സ്കൂളിലെ സൗഹൃദങ്ങൾ അതിരുകവിയുന്നത് എപ്പോൾ?
യുവജനങ്ങൾ ചോദിക്കുന്നു . . .
സ്കൂളിലെ സൗഹൃദങ്ങൾ അതിരുകവിയുന്നത് എപ്പോൾ?
“സഹപാഠികളെല്ലാം വാരാന്തത്തിൽ ഒന്നിച്ചുകൂടി ചെയ്ത രസകരമായ കാര്യങ്ങൾ പറയും. ഞാൻ തികച്ചും ഒറ്റപ്പെട്ടതായി എനിക്കു തോന്നി.”—മിഷെൽ. a
“ചിലപ്പോൾ ഒരു കൂട്ടം കുട്ടികളെ കാണുമ്പോൾ, ‘അവർ നല്ല സുഹൃത്തുക്കളാണല്ലോ, അവരോടൊപ്പം ആയിരുന്നെങ്കിൽ’ എന്നു ഞാൻ ചിന്തിക്കും.”—ജോ.
“സ്കൂളിൽ സുഹൃത്തുക്കളെ സമ്പാദിക്കുന്നത് എനിക്കൊരു പ്രശ്നമേ ആയിരുന്നില്ല. അത് എളുപ്പമായിരുന്നു. അതായിരുന്നു എന്റെ പ്രശ്നവും.” —മരിയ.
ദിവസത്തിന്റെ നല്ലൊരു ഭാഗവും നിങ്ങൾ സഹപാഠികളോടൊപ്പമാണ്. അവരുടേതിനു സമാനമായ പല വെല്ലുവിളികളും നൈരാശ്യവും നേട്ടങ്ങളും നിങ്ങൾക്ക് ഉണ്ടാകുന്നു. നിങ്ങൾക്കു മാതാപിതാക്കളോടോ കൂടപ്പിറപ്പുകളോടോ സഹക്രിസ്ത്യാനികളോടോ ഉള്ളതിനെക്കാൾ കൂടുതൽ സമാനതകൾ ചില വിധങ്ങളിൽ അവരുമായിട്ടുണ്ടെന്നു തോന്നിയേക്കാം. അവരുമായുള്ള സൗഹൃദത്തിലേക്കു നിങ്ങൾ ആകർഷിക്കപ്പെടുന്നതുപോലെ തോന്നുന്നെങ്കിൽ അതു മനസ്സിലാക്കാവുന്നതേയുള്ളൂ. അതു തെറ്റാണോ? അതിൽ എന്തെങ്കിലും അപകടമുണ്ടോ? സ്കൂളിലെ സൗഹൃദങ്ങളെ സംബന്ധിച്ചിടത്തോളം അവ എപ്പോഴാണ് അതിരുകവിയുന്നത്? എവിടെയാണു നിങ്ങൾ അതിർവരമ്പു വെക്കേണ്ടത്?
സുഹൃത്തുക്കൾ ആവശ്യം
സുഹൃത്തുക്കൾ—നല്ലകാലങ്ങൾ ഒരുമിച്ചു ചെലവഴിക്കുന്നതിനും കഷ്ടകാലങ്ങളിൽ ആശ്രയിക്കുന്നതിനും പറ്റിയവർ. അത്തരം സുഹൃത്തുക്കളുടെ ആവശ്യം എല്ലാവർക്കും ഉണ്ട്. യേശുവിനു സുഹൃത്തുക്കൾ ഉണ്ടായിരുന്നു, അവരോടൊത്തു സമയം ചെലവഴിക്കുന്നത് അവൻ ആസ്വദിച്ചിരുന്നു. (യോഹന്നാൻ 15:15) പിന്നീട്, ദണ്ഡനസ്തംഭത്തിലെ മരണസമയത്ത് യേശുവിന്റെ അടുത്ത സുഹൃത്തും “താൻ [പ്രത്യേകം] സ്നേഹിച്ച ശിഷ്യനു”മായ യോഹന്നാൻ അവന്റെ അടുത്ത് ഉണ്ടായിരുന്നു. (യോഹന്നാൻ 19:25-27; 21:20) ഏതു മോശമായ സാഹചര്യത്തിലും നിങ്ങളോടു പറ്റിനിൽക്കുന്ന അത്തരം സുഹൃത്തുക്കളുടെ ആവശ്യം നിങ്ങൾക്കുമുണ്ട്. ഒരു ബൈബിൾ സദൃശവാക്യം പറയുന്നു: “സ്നേഹിതൻ എല്ലാകാലത്തും സ്നേഹിക്കുന്നു; അനർഥകാലത്തു അവൻ സഹോദരനായ്തീരുന്നു.”—സദൃശവാക്യങ്ങൾ 17:17.
ഒരുപക്ഷേ അത്തരത്തിലുള്ള ഒരു വ്യക്തിയെ സ്കൂളിൽ നിങ്ങൾക്കു കണ്ടെത്താനായിരിക്കുന്നു എന്നു തോന്നിയേക്കാം, അതായത് നിങ്ങൾക്കു നന്നായി യോജിച്ചുപോകാൻ കഴിയുന്ന ഒരു സഹപാഠി. നിങ്ങൾക്കു പൊതുവായ ചില താത്പര്യങ്ങൾ ഉണ്ട്, സംസാരിച്ചിരിക്കാനാണെങ്കിൽ നല്ല രസവുമാണ്. ആ വ്യക്തി ഒരു സഹവിശ്വാസി അല്ലായിരിക്കാം, പക്ഷേ നിങ്ങളുടെ വീക്ഷണത്തിൽ അവനോ അവളോ ‘ദുഷിച്ച കൂട്ടുകെട്ടിന്റെ’ ഗണത്തിലും വരുമെന്നു തോന്നുന്നില്ല. (1 കൊരിന്ത്യർ 15:33, ന്യൂ ഇൻഡ്യ ബൈബിൾ ഭാഷാന്തരം) നിങ്ങളുടെ ബൈബിൾ വിശ്വാസങ്ങൾ സ്വീകരിക്കാത്ത ചില യുവജനങ്ങൾ സത്സ്വഭാവികളാണെന്നതു ശരിതന്നെ. (റോമർ 2:14, 15) എന്നാൽ അതിന്റെ അർഥം അവരെ നിങ്ങളുടെ അടുത്ത സുഹൃത്തുക്കൾ ആക്കണമെന്നാണോ?
ക്രിസ്ത്യാനികൾ സമൂഹത്തിൽനിന്നു വേർപെട്ടുനിൽക്കുന്നവരല്ല
തീർച്ചയായും, സത്യക്രിസ്ത്യാനികൾ അവിശ്വാസികളെ പാടേ ഒഴിവാക്കുന്നില്ല. “സകലജാതികളെയും ശിഷ്യരാക്കിക്കൊൾവിൻ” എന്ന നിയോഗം നിർവഹിക്കുന്നതിനായി ക്രിസ്ത്യാനികൾ എല്ലാ വർഗങ്ങളിലും മതങ്ങളിലും സംസ്കാരങ്ങളിലും ഉള്ള പുരുഷന്മാരോടും സ്ത്രീകളോടും സംസാരിക്കേണ്ടിയിരിക്കുന്നു. (മത്തായി 28:20) അവർ അയൽക്കാരിൽനിന്നും സഹപ്രവർത്തകരിൽനിന്നും സഹപാഠികളിൽനിന്നും അകന്നുമാറി തങ്ങളുടേതായ ഒരു ലോകത്തിൽ ഒതുങ്ങിക്കൂടുന്നവരല്ല. മറിച്ച്, ക്രിസ്ത്യാനികൾ മറ്റുള്ളവരിൽ അതീവ താത്പര്യം കാണിക്കുന്നു.
അപ്പൊസ്തലനായ പൗലൊസ് ഇക്കാര്യത്തിൽ ഒരു ഉത്തമ മാതൃകവെച്ചു. തന്റേതിൽനിന്നു വ്യത്യസ്തമായ വിശ്വാസങ്ങളാണ് ആളുകൾക്കുണ്ടായിരുന്നതെങ്കിലും “എല്ലാ”വരോടും അഥവാ എല്ലാ തരത്തിലുള്ള ആളുകളോടും എങ്ങനെ സംസാരിക്കണമെന്ന് അവനറിയാമായിരുന്നു. തീർച്ചയായും, അവരോടൊപ്പം വെറുതെ ‘കമ്പനികൂടുക’ എന്നതായിരുന്നില്ല പൗലൊസിന്റെ ലക്ഷ്യം. മറിച്ച്, അവൻ പറഞ്ഞു: “സുവിശേഷത്തിൽ ഒരു പങ്കാളിയാകേണ്ടതിന്നു ഞാൻ സകലവും സുവിശേഷം നിമിത്തം ചെയ്യുന്നു.”—1 കൊരിന്ത്യർ 9:22, 23.
നിങ്ങൾക്കു പൗലൊസിന്റെ മാതൃക പിൻപറ്റാനാകും. സഹപാഠികളോടു ഹൃദ്യമായി ഇടപെടുക. അവരുമായി നന്നായി ആശയവിനിമയം ചെയ്യാൻ പഠിക്കുക. സഹപാഠികളിൽ ചിലർ നിങ്ങൾക്കുള്ള ബൈബിളധിഷ്ഠിത പ്രത്യാശ അന്വേഷിച്ചുകൊണ്ടിരിക്കുന്നവരായിരിക്കാം. ജാനറ്റ് എന്നു പേരുള്ള ഒരു ക്രിസ്തീയ പെൺകുട്ടിയുടെ കാര്യം പരിചിന്തിക്കുക. അവളോടും ക്ലാസ്സിലെ മറ്റു കുട്ടികളോടും അവരുടെ ഓരോ സഹപാഠിയെയുംപറ്റി ഒരു ഹ്രസ്വമായ അഭിപ്രായം എഴുതാൻ ആവശ്യപ്പെട്ടു. തുടർന്ന് ഓരോ വിദ്യാർഥിക്കും തന്നെപ്പറ്റി മറ്റുള്ളവർ എഴുതിയ അഭിപ്രായങ്ങൾ വായിക്കാമായിരുന്നു. ജാനറ്റിനു കിട്ടിയ കുറിപ്പുകളിൽ ഒന്ന് ഇപ്രകാരമായിരുന്നു: “നീ എല്ലായ്പോഴും വളരെ സന്തോഷവതിയായി കാണപ്പെടുന്നു. എന്തുകൊണ്ടെന്നു ഞങ്ങളോടു പറയാമോ?”
ഈ അനുഭവം വ്യക്തമാക്കുന്നതുപോലെ നിങ്ങളുടെ വിശ്വാസങ്ങൾ സംബന്ധിച്ച് അറിയാൻ സഹപാഠികളിൽ ചിലർ മനസ്സൊരുക്കമുള്ളവർ ആയിരിക്കാം. അത്തരത്തിലുള്ളവരോടു സൗഹാർദമായി ഇടപെടുന്നതു തീർച്ചയായും പ്രയോജനപ്രദമാണ്. നിങ്ങളുടെ വിശ്വാസങ്ങൾ വിശദീകരിക്കാൻ ഇത് അവസരം പ്രദാനം ചെയ്യുമെന്നതിനു സംശയമില്ല. സഹപാഠികളെ അവരുടെ അഭിപ്രായങ്ങൾ പ്രകടിപ്പിക്കുന്നതിന് അനുവദിക്കുക, അവർ പറയുന്നത് ആത്മാർഥമായി ശ്രദ്ധിക്കുക. എന്നെങ്കിലും ലൗകിക തൊഴിൽ ചെയ്യാൻ നിങ്ങൾ തീരുമാനിക്കുകയും സമാനമായ സാഹചര്യങ്ങളെ അപ്പോൾ നേരിടുകയും ചെയ്താൽ സമപ്രായക്കാരോട് ആശയവിനിമയം നടത്തുന്നതിൽ ഇപ്പോൾ നിങ്ങൾ നേടുന്ന അനുഭവപരിചയം തീത്തൊസ് 2:9.
അമൂല്യമാണെന്നു കണ്ടെത്തും. “നമ്മുടെ രക്ഷിതാവായ ദൈവത്തിന്റെ ഉപദേശത്തെ സകലത്തിലും അലങ്കരിക്കേണ്ടതിന്നു” നിങ്ങൾ സ്കൂളിലും ജോലിസ്ഥലത്തും സൗഹാർദപരമായി ഇടപെടേണ്ടത് ആവശ്യമാണ്.—അസമമായി കൂട്ടിയോജിപ്പിക്കപ്പെട്ട സുഹൃദ്ബന്ധങ്ങൾ
തീർച്ചയായും, ഒരു സഹപാഠിയോടു ഹൃദ്യമായി ഇടപെടുന്നതും ആ വ്യക്തിയുടെ ഉറ്റ സുഹൃത്തയിരിക്കുന്നതും തമ്മിൽ വ്യത്യാസം ഉണ്ട്. പൗലൊസ് എഴുതി: “നിങ്ങൾ അവിശ്വാസികളോടു ഇണയല്ലാപ്പിണ കൂടരുതു” അഥവാ അവിശ്വാസികളുമായി അസമമായി കൂട്ടിയോജിപ്പിക്കപ്പെടരുത്. (2 കൊരിന്ത്യർ 6:14) ഒരു വ്യക്തിയുടെ ഉറ്റ സുഹൃത്തായിരിക്കുന്നതിനു നിങ്ങൾക്കും ആ വ്യക്തിക്കും സമാനമായ മൂല്യങ്ങളും ലക്ഷ്യങ്ങളും ഉണ്ടായിരിക്കണം. നിങ്ങളുടെ തിരുവെഴുത്തധിഷ്ഠിത വിശ്വാസങ്ങളോടും നിലവാരങ്ങളോടും പറ്റിനിൽക്കാത്ത വ്യക്തിയുമായി അത്തരമൊരു ബന്ധം ഒട്ടും സാധ്യമല്ല. അവിശ്വാസിയായ ഒരു സഹപാഠിയുമായി അസമമായി കൂട്ടിയോജിപ്പിക്കപ്പെടുന്നതു ദുഷ്പ്രവൃത്തികളിൽ ഏർപ്പെടാൻ നിങ്ങളെ പ്രലോഭിപ്പിക്കുകയോ പ്രയോജനപ്രദമായ നിങ്ങളുടെ ശീലങ്ങളെ പാഴാക്കുകയോ ചെയ്തേക്കാം.
കയ്പേറിയ സ്വന്തം അനുഭവത്തിലൂടെ മരിയ ഇതു മനസ്സിലാക്കി. ആളുകളോടു വേഗത്തിൽ ഇണങ്ങി ഇടപഴകുന്ന അവളുടെ രീതി അനായാസം സുഹൃത്തുക്കളെ ആകർഷിക്കാൻ ഇടയാക്കി. എന്നാൽ അതിർരേഖകൾ വെക്കേണ്ടത് എവിടെയാണെന്നു നിർണയിക്കാൻ അവൾക്കു ബുദ്ധിമുട്ടായിരുന്നു. “ആൺകുട്ടികളും പെൺകുട്ടികളും എന്നെ ഇഷ്ടപ്പെടുന്നത് എനിക്ക് ഒരു രസമായിരുന്നു” എന്ന് അവൾ സമ്മതിക്കുന്നു. “തത്ഫലമായി, ഈ ലോകത്തിന്റെ മണൽച്ചുഴിയിൽ ഞാൻ താണുകൊണ്ടിരിക്കുന്നതായി എനിക്കു മനസ്സിലായി.”
മരിയയെപ്പോലെ, നിങ്ങളുടെ വിശ്വാസങ്ങൾ സ്വീകരിക്കാത്ത ഒരു വ്യക്തിയുമായുള്ള സുഹൃദ്ബന്ധം പരിധി വിട്ടുപോകുന്നത് എപ്പോഴെന്നു തിരിച്ചറിയുന്നത് അത്ര എളുപ്പമല്ലെന്നു നിങ്ങൾ കണ്ടെത്തിയേക്കാം. എന്നുവരികിലും, അടുത്ത സുഹൃത്തായി ആരെ തിരഞ്ഞടുക്കുമെന്നതും പരിചയക്കാരനായി ആരെ കണക്കാക്കുമെന്നതും സംബന്ധിച്ചു കൃത്യമായ അതിർരേഖകൾ ഉണ്ടായിരിക്കുന്നതു ഹൃദയവേദനയിൽനിന്നു നിങ്ങളെ സംരക്ഷിക്കും. അത് എങ്ങനെ ചെയ്യാൻ സാധിക്കും?
നല്ല സുഹൃത്തുക്കളെ എങ്ങനെ തിരഞ്ഞെടുക്കാം?
മുമ്പു പ്രസ്താവിച്ചതുപോലെ, യേശു ഭൂമിയിലായിരുന്നപ്പോൾ അടുത്ത സുഹൃദ്ബന്ധങ്ങൾ നട്ടുവളർത്തി. നീതിനിഷ്ഠമായ ജീവിതം നയിക്കുകയും ആത്മീയ കാര്യങ്ങൾ സംസാരിക്കുകയും ചെയ്തുകൊണ്ടാണ് യേശു അത്തരം ബന്ധങ്ങൾ വളർത്തിയെടുത്തത്. യേശുവിന്റെ ഉപദേശങ്ങൾ സ്വീകരിക്കുകയും അവന്റെ ജീവിതരീതി പിൻപറ്റുകയും ചെയ്ത ആളുകൾ അവനുമായി ഒരു അടുത്ത ബന്ധത്തിലേക്കു വന്നു. (യോഹന്നാൻ 15:14) ഉദാഹരണത്തിന്, യേശുവിന്റെ വാക്കുകൾ ശ്രദ്ധിച്ച നാലു പുരുഷന്മാർ “സകലവും വിട്ടു അവനെ അനുഗമി”ക്കാൻ പ്രേരിതരായി. ആ നാലുപേർ, പത്രൊസ്, അന്ത്രെയാസ്, യാക്കോബ്, യോഹന്നാൻ എന്നിവർ യേശുവിന്റെ അടുത്ത സുഹൃത്തുക്കളായിത്തീർന്നു.—ലൂക്കൊസ് 5:1-11; മത്തായി 4:18-22.
യേശുവിന്റെ വാക്കുകളും പ്രവൃത്തികളും അവൻ തന്റെ വിശ്വാസത്തെ ഗൗരവമായി എടുത്തെന്നും അവന്റെ നിലപാടു മാറ്റത്തിനു വിധേയമല്ലെന്നും വ്യക്തമാക്കുന്നതായിരുന്നു. അവന്റെ വ്യവസ്ഥകളുടെ അടിസ്ഥാനത്തിൽ അവനെ സ്വീകരിക്കാൻ വിസമ്മതിച്ചവർ പിൻവാങ്ങി, യേശു അവരെ അതിന് അനുവദിക്കുകയും ചെയ്തു.—യോഹന്നാൻ 6:60-66.
ഉദാഹരണത്തിന്, ഒരു യുവാവിന്റെ ആത്മാർഥത യേശുവിനെ ആഴമായി സ്പർശിച്ചു. ബൈബിൾ പറയുന്നു: “യേശു അവനെ നോക്കി അവനെ സ്നേഹിച്ചു.” എന്നാൽ തന്റെ സുഹൃത്തുക്കളിൽനിന്നു യേശു പ്രതീക്ഷിച്ചത് എന്താണെന്നു മനസ്സിലാക്കിയപ്പോൾ അവൻ “പൊയ്ക്കളഞ്ഞു.” ആ മനുഷ്യൻ ഒരു നല്ല വ്യക്തിയായി കാണപ്പെട്ടു—വാസ്തവത്തിൽ യേശു “അവനെ സ്നേഹിച്ചു.” എങ്കിലും, യേശു തന്റെ സുഹൃത്തുക്കളിൽനിന്ന് അതിലധികം പ്രതീക്ഷിച്ചു. (മർക്കൊസ് 10:17-22; മത്തായി 19:16-22) നിങ്ങളെ സംബന്ധിച്ചോ?
ഒരു പ്രത്യേക സഹപാഠിയുമായി നിങ്ങൾക്കു നന്നായി ഒത്തുപോകാൻ കഴിയുന്നുണ്ടാകാം. എന്നാൽ നിങ്ങളോടുതന്നെ ചോദിക്കുക: ‘യേശു കൽപ്പിക്കുന്നതു പ്രമാണിക്കാൻ ഈ വ്യക്തിക്കു മനസ്സൊരുക്കമുണ്ടോ? ആരാധിക്കാൻ യേശു നമ്മോട് ആജ്ഞാപിച്ച യഹോവയെപ്പറ്റി അറിവു നേടുന്നതിന് ഈ വ്യക്തിക്കു താത്പര്യമുണ്ടോ?’ (മത്തായി 4:10) സഹപാഠികളോടു സംസാരിക്കുകയും നിങ്ങൾ ബൈബിൾ നിലവാരങ്ങൾ അനുസരിച്ചു ജീവിക്കുകയും ചെയ്യുമ്പോൾ ഈ ചോദ്യങ്ങൾക്കുള്ള ഉത്തരം വ്യക്തമായിത്തീരും.
യേശു എല്ലാത്തരം വ്യക്തികളോടും സൗഹാർദമായി ഇടപെട്ടതുപോലെ നിങ്ങൾക്കും സഹപാഠികളോടു ഹൃദ്യമായി ഇടപെടാവുന്നതാണ്. എന്നാൽ തന്റെ അടുത്ത സുഹൃത്തുക്കൾ സ്വർഗീയ പിതാവായ യഹോവയെ സ്നേഹിച്ചു എന്ന് അവൻ ഉറപ്പുവരുത്തി. അതുതന്നെ നിങ്ങൾക്കും ചെയ്യാൻ കഴിയും. സ്കൂളിൽ “നിങ്ങളുടെ നടപ്പു നന്നായിരി”ക്കാൻ ശ്രദ്ധിക്കുകയും നയപൂർവം മറ്റുള്ളവരോടു നിങ്ങളുടെ വിശ്വാസങ്ങളെക്കുറിച്ചു സംസാരിക്കുകയും ചെയ്യുക. എല്ലാറ്റിനുമുപരി, ഏറ്റവും നല്ല സുഹൃത്തുക്കളെയാണു തിരഞ്ഞെടുക്കുന്നതെന്ന് ഉറപ്പുവരുത്തുക.—1 പത്രൊസ് 2:12.
ചിന്തിക്കാൻ:
◼ സ്കൂൾവിട്ടതിനുശേഷം അവിശ്വാസിയായ ഒരു സഹപാഠിയുമൊത്ത് ഒഴിവുസമയം ചെലവഴിക്കുന്നതിൽ എന്ത് അപകടങ്ങളാണുള്ളത്? അത്തരമൊരു ഗതി ജ്ഞാനമാണോ?
◼ ഈ ലേഖനം വായിച്ചശേഷം, ഒരു സഹപാഠിയുമായുള്ള നിങ്ങളുടെ ബന്ധം പരിധിവിട്ടുപോയിരിക്കുന്നു എന്നു തോന്നുന്നുവോ? അങ്ങനെയെങ്കിൽ, നിങ്ങൾക്ക് ഇതു സംബന്ധിച്ച് എന്തു ചെയ്യാനാകും?
[അടിക്കുറിപ്പ്]
a ചില പേരുകൾക്കു മാറ്റം വരുത്തിയിരിക്കുന്നു.
[18-ാം പേജിലെ ചതുരം/ചിത്രങ്ങൾ]
എനിക്ക് എങ്ങനെ യഥാർഥ സുഹൃത്തുക്കളെ നേടാനാകും?
യഹോവയുടെ സാക്ഷികൾ തയ്യാറാക്കിയ ഈ വീഡിയോ ഐക്യനാടുകൾ, ഇറ്റലി, ഫ്രാൻസ്, സ്പെയിൻ എന്നീ രാജ്യങ്ങളിൽനിന്നുള്ള യുവജനങ്ങളുടെ സത്യസന്ധമായ അഭിപ്രായങ്ങൾ ഉൾക്കൊള്ളുന്ന അഭിമുഖങ്ങൾ ഉൾപ്പെട്ടതാണ്. ഇതു 36 ഭാഷകളിൽ ലഭ്യമാണ്.
[18-ാം പേജിലെ ചിത്രം]
നിങ്ങളുടെ വിശ്വാസങ്ങളെക്കുറിച്ച് അറിയാൻ ചില സഹപാഠികൾക്ക് ആകാംക്ഷയുണ്ടായിരിക്കാം