വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ആദ്യപാപം എന്തായിരുന്നു?

ആദ്യപാപം എന്തായിരുന്നു?

ബൈബി​ളി​ന്റെ വീക്ഷണം

ആദ്യപാ​പം എന്തായി​രു​ന്നു?

ഈ ചോദ്യ​ത്തി​ന്റെ ഉത്തരം മനസ്സി​ലാ​ക്കു​ന്നത്‌ നമ്മെ സംബന്ധി​ച്ചി​ട​ത്തോ​ളം അതി​പ്ര​ധാ​ന​മാണ്‌. എന്തു​കൊണ്ട്‌? എന്തു​കൊ​ണ്ടെ​ന്നാൽ ആദാമും ഹവ്വായും ദൈവ​ത്തോ​ടു കാണിച്ച അനുസ​ര​ണ​ക്കേട്‌ ഇന്നുവ​രെ​യുള്ള എല്ലാ മനുഷ്യ​രെ​യും ബാധി​ച്ചി​രി​ക്കു​ന്നു. “ഏകമനു​ഷ്യ​നാൽ പാപവും പാപത്താൽ മരണവും ലോക​ത്തിൽ കടന്നു. ഇങ്ങനെ എല്ലാവ​രും പാപം ചെയ്‌ക​യാൽ മരണം സകലമ​നു​ഷ്യ​രി​ലും പരന്നി​രി​ക്കു​ന്നു” എന്ന്‌ ബൈബിൾ പറയുന്നു. (റോമർ 5:12) എന്നാൽ കേവലം ഒരു മരത്തിന്റെ പഴം പറിച്ചു​തി​ന്നത്‌ അത്തരം വിനാ​ശ​ക​മായ പരിണ​ത​ഫ​ല​ങ്ങൾക്ക്‌ ഇടയാ​ക്കി​യത്‌ എങ്ങനെ​യാണ്‌?

ആദാമി​നെ​യും ഹവ്വാ​യെ​യും സൃഷ്ടി​ച്ച​ശേഷം ദൈവം അവർക്ക്‌ മനോ​ഹ​ര​മായ ഒരു തോട്ട​ത്തി​ലെ ജീവിതം സമ്മാനി​ച്ചു. ഭക്ഷ്യ​യോ​ഗ്യ​മായ പച്ചക്കറി​ക​ളും ഫലവൃ​ക്ഷ​ങ്ങ​ളും അതിൽ നിറഞ്ഞി​രു​ന്നു. “നന്മതി​ന്മ​ക​ളെ​ക്കു​റി​ച്ചുള്ള അറിവി​ന്റെ വൃക്ഷ”ത്തിൻ ഫലം മാത്ര​മാ​യി​രു​ന്നു ദൈവം അവർക്കു വിലക്കി​യി​രു​ന്നത്‌. തീരു​മാ​ന​ങ്ങ​ളെ​ടു​ക്കാൻ സ്വാത​ന്ത്ര്യ​മു​ണ്ടാ​യി​രു​ന്ന​തു​കൊണ്ട്‌ ദൈവത്തെ അനുസ​രി​ക്കാ​നോ അനുസ​രി​ക്കാ​തി​രി​ക്കാ​നോ ആദാമി​നും ഹവ്വായ്‌ക്കും കഴിയു​മാ​യി​രു​ന്നു. എന്നിരു​ന്നാ​ലും, നന്മതി​ന്മ​ക​ളെ​ക്കു​റി​ച്ചുള്ള അറിവി​ന്റെ വൃക്ഷത്തിൻ ഫലം “തിന്നുന്ന നാളിൽ നീ മരിക്കും” എന്ന്‌ ദൈവം ആദാമി​നു മുന്നറി​യി​പ്പു നൽകി​യി​രു​ന്നു.—ഉല്‌പത്തി 1:29; 2:17.

ന്യായ​യു​ക്ത​മായ ഒരു നിയ​ന്ത്ര​ണം

ആ നിയ​ന്ത്രണം ആദാമി​നും ഹവ്വായ്‌ക്കും യാതൊ​രു ബുദ്ധി​മു​ട്ടും ഉണ്ടാക്കി​യി​രു​ന്നില്ല; തോട്ട​ത്തി​ലെ മറ്റെല്ലാ വൃക്ഷങ്ങ​ളു​ടെ​യും ഫലം അവർക്കു തിന്നാ​മാ​യി​രു​ന്നു. (ഉല്‌പത്തി 2:16) തന്നെയു​മല്ല, ആ വിലക്ക്‌ ഒരുത​ര​ത്തി​ലും അവരെ മോശ​മാ​യി ചിത്രീ​ക​രി​ക്കു​ക​യോ അവർക്കു മാന​ക്കേടു വരുത്തി​വെ​ക്കു​ക​യോ ചെയ്‌തില്ല. മൃഗസം​ഭോ​ഗം, കൊല​പാ​തകം എന്നിങ്ങ​നെ​യുള്ള ഹീന കാര്യ​ങ്ങ​ളിൽ ഏർപ്പെ​ട​രു​തെ​ന്നാണ്‌ ദൈവം പറഞ്ഞി​രു​ന്ന​തെ​ങ്കിൽ, പൂർണ മനുഷ്യർക്കു ചില നികൃഷ്ട പ്രവണ​തകൾ ഉണ്ടായി​രു​ന്നെ​ന്നും അത്തരം കാര്യ​ങ്ങ​ളിൽ ഏർപ്പെ​ടു​ന്ന​തിൽനിന്ന്‌ അവരെ വില​ക്കേ​ണ്ട​തു​ണ്ടാ​യി​രു​ന്നെ​ന്നും ചിലർ വാദി​ക്കു​മാ​യി​രു​ന്നു. ഭക്ഷണം കഴിക്കു​ക​യെ​ന്നത്‌ പക്ഷേ, സ്വാഭാ​വി​ക​വും ഉചിത​വു​മായ ഒരു സംഗതി ആയിരു​ന്നു.

ചിലർ വിചാ​രി​ക്കു​ന്ന​തു​പോ​ലെ, വിലക്ക​പ്പെട്ട കനി അർഥമാ​ക്കി​യത്‌ ലൈം​ഗി​ക​ബ​ന്ധത്തെ ആയിരു​ന്നോ? അങ്ങനെ ചിന്തി​ക്കാൻ യാതൊ​രു അടിസ്ഥാ​ന​വും ബൈബി​ളി​ലില്ല. ഉദാഹ​ര​ണ​ത്തിന്‌ വൃക്ഷഫലം സംബന്ധി​ച്ചു ദൈവം വിലക്കു കൽപ്പി​ച്ച​പ്പോൾ ആദാം ഏകനാ​യി​രു​ന്നു, കുറെ​ക്കാ​ലം അവൻ ആ നിലയിൽ തുടർന്നി​രി​ക്കാ​നും സാധ്യ​ത​യുണ്ട്‌. (ഉല്‌പത്തി 2:23) കൂടാതെ “സന്താന​പു​ഷ്ടി​യു​ള്ള​വ​രാ​യി പെരുകി ഭൂമി​യിൽ നിറ”യാൻ ദൈവം ആദാമി​നോ​ടും ഹവ്വാ​യോ​ടും പറയു​ക​യു​ണ്ടാ​യി. (ഉല്‌പത്തി 1:28) ദൈവം തന്റെ നിയമം ലംഘി​ക്കാൻ അവരോട്‌ ആവശ്യ​പ്പെ​ടു​ക​യും അപ്രകാ​രം പ്രവർത്തി​ച്ച​തി​ന്റെ പേരിൽ പിന്നീട്‌ അവരെ മരണത്തി​നു വിധി​ക്കു​ക​യും ചെയ്യു​മോ? (1 യോഹ​ന്നാൻ 4:8) തന്നെയു​മല്ല, ഹവ്വാ ആദ്യം ഫലം തിന്നു​ക​യും തുടർന്ന്‌ ആദാമി​നു കൊടു​ക്കു​ക​യു​മാ​ണു​ണ്ടാ​യത്‌. (ഉല്‌പത്തി 3:6) ആ പഴം ലൈം​ഗി​ക​ബ​ന്ധ​ത്തെയല്ല അർഥമാ​ക്കി​യത്‌ എന്നു വ്യക്തം.

ധാർമിക സ്വാത​ന്ത്ര്യ​ത്തി​നാ​യുള്ള അഭിവാ​ഞ്‌ഛ

അറിവി​ന്റെ വൃക്ഷം ഒരു അക്ഷരീയ മരം തന്നെയാ​യി​രു​ന്നു. എന്നിരു​ന്നാ​ലും, താൻ സൃഷ്ടിച്ച മനുഷ്യ​രു​ടെ കാര്യ​ത്തിൽ നന്മ എന്തെന്നും തിന്മ എന്തെന്നും തീരു​മാ​നി​ക്കാൻ ഭരണാ​ധി​കാ​രി​യെന്ന നിലയിൽ ദൈവ​ത്തി​നുള്ള അവകാ​ശ​ത്തി​ന്റെ പ്രതീ​ക​മാ​യി​രു​ന്നു അത്‌. ആ വൃക്ഷത്തി​ന്റെ ഫലം തിന്നു​ന്നത്‌ ദൈവ​ത്തിന്‌ അവകാ​ശ​പ്പെട്ട ഒരു കാര്യം സ്വന്തമാ​ക്കു​ന്ന​തിന്‌—മോഷ​ണ​ത്തിന്‌—തുല്യ​മാ​യി​രു​ന്നു. എന്നാൽ അതു മാത്ര​മാ​യി​രു​ന്നില്ല ആ പ്രവൃ​ത്തി​യിൽ ഉൾപ്പെ​ട്ടി​രു​ന്നത്‌. തന്നിഷ്ട​പ്ര​കാ​രം പ്രവർത്തി​ക്കാ​നുള്ള അവകാശം നേടി​യെ​ടു​ക്കാ​നുള്ള ധിക്കാ​ര​പ​ര​മായ ഒരു ശ്രമം കൂടി​യാ​യി​രു​ന്നു അത്‌. ആ ഫലം തിന്നു​ന്ന​പക്ഷം ‘നിശ്ചയ​മാ​യും മരിക്ക​യില്ല’ എന്ന നുണ പറഞ്ഞ​ശേഷം സാത്താൻ മറ്റെന്ത്‌ ഉറപ്പു​കൂ​ടി നൽകി​യെ​ന്നതു ശ്രദ്ധി​ക്കുക: “അതു തിന്നുന്ന നാളിൽ നിങ്ങളു​ടെ കണ്ണു തുറക്ക​യും നിങ്ങൾ നന്മതി​ന്മ​കളെ അറിയു​ന്ന​വ​രാ​യി ദൈവ​ത്തെ​പ്പോ​ലെ ആകയും ചെയ്യും എന്നു ദൈവം അറിയു​ന്നു.”—ഉല്‌പത്തി 3:4, 5.

എന്നാൽ ആ പഴം തിന്നു​ക​ഴി​ഞ്ഞ​പ്പോൾ നന്മതി​ന്മ​ക​ളെ​ക്കു​റിച്ച്‌ ദൈവ​ത്തി​നു​ള്ള​തു​പോ​ലുള്ള ഉൾക്കാ​ഴ്‌ച​യൊ​ന്നും ആദാമി​നും ഹവ്വായ്‌ക്കും ലഭിച്ചില്ല. വാസ്‌ത​വ​ത്തിൽ, “പാമ്പു എന്നെ വഞ്ചിച്ചു” എന്ന്‌ ഹവ്വാ ദൈവ​ത്തോ​ടു പറയു​ക​യു​ണ്ടാ​യി. (ഉല്‌പത്തി 3:13) അപ്പോ​ഴും ദൈവ​ത്തി​ന്റെ കൽപ്പന അവൾക്ക്‌ അറിയാ​മാ​യി​രു​ന്നു, സാത്താന്റെ വക്താവാ​യി സേവിച്ച പാമ്പി​നോട്‌ അവൾതന്നെ അതു പറയു​ക​യും ചെയ്‌തി​രു​ന്നു. (വെളി​പ്പാ​ടു 12:9) അങ്ങനെ, അവൾ മനഃപൂർവം അനുസ​ര​ണ​ക്കേടു കാണി​ക്കു​ക​യാ​യി​രു​ന്നു. (ഉല്‌പത്തി 3:1-3) എന്നാൽ ആദാം വഞ്ചിക്ക​പ്പെ​ടു​ക​യാ​യി​രു​ന്നില്ല. (1 തിമൊ​ഥെ​യൊസ്‌ 2:14) സ്രഷ്ടാ​വി​നെ വിശ്വ​സ്‌ത​മാ​യി അനുസ​രി​ക്കു​ന്ന​തി​നു പകരം അവൻ ഭാര്യ​യു​ടെ വാക്കു കേൾക്കു​ക​യും അവളുടെ സ്വതന്ത്ര ഗതി പിൻപ​റ്റു​ക​യും ചെയ്‌തു.—ഉല്‌പത്തി 3:6, 17.

ആദാമും ഹവ്വായും സമ്പൂർണ ‘സ്വാത​ന്ത്ര്യം’ നേടി​യെ​ടു​ത്ത​പ്പോൾ യഹോ​വ​യു​മാ​യുള്ള അവരുടെ ബന്ധത്തിന്‌ അപരി​ഹാ​ര്യ​മായ ക്ഷതം ഭവിച്ചു. ശരീര​ത്തി​ന്റെ ജനിതക ഘടന​യെ​പ്പോ​ലും സ്വാധീ​നി​ക്കു​മാറ്‌ പാപം അവരു​ടെ​മേൽ ശക്തമായി പിടി​മു​റു​ക്കി. ഏതാനും നൂറ്റാ​ണ്ടു​കൾ അവർ ജീവി​ച്ചി​രു​ന്നു​വെ​ന്നതു സത്യം​തന്നെ. എന്നാൽ, ഒരു വൃക്ഷത്തിൽനി​ന്നു വെട്ടി​മാ​റ്റ​പ്പെട്ട ശിഖരം ആ നിമിഷം വാടി​ക്ക​രി​യാൻ തുടങ്ങു​ന്ന​തു​പോ​ലെ, പാപം ചെയ്‌ത “നാളിൽ”ത്തന്നെ അവർ മരിക്കാൻ തുടങ്ങി. (ഉല്‌പത്തി 5:5) കൂടാതെ, ജീവി​ത​ത്തിൽ ആദ്യമാ​യി അവരുടെ മനസ്സിൽ അസ്വസ്ഥ​ത​യു​ടെ കാർമേ​ഘങ്ങൾ ഉരുണ്ടു​കൂ​ടാൻ തുടങ്ങി. നഗ്നരാ​യി​രി​ക്കു​ന്ന​തിൽ അസ്വാ​ഭാ​വി​കത തോന്നിയ അവർ ദൈവം കാണാ​ത​വണ്ണം എവി​ടെ​യെ​ങ്കി​ലും ഒളിക്കാൻ ശ്രമിച്ചു. (ഉല്‌പത്തി 3:7, 8) കുറ്റ​ബോ​ധ​വും അരക്ഷി​ത​ത്വ​വും ലജ്ജയും അവരെ വേട്ടയാ​ടി. അവർ ചെയ്‌ത പാപം നിമിത്തം മനസ്സാക്ഷി അവരെ നിരന്തരം കുറ്റ​പ്പെ​ടു​ത്തി​ക്കൊ​ണ്ടി​രു​ന്നു.

തന്റെ കൽപ്പന​യോ​ടും പവി​ത്ര​മായ നിലവാ​ര​ങ്ങ​ളോ​ടും നീതി​പു​ലർത്തി​ക്കൊണ്ട്‌ ദൈവം ആദാമി​നെ​യും ഹവ്വാ​യെ​യും മരണത്തി​നു വിധി​ക്കു​ക​യും ഏദെൻ തോട്ട​ത്തിൽനി​ന്നു പുറത്താ​ക്കി​ക്ക​ള​യു​ക​യും ചെയ്‌തു. (ഉല്‌പത്തി 3:19, 23, 24) അങ്ങനെ പറുദീ​സ​യും സന്തോ​ഷ​വും നിത്യ​ജീ​വ​നു​മെ​ല്ലാം അവർക്കു നഷ്ടമായി. പകരം, പാപവും കഷ്ടപ്പാ​ടും മരണവും അവരെ നിഴൽപോ​ലെ പിന്തു​ടർന്നു. മാനു​ഷ​ച​രി​ത്ര​ത്തി​ലെ എത്ര ശോച​നീ​യ​മായ ഒരു വഴിത്തി​രിവ്‌! എന്നിരു​ന്നാ​ലും, ആദ്യദ​മ്പ​തി​കൾക്കെ​തി​രെ ന്യായ​വി​ധി ഉച്ചരി​ച്ച​ശേഷം ഉടനെ, തന്റെ നീതി​യുള്ള നിലവാ​രങ്ങൾ ലംഘി​ക്കാ​തെ​തന്നെ അവരുടെ പാപത്തി​ന്റെ സകല ദുഷ്‌ഫ​ല​ങ്ങ​ളും നിഷ്‌ഫ​ല​മാ​ക്കു​മെന്ന്‌ ദൈവം വാഗ്‌ദാ​നം ചെയ്‌തു.

ആദാമി​ന്റെ​യും ഹവ്വായു​ടെ​യും സന്തതി​കൾക്ക്‌ പാപത്തി​ന്റെ​യും മരണത്തി​ന്റെ​യും പിടി​യിൽനി​ന്നുള്ള മോചനം സാധ്യ​മാ​ക്കാൻ യഹോവ നിശ്ചയി​ച്ചു. യേശു​ക്രി​സ്‌തു മുഖേന അവൻ അതു നിറ​വേ​റ്റു​ക​യും ചെയ്‌തു. (ഉല്‌പത്തി 3:15; മത്തായി 20:28; ഗലാത്യർ 3:16) യേശു​വി​ലൂ​ടെ അവൻ പാപവും അതിന്റെ മുഴു ഫലവും ഇല്ലാതാ​ക്കു​ക​യും തന്റെ ആദി​മോ​ദ്ദേ​ശ്യ​ത്തി​നു ചേർച്ച​യിൽ ഭൂമിയെ ഒരു ആഗോള പറുദീ​സ​യാ​ക്കി​ത്തീർക്കു​ക​യും ചെയ്യും.—ലൂക്കൊസ്‌ 23:43; യോഹ​ന്നാൻ 3:16.

നിങ്ങൾ ചിന്തി​ച്ചി​ട്ടു​ണ്ടോ?

വിലക്ക​പ്പെട്ട കനി ലൈം​ഗി​ക​ബ​ന്ധ​ത്തെയല്ല അർഥമാ​ക്കി​യ​തെന്ന്‌ നമുക്ക്‌ എങ്ങനെ അറിയാം?—ഉല്‌പത്തി 1:28.

വിലക്ക​പ്പെട്ട കനി തിന്നു​ന്നത്‌ എന്തിനെ സൂചി​പ്പി​ക്കു​മാ​യി​രു​ന്നു?—ഉല്‌പത്തി 3:4, 5.

പാപത്തി​ന്റെ പരിണ​ത​ഫലം നിഷ്‌ഫ​ല​മാ​ക്കാൻ ദൈവം എന്തു ക്രമീ​ക​രണം ചെയ്‌തി​രി​ക്കു​ന്നു?—മത്തായി 20:28.

[29-ാം പേജിലെ ആകർഷക വാക്യം]

വിലക്കപ്പെട്ട കനി ചിത്രീ​ക​രി​ച്ചത്‌ ലൈം​ഗി​ക​ബ​ന്ധത്തെ ആയിരു​ന്നി​ല്ല

[28, 29 പേജു​ക​ളി​ലെ ചിത്രം]

നന്മയും തിന്മയും എന്താ​ണെന്നു സ്വയം തീരു​മാ​നി​ച്ചു​കൊണ്ട്‌ ദൈവ​ത്തെ​പ്പോ​ലെ ആയിത്തീ​രാൻ ഹവ്വാ ആഗ്രഹി​ച്ചു