“എനിക്ക് അതു താഴെവെക്കാനേ തോന്നുന്നില്ല”
“എനിക്ക് അതു താഴെവെക്കാനേ തോന്നുന്നില്ല”
◼ കഴിഞ്ഞ വർഷം ലോകമെമ്പാടും നടന്ന യഹോവയുടെ സാക്ഷികളുടെ കൺവെൻഷനുകളിൽവെച്ച് ബൈബിൾ യഥാർഥത്തിൽ എന്തു പഠിപ്പിക്കുന്നു? എന്ന 224 പേജുള്ള, ബഹുവർണ ചിത്രങ്ങളോടുകൂടിയ പുതിയ പുസ്തകം പ്രകാശനം ചെയ്യപ്പെട്ടു. അടിസ്ഥാന ബൈബിൾ ഉപദേശങ്ങൾ പഠിപ്പിക്കാൻ ഉദ്ദേശിച്ചുള്ളതാണ് ഈ പുസ്തകം.
ഒരു വായനക്കാരി എഴുതി, “എനിക്ക് അതു താഴെവെക്കാനേ തോന്നുന്നില്ല. ഈ ചെറിയ പുസ്തകത്തിൽ, ഞാൻ ഇതുവരെ വായിച്ചിട്ടുള്ള എല്ലാ പഠനസഹായികളിലെയും ഏറ്റവും നല്ല അധ്യാപനരീതികൾ കോർത്തിണക്കി അവതരിപ്പിച്ചിരിക്കുന്നു.”
മറ്റൊരു വായനക്കാരൻ പറയുന്നു: “ഓരോ പേജും വായന തുടരാനുള്ള പ്രചോദനം നൽകുന്നു. ഓരോ അധ്യായത്തിന്റെയും ഒടുവിൽ, അടുത്ത അധ്യായത്തിൽ എന്താണു പരിചിന്തിക്കാൻ പോകുന്നതെന്നു പറഞ്ഞിരിക്കുന്നതും എനിക്ക് ഇഷ്ടപ്പെട്ടു. അതിലെ നിരവധി ഭാഗങ്ങൾ എന്റെ കണ്ണുകളെ ഈറനണിയിച്ചു. എനിക്ക് ഈ പുസ്തകത്തെക്കുറിച്ച് ഇനിയും ധാരാളം പറയാനുണ്ട്. അതെല്ലാം എഴുതിയാൽ ഒരു പുസ്തകംതന്നെ ഉണ്ടാക്കാം!”
വിലമതിപ്പ് പ്രകടിപ്പിച്ചുകൊണ്ട് മറ്റൊരാൾ എഴുതി: “ആത്മീയ അർഥത്തിൽ വില നിർണയിക്കാനാകാത്ത ഒരു രത്നംതന്നെയാണ് ഈ പുസ്തകം, പുതിയ ശിഷ്യരെ പഠിപ്പിക്കാൻ സഹായിക്കുന്ന മികച്ച ഉപകരണമായി ഇത് ഉതകും.”
ബൈബിൾ യഥാർഥത്തിൽ എന്തു പഠിപ്പിക്കുന്നു? എന്ന പുസ്തകം 140-ലധികം ഭാഷകളിൽ ലഭ്യമാണ്. ഇതിനെക്കുറിച്ച് കൂടുതൽ വിവരങ്ങൾ അറിയാൻ ആഗ്രഹിക്കുന്നെങ്കിൽ ദയവായി ഇതോടൊപ്പം നൽകിയിരിക്കുന്ന കൂപ്പൺ പൂരിപ്പിച്ച് ഈ മാസികയുടെ 5-ാം പേജിലെ അനുയോജ്യമായ മേൽവിലാസത്തിലോ അയയ്ക്കുക.
□ കടപ്പാടുകളൊന്നും കൂടാതെ, ബൈബിൾ യഥാർഥത്തിൽ എന്തു പഠിപ്പിക്കുന്നു? എന്ന പുസ്തകത്തെക്കുറിച്ചു കൂടുതൽ വിവരങ്ങൾ അറിയാൻ ഞാൻ ആഗ്രഹിക്കുന്നു.
□ സൗജന്യ ഭവന ബൈബിൾ പഠനപരിപാടിയിൽ പങ്കെടുക്കാൻ താത്പര്യമുണ്ട്. എന്റെ മേൽവിലാസം ഈ കൂപ്പണിൽ കൊടുത്തിരിക്കുന്നു: