈസ്‌ ഉപയോ​ഗി​ച്ചാ​ലും ഇല്ലെങ്കി​ലും ഫലം ഒന്നുത​ന്നെ​യാണ്‌.—ബിഎംജെ, ബ്രിട്ടൻ.

◼ ബൈബിൾ വിവർത്ത​കരെ സഹായി​ക്കാൻ തയ്യാർ ചെയ്‌ത ഒരു കാറ്റ​ലോ​ഗി​ന്റെ പുതിയ പതിപ്പിൽ 6,912 ഭാഷകൾ ഉപയോ​ഗ​ത്തി​ലു​ള്ള​താ​യി പറയുന്നു. —ദ ന്യൂ​യോർക്ക്‌ ടൈംസ്‌, യു.എസ്‌.എ.

◼ പുകവ​ലി​ക്കു​ന്നത്‌ തങ്ങളുടെ കുട്ടി​കൾക്കു ഹാനി​ക​ര​മാ​ണെന്ന മുന്നറി​യിപ്പ്‌ ഉണ്ടെങ്കി​ലും പോള​ണ്ടി​ലെ 30 ശതമാനം സ്‌ത്രീ​ക​ളും ഗർഭകാ​ല​ത്തോ മുലയൂ​ട്ടൽ കാലയ​ള​വി​ലോ ആ ശീലം തുടരു​ന്നു.—സ്‌​ഡ്രോ​വി​യെ മാഗസിൻ, പോളണ്ട്‌.

ധനത്തോ​ടുള്ള മനോ​ഭാ​വം

ധനത്തോ​ടുള്ള മനോ​ഭാ​വ​ത്തെ​ക്കു​റിച്ച്‌ ഓസ്‌​ട്രേ​ലിയ ഇൻസ്റ്റി​റ്റ്യൂട്ട്‌ നടത്തിയ ഒരു പഠനം, അവിടത്തെ കോടി​പ​തി​ക​ളിൽ 20 പേരിൽ ഒരാൾ മാത്രമേ സ്വയം സമ്പന്നനാ​യി പരിഗ​ണി​ക്കു​ന്നു​ള്ളു എന്ന്‌ കണ്ടെത്തി​യ​താ​യി എബിസി ന്യൂസ്‌ ഓൺലൈൻ റിപ്പോർട്ടു ചെയ്യുന്നു. ആ സ്ഥാപന​ത്തി​ന്റെ എക്‌സി​ക്യൂ​ട്ടീവ്‌ ഡയറക്ടർ ആയ ക്ലൈവ്‌ ഹാമിൽട്ടൺ പറയു​ന്ന​ത​നു​സ​രിച്ച്‌ “ധനിക​രാ​കു​ന്തോ​റും വരുമാ​ന​ത്തി​ലുള്ള നമ്മുടെ സംതൃ​പ്‌തി​യും കുറയു​ന്നു.” വാസ്‌ത​വ​ത്തിൽ, ഏറ്റവും ഉയർന്ന വരുമാ​ന​മു​ള്ള​വ​രിൽ 13 ശതമാനം മാത്രമേ ജീവി​ത​ത്തിൽ പൂർണ സംതൃ​പ്‌തി അനുഭ​വി​ക്കു​ന്നു​ള്ളൂ. ഹാമിൽട്ടൺ പറയുന്നു: “നമ്മുടെ ക്ഷേമത്തി​ന്റെ യഥാർഥ അടിസ്ഥാ​ന​മാ​യി എല്ലാ തെളി​വു​ക​ളും ജീവി​ത​ത്തി​ലെ മറ്റു ഘടകങ്ങ​ളി​ലേക്കു വിരൽ ചൂണ്ടു​മ്പോൾ നമ്മുടെ സമുദാ​യം ധനസമ്പാ​ദ​ന​ത്തി​നു പിന്നാലെ പരക്കം പായു​ന്നത്‌ എന്തിന്‌ എന്നു ചോദി​ക്കേ​ണ്ടി​യി​രി​ക്കു​ന്നു.”

ഭ്രമണം ചെയ്യുന്ന പാഴ്‌വ​സ്‌തു​ക്കൾ

“ഇന്ധനം തീരു​മ്പോൾ ഡ്രൈ​വർമാർ തങ്ങളുടെ കാറുകൾ നഗരവീ​ഥി​ക​ളിൽ ഉപേക്ഷി​ച്ചാൽ ഉണ്ടാ​യേ​ക്കാ​വുന്ന ഭവിഷ്യത്ത്‌ വിഭാവന ചെയ്യൂ,” ന്യൂ സയന്റിസ്റ്റ്‌ മാഗസിൻ പറയുന്നു. പ്രവർത്തനം നിലച്ച കൃത്രി​മോ​പ​ഗ്ര​ഹ​ങ്ങൾക്കു സംഭവി​ക്കു​ന്നത്‌ ഇതി​നോ​ടു സമാന​മാണ്‌. പുതിയ ശൂന്യാ​കാ​ശ​പേ​ട​ക​ങ്ങ​ളു​മാ​യി കൂട്ടി​യി​ടി​ക്കാ​നുള്ള സാധ്യത വർധി​പ്പി​ച്ചു​കൊണ്ട്‌ അവ പാഴ്‌വ​സ്‌തു​ക്ക​ളാ​യി ഭ്രമണം ചെയ്യുന്നു. വാർത്താ​വി​നി​മയ ഉപകര​ണ​ങ്ങ​ളിൽ മിക്കവ​യും സ്ഥിതി​ചെ​യ്യുന്ന ഭൂസ്ഥിര ഭ്രമണ​പ​ഥ​ത്തോ​ടു [ഭ്രമണ വേഗത്തി​ന്റെ​യും മറ്റും സവി​ശേ​ഷ​ത​യാൽ ഭൂമി​യിൽനി​ന്നു നോക്കു​മ്പോൾ നിശ്ചല​മാ​യി തോന്നുന്ന ഉപഗ്ര​ഹ​ങ്ങ​ളു​ടെ ഭ്രമണ​പഥം] ചേർന്ന്‌ 60 സെന്റി​മീ​റ്റ​റി​ല​ധി​കം വ്യാസ​മുള്ള ഏകദേശം 1,120 വസ്‌തു​ക്ക​ളു​ള്ള​താ​യി കണക്കാ​ക്ക​പ്പെ​ടു​ന്നു. എന്നാൽ ഇവയിൽ 300-ഓളം ഉപഗ്ര​ഹ​ങ്ങളേ പ്രവർത്ത​ന​ക്ഷ​മ​മാ​യി​ട്ടു​ള്ളൂ. വ്യത്യസ്‌ത തലങ്ങളി​ലാ​യി ഭ്രമണം ചെയ്യുന്ന ഉപേക്ഷി​ക്ക​പ്പെട്ട അത്തരം അപകട​കാ​രി​ക​ളായ വസ്‌തു​ക്ക​ളിൽ പ്രവർത്തനം നിലച്ച 32 ആണവ റിയാ​ക്ട​റു​ക​ളും ഉൾപ്പെ​ടു​ന്നു.

യുദ്ധാ​യു​ധ​ങ്ങ​ളും യുദ്ധവും

ശീതയു​ദ്ധ​ത്തി​ന്റെ അന്ത്യ​ത്തോ​ടെ യുദ്ധാ​യു​ധ​ങ്ങ​ളു​ടെ ബിസി​നസ്‌ മന്ദഗതി​യി​ലാ​യി. എന്നിരു​ന്നാ​ലും കഴിഞ്ഞ ഏതാനും വർഷങ്ങ​ളിൽ അതു തഴച്ചു​വ​ളർന്നി​രി​ക്കു​ന്നു. സ്റ്റോക്ക്‌ഹോം അന്താരാ​ഷ്‌ട്ര സമാധാന ഗവേഷണ സ്ഥാപന​ത്തി​ന്റെ റിപ്പോർട്ട​നു​സ​രിച്ച്‌ 2004-ൽ ആഗോള സൈനിക ആവശ്യ​ങ്ങൾക്കാ​യി ഒരു ലക്ഷം കോടി യു.എസ്‌. ഡോളർ [45 ലക്ഷം കോടി രൂപ] ചെലവ​ഴി​ക്കു​ക​യു​ണ്ടാ​യി. ഈ തുക ലോക​ത്തി​ലെ ഓരോ പുരു​ഷ​നും സ്‌ത്രീ​ക്കും കുട്ടി​ക്കു​മാ​യി 162 യു.എസ്‌. ഡോളർ [7,290 രൂപ] ചെലവ​ഴി​ക്കു​ന്ന​തി​നു തുല്യ​മാണ്‌. 2004-ൽ 19 ഏറ്റുമു​ട്ട​ലു​കൾ നടന്നതാ​യും അവ ഓരോ​ന്നി​ലും 1,000-ത്തിലധി​കം പേർ മരണമ​ട​ഞ്ഞ​താ​യും മേൽപ്പറഞ്ഞ സ്ഥാപനം പറയുന്നു. അതിൽ 16 യുദ്ധങ്ങൾ പത്തു വർഷത്തി​ല​ധി​ക​മാ​യി തുടരു​ന്ന​വ​യാ​യി​രു​ന്നു.

രണ്ട്‌ ഇന്ധനം ഉപയോ​ഗി​ച്ചോ​ടുന്ന കാറുകൾ

ബ്രസീ​ലി​ലെ ഷോറൂ​മു​ക​ളിൽനി​ന്നു പുറത്തി​റ​ങ്ങുന്ന പുതിയ കാറു​ക​ളിൽ മൂന്നിൽ ഒന്ന്‌ ഇപ്പോൾ രണ്ട്‌ ഇന്ധനം ഉപയോ​ഗിച്ച്‌ ഓടു​ന്ന​വ​യാ​ണെന്ന്‌ വേഷാ മാഗസിൻ പറയുന്നു. ഈ വാഹനങ്ങൾ പെ​ട്രോ​ളോ കരിമ്പിൻ നീരിൽ നിന്നു​ണ്ടാ​ക്കുന്ന ആൽക്ക​ഹോ​ളോ ഇവ രണ്ടി​ന്റെ​യും ഏതെങ്കി​ലും അനുപാ​ത​ത്തി​ലുള്ള മിശ്രി​ത​മോ ഉപയോ​ഗിച്ച്‌ ഓടുന്നു. ആൽക്ക​ഹോൾ ഇന്ധനത്തി​ന്റെ വിൽപ്പ​ന​യിൽ 2003 മുതൽ 2004 വരെ 34 ശതമാനം വർധന​യു​ണ്ടാ​യി. ഈ പ്രവണ​ത​യ്‌ക്ക്‌ പരിസ്ഥി​തി സംരക്ഷ​ണ​വു​മാ​യി കാര്യ​മായ ഒരു ബന്ധവു​മില്ല. ആൽക്ക​ഹോൾ ഇന്ധനമാ​യി ഉപയോ​ഗി​ക്കു​ന്നത്‌ മിക്ക ഡ്രൈ​വർമാ​രെ​യും സംബന്ധി​ച്ചി​ട​ത്തോ​ളം കേവലം ചെലവ്‌ കുറവുള്ള കാര്യ​മാണ്‌. രണ്ട്‌ ഇന്ധനം ഉപയോ​ഗി​ച്ചോ​ടുന്ന കാറു​കൾക്ക്‌ “ഉപഭോ​ക്താ​ക്കളെ ഇന്ധന പ്രതി​സ​ന്ധി​ക​ളിൽ നിന്നും വിലയി​ലു​ണ്ടാ​കുന്ന വ്യതി​യാ​ന​ങ്ങ​ളിൽ നിന്നും” സംരക്ഷി​ക്കാൻ കഴിയു​മെന്ന്‌ ബ്രസീ​ലി​യൻ സെന്റർ ഓഫ്‌ ഇൻഫ്രാ​സ്‌ട്ര​ക്‌ച്ച​റി​ന്റെ ഡയറക്ട​റായ റഫെൽ ഷൈഡ​മാൻ വിവരി​ക്കു​ന്നു. “ആൽക്ക​ഹോ​ളി​ന്റെ വില വർധി​ച്ചാൽ നിങ്ങൾ പെ​ട്രോൾ ഉപയോ​ഗി​ക്കാൻ തുടങ്ങും, അതു​പോ​ലെ​തന്നെ തിരി​ച്ചും.”