വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ഞങ്ങളുടെ വായനക്കാരിൽനിന്ന്‌

ഞങ്ങളുടെ വായനക്കാരിൽനിന്ന്‌

ഞങ്ങളുടെ വായന​ക്കാ​രിൽനിന്ന്‌

ഒരു ജോലി കണ്ടെത്താ​നും നിലനി​റു​ത്താ​നും കഴിയുന്ന വിധം (2005 ജൂലൈ 8 [ഇംഗ്ലീഷ്‌]) ഉൾപ്പെ​ട്ടി​രി​ക്കുന്ന ജോലി അത്ര ഉയർന്ന​ത​ല്ലെ​ങ്കിൽപ്പോ​ലും എല്ലാ തൊഴിൽസാ​ധ്യ​ത​ക​ളെ​ക്കു​റി​ച്ചും അന്വേ​ഷി​ക്കാ​നുള്ള നിങ്ങളു​ടെ നിർദേശം എനിക്കു വളരെ ഇഷ്ടപ്പെട്ടു. അടുത്ത​കാ​ലത്ത്‌, ക്രിസ്‌തീയ ശുശ്രൂ​ഷ​യിൽ കൂടുതൽ സമയം ചെലവ​ഴി​ക്കു​ന്ന​തി​നാ​യി മുഴു​സമയ ജോലി​ക്കു പകരം ഒരു പാർട്ട്‌-ടൈം ജോലി കണ്ടെത്താൻ ഞാൻ തീരു​മാ​നി​ച്ചു. പക്ഷേ കിട്ടുന്ന ഏതു ജോലി​യും ഇരുക​യ്യും നീട്ടി സ്വീക​രി​ക്കുന്ന കൂട്ടത്തി​ല​ല്ലാ​യി​രു​ന്നു ഞാൻ; എങ്ങനെ​യുള്ള ജോലി സ്വീക​രി​ക്ക​ണ​മെന്ന കാര്യ​ത്തിൽ എനിക്കു ചില നിർബ​ന്ധ​ങ്ങ​ളൊ​ക്കെ ഉണ്ടായി​രു​ന്നു. അങ്ങനെ​യി​രി​ക്കെ, എനിക്ക്‌ ഒരു പാർട്ട്‌-ടൈം ജോലി കിട്ടി. ഞാനതു സ്വീക​രി​ക്കു​ക​യും ചെയ്‌തു. അത്ര ഉയർന്ന ജോലി​യൊ​ന്നു​മ​ല്ലെ​ങ്കി​ലും അതു​കൊ​ണ്ടു തൃപ്‌തി​പ്പെ​ടാൻ ശ്രമി​ക്കു​ക​യാണ്‌ ഞാനി​പ്പോൾ. കുറഞ്ഞ​പക്ഷം, ഈ ജോലി മാനസി​ക​മാ​യി എന്നെ ക്ഷീണി​പ്പി​ക്കു​ന്നില്ല. അതു​കൊ​ണ്ടു​തന്നെ വ്യക്തി​പ​ര​മായ ബൈബിൾ പഠനത്തിൽ ശ്രദ്ധ കേന്ദ്രീ​ക​രി​ക്കാൻ എനിക്കു കഴിയു​ന്നുണ്ട്‌.

എം. ഐ., ജപ്പാൻ

മേയ്‌ ദിനം—നിങ്ങളെ സംബന്ധിച്ച്‌ അതിന്‌ എന്തു പ്രാധാ​ന്യ​മാ​ണു​ള്ളത്‌? (2005 ഏപ്രിൽ 22 [ഇംഗ്ലീഷ്‌]) ഒരു ഹൈസ്‌കൂൾ വിദ്യാർഥി​നി​യാ​ണു ഞാൻ. ഞങ്ങളുടെ സ്‌കൂ​ളിൽ എല്ലാ വർഷവും മേയ്‌ ദിനം ആഘോ​ഷി​ക്കാ​റുണ്ട്‌. ഹൈസ്‌കൂ​ളി​ലെ​യും മിഡിൽസ്‌കൂ​ളി​ലെ​യും എല്ലാ വിദ്യാർഥി​ക​ളും ഡ്രസ്സ്‌ റിഹേ​ഴ്‌സൽ (അരങ്ങേ​റ്റ​ത്തി​നു മുമ്പായി വേഷവി​ധാ​ന​ത്തോ​ടു​കൂ​ടി നടത്തുന്ന പൂർണാ​ഭി​നയം) കാണണ​മെ​ന്നുണ്ട്‌. ഞാനും മുമ്പ്‌ അതു കണ്ടിട്ടുണ്ട്‌. എന്നാൽ മേയ്‌ ദിനാ​ഘോ​ഷം എന്റെ ചേച്ചി​യു​ടെ മനസ്സാ​ക്ഷി​യെ അലോ​സ​ര​പ്പെ​ടു​ത്തി. ചേച്ചിക്കു തോന്നി​യ​താ​യി​രു​ന്നു ശരി​യെന്നു മനസ്സി​ലാ​ക്കാൻ ഈ ലേഖനം എന്നെ സഹായി​ച്ചു. വളരെ നന്ദി. കൃത്യ​സ​മ​യ​ത്താണ്‌ ഈ ലേഖനം കിട്ടി​യത്‌!

സി. സി., ഐക്യ​നാ​ടു​കൾ

രോഗത്തെ നർമ ബോധ​ത്തോ​ടെ നേരി​ടാം (2005 മേയ്‌ 8) കഴിഞ്ഞ ആറു വർഷമാ​യി അണ്ഡാശയ അർബു​ദ​ത്തി​ന്റെ പ്രശ്‌ന​ങ്ങ​ളു​മാ​യി കഴിഞ്ഞു​കൂ​ടു​ക​യാ​ണു ഞാൻ. പലതവണ ശസ്‌ത്ര​ക്രി​യ​ക​ളും കിമോ​തെ​റാ​പ്പി​യും ചെയ്‌തു. കോൻചി​യെ​പ്പോ​ലെ, എന്റെ സഭയോ​ടൊ​പ്പം പ്രവർത്തി​ക്കാ​നും കഴിയു​ന്നി​ട​ത്തോ​ളം എല്ലാ യോഗ​ങ്ങൾക്കും കൺ​വെൻ​ഷ​നു​കൾക്കും ഹാജരാ​കാ​നും ഞാൻ ശ്രമി​ക്കു​ന്നുണ്ട്‌. കാൻസർപോ​ലുള്ള ഒരു രോഗ​വു​മാ​യി ജീവി​ച്ചു​പോ​കാൻ വളരെ പ്രയാ​സ​മാണ്‌. അതു​കൊ​ണ്ടു​തന്നെ, ഡോക്ടർമാ​രിൽനി​ന്നു കേൾക്കേ​ണ്ടി​വ​രുന്ന ദുർവാർത്ത​ക​ളു​മാ​യി എങ്ങനെ പൊരു​ത്ത​പ്പെ​ട്ടു​പോ​കാം എന്നതി​നെ​ക്കു​റി​ച്ചു കോൻചി പറഞ്ഞ അഭി​പ്രാ​യങ്ങൾ എനിക്കു വളരെ ഇഷ്ടപ്പെട്ടു. ഞങ്ങളെ​പ്പോ​ലുള്ള കാൻസർരോ​ഗി​കൾക്കാ​ണെ​ങ്കിൽ സ്ഥിരമാ​യി ഇത്തരം വാർത്തകൾ കേൾക്കേ​ണ്ടി​വ​രു​ക​യും ചെയ്യുന്നു. അവരുടെ അനുഭവം തികച്ചും പ്രോ​ത്സാ​ഹനം പകരു​ന്ന​താ​യി​രു​ന്നു!

ബി. എഫ്‌., ഐക്യ​നാ​ടു​കൾ

എനിക്ക്‌ ലൂപ്പസ്‌ എന്ന രോഗ​മാണ്‌. കുറെ​ക്കാ​ല​ത്തേക്ക്‌ എനിക്ക്‌ ഓർമ നഷ്ടപ്പെ​ടു​ക​പോ​ലും ചെയ്‌തു. സുഖം പ്രാപി​ച്ചു​വ​രവേ, എന്റെ നർമ ബോധം നിലനി​റു​ത്താൻ ഞാൻ ശ്രമിച്ചു. അടുത്ത​യി​ടെ ആമാശ​യ​വീ​ക്കം നിമിത്തം ആശുപ​ത്രി​യിൽ ആയിരു​ന്ന​പ്പോ​ഴും അതുതന്നെ ചെയ്യാൻ ഞാൻ ശ്രമിച്ചു. കോൻചി പറഞ്ഞതി​നോ​ടു ഞാൻ യോജി​ക്കു​ന്നു: “രോഗം തമാശ​യോ​ടെ കാണാൻ പറ്റിയ ഒരു കാര്യമല്ല. എങ്കിലും നർമ ബോധം നിലനി​റു​ത്താൻ ശ്രമി​ക്കേ​ണ്ടത്‌ ആവശ്യ​മാണ്‌.”

എം. എ., വെനെ​സ്വേ​ല

ലോകത്തെ വീക്ഷിക്കൽ (2005 ജൂലൈ 8 [ഇംഗ്ലീഷ്‌])“വിറ്റമിൻ സപ്ലി​മെ​ന്റു​ക​ളും കാൻസ​റും” എന്ന ഭാഗ​ത്തോ​ടുള്ള ബന്ധത്തിൽ ഒരു കാര്യം നിങ്ങളു​ടെ ശ്രദ്ധയിൽപ്പെ​ടു​ത്താൻ ഞാൻ ആഗ്രഹി​ക്കു​ന്നു. അവിടെ ഉദ്ധരി​ച്ചി​രുന്ന ഡോക്ടർ സളിവന്റെ വാക്കു​ക​ളോട്‌ പല പോഷ​കാ​ഹാര വിദഗ്‌ധ​രും യോജി​ക്കു​ന്നില്ല. നിങ്ങൾ പട്ടിക​പ്പെ​ടു​ത്തി​യി​രുന്ന ഘടകങ്ങൾ ചിലതരം കാൻസ​റു​കൾ തടയു​ന്ന​തി​ലും—ചികി​ത്സി​ക്കു​ന്ന​തി​ലും—ഫലപ്ര​ദ​മാ​ണെന്നു തെളി​ഞ്ഞി​ട്ടു​ണ്ടെ​ന്നാണ്‌ ഒട്ടനവധി ശാസ്‌ത്രീയ പ്രസി​ദ്ധീ​ക​ര​ണ​ങ്ങ​ളിൽ വന്ന റിപ്പോർട്ടു​ക​ളും അനേകം പഠനങ്ങ​ളും കാണി​ക്കു​ന്നത്‌. ഇത്തരത്തി​ലുള്ള ഏകപക്ഷീ​യ​മായ വിവരങ്ങൾ പ്രസി​ദ്ധീ​ക​രി​ക്കു​ന്നത്‌ ഉണരുക!യുടെ നിഷ്‌പക്ഷ നിലപാ​ടി​നു ഭീഷണി​യാ​യേ​ക്കു​മെന്ന്‌ ഞാൻ സംശയി​ക്കു​ന്നു.

എ. ബി., നെതർലൻഡ്‌സ്‌

“ഉണരുക!”യുടെ പ്രതി​ക​രണം: തെളി​വു​ക​ളു​ടെ അടിസ്ഥാ​ന​ത്തിൽ നോക്കു​മ്പോൾ, ഈ വായന​ക്കാ​രൻ പരാമർശി​ച്ച​തു​പോ​ലെ, ആ ഭാഗത്തു ഞങ്ങൾ പട്ടിക​പ്പെ​ടു​ത്തി​യി​രുന്ന ഘടകങ്ങൾ ചില കാൻസർ രോഗി​ക​ളു​ടെ കാര്യ​ത്തിൽ ഫലപ്ര​ദ​മാ​യി​രു​ന്നു​വെന്ന്‌ പഠനങ്ങൾ വെളി​പ്പെ​ടു​ത്തി​യി​ട്ടുണ്ട്‌. ഈ ഭാഗം പ്രസി​ദ്ധീ​ക​രി​ച്ചത്‌ ഏതെങ്കി​ലും വിധത്തി​ലുള്ള തെറ്റി​ദ്ധാ​ര​ണ​യ്‌ക്ക്‌ ഇടയാ​ക്കി​യി​ട്ടു​ണ്ടെ​ങ്കിൽ ഞങ്ങൾ അതിൽ ഖേദി​ക്കു​ന്നു. ചികി​ത്സ​ക​ളു​ടെ കാര്യ​ത്തിൽ “ഉണരുക!” നിഷ്‌പക്ഷ നിലപാട്‌ പുലർത്തു​ന്നു. ആരോ​ഗ്യ​ത്തോ​ടു ബന്ധപ്പെട്ട വിവരങ്ങൾ വായന​ക്കാ​രു​ടെ പരിചി​ന്ത​ന​ത്തി​നാ​യി ഞങ്ങൾ അവതരി​പ്പി​ക്കു​ന്നു എന്നതു​കൊണ്ട്‌ ഞങ്ങൾ അവ ശുപാർശ ചെയ്യുന്നു എന്നർഥ​മില്ല. അതു​പോ​ലെ, ഞങ്ങൾ ഒരു പ്രസി​ദ്ധീ​ക​ര​ണ​ത്തി​ലെ വാക്കു​ക​ളോ ഒരു പ്രത്യേക പഠന​മേ​ഖ​ല​യി​ലെ വിദഗ്‌ധന്റെ അഭി​പ്രാ​യ​മോ ഉദ്ധരി​ക്കുന്ന പല സാഹച​ര്യ​ങ്ങ​ളി​ലും അതി​നോ​ടു യോജി​ക്കാത്ത മറ്റു പ്രസി​ദ്ധീ​ക​ര​ണ​ങ്ങ​ളോ വിദഗ്‌ധ​രോ ഉണ്ടായി​രു​ന്നേ​ക്കാം എന്നു ഞങ്ങൾ മനസ്സി​ലാ​ക്കു​ന്നു. അതു​കൊണ്ട്‌ ആരോ​ഗ്യ​കാ​ര്യ​ങ്ങ​ളിൽ കാര്യ​ജ്ഞാ​ന​ത്തോ​ടെ തീരു​മാ​ന​മെ​ടു​ക്കാ​നുള്ള ഉത്തരവാ​ദി​ത്വം വായന​ക്കാ​രു​ടേ​താണ്‌.