വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

മുന്നറിയിപ്പ്‌ അനുസരിച്ചു, ദുരന്തത്തെ അതിജീവിച്ചു

മുന്നറിയിപ്പ്‌ അനുസരിച്ചു, ദുരന്തത്തെ അതിജീവിച്ചു

മുന്നറി​യിപ്പ്‌ അനുസ​രി​ച്ചു, ദുരന്തത്തെ അതിജീ​വി​ച്ചു

രണ്ടായി​ര​ത്തഞ്ച്‌ ആഗസ്റ്റ്‌ 24 ബുധനാഴ്‌ച. യു.എസ്‌.എ.-യിലെ ലൂസി​യാ​ന​യി​ലുള്ള ന്യൂ ഓർലി​യൻസിൽ ചൂടും ആവിയു​മുള്ള ഒരു ദിവസ​മാ​യി​രു​ന്നു അത്‌. അലനും കുടും​ബാം​ഗ​ങ്ങ​ളും 300-ലേറെ കിലോ​മീ​റ്റർ പടിഞ്ഞാ​റുള്ള ടെക്‌സ​സി​ലെ ബോമാ​ന്റി​ലേക്ക്‌ യാത്ര തിരിച്ചു, കുറച്ചു ദിവസം അവിടെ ചെലവ​ഴി​ക്കുക എന്ന ഉദ്ദേശ്യ​ത്തിൽ. അഞ്ചു ദിവസ​ത്തേക്കു വേണ്ട വസ്‌ത്ര​ങ്ങ​ളും അവർ കൂടെ കരുതി​യി​രു​ന്നു. അലൻ പറയുന്നു: “ഫ്‌ളോ​റി​ഡ​യ്‌ക്കു കിഴക്കു രൂപം​കൊ​ള്ളു​ക​യാ​യി​രുന്ന കത്രീന ചുഴലി​ക്കൊ​ടു​ങ്കാ​റ്റി​നെ​ക്കു​റി​ച്ചു ഞങ്ങള​പ്പോൾ യാതൊ​ന്നും അറിഞ്ഞി​രു​ന്നില്ല. എന്നാൽ ന്യൂ ഓർലി​യൻസ്‌ ഒരു ചുഴലി​ക്കൊ​ടു​ങ്കാ​റ്റിന്‌ ഇരയാ​കാൻ പോകു​ന്നു​വെന്ന്‌ വെള്ളി​യാഴ്‌ച രാത്രി​യോ​ടു​കൂ​ടി വ്യക്തമാ​യി.”

കത്രീന കൊടു​ങ്കാറ്റ്‌ പരമാ​വധി ശക്തിയാർജി​ക്കു​മെന്ന്‌ ആഗസ്റ്റ്‌ 28 ഞായറാ​ഴ്‌ച​യോ​ടെ ഉറപ്പായി. എല്ലാവ​രും ന്യൂ ഓർലി​യൻസ്‌ സിറ്റി വിടണ​മെന്ന്‌ മേയർ ഉത്തരവി​ട്ടു. വാഹനങ്ങൾ വടക്കോ​ട്ടും പടിഞ്ഞാ​റോ​ട്ടും മെല്ലെ ഒഴുകാൻ തുടങ്ങി. ഹൈ​വേകൾ ഗതാഗ​ത​ക്കു​രു​ക്കിൽ സ്‌തം​ഭി​ച്ചു. വാഹനങ്ങൾ ഇല്ലാതി​രുന്ന ആയിര​ങ്ങ​ളാ​കട്ടെ സൂപ്പർഡോം സ്റ്റേഡി​യ​ത്തിൽ അഭയം​തേടി. മറ്റുചി​ലർ ഒഴിഞ്ഞു​പോ​കാൻ കൂട്ടാ​ക്കാ​തെ വീട്ടിൽത്ത​ന്നെ​യി​രി​ക്കാൻ തീരു​മാ​നി​ച്ചു.

‘അടുത്ത​പ്രാ​വ​ശ്യം ഒരു ഉത്തരവു​വ​ന്നാൽ ആദ്യം പോകു​ന്നത്‌ ഞാനാ​യി​രി​ക്കും!’

അത്തരത്തിൽ ഒഴിഞ്ഞു​പോ​കാൻ വിസമ്മ​തിച്ച ഒരു വ്യക്തി​യാ​യി​രു​ന്നു യഹോ​വ​യു​ടെ സാക്ഷി​ക​ളി​ലൊ​രാ​ളായ ജോ. വീട്ടിൽത്തന്നെ ഇരുന്നു​കൊണ്ട്‌ കൊടു​ങ്കാ​റ്റി​നെ അതിജീ​വി​ക്കാ​മെന്ന ഉറച്ച പ്രതീ​ക്ഷ​യി​ലാ​യി​രു​ന്നു അദ്ദേഹം. ഇതിനു​മു​മ്പു​ണ്ടായ കൊടു​ങ്കാ​റ്റു​ക​ളൊ​ന്നും അധികാ​രി​കൾ ഊഹി​ച്ച​യ​ത്ര​യും നാശം​വ​രു​ത്തി​യി​ല്ല​ല്ലോ എന്നദ്ദേഹം ചിന്തിച്ചു. “എനിക്ക്‌ അതിജീ​വി​ക്കാ​നാ​കും എന്നു ഞാൻ കരുതി,” അദ്ദേഹം പറയുന്നു. “എന്റെ കണക്കു​കൂ​ട്ട​ലു​ക​ളെ​ല്ലാം പിഴച്ചത്‌ എത്ര പെട്ടെ​ന്നാ​യി​രു​ന്നു! ശക്തമായ കാറ്റും മഴയും ആഞ്ഞടിച്ചു. ഞൊടി​യി​ട​യിൽ എന്റെ വീടിന്റെ മേൽക്കൂര ഇളകി​പ്പോ​യി. അടുത്ത​താ​യി അതിഭ​യാ​ന​ക​മാം​വി​ധം ജലനി​രപ്പ്‌ ഉയർന്നു, വെറും മൂന്നു മണിക്കൂർകൊണ്ട്‌ മൂന്നു മീറ്റർ! അതിനാൽ ഞാൻ രണ്ടാം നിലയിൽ കയറി. കാറ്റിന്റെ ഹുങ്കാ​ര​ശ​ബ്ദ​വും ഭിത്തികൾ ഇടിഞ്ഞു​വീ​ഴാൻ തുടങ്ങു​ന്ന​തും കൂടെ​യാ​യ​പ്പോൾ ഞാൻ ശരിക്കും പേടി​ച്ചു​പോ​യി. വീടിന്റെ മച്ച്‌ ഇടിഞ്ഞു​വീ​ഴാൻ തുടങ്ങി. എങ്ങനെ രക്ഷപ്പെ​ടാം എന്നതായി എന്റെ ചിന്ത.

“കുതി​ച്ചു​യ​രുന്ന വെള്ളത്തി​ലേക്ക്‌ ചാടി​യാ​ലോ എന്നു ഞാൻ ആലോ​ചി​ച്ചു. എന്നാൽ അപകട​ക​ര​മായ തിരകൾ അടിക്കു​ന്നു​ണ്ടാ​യി​രു​ന്നു. ശക്തമായ കാറ്റ്‌ തിരകളെ തെരു​വു​ക​ളി​ലേക്ക്‌ അടിച്ചു​ക​യ​റ്റി​യി​രു​ന്നു. ചാടി​യി​രു​ന്നെ​ങ്കിൽ ഒരുപക്ഷേ ഞാൻ മുങ്ങി​മ​രി​ക്കു​മാ​യി​രു​ന്നു.”

പിന്നീട്‌ ഒരു ബോട്ടിൽ അദ്ദേഹത്തെ അവി​ടെ​നി​ന്നു രക്ഷപ്പെ​ടു​ത്തി ഒരു പാലത്തി​ന്മേൽ എത്തിച്ചു. താഴെ വെള്ളത്തി​ലാ​കെ മൃതശ​രീ​ര​ങ്ങ​ളും വിസർജ്യ​വ​സ്‌തു​ക്ക​ളും ഒഴുകി​ന​ട​ക്കു​ന്നതു കാണാ​മാ​യി​രു​ന്നു. രാത്രി മുഴുവൻ അദ്ദേഹം ഒരു കാറിന്റെ ഡിക്കി​യിൽ കിടന്നു​റങ്ങി. പിന്നീട്‌ ഹെലി​കോ​പ്‌റ്റ​റി​ലും ബസ്സിലു​മാ​യി ന്യൂ ഓർലി​യൻസി​ലെ സിവിക്‌ സെന്ററിൽ എത്തി. “എനിക്ക​വി​ടെ നല്ല പരിച​ര​ണ​മാ​ണു ലഭിച്ചത്‌,” അദ്ദേഹം പറയുന്നു. “ഒരു ഘട്ടത്തിൽ എന്തു ചെയ്യണ​മെ​ന്ന​റി​യാ​തെ ഞാനാകെ പരി​ഭ്ര​മി​ച്ചു. ‘അൽപ്പം കുടി​വെള്ളം എവി​ടെ​നി​ന്നു കിട്ടും’ എന്നു​പോ​ലും എനിക്ക​റി​യി​ല്ലാ​യി​രു​ന്നു.”

പിന്തി​രി​ഞ്ഞു​നോ​ക്കു​മ്പോൾ, ഇതൊക്കെ ഒഴിവാ​ക്കാ​നാ​കു​മാ​യി​രു​ന്നു​വെന്ന്‌ ജോ മനസ്സി​ലാ​ക്കു​ന്നു. “ഞാൻ ശരിക്കും ഒരു പാഠം പഠിച്ചു,” അദ്ദേഹം പറയുന്നു. “അടുത്ത പ്രാവ​ശ്യം ‘ഒഴിഞ്ഞു​പോ​കാൻ’ ഒരു ഉത്തരവു​വ​ന്നാൽ ആദ്യം പോകു​ന്നത്‌ ഞാനാ​യി​രി​ക്കും!”

മുന്നറി​യിപ്പ്‌ കൂട്ടാ​ക്കി​യില്ല, ഒടുവിൽ വൃക്ഷം തുണയാ​യി

മിസ്സി​സ്സി​പ്പി​യു​ടെ തീരത്താ​യി സ്ഥിതി​ചെ​യ്യുന്ന നഗരങ്ങ​ളായ ബിലോ​ക്‌സി​യി​ലും ഗർഫ്‌പോർട്ടി​ലും വൻനാ​ശ​ന​ഷ്ട​ങ്ങ​ളും ജീവഹാ​നി​യും സംഭവി​ച്ചു. ബിലോ​ക്‌സി​യു​ടെ പൊതു​മേഖല പ്രവർത്ത​ന​ങ്ങ​ളു​ടെ മാനേ​ജ​രായ വിൻസെന്റ്‌ ക്രീലി​നെ ഉദ്ധരി​ച്ചു​കൊണ്ട്‌ 2005 ആഗസ്റ്റ്‌ 31-ലെ ദ ന്യൂ​യോർക്ക്‌ ടൈംസ്‌ ഇപ്രകാ​രം പറഞ്ഞു: “അനേകർ ഒഴിഞ്ഞു​പോ​കാ​നുള്ള നിർദേശം അവഗണി​ച്ചു.” കാരണം “[1969-ലെ] കമിൽ കൊടു​ങ്കാ​റ്റിൽ അവർക്കും വീടു​കൾക്കും കുഴപ്പ​മൊ​ന്നും പറ്റിയി​രു​ന്നില്ല.” കമിൽ, കത്രീ​ന​യെ​ക്കാൾ ശക്തമെന്നു കണക്കാ​ക്ക​പ്പെ​ട്ടി​രു​ന്നെ​ങ്കി​ലും ക്രീലി​ന്റെ അഭി​പ്രാ​യ​ത്തിൽ കത്രീന ‘ഒരു സുനാ​മി​ക്കു സമാന​മായ പടുകൂ​റ്റൻ തിരമാ​ലകൾ സൃഷ്ടിച്ചു.’

ജീവി​ത​ത്തി​ന്റെ ഏറിയ​പ​ങ്കും ബിലോ​ക്‌സി​യിൽ താമസിച്ച ഇനൽ എന്ന സ്‌ത്രീ ഒഴിഞ്ഞു​പോ​ക​ണ​മെ​ന്നുള്ള മുന്നറി​യിപ്പ്‌ കൂട്ടാ​ക്കി​യില്ല. അവർ പറയുന്നു: “ഞങ്ങൾ ഇതി​നോ​ടകം അനേകം കൊടു​ങ്കാ​റ്റു​കളെ അതിജീ​വി​ച്ചി​ട്ടുണ്ട്‌. അതു​കൊണ്ട്‌ കത്രീ​നയെ ഞാൻ അത്ര കാര്യ​മാ​ക്കി​യില്ല.” ഇനൽ തന്റെ 88 വയസ്സുള്ള അമ്മായി​യ​മ്മ​യെ​യും മകനെ​യും മകളെ​യും മരുമ​ക​നെ​യും വിളി​ച്ചു​വ​രു​ത്തി. അവരോ​ടൊ​പ്പം രണ്ട്‌ നായ്‌ക്ക​ളും മൂന്നു പൂച്ചക​ളും ഉണ്ടായി​രു​ന്നു. ഒഴിഞ്ഞു​പോ​കാ​തെ, നല്ല ഉറപ്പും ബലവു​മുള്ള സ്വന്തം വീട്ടിൽത്തന്നെ ഇരിക്കാൻ എല്ലാവ​രും​കൂ​ടി തീരു​മാ​നി​ച്ചു. എന്നാൽ ആഗസ്റ്റ്‌ 29 രാവിലെ പത്തുമ​ണി​യോ​ടെ കൊടു​ങ്കാറ്റ്‌ ആഞ്ഞടിച്ചു. ഇനൽ ഓർക്കു​ന്നു: “വീടിന്റെ പുറകു​വ​ശ​ത്തുള്ള കിടപ്പു​മു​റി​യിൽ വെള്ളം കയറു​ന്നതു ഞാൻ കണ്ടു. പിന്നീട്‌ അത്‌ എല്ലായി​ട​ത്തേ​ക്കും വ്യാപി​ക്കാൻ തുടങ്ങി. ഞങ്ങൾ രക്ഷപ്പെ​ടാ​നാ​യി മുകൾനി​ല​യി​ലേക്കു കയറി. എന്നാൽ ജലനി​രപ്പ്‌ ഉയർന്നു​കൊ​ണ്ടേ​യി​രു​ന്നു. പക്ഷേ അവിടെ കുടു​ങ്ങി​പ്പോ​യാ​ലോ എന്നു ഭയന്ന്‌ ഞങ്ങൾ അവിടം വിട്ടു പുറത്തു​വന്നു. പക്ഷേ എങ്ങോട്ടു പോകാ​നാണ്‌?

“ഞങ്ങൾക്ക്‌ അവി​ടെ​നി​ന്നു പുറത്തു​ക​ട​ക്കാ​നാ​യി എന്റെ മകൻ ജനാല​യു​ടെ കമ്പിവ​ല​യിൽ ഒരു ദ്വാരം ഉണ്ടാക്കി. ഞങ്ങൾ ജലനി​ര​പ്പി​നു മുകളിൽ മേൽക്കൂ​ര​യു​ടെ വക്കിൽ പിടി​ച്ചു​കൊ​ണ്ടു പൊങ്ങി​ക്കി​ടന്നു. ഞങ്ങൾ മൂന്നു​പേർ വീടിനു വലതു​വ​ശ​ത്തോ​ട്ടും എന്റെ മകൾ ഇടതു​വ​ശ​ത്തോ​ട്ടും പോയി. അടുത്തുള്ള ഒരു വലിയ മരം എന്റെ ശ്രദ്ധയിൽപ്പെട്ടു. ഞാനും എന്റെ മകനും പിന്നെ അമ്മായി​യ​മ്മ​യും അങ്ങോട്ടു നീന്തി​ച്ചെന്ന്‌ അതിൽ മുറു​കെ​പ്പി​ടി​ച്ചു. അപ്പോൾ ‘മമ്മീ! മമ്മീ!’എന്ന്‌ എന്റെ മകൾ കരയു​ന്നതു ഞാൻ കേട്ടു. ഏറ്റവും അവസാനം പുറത്തി​റ​ങ്ങിയ എന്റെ മരുമകൻ അവളെ രക്ഷിക്കാൻ അങ്ങോട്ടു നീന്തി​ച്ചെന്നു. അവർ രണ്ടു​പേ​രും വീടിന്‌ അടുത്താ​യി ഒഴുകി​ന​ട​ന്നി​രുന്ന ഒരു ബോട്ടിൽ കയറി​പ്പറ്റി. ബോട്ടിൽ കയറാൻ അവർ എന്നെയും നിർബ​ന്ധി​ച്ചു. വെള്ളത്തി​ന്റെ കുത്തൊ​ഴു​ക്കിൽ അത്തര​മൊ​രു സാഹസ​ത്തി​നു ഞാൻ മുതിർന്നില്ല. ആ മരത്തിൽ എനിക്കു സുരക്ഷി​ത​ത്വം തോന്നി, ഞാൻ അവി​ടെ​ത്തന്നെ തുടരാൻ തീരു​മാ​നി​ച്ചു.

“അവി​ടെ​നി​ന്നു നോക്കിയ എനിക്ക്‌ താഴെ​യുള്ള തെരു​വു​ക​ളി​ലും വീട്ടി​ലെ​ല്ലാ​ട​വും വെള്ളം ഒഴുകു​ന്നതു നന്നായി കാണാ​മാ​യി​രു​ന്നു. ഞാൻ എന്റെ സാഹച​ര്യ​ത്തെ​ക്കു​റി​ച്ചു ചിന്തിച്ചു. ഒഴിഞ്ഞു​പോ​കാ​നുള്ള നിർദേശം അനുസ​രി​ക്കാ​തി​രു​ന്നത്‌ എത്ര ഭോഷ​ത്ത​മാ​യി​പ്പോ​യി എന്ന്‌ എനിക്കു തോന്നി.

“ക്രമേണ ജലനി​രപ്പു താഴാൻ തുടങ്ങി. അവസാനം ഞങ്ങളെ​ല്ലാ​വ​രും ബോട്ടിൽ കയറി​പ്പറ്റി. ഒരു അഗ്നിശ​മ​ന​വാ​ഹനം വന്ന്‌ ഞങ്ങളെ ആശുപ​ത്രി​യിൽ എത്തിച്ചു. ജീവ​നോ​ടി​രി​ക്കു​ന്ന​തിൽ ഞങ്ങൾ അത്യന്തം നന്ദിയു​ള്ള​വ​രാ​യി​രു​ന്നു!”

സാക്ഷികൾ ചെയ്‌ത മാറ്റി​പ്പാർപ്പി​ക്കൽ പ്രവർത്ത​ന​ങ്ങൾ

കത്രീന ഐക്യ​നാ​ടു​ക​ളു​ടെ മെക്‌സി​ക്കൻ ഉൾക്കടൽ തീരത്ത്‌ ക്രൂര​വി​ള​യാ​ട്ടം നടത്തി. ലൂസി​യാ​ന​മു​തൽ കിഴ​ക്കോട്ട്‌ അലബാ​മ​വരെ ആയിര​ക്ക​ണ​ക്കി​നു വീടുകൾ നശിച്ചു. ഐക്യ​നാ​ടു​ക​ളി​ലെ ആ പ്രദേ​ശത്ത്‌ ചുഴലി​ക്കൊ​ടു​ങ്കാറ്റ്‌ ഒരു പുതിയ സംഗതി​യ​ല്ലാ​യി​രു​ന്നു. അതു​കൊണ്ട്‌ ഏതാനും വർഷം മുമ്പു​തന്നെ യഹോ​വ​യു​ടെ സാക്ഷികൾ മാറ്റി​പ്പാർപ്പി​ക്കൽ പ്രവർത്ത​നങ്ങൾ ആസൂ​ത്രണം ചെയ്‌തി​രു​ന്നു. വർഷം​തോ​റും കൊടു​ങ്കാ​റ്റ​ടി​ക്കാൻ സാധ്യ​ത​യുള്ള സമയത്തി​നു​മുമ്പ്‌ സാധാ​ര​ണ​മാ​യി ജൂണിൽ ന്യൂ ഓർലി​യൻസി​ലെ യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ 21 സഭകളും അടിയ​ന്തിര മാറ്റി​പ്പാർപ്പി​ക്കൽ പദ്ധതികൾ പുനഃ​പ​രി​ശോ​ധി​ക്കു​മാ​യി​രു​ന്നു. അതിനാൽ മിക്ക പ്രാ​ദേ​ശിക സാക്ഷി​കൾക്കും അടിയ​ന്തി​ര​ഘ​ട്ട​ത്തിൽ എന്തു ചെയ്യണ​മെന്ന്‌ അറിയാ​മാ​യി​രു​ന്നു. കത്രീന ചുഴലി​ക്കൊ​ടു​ങ്കാ​റ്റി​ന്റെ കാര്യ​ത്തിൽ അത്തരം പദ്ധതി​കൾകൊണ്ട്‌ എന്തു ഫലമു​ണ്ടാ​യി?

ഒഴിഞ്ഞു​പോ​കാ​നുള്ള അറിയിപ്പ്‌ ഉണ്ടായ ഉടൻതന്നെ സഭാമൂ​പ്പ​ന്മാർ സഭയിലെ മറ്റംഗ​ങ്ങൾക്ക്‌ നഗരം വിടാ​നുള്ള ആഹ്വാനം നൽകി. അനേകർക്കും കുടും​ബാം​ഗ​ങ്ങ​ളോ​ടോ സുഹൃ​ത്തു​ക്ക​ളോ​ടോ ഒപ്പം ഒഴിഞ്ഞു​പോ​കാ​നുള്ള ക്രമീ​ക​ര​ണങ്ങൾ സ്വന്തമാ​യി ചെയ്യാൻ കഴിഞ്ഞു. പ്രായ​മാ​യ​വർക്കും ആരോ​ഗ്യ​പ്ര​ശ്‌ന​ങ്ങ​ളു​ള്ള​വർക്കും പ്രത്യേക യാത്രാ​സൗ​ക​ര്യ​ങ്ങ​ളും സഹായ​വും നൽകി. സാക്ഷി​ക​ളു​ടെ ദുരി​താ​ശ്വാ​സ കമ്മിറ്റി​യി​ലെ ഒരംഗ​മാ​യി​രുന്ന ജോൺ പറയുന്നു: “ഈ പ്രവർത്ത​ന​ങ്ങൾകൊ​ണ്ടു അനേക​രു​ടെ ജീവൻ രക്ഷിക്കാൻ ഞങ്ങൾക്കു കഴിഞ്ഞു എന്നെനി​ക്കു​റ​പ്പുണ്ട്‌.” കൊടു​ങ്കാ​റ്റി​നു മുമ്പേ​തന്നെ സാക്ഷി​ക​ളായ മിക്കവർക്കും അങ്ങനെ നഗരത്തിൽനി​ന്നു പുറത്തു​ക​ട​ക്കാ​നാ​യി. കൊടു​ങ്കാ​റ്റു ബാധിത പ്രദേ​ശത്ത്‌ അടിയ​ന്തിര സഹായം എത്തിക്കാൻ യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ യു.എസ്‌. ബ്രാഞ്ച്‌ ഓഫീസ്‌ അടിയ​ന്തിര ദുരി​താ​ശ്വാ​സ കമ്മിറ്റി​കൾ സ്ഥാപിച്ചു.

ആസ്‌ട്രോ ഡോമിൽ സാക്ഷി​കളെ തേടി

ഏകദേശം 16,000 അഭയാർഥി​കൾക്കാണ്‌ ടെക്‌സാ​സി​ലെ ഹൂസ്റ്റണി​ലുള്ള ആസ്‌ട്രോ ഡോമിൽ ഭക്ഷണം, വെള്ളം, പാർപ്പി​ടം എന്നിവ നൽകി​യി​രു​ന്നത്‌. അവരിൽ ഭൂരി​ഭാ​ഗ​വും ലൂസി​യാ​ന​യിൽനി​ന്നു​ള്ള​വ​രാ​യി​രു​ന്നു. ചില സാക്ഷി​ക​ളും അക്കൂട്ട​ത്തിൽ ഉണ്ടെന്ന്‌ ഹൂസ്റ്റണി​ലുള്ള സാക്ഷി​ക​ളു​ടെ അടിയ​ന്തിര ദുരി​താ​ശ്വാ​സ കമ്മിറ്റി​കൾ മനസ്സി​ലാ​ക്കി. പക്ഷേ അവരെ എങ്ങനെ കണ്ടെത്തും?

സെപ്‌റ്റം​ബർ 2 വെള്ളി​യാഴ്‌ച അതിരാ​വി​ലെ മൂപ്പന്മാ​രു​ടെ ഒരു സംഘം ആ സഹോ​ദ​ര​ങ്ങളെ തേടി ആസ്‌ട്രോ ഡോമിൽ എത്തി​ച്ചേർന്നു. ആ കൂറ്റൻ സ്റ്റേഡി​യ​ത്തിൽ ഉണ്ടായി​രുന്ന പുരു​ഷ​ന്മാർ, സ്‌ത്രീ​കൾ, ചെറു​പ്പ​ക്കാർ, കൊച്ചു​കു​ട്ടി​കൾ, കുഞ്ഞുങ്ങൾ എന്നിവ​ര​ട​ങ്ങുന്ന ആയിര​ങ്ങളെ കണ്ട്‌ അവർ അതിശ​യി​ച്ചു​പോ​യി. ആയിര​ക്ക​ണ​ക്കി​നു കട്ടിലു​കൾ ആ ഫുട്‌ബോൾ ഗ്രൗണ്ടി​ലെ​ങ്ങും ഉണ്ടായി​രു​ന്നു. അഭയാർഥി​കൾ തങ്ങളുടെ പ്രശ്‌ന​ങ്ങൾക്കുള്ള പരിഹാ​ര​ത്തി​നാ​യി ക്ഷമയോ​ടെ കാത്തി​രു​ന്നു. വൈദ്യ​സ​ഹാ​യം ആവശ്യ​മാ​യി​രു​ന്ന​വ​രു​ടെ നീണ്ട നിരതന്നെ ഉണ്ടായി​രു​ന്നു. കൂടാതെ രോഗി​കളെ ആംബു​ലൻസിൽ എത്തിക്കു​ന്ന​തി​നാ​യി ചികി​ത്സകർ പരക്കം​പാ​യു​ക​യാ​യി​രു​ന്നു.

സഹസാ​ക്ഷി​ക​ളെ തേടി​ക്കൊ​ണ്ടി​രുന്ന മൂപ്പന്മാ​രിൽ ഒരാളായ സാമുവൽ പറയുന്നു: “ഒരു അഭയാർഥി ക്യാമ്പിൽ ചെന്നു​പെ​ട്ട​തു​പോ​ലെ എനിക്കു തോന്നി​പ്പോ​യി.” എന്നാൽ ഇത്ര വലിയ ജനക്കൂ​ട്ട​ത്തി​നി​ട​യിൽനിന്ന്‌ ഏതാനും ചില സാക്ഷി​കളെ അവർ എങ്ങനെ കണ്ടെത്തു​മാ​യി​രു​ന്നു? സാക്ഷി​ക​ളാ​യി​രി​ക്കു​ന്നവർ തങ്ങളെ​ത്തന്നെ തിരി​ച്ച​റി​യി​ക്കാൻ ആവശ്യ​പ്പെ​ടുന്ന വലിയ പോസ്റ്റ​റു​ക​ളു​മാ​യി മൂപ്പന്മാർ ഇടനാ​ഴി​യി​ലൂ​ടെ അങ്ങോ​ട്ടും ഇങ്ങോ​ട്ടും നടക്കാൻ തുടങ്ങി. മൂന്നു മണിക്കൂ​റോ​ളം അവർ അങ്ങനെ നടന്നു, പക്ഷേ ഫലമൊ​ന്നും ഉണ്ടായില്ല. അവസാനം മറ്റെ​ന്തെ​ങ്കി​ലും ചെയ്‌തേ മതിയാ​കൂ എന്നവർക്കു മനസ്സി​ലാ​യി. അവർ റെഡ്‌ ക്രോസ്‌ ഭാരവാ​ഹി​ക​ളോട്‌ ഇപ്രകാ​രം ഒരു അറിയി​പ്പു നടത്താൻ ആവശ്യ​പ്പെട്ടു: “എല്ലാ സ്‌നാ​പ​ന​മേറ്റ യഹോ​വ​യു​ടെ സാക്ഷി​ക​ളും ദയവായി താഴത്തെ നിലയിൽ കിഴക്കു​വ​ശ​ത്താ​യി കൂടി​വ​രുക.”

ഒടുവിൽ, നിറചി​രി​യോ​ടെ സാക്ഷികൾ ഓരോ​രു​ത്ത​രാ​യി വരാൻ തുടങ്ങി. സാമുവൽ പറയുന്നു: “അവർ സന്തോ​ഷ​ഭ​രി​ത​രാ​യി​രു​ന്നു. അവർ ഞങ്ങളെ ആലിം​ഗനം ചെയ്യു​ക​യും വിടാതെ ഞങ്ങളുടെ കൈക​ളിൽ മുറു​കെ​പ്പി​ടി​ക്കു​ക​യും ചെയ്‌തു. തിരക്കിൽപ്പെട്ട്‌ കൂട്ടം​വി​ട്ടു പോകു​മോ എന്ന്‌ അവർ ഭയപ്പെ​ട്ടി​രു​ന്നു.” വെള്ളി​യാ​ഴ്‌ച​യും ശനിയാ​ഴ്‌ച​യു​മാ​യി 24 പേരെ കണ്ടെത്തി സാക്ഷി​ക​ളു​ടെ ദുരി​താ​ശ്വാ​സ കേന്ദ്ര​ത്തിൽ എത്തിച്ചു.

അവരിൽ മിക്കവർക്കും ഉടുത്തി​രുന്ന മുഷിഞ്ഞ വസ്‌ത്ര​ങ്ങ​ള​ല്ലാ​തെ മറ്റൊ​ന്നും​തന്നെ ഇല്ലായി​രു​ന്നു. ഒരു സാക്ഷി​യു​ടെ കൈവശം ചില വിലപി​ടി​പ്പുള്ള രേഖക​ള​ട​ങ്ങിയ ഒരു ചെറിയ പെട്ടി ഉണ്ടായി​രു​ന്നു. ആ കൊടു​ങ്കാ​റ്റി​ന്റെ കെടു​തി​യിൽനിന്ന്‌ അവൾക്കു സംരക്ഷി​ക്കാൻ കഴിഞ്ഞ ഏക സമ്പാദ്യം!

ആസ്‌​ട്രോ ഡോമിൽ അനേകർ ആ മൂപ്പന്മാ​രെ യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ ശുശ്രൂ​ഷ​ക​രാ​യി തിരി​ച്ച​റി​യു​ക​യും അവരെ സമീപിച്ച്‌ ബൈബി​ളും ബൈബിൾ സാഹി​ത്യ​ങ്ങ​ളും ആവശ്യ​പ്പെ​ടു​ക​യും ചെയ്‌തു. ആളുകൾ 220-ലധികം ബൈബി​ളു​കൾ ആവശ്യ​പ്പെട്ടു. കൂടാതെ സാക്ഷികൾ “പ്രകൃതി വിപത്തു​കൾ അവ രൂക്ഷമാ​കു​ക​യാ​ണോ?” എന്ന സമയോ​ചിത വിഷയം അടങ്ങിയ 2005 ജൂലൈ 22 ലക്കം ഉണരുക! (ഇംഗ്ലീഷ്‌) മാസി​ക​യും അവർക്കു നൽകി.

സ്വഭവ​ന​ങ്ങ​ളി​ലേക്കു വീണ്ടും

അതിജീ​വ​ക​രിൽ ഒരാൾ ന്യൂ ഓർലി​യൻസ്‌ ടെലി​വി​ഷൻ സ്റ്റേഷനി​ലെ ജനറൽ മാനേ​ജ​രും ഒരു പ്രശസ്‌ത റിപ്പോർട്ട​റും ആയിരു​ന്നു. ആ നിലയ്‌ക്ക്‌ അദ്ദേഹം കഴിഞ്ഞ​കാ​ല​ങ്ങ​ളി​ലെ അനേകം ദുരന്തങ്ങൾ കണ്ടിട്ടുണ്ട്‌. വീട്ടു​സാ​ധ​നങ്ങൾ എടുക്കു​ന്ന​തി​നാ​യി അദ്ദേഹം ലൂസി​യാ​ന​യി​ലെ ജെഫേ​ഴ്‌സ​ണി​ലുള്ള തന്റെ വീട്ടിൽ തിരി​ച്ചു​ചെന്നു. “ഞാൻ ഞെട്ടി​പ്പോ​യി,” അദ്ദേഹം പറയുന്നു. “ആ നാശം ഭീതി​ദ​വും പൂർണ​വു​മാ​യി​രു​ന്നു. പൊക്ക​മുള്ള ചിറകൾ തകർത്തു​കൊണ്ട്‌ കനാലു​ക​ളിൽനി​ന്നു വെള്ളം അടിച്ചു​ക​യ​റു​ന്നത്‌ ഞങ്ങൾ ടെലി​വി​ഷ​നിൽ കണ്ടിരു​ന്നു. ശക്തമായ കാറ്റും വലിയ നാശം വിതച്ചു. ഞാൻ താമസി​ച്ചി​രുന്ന അപ്പാർട്ടു​മെന്റ്‌ കോം​പ്ല​ക്‌സ്‌ പൂർണ​മാ​യും തകർന്നു. അവി​ടെ​യെ​ങ്ങും പൂപ്പലും അഴുക്കും ദുർഗ​ന്ധ​വു​മാ​യി​രു​ന്നു. അവിടത്തെ നാറ്റം എനിക്ക്‌ ഓർക്കാൻ കൂടി വയ്യ, അത്രയ്‌ക്ക്‌ അസഹനീ​യ​മാ​യി​രു​ന്നു. എന്തൊ​ക്കെ​യാ​യാ​ലും ജീവ​നോ​ടി​രി​ക്കു​ന്ന​ല്ലോ, അതുതന്നെ വലിയ കാര്യം.”

നേരത്തേ പറഞ്ഞ അലൻ പിന്നീടു ന്യൂ ഓർലി​യൻസി​ന്റെ ഒരു പടിഞ്ഞാ​റൻ പ്രാന്ത​പ്ര​ദേ​ശ​മായ മെ​റ്റൈ​റി​യി​ലുള്ള തന്റെ വീട്ടിൽ തിരി​ച്ചെത്തി. ദുരന്തം വ്യാപ​ക​മായ നാശന​ഷ്ടങ്ങൾ വിതച്ചു. “അത്‌ അങ്ങേയറ്റം ഹൃദയ​ഭേ​ദ​ക​വും ഞെട്ടി​ക്കു​ന്ന​തും ആയിരു​ന്നു,” അദ്ദേഹം പറയുന്നു. “ഒരു ആറ്റം ബോം​ബി​ട്ട​തു​പോ​ലെ​യാ​യി​രു​ന്നു അവിടം. വാർത്ത​യി​ലൂ​ടെ​യോ ടെലി​വി​ഷ​നി​ലൂ​ടെ​യോ അറിയു​ന്ന​തിൽനി​ന്നും ഭീകര​മാ​യി​രു​ന്നു ആ ദൃശ്യങ്ങൾ നേരിൽ കാണു​ന്നത്‌. അതേക്കു​റിച്ച്‌ ഓർക്കാ​നേ വയ്യ!

“ഉദാഹ​ര​ണ​ത്തിന്‌ അവി​ടെ​യെ​ങ്ങും അഴുകിയ ശവശരീ​ര​ങ്ങ​ളു​ടെ ദുർഗ​ന്ധ​മാ​യി​രു​ന്നു, മരണത്തി​ന്റെ ഗന്ധം. പല ബിസി​ന​സു​ക​ളും പരി​ച്ഛേദം നശിച്ചു. ഓരോ മുക്കി​ലും മൂലയി​ലും പോലീ​സു​കാ​രോ സൈനി​ക​രോ ഉണ്ടായി​രു​ന്നു. ഒരു യുദ്ധ​മേ​ഖ​ല​യു​ടെ പ്രതീ​തി​യാ​യി​രു​ന്നു എങ്ങും.”

ചില ദുരി​താ​ശ്വാ​സ പ്രവർത്ത​ന​ങ്ങൾ

നഗര-സംസ്ഥാന-ഫെഡറൽ അധികാ​രി​ക​ളു​ടെ നേതൃ​ത്വ​ത്തിൽ ചില ദുരി​താ​ശ്വാ​സ പ്രവർത്ത​നങ്ങൾ സംഘടി​പ്പി​ക്ക​പ്പെട്ടു. ഫെമ അഥവാ ഫെഡറൽ എമർജൻസി മാനേ​ജ്‌മെന്റ്‌ ഏജൻസി​യാ​യി​രു​ന്നു അതിൽ മുഖ്യ പങ്കുവ​ഹി​ച്ചത്‌. മറ്റു സംഘട​ന​ക​ളും ദുരന്ത​ത്തി​നി​ര​യായ ആയിര​ങ്ങൾക്കു സഹായ​വു​മാ​യി രംഗത്തി​റങ്ങി. കാറ്റു നാശം വിതച്ച പ്രദേ​ശ​ങ്ങ​ളി​ലേക്കു ധാരാളം ഭക്ഷണസാ​ധ​ന​ങ്ങ​ളും വസ്‌ത്ര​ങ്ങ​ളും ശുദ്ധജ​ല​വും എത്തിച്ചു​കൊ​ടു​ത്തു. ഫെമ, ചെക്കു​ക​ളും മറ്റു ധനസഹാ​യ​ങ്ങ​ളും നൽകി ആദ്യത്തെ ഏതാനും ദിവസ​ങ്ങ​ളോ ആഴ്‌ച​ക​ളോ അതിജീ​വി​ക്കു​ന്ന​തിന്‌ അവരെ സഹായി​ച്ചു. യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ കാര്യ​മോ?

കേടു​പോ​ക്ക​ലും പുനർനിർമാ​ണ​വും

കൊടു​ങ്കാ​റ്റി​ന്റെ കെടു​തി​കൾക്കു​ശേഷം സാക്ഷി​ക​ളു​ടെ വീടു​ക​ളു​ടെ​യും രാജ്യ​ഹാ​ളു​ക​ളു​ടെ​യും കേടു​പാ​ടു​കൾ വിലയി​രു​ത്തു​ന്ന​തി​നാ​യി ഉടൻതന്നെ ഒരു സംഘത്തെ അയച്ചു. അത്തരം വലിയ ഒരു സംരംഭം അവർ എപ്രകാ​രം കൈകാ​ര്യം ചെയ്യു​മാ​യി​രു​ന്നു? ന്യൂ​യോർക്കി​ലെ ബ്രുക്ലി​നി​ലുള്ള യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ ഭരണസം​ഘം ഐക്യ​നാ​ടു​ക​ളി​ലെ ബ്രാഞ്ച്‌ കമ്മിറ്റി​യു​ടെ നേതൃ​ത്വ​ത്തിൽ ദുരി​താ​ശ്വാ​സ കമ്മിറ്റി​കൾ രൂപീ​ക​രി​ക്കാൻ അനുമതി നൽകി. അതിന്റെ ഫലമായി രാജ്യ​ത്തി​ന്റെ വിവിധ മേഖലാ​നിർമാ​ണ​ക്ക​മ്മി​റ്റി​കൾ പുനർനിർമാണ പ്രവർത്ത​ന​ങ്ങൾക്കാ​യി എത്തി. a അവർ എന്തു ചെയ്‌തു?

മിസ്സി​സ്സി​പ്പി​യി​ലെ ലോങ്‌ ബീച്ച്‌ ദുരി​താ​ശ്വാ​സ കമ്മിറ്റി റിപ്പോർട്ടു ചെയ്യു​ന്ന​ത​നു​സ​രിച്ച്‌ 2006 ഫെബ്രു​വരി 17 ആയപ്പോ​ഴേ​ക്കും, തങ്ങളുടെ പ്രവർത്ത​ന​മേ​ഖ​ല​യി​ലുള്ള കേടു​പാ​ടു​കൾ സംഭവിച്ച 632 വീടു​ക​ളിൽ 531 എണ്ണം പുനർനിർമി​ച്ചു, ഇനി 101 എണ്ണംകൂ​ടി കേടു​പോ​ക്കാ​നുണ്ട്‌. സാക്ഷി​ക​ള​ല്ലാത്ത അയൽവാ​സി​ക​ളെ​യും അവർ സഹായി​ച്ചു. മേൽക്കൂ​ര​യ്‌ക്കു കേടു​പ​റ്റിയ 17 രാജ്യ​ഹാ​ളു​ക​ളിൽ 16 എണ്ണത്തി​നും ഫെബ്രു​വരി പകുതി​യോ​ടെ പുതിയ മേൽക്കൂര നിർമി​ച്ചു. ലൂസി​യാ​ന​യി​ലെ ബാറ്റൻ റൂ കമ്മിറ്റി​യു​ടെ കാര്യ​മോ?

ഈ സംഘം കത്രീന കൊടു​ങ്കാറ്റ്‌ അങ്ങേയറ്റം നാശം വിതച്ച ലൂസി​യാന പ്രദേ​ശ​ത്താ​ണു പ്രവർത്തി​ച്ചത്‌. സാക്ഷി​ക​ളു​ടെ വീടു​ക​ളിൽ 2,700 എണ്ണത്തിന്‌ കേടു​പോ​ക്കൽ ആവശ്യ​മാ​യി​രു​ന്നു. അവയിൽ 1,119 എണ്ണം ഫെബ്രു​വരി പകുതി​യോ​ടെ പൂർത്തി​യാ​യി. എന്നാൽ ഒരു ബൃഹത്തായ വേല ഇനിയും ശേഷി​ക്കു​ന്നു​ണ്ടാ​യി​രു​ന്നു. ഇവി​ടെ​യും അടിയ​ന്തി​ര​സ​ഹാ​യം ആവശ്യ​മായ അയൽക്കാ​രെ​യും കുടും​ബ​ങ്ങ​ളെ​യും അവർ സഹായി​ച്ചു. 50 രാജ്യ​ഹാ​ളു​കൾക്ക്‌ സാരമായ കേടു​പാ​ടു സംഭവി​ച്ചു. ഫെബ്രു​വരി ആയപ്പോ​ഴേ​ക്കും അതിൽ 25 എണ്ണത്തിന്റെ അറ്റകു​റ്റ​പ്പണി പൂർത്തി​യാ​യി. സെപ്‌റ്റം​ബ​റി​ലു​ണ്ടായ റീത്ത ചുഴലി​ക്കൊ​ടു​ങ്കാറ്റ്‌ മൂലം ടെക്‌സാ​സിൽ നാശനഷ്ടം സംഭവിച്ച 871 വീടു​ക​ളു​ടെ അറ്റകു​റ്റ​പ്പ​ണി​ക​ളും ഹൂസ്റ്റൺ സംഘത്തി​ന്റെ ചുമത​ല​യി​ലാ​യി. ഫെബ്രു​വരി 20-ഓടെ അതിൽ 830 എണ്ണം പൂർത്തി​യാ​യി.

കത്രീന പഠിപ്പിച്ച പാഠങ്ങൾ

കത്രീ​ന​യു​ടെ ഭീതി​ദ​മായ പിടി​യി​ല​മർന്നവർ മുന്നറി​യിപ്പ്‌ അനുസ​രി​ക്കു​ന്ന​തി​ന്റെ പ്രാധാ​ന്യം ശരിക്കും മനസ്സി​ലാ​ക്കി. തീർച്ച​യാ​യും “അടുത്ത പ്രാവ​ശ്യം ‘ഒഴിഞ്ഞു​പോ​കാൻ’ ഒരു ഉത്തരവു​വ​ന്നാൽ ആദ്യം പോകു​ന്നത്‌ ഞാനാ​യി​രി​ക്കും!” എന്നു പറഞ്ഞ ജോയു​ടെ അതേ മനോ​വി​കാ​ര​മാണ്‌ അനേകർക്കും.

ഉൾക്കടൽ മേഖല​യിൽ ദുരന്ത​ത്തിന്‌ ഇരയാ​യ​വർക്ക്‌ ആവശ്യ​മായ സഹായങ്ങൾ യഹോ​വ​യു​ടെ സാക്ഷികൾ തുടർന്നും നൽകുന്നു. (ഗലാത്യർ 6:10) എന്നുവ​രി​കി​ലും മനുഷ്യ​ത്വ​പ​ര​മായ സഹായം നൽകുക മാത്രമല്ല അവർ ചെയ്യു​ന്നത്‌. പകരം, യഹോ​വ​യു​ടെ സാക്ഷികൾ 235 രാജ്യ​ങ്ങ​ളി​ലാ​യി ഒരു മുന്നറി​യി​പ്പിൻ വേല നിർവ​ഹി​ക്കു​ന്നു. അതാണ്‌ അവരുടെ പ്രഥമ​വേല. അത്‌ ആഞ്ഞടി​ച്ചേ​ക്കാ​വുന്ന ഒരു കൊടു​ങ്കാ​റ്റി​നെ​ക്കു​റി​ച്ചു നൽകുന്ന മുന്നറി​യി​പ്പി​നെ​ക്കാൾ അതി​പ്ര​ധാ​ന​മാണ്‌. ദൈവം വളരെ പെട്ടെ​ന്നു​തന്നെ ഈ ഭക്തികെട്ട വ്യവസ്ഥി​തി​യെ നീക്കി ഈ ഭൂമിയെ ശുദ്ധീ​ക​രിച്ച്‌ തന്റെ ഉദ്ദേശ്യ​പ്ര​കാ​രം അതിനെ പുനഃ​സ്ഥി​തീ​ക​രി​ക്കു​മെന്ന്‌ ബൈബിൾ പ്രവചി​ക്കു​ന്നു. ആ ന്യായ​വി​ധി സമയ​ത്തെ​ക്കു​റി​ച്ചു ബൈബിൾ പഠിപ്പി​ക്കു​ന്നത്‌ എന്തെന്നു കൂടു​ത​ലാ​യി അറിയാൻ നിങ്ങൾ ആഗ്രഹി​ക്കു​ന്നെ​ങ്കിൽ നിങ്ങളു​ടെ പ്രദേ​ശത്തെ യഹോ​വ​യു​ടെ സാക്ഷി​ക​ളു​മാ​യി ബന്ധപ്പെ​ടു​ക​യോ അല്ലെങ്കിൽ ഈ മാസി​ക​യു​ടെ 5-ാം പേജിൽ കൊടു​ത്തി​രി​ക്കുന്ന അനു​യോ​ജ്യ​മായ ഒരു മേൽവി​ലാ​സ​ത്തിൽ എഴുതു​ക​യോ ചെയ്യുക.—മർക്കൊസ്‌ 13:10; 2 തിമൊ​ഥെ​യൊസ്‌ 3:1-5; വെളി​പ്പാ​ടു 14:6, 7; 16:14-16.

[അടിക്കു​റിപ്പ്‌]

a രാജ്യഹാൾ നിർമാ​ണ​ത്തി​ലും പുതു​ക്കി​പ്പ​ണി​യ​ലി​ലും നല്ല അനുഭ​വ​പ​രി​ച​യ​മുള്ള സാക്ഷി​ക​ളായ സ്വമേ​ധ​യാ​സേ​വ​ക​രു​ടെ സംഘങ്ങ​ളാണ്‌ മേഖലാ​നിർമാ​ണ​ക്ക​മ്മി​റ്റി​ക​ളിൽ ഉള്ളത്‌. ഐക്യ​നാ​ടു​ക​ളിൽ മാത്രം അത്തരത്തി​ലുള്ള ഏകദേശം 100 സംഘങ്ങ​ളും ലോക​വ്യാ​പ​ക​മാ​യി മറ്റു നിരവധി സംഘങ്ങ​ളും ഉണ്ട്‌.

[14, 15 പേജു​ക​ളി​ലെ ചിത്രം]

കത്രീന ചുഴലി​ക്കൊ​ടു​ങ്കാ​റ്റി​ന്റെ കേന്ദ്ര​ഭാ​ഗം, ഒരു ഉപഗ്ര​ഹ​ദൃ​ശ്യം

[കടപ്പാട്‌]

NOAA

[15-ാം പേജിലെ ചിത്രം]

പ്രളയബാധിത ന്യൂ ഓർലി​യൻസ്‌

[കടപ്പാട്‌]

AP Photo/David J. Phillip

[15-ാം പേജിലെ ചിത്രങ്ങൾ]

കെട്ടിടങ്ങളും അനേകം മനുഷ്യ​ജീ​വ​നും കലിയി​ള​കിയ കത്രീ​ന​യു​ടെ കരവല​യ​ത്തി​ലാ​യി

[കടപ്പാട്‌]

AP Photo/Ben Sklar

[16, 17 പേജു​ക​ളി​ലെ ചിത്രം]

16,000-ത്തോളം പേർക്ക്‌ അഭയ​മേ​കിയ ടെക്‌സാ​സി​ലെ ഹൂസ്റ്റണി​ലുള്ള ആസ്‌ട്രോ ഡോം

[17-ാം പേജിലെ ചിത്രങ്ങൾ]

ക്രിസ്‌തീയ മൂപ്പന്മാർ അഭയാർഥി​ക​ളു​ടെ ഇടയിൽനി​ന്നു സാക്ഷി​കളെ കണ്ടെത്തി

[18-ാം പേജിലെ ചിത്രം]

സാരമായി കേടു​പ​റ്റിയ മേൽക്കൂ​ര​യു​ടെ അറ്റകു​റ്റ​പ്പണി നടത്തുന്ന സ്വമേ​ധ​യാ​സേ​വകർ

[18-ാം പേജിലെ ചിത്രം]

ഭവനങ്ങൾ കേടു​പോ​ക്കി കിട്ടി​യ​തിൽ സാക്ഷികൾ നന്ദിയു​ള്ള​വ​രാ​യി​രു​ന്നു

[18-ാം പേജിലെ ചിത്രം]

വിശക്കുന്നവർക്ക്‌ ആശ്വാ​സ​വു​മാ​യി സ്വമേ​ധ​യാ​സേ​വകർ

[19-ാം പേജിലെ ചിത്രം]

അലൻ