വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ലോകത്തെ വീക്ഷിക്കൽ

ലോകത്തെ വീക്ഷിക്കൽ

ലോകത്തെ വീക്ഷിക്കൽ

ബ്രസീ​ലി​ലെ 60 ശതമാനം കുട്ടി​കൾക്കും മൂന്നു വയസ്സ്‌ ആകു​മ്പോ​ഴേ​ക്കും ദന്തക്ഷയം ഉണ്ടാകു​ന്നു. രാത്രി​യിൽ പാനീ​യങ്ങൾ—പലപ്പോ​ഴും മധുര​മു​ള്ളവ—കുപ്പി​യിൽ കൊടു​ത്ത​തി​നു​ശേഷം പല്ല്‌ നന്നായി വൃത്തി​യാ​ക്കാ​ത്ത​താണ്‌ ഇതിന്റെ ഒരു കാരണം.—ഫോല്യാ ഓൺലൈൻ, ബ്രസീൽ.

ഐക്യ​നാ​ടു​ക​ളി​ലെ 25 ശതമാനം ജനനങ്ങ​ളും നടക്കു​ന്നത്‌ സിസേ​റി​യൻ മുഖേ​ന​യാണ്‌. ന്യൂ​യോർക്ക്‌ നഗരത്തിൽ ഇത്തരം ജനനങ്ങ​ളു​ടെ എണ്ണം 1980-ലേതി​നെ​ക്കാൾ അഞ്ചിരട്ടി കൂടു​ത​ലാണ്‌. സിസേ​റി​യൻ ആസൂ​ത്രണം ചെയ്യാൻ എളുപ്പ​മാണ്‌ എന്നതാണ്‌ ഇതിനുള്ള ഒരു കാരണം. എന്നിരു​ന്നാ​ലും ആവശ്യ​മി​ല്ലാ​തെ അത്തരം ശസ്‌ത്ര​ക്രിയ നടത്തു​ന്ന​തിൽ ഉൾപ്പെ​ട്ടി​രി​ക്കുന്ന അപകടങ്ങൾ “ഭയങ്കര​മാണ്‌.”—ദ ന്യൂ​യോർക്ക്‌ ടൈംസ്‌, യു.എസ്‌.എ.

കഴിഞ്ഞ നൂറു വർഷം​കൊണ്ട്‌ ലോക​വ്യാ​പ​ക​മാ​യി താപനി​ല​യിൽ 0.6 ഡിഗ്രി സെൽഷ്യസ്‌ വർധന ഉണ്ടായ​പ്പോൾ മെക്‌സി​ക്കോ നഗരത്തി​ലെ ശരാശരി താപനില ഏകദേശം 4 ഡിഗ്രി സെൽഷ്യസ്‌ വർധി​ച്ചി​രി​ക്കു​ന്നു. കാരണ​മാ​യി വിദഗ്‌ധർ ചൂണ്ടി​ക്കാ​ണി​ക്കു​ന്നത്‌ വനനശീ​ക​ര​ണ​വും നഗരവ​ത്‌ക​ര​ണ​വു​മാണ്‌.—എൽ യൂണി​വെ​ഴ്‌സാൽ, മെക്‌സി​ക്കോ.

ഐക്യ​നാ​ടു​ക​ളി​ലെ 50 ശതമാ​ന​ത്തി​ല​ധി​കം ഇണകളും വിവാ​ഹ​ത്തി​നു​മുമ്പ്‌ ഒരുമി​ച്ചു താമസി​ക്കു​ന്നു. ഇവർക്കി​ട​യിൽ വിവാഹ മോച​ന​ത്തി​നുള്ള സാധ്യത, വിവാ​ഹ​ത്തി​നു​മുമ്പ്‌ ഒരുമി​ച്ചു താമസി​ക്കാ​ത്ത​വ​രോ​ടുള്ള താരത​മ്യ​ത്തിൽ ഏതാണ്ട്‌ ഇരട്ടി​യാണ്‌.—സൈ​ക്കോ​ളജി റ്റുഡേ, യു.എസ്‌.എ.

ഏറ്റവും അലോ​സ​ര​പ്പെ​ടു​ത്തുന്ന ജോലി​ശീ​ല​ങ്ങൾ

“ഉച്ചത്തി​ലുള്ള ടെലി​ഫോൺ സംഭാ​ഷ​ണങ്ങൾ, സ്‌പീ​ക്കർഫോ​ണി​ന്റെ [ഉപയോ​ഗം], ജോലി​ഭാ​ര​ത്തെ​ക്കു​റിച്ച്‌ സ്ഥിരം പരാതി​പ​റയൽ എന്നിവ​യാണ്‌ സഹജോ​ലി​ക്കാ​രെ അങ്ങേയറ്റം അലോ​സ​ര​പ്പെ​ടു​ത്തുന്ന ജോലി​ശീ​ല​ങ്ങ​ളാ​യി ഏറ്റവു​മ​ധി​കം പരാമർശി​ക്ക​പ്പെ​ട്ടി​രി​ക്കു​ന്നത്‌” എന്ന്‌ വാഷി​ങ്‌ടൺ പോസ്റ്റ്‌ റിപ്പോർട്ടു ചെയ്യുന്നു. “ജോലി​ക്കാർക്കി​ട​യി​ലെ ചേരി​തി​രി​വു​കൾ, ജോലി​ക്കു വൈകി​വരൽ, തനിയെ സംസാ​രി​ക്കൽ, അപ്പുറ​ത്തി​രു​ന്നു ജോലി​ചെ​യ്യു​ന്ന​വ​രോ​ടു വർത്തമാ​നം പറയൽ, ശുചി​ത്വ​മി​ല്ലായ്‌മ, ശബ്ദം കേൾപ്പിച്ച്‌ ഭക്ഷണം കഴിക്കൽ” തുടങ്ങി​യ​വ​യാണ്‌ സഹജോ​ലി​ക്കാ​രെ ശുണ്‌ഠി​പി​ടി​പ്പി​ക്കുന്ന മറ്റുചില ശീലങ്ങൾ. ഇത്തരം ദുശ്ശീ​ലങ്ങൾ ജോലി​ക്കാ​രു​ടെ കാര്യ​ക്ഷ​മ​ത​യെ​യും ബാധി​ക്കും. എന്നിരു​ന്നാ​ലും പഠനം നടത്തി​യ​വ​രു​ടെ ചോദ്യ​ങ്ങൾക്കു മറുപടി പറഞ്ഞ മിക്കവ​രും, തങ്ങളെ അലോ​സ​ര​പ്പെ​ടു​ത്തുന്ന ശീലങ്ങ​ളു​ള്ള​വ​രു​മാ​യി ഒരിക്ക​ലും ഒരു ഏറ്റുമു​ട്ട​ലി​നു മുതിർന്നി​ട്ടില്ല എന്ന കാര്യം വെളി​പ്പെ​ടു​ത്തി. “അതിനു കാരണ​മുണ്ട്‌,” പത്രം പറയുന്നു. “അവരും ഇതു​പോ​ലുള്ള ശീലങ്ങൾ ഉള്ളവരാ​യി​രി​ക്കാം.”

നഗരവാ​സി​ക​ളു​ടെ എണ്ണം കൂടുന്നു

“രണ്ടു വർഷത്തി​നു​ള്ളിൽ ലോക​ജ​ന​സം​ഖ്യ​യു​ടെ പകുതി​യും വസിക്കു​ന്നത്‌ നഗരങ്ങ​ളിൽ ആയിരി​ക്കും” എന്ന്‌ സിബിസി ന്യൂസ്‌ പ്രസ്‌താ​വി​ക്കു​ന്നു. നഗരവാ​സി​ക​ളു​ടെ ശതമാനം ഏറ്റവും കൂടു​ത​ലു​ള്ളത്‌ ഐക്യ​നാ​ടു​ക​ളി​ലാ​ണെന്ന്‌ ഐക്യ​രാ​ഷ്‌ട്ര സംഘട​ന​യു​ടെ ഒരു റിപ്പോർട്ട്‌ പറയുന്നു; ഏകദേശം പത്തിൽ ഒമ്പതു​പേ​രും വസിക്കു​ന്നത്‌ നഗരങ്ങ​ളി​ലാണ്‌. വെറും 55 വർഷങ്ങൾക്കു​മുമ്പ്‌ ഒരു കോടി​യോ അതിൽ കൂടു​ത​ലോ ആളുക​ളു​ണ്ടാ​യി​രുന്ന നഗരങ്ങൾ ന്യൂ​യോർക്കും ടോക്കി​യോ​യും മാത്ര​മാ​യി​രു​ന്നു. ഇന്ന്‌ പക്ഷേ, ഒരു കോടി​യി​ല​ധി​കം നിവാ​സി​ക​ളുള്ള നഗരങ്ങ​ളു​ടെ എണ്ണം 20 ആയി വർധി​ച്ചി​രി​ക്കു​ന്നു. ജക്കാർത്ത, മെക്‌സി​ക്കോ നഗരം, മുംബൈ, സാവൊ പൗലൊ എന്നിവ അക്കൂട്ട​ത്തിൽപ്പെ​ടു​ന്നു. യുഎൻ സെക്ര​ട്ടറി ജനറൽ കോഫി ആന്നൻ ഇങ്ങനെ പറയുന്നു: “ത്വരി​ത​ഗ​തി​യി​ലുള്ള ഈ വർധന​യ്‌ക്ക​നു​സ​രിച്ച്‌ മിക്ക രാജ്യ​ങ്ങ​ളും സാമ്പത്തി​ക​വും സാമൂ​ഹി​ക​വു​മാ​യി വലിയ പൊരു​ത്ത​പ്പെ​ടു​ത്ത​ലു​കൾ വരു​ത്തേ​ണ്ടി​വ​രും.”

മനസ്സാ​ക്ഷി​പൂർവ​ക​മായ വിസമ്മതം

മനസ്സാ​ക്ഷി​പ​ര​മായ കാരണ​ങ്ങ​ളാൽ സൈനിക സേവന​ത്തിൽനി​ന്നു വിട്ടു​നിൽക്കു​ക​യെ​ന്നത്‌ നിഷേ​ധി​ക്കാ​നാ​വാത്ത ഒരവകാ​ശം ആണെന്ന്‌ കൊറി​യൻ റിപ്പബ്ലി​ക്കി​ലെ ദേശീയ മനുഷ്യാ​വ​കാശ കമ്മിറ്റി പറയുന്നു. സൈനിക സേവന​ത്തിൽ ചേരാൻ മനസ്സാക്ഷി അനുവ​ദി​ക്കാ​ത്ത​വർക്കു​വേണ്ടി ഒരു സൈനി​കേതര സേവനം ക്രമീ​ക​രി​ച്ചു​കൊണ്ട്‌ ഈ അവകാശം ആദരി​ക്ക​ണ​മെന്ന്‌ കമ്മിറ്റി ശുപാർശ ചെയ്‌തു. മനസ്സാ​ക്ഷി​പൂർവ​ക​മായ ഈ വിസമ്മതം അനുവ​ദി​ച്ചു​കൊ​ടു​ക്കാത്ത, നിലവി​ലുള്ള സൈനിക നിയമത്തെ പിന്തു​ണ​ച്ചു​കൊണ്ട്‌ ഭരണഘ​ടനാ കോടതി അടുത്ത​യി​ടെ ഒരു വിധി പ്രസ്‌താ​വി​ക്കു​ക​യു​ണ്ടാ​യി. ഈ വിധിക്കു “വിരു​ദ്ധ​മാ​യി​രു​ന്നു” കമ്മിറ്റി​യു​ടെ ശുപാർശ എന്ന്‌ ദ കൊറിയ ടൈംസ്‌ പറയുന്നു. ഈ അവകാശം ഒരു നിയമ​മാ​ക്കേ​ണ്ടത്‌ നിയമ​നിർമാണ സഭയാണ്‌, അല്ലാതെ കോട​തി​കളല്ല എന്ന്‌ സുപ്രീം കോടതി പ്രസ്‌താ​വി​ച്ചു. സൈനിക സേവന​ത്തിൽ ഏർപ്പെ​ടാൻ വിസമ്മ​തി​ക്കു​ന്ന​തി​ന്റെ പേരിൽ കൊറി​യൻ റിപ്പബ്ലി​ക്കിൽ ഓരോ വർഷവും യഹോ​വ​യു​ടെ സാക്ഷി​ക​ളിൽപ്പെട്ട 500-നും 700-നും ഇടയ്‌ക്കു യുവാ​ക്ക​ന്മാ​രാണ്‌ ജയിലി​ലേക്കു പോകു​ന്നത്‌. ഇതുവരെ ഏകദേശം 10,000 സാക്ഷി​ക​ളാ​ണു ഇക്കാര​ണ​ത്താൽ തടവി​ലാ​ക്ക​പ്പെ​ട്ടി​ട്ടു​ള്ളത്‌.