വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

കടലിന്‌ ഉപ്പുരസം എന്തുകൊണ്ട്‌?

കടലിന്‌ ഉപ്പുരസം എന്തുകൊണ്ട്‌?

കടലിന്‌ ഉപ്പുരസം എന്തു​കൊണ്ട്‌?

സമു​ദ്ര​ത്തി​ലെ ഉപ്പു മുഴു​വ​നും ഭൂമി​യു​ടെ കരപ്ര​ദേ​ശത്ത്‌ നിരത്തു​ക​യാ​ണെന്നു വിചാ​രി​ക്കുക. അതിന്‌ 150 മീറ്ററി​ലേറെ ഉയരം​വ​രും. ഏതാണ്ട്‌ ഒരു 45 നില കെട്ടി​ട​ത്തി​ന്റെ അത്ര ഉയരം! എവി​ടെ​നി​ന്നാണ്‌ ഈ ഉപ്പെല്ലാം വരുന്നത്‌, വിശേ​ഷിച്ച്‌ ഇത്രയ​ധി​കം ശുദ്ധജല അരുവി​ക​ളും നദിക​ളും സമു​ദ്ര​ത്തി​ലേക്ക്‌ ഒഴുകി​യെ​ത്തുന്ന സ്ഥിതിക്ക്‌? ശാസ്‌ത്ര​ജ്ഞ​ന്മാർ അതിനു പല കാരണങ്ങൾ കണ്ടെത്തി​യി​ട്ടുണ്ട്‌.

മണ്ണും കല്ലും നിറഞ്ഞ കരപ്ര​ദേ​ശ​മാണ്‌ ഉപ്പിന്റെ ഒരു ഉറവിടം. മഴവെള്ളം മണ്ണിലൂ​ടെ​യും പാറക​ളി​ലൂ​ടെ​യും അരിച്ചി​റ​ങ്ങു​മ്പോൾ ലവണങ്ങ​ളും അവയുടെ മറ്റു രാസഘ​ട​ക​ങ്ങ​ളും ഉൾപ്പെടെ ചെറിയ തോതി​ലുള്ള ധാതുക്കൾ അതിൽ ലയിച്ച്‌ അരുവി​ക​ളി​ലൂ​ടെ​യും നദിക​ളി​ലൂ​ടെ​യും സമു​ദ്ര​ത്തിൽ പതിക്കു​ന്നു (1). ഈ പ്രക്രി​യയെ അപക്ഷയം (weathering) എന്നാണു വിളി​ക്കു​ന്നത്‌. ഇങ്ങനെ ശുദ്ധജ​ല​ത്തിൽ കാണുന്ന ഉപ്പിന്റെ അളവ്‌ തീരെ കുറവാ​യ​തി​നാൽ അതു രുചി​ച്ച​റി​യുക സാധ്യമല്ല.

സമു​ദ്രാ​ന്തർഭാ​ഗത്തെ ഭൂവൽക്ക​ത്തി​ലുള്ള ലവണോ​ത്‌പാ​ദക ധാതു​ക്ക​ളാണ്‌ ഇതിന്റെ മറ്റൊരു ഉറവ്‌. സമു​ദ്ര​ത്തി​ന്റെ അടിത്ത​ട്ടി​ലെ വിള്ളലു​ക​ളി​ലൂ​ടെ അരിച്ചി​റ​ങ്ങുന്ന ജലം അത്യധി​ക​മാ​യി ചൂടാ​കു​ന്നു. ഈ ജലം അതിൽ അലിഞ്ഞു​ചേ​രുന്ന ധാതു​ക്ക​ളു​മാ​യി തിരിച്ച്‌ ഭൂവൽക്ക​ത്തി​ന്റെ ഉപരി​ത​ല​ത്തി​ലേക്കു വരുന്നു. ഇങ്ങനെ​യു​ണ്ടാ​കുന്ന സംയുക്തം ചൂടു​നീ​രു​റ​വ​ക​ളി​ലൂ​ടെ​യാണ്‌ (hydrothermal vents) പുറന്ത​ള്ള​പ്പെ​ടു​ന്നത്‌, ചില​പ്പോൾ അവ ആഴക്കട​ലി​ലെ ഉഷ്‌ണ​ജ​ല​ധാ​ര​ക​ളാ​യി​ത്തീ​രു​ന്നു (2).

സമാന ഫലമു​ള​വാ​ക്കുന്ന ഒരു വിപരീ​ത​പ്ര​വർത്തനം കൂടി നടക്കു​ന്നുണ്ട്‌. സമു​ദ്രാ​ന്തർഭാ​ഗ​ത്തു​ണ്ടാ​കുന്ന അഗ്നിപർവ​ത​ങ്ങ​ളിൽനിന്ന്‌ ഉരുകിയ പാറകൾ വൻതോ​തിൽ പുറന്ത​ള്ള​പ്പെ​ടു​ന്നു. അവയിൽ അടങ്ങി​യി​രി​ക്കുന്ന രാസവ​സ്‌തു​ക്കൾ അപ്പോൾ ജലത്തിൽ കലരുന്നു (3). കാറ്റാണ്‌ സമു​ദ്ര​ജ​ല​ത്തി​ലെ ധാതു​ക്ക​ളു​ടെ മറ്റൊരു ഉറവിടം. കാറ്റത്ത്‌ കരയിൽനി​ന്നുള്ള കണികകൾ കടലിൽ പതിക്കു​ന്നു (4). ഈ പ്രക്രി​യ​ക​ളെ​ല്ലാം ചേർന്ന്‌ കടൽവെ​ള്ളത്തെ സ്വർണം ഉൾപ്പെ​ടെ​യുള്ള അറിയ​പ്പെ​ടുന്ന മിക്കവാ​റും എല്ലാ മൂലക​ങ്ങ​ളും അടങ്ങുന്ന ഒരു ലായനി​യാ​ക്കി​ത്തീർക്കു​ന്നു. ലവണത്തി​ന്റെ പ്രധാന ഘടകം സോഡി​യം ക്ലോ​റൈഡ്‌ അഥവാ കറിയു​പ്പാണ്‌. ലയിച്ചു​ചേർന്നി​ട്ടുള്ള ലവണത്തിൽ 85 ശതമാ​ന​വും ഇതാണ്‌. സമു​ദ്ര​ജ​ല​ത്തിന്‌ ഉപ്പുരസം വരാനുള്ള മുഖ്യ കാരണ​വും ഇതുതന്നെ.

ലവണത്വം സ്ഥിരമാ​ക്കി നിറു​ത്തു​ന്നത്‌ എന്ത്‌?

സമു​ദ്ര​ത്തിൽ ലവണാം​ശം വർധിച്ച അളവി​ലുണ്ട്‌. കാരണം ബാഷ്‌പീ​ക​രി​ക്ക​പ്പെ​ടു​ന്നത്‌ മിക്കവാ​റും ശുദ്ധജ​ല​മാണ്‌. ധാതുക്കൾ അവി​ടെ​ത്തന്നെ അടിയു​ക​യാണ്‌ ചെയ്യു​ന്നത്‌. കൂടാതെ വളരെ​യ​ധി​കം ധാതുക്കൾ സമു​ദ്ര​ത്തിൽ വന്നു​ചേ​രു​ന്നു​മുണ്ട്‌. എന്നിട്ടും സമു​ദ്ര​ജ​ല​ത്തി​ലെ ലവണാം​ശം ആയിര​ത്തി​നു മുപ്പത്തി​യഞ്ച്‌ എന്ന അനുപാ​ത​ത്തിൽ മാറ്റമി​ല്ലാ​തെ തുടരു​ന്നു. അതിനർഥം ലവണങ്ങ​ളും മറ്റു ധാതു​ക്ക​ളും ചേർക്ക​പ്പെ​ടു​ക​യും നീക്ക​പ്പെ​ടു​ക​യും ചെയ്യു​ന്നത്‌ ഏകദേശം ഒരേ അനുപാ​ത​ത്തി​ലാ​ണെ​ന്നാണ്‌. അങ്ങനെ​യെ​ങ്കിൽ ഈ ലവണ​മെ​ല്ലാം എവി​ടെ​പ്പോ​കു​ന്നു?

ലവണത്തി​ന്റെ പല ഘടകങ്ങ​ളും ജീവികൾ അവയുടെ ശരീര​ത്തി​ലേക്ക്‌ ആഗിരണം ചെയ്യുന്നു. ഉദാഹ​ര​ണ​ത്തിന്‌ പവിഴ​പ്പു​റ്റു​കൾ, മൊള​സ്‌കു​കൾ (തോടുള്ള മൃദു​മാം​സ ജീവികൾ), കൊഞ്ചു​പോ​ലുള്ള കവചജീ​വി​കൾ എന്നിവ അവയുടെ തോടു​ക​ളു​ടെ​യും അസ്ഥിക​ളു​ടെ​യും നിർമാ​ണ​ത്തിന്‌ ലവണത്തി​ന്റെ ഒരു ഘടകമായ കാത്സ്യം ആഗിരണം ചെയ്യുന്നു. ഡയാറ്റങ്ങൾ എന്നറി​യ​പ്പെ​ടുന്ന സൂക്ഷ്‌മ​ങ്ങ​ളായ ആൽഗകൾ സിലിക്ക വേർതി​രി​ച്ചെ​ടു​ക്കു​ന്നു. ബാക്ടീ​രി​യ​യും മറ്റു ജീവി​ക​ളും ജൈവ​വ​സ്‌തു​ക്കളെ ഭക്ഷിക്കു​ന്നു. ഇത്തരം ജീവികൾ ചത്തൊ​ടു​ങ്ങു​ക​യോ ഭക്ഷിക്ക​പ്പെ​ടു​ക​യോ ചെയ്യു​മ്പോൾ അവയുടെ ശരീര​ത്തി​ലുള്ള ലവണങ്ങ​ളും മറ്റു ധാതു​ക്ക​ളും നിർജീവ വസ്‌തു​ക്ക​ളാ​യി​ട്ടോ വിസർജ്യ​ങ്ങ​ളാ​യി​ട്ടോ സമു​ദ്ര​ത്തി​ന്റെ അടിത്ത​ട്ടിൽ അടിഞ്ഞു കൂടുന്നു (5).

നേരത്തേ വിവരിച്ച ജൈവ​രാ​സ​പ്ര​ക്രി​യ​ക​ളി​ലൂ​ടെ നീക്കം ചെയ്യ​പ്പെ​ടാത്ത പല ലവണങ്ങ​ളും മറ്റു വിധങ്ങ​ളിൽ നീക്കം ചെയ്യ​പ്പെ​ടു​ന്നു. ഉദാഹ​ര​ണ​മാ​യി നദിക​ളി​ലൂ​ടെ​യും മണ്ണൊ​ലി​പ്പി​ലൂ​ടെ​യും സമു​ദ്ര​ത്തി​ലേക്ക്‌ ഒലി​ച്ചെ​ത്തുന്ന കളിമ​ണ്ണും മറ്റു ഭൗമപ​ദാർഥ​ങ്ങ​ളും അഗ്നിപർവ​ത​സ്‌ഫോ​ടന ഫലമായി കടലിൽ നിപതി​ക്കുന്ന ചാരവും ജലത്തിലെ ലവണാം​ശം ആഗിരണം ചെയ്‌ത്‌ സമു​ദ്ര​ത്തി​ന്റെ അടിത്ത​ട്ടി​ലേക്കു പോകു​ന്നു. കുറെ ലവണങ്ങൾ പാറക​ളി​ലും പറ്റിപ്പി​ടി​ക്കു​ന്നു. ഇങ്ങനെ പല പ്രക്രി​യ​ക​ളി​ലൂ​ടെ വളരെ​യ​ധി​കം ലവണം സമു​ദ്ര​ത്തി​ന്റെ അടിത്ത​ട്ടിൽ എത്തുന്നു (6).

അനേകം ഗവേഷ​ക​രും വിശ്വ​സി​ക്കു​ന്നത്‌ ഭൂഭൗ​തിക (geophysical) പ്രതി​ഭാ​സങ്ങൾ അവയുടെ പരിവൃ​ത്തി പൂർത്തി​യാ​ക്കു​ന്നത്‌ എണ്ണമറ്റ യുഗങ്ങൾകൊ​ണ്ടാ​ണെ​ന്നാണ്‌. ഭൂവൽക്കം കൂറ്റൻ ഫലകങ്ങ​ളാൽ നിർമി​ത​മാണ്‌. ഇത്തരം ഫലകങ്ങ​ളിൽ ചിലത്‌ സബ്‌ഡക്ഷൻ മേഖല​യിൽ കൂട്ടി​മു​ട്ടു​മ്പോൾ സാധാ​ര​ണ​ഗ​തി​യിൽ സാന്ദ്രത കൂടിയ ഫലകം അതു കുറവുള്ള ഫലകത്തി​ന്റെ അടിയി​ലേക്കു തെന്നി​നീ​ങ്ങു​ന്നു. അങ്ങനെ അത്‌ അത്യന്തം ചൂടുള്ള ബഹിരാ​വ​ര​ണ​ത്തിൽ (mantle) ആണ്ടു​പോ​കു​ന്നു. ഒപ്പം, ഒരു വലിയ കൺവെയർ ബെൽറ്റിൽ എന്നപോ​ലെ, അടിഞ്ഞു​കൂ​ടി​യി​രി​ക്കുന്ന ലവണാം​ശ​വും അവ വഹിച്ചു​കൊ​ണ്ടു​പോ​കു​ന്നു. ഭൂവൽക്ക​ത്തി​ലേ​റെ​യും ക്രമേണ ഇത്തരം പരിവൃ​ത്തി​ക്കു വിധേ​യ​മാ​കു​ന്നു (6). ഇത്തരം പ്രതി​ഭാ​സ​ങ്ങ​ളു​ടെ മൂന്ന്‌ ഉദാഹ​ര​ണ​ങ്ങ​ളാണ്‌ ഭൂകമ്പങ്ങൾ, അഗ്നിപർവ​തങ്ങൾ, ഭ്രംശ​മേ​ഖ​ലകൾ എന്നിവ. a

വിസ്‌മ​യി​പ്പി​ക്കുന്ന സ്ഥിരത

സമു​ദ്ര​ത്തി​ലെ ഉപ്പുരസം സ്ഥലത്തി​ന​നു​സ​രി​ച്ചും ചില​പ്പോൾ ഋതുഭേദത്തിനനുസരിച്ചും മാറുന്നു. കരകളാൽ പൂർണ​മാ​യി ചുറ്റ​പ്പെ​ടാ​തെ കിടക്കുന്ന ജലാശ​യ​ങ്ങ​ളിൽവെച്ച്‌ ലവണത ഏറ്റവും കൂടു​ത​ലു​ള്ളത്‌ ഉയർന്ന​തോ​തിൽ ബാഷ്‌പീ​ക​രണം നടക്കുന്ന പേർഷ്യൻ ഉൾക്കടൽ, ചെങ്കടൽ എന്നിവി​ട​ങ്ങ​ളി​ലാണ്‌. വൻനദി​ക​ളിൽനി​ന്നുള്ള ശുദ്ധജ​ല​മോ ധാരാ​ള​മാ​യി മഴയോ ലഭിക്കുന്ന സമു​ദ്ര​മേ​ഖ​ല​ക​ളിൽ ലവണത പൊതു​വേ ശരാശ​രി​യി​ലും കുറവാ​യി​രി​ക്കും. മഞ്ഞുരു​കുന്ന ധ്രുവ​പ്ര​ദേ​ശ​ങ്ങ​ളോട്‌ അടുത്തുള്ള ഭാഗത്തെ സമു​ദ്ര​ജ​ല​ത്തി​ന്റെ കാര്യ​ത്തി​ലും അത്‌ അങ്ങനെ​തന്നെ ആയിരി​ക്കും. എന്നാൽ മഞ്ഞ്‌ ഉറയു​മ്പോൾ തൊട്ട​ടു​ത്തുള്ള സമു​ദ്ര​ജ​ല​ത്തി​നു ലവണത വർധി​ക്കു​ന്നു. എന്നിരു​ന്നാ​ലും മൊത്ത​ത്തിൽ സമു​ദ്ര​ത്തി​ലെ ലവണത മാറ്റമി​ല്ലാ​തെ തുടരു​ന്നു.

സമു​ദ്ര​ജ​ല​ത്തി​ന്റെ പി. എച്ച്‌. മൂല്യ​വും (pH value) താരത​മ്യേന മാറ്റമി​ല്ലാ​തെ തുടരു​ന്നു. ഒരു പദാർഥ​ത്തി​ന്റെ അമ്ല/ക്ഷാരാ​വ​സ്ഥ​യു​ടെ തീവ്ര​തയെ കാണി​ക്കുന്ന തോതാണ്‌ ഇത്‌. 7 നിർവീ​ര്യാ​വ​സ്ഥയെ കാണി​ക്കു​ന്നു. സമു​ദ്ര​ജ​ല​ത്തി​ന്റെ പി. എച്ച്‌. മൂല്യം 7.4-നും 8.3-നും ഇടയ്‌ക്കാണ്‌. അത്‌ നേരിയ തോതിൽ ക്ഷാരഗു​ണ​മു​ള്ള​താണ്‌. (മനുഷ്യ​ര​ക്ത​ത്തി​ന്റെ പി. എച്ച്‌. മൂല്യം ഏകദേശം 7.4 ആണ്‌.) പി. എച്ച്‌. മൂല്യം ഈ തോതിൽനി​ന്നും വ്യതി​ച​ലി​ക്കു​ന്നെ​ങ്കിൽ സമു​ദ്ര​ത്തി​ന്റെ നിലനിൽപ്പു​തന്നെ അപകട​ത്തി​ലാ​കും. ചില ശാസ്‌ത്ര​ജ്ഞ​ന്മാർ ഇപ്പോൾ ഭയപ്പെ​ടു​ന്ന​തും വാസ്‌ത​വ​ത്തിൽ അതുത​ന്നെ​യാണ്‌. മനുഷ്യർ അന്തരീ​ക്ഷ​ത്തി​ലേക്കു പുറന്ത​ള്ളുന്ന കാർബൺ ഡയോ​ക്‌​സൈ​ഡിൽ അധിക​വും ക്രമേണ സമു​ദ്ര​ങ്ങ​ളിൽ ചെന്നെ​ത്തു​ന്നു. അതു ജലവു​മാ​യി പ്രതി​വർത്തിച്ച്‌ കാർബോ​ണിക്‌ ആസിഡ്‌ രൂപം​കൊ​ള്ളു​ന്നു. അതു​കൊണ്ട്‌ മനുഷ്യ​ന്റെ പ്രവർത്ത​നങ്ങൾ സമു​ദ്ര​ത്തി​ലെ അമ്ലാവസ്ഥ വർധി​ക്കു​ന്ന​തിന്‌ ഇടയാ​ക്കു​ന്നു.

സമു​ദ്ര​ത്തി​ന്റെ രാസസ്ഥി​രത നിലനി​റു​ത്തുന്ന പല പ്രവർത്ത​ന​ങ്ങ​ളും പൂർണ​മാ​യി മനസ്സി​ലാ​ക്കാൻ മനുഷ്യർക്കു കഴിഞ്ഞി​ട്ടില്ല. എന്നിരു​ന്നാ​ലും നാം മനസ്സി​ലാ​ക്കി​യ​തെ​ല്ലാം തന്റെ കരവേ​ല​യെ​ക്കു​റിച്ച്‌ കരുത​ലുള്ള ഒരു സ്രഷ്ടാ​വി​ന്റെ അപരി​മേയ ജ്ഞാനത്തിന്‌ അടിവ​ര​യി​ടു​ന്നു.—വെളി​പ്പാ​ടു 11:8.

[അടിക്കു​റിപ്പ്‌]

a 2000 നവംബർ 22 ലക്കം ഉണരുക!യിലെ (ഇംഗ്ലീഷ്‌) “സമു​ദ്രാ​ന്തർഭാ​ഗം—രഹസ്യങ്ങൾ ചുരു​ള​ഴി​യു​ന്നു” എന്ന ലേഖനം കാണുക.

[16, 17 പേജു​ക​ളി​ലെ രേഖാ​ചി​ത്രം/ചിത്രങ്ങൾ]

(പൂർണ​രൂ​പ​ത്തിൽ കാണു​ന്ന​തിന്‌ പ്രസി​ദ്ധീ​ക​രണം നോക്കുക)

മഴ

↓↓

↓↓

4 കാറ്റ്‌

1 പാറക​ളി​ലെ

ധാതുക്കൾ ↓ 6 അഗ്നിപർവതമുഖത്തുനിന്ന്‌

.....↓........↓........................ ചാരവും മറ്റും വമിക്കു​ന്നു

3 കടലിലെ 5 ഡയാറ്റ​മു​കൾ

സമുദ്രം അഗ്നിപർവതസ്‌ഫോടനം ↓ ↓

↓ ↓

2 ചൂടു നീരുറവ ↑ ↓ ↓

..........↑..........↑..........സമു​ദ്ര​ത്തി​ന്റെ അടിത്തട്ട്‌ ....↓.. .....↓.....

↑ ↑ 7 ←← സബ്‌ഡക്ഷൻ

ഭൂവൽക്കം ←← മേഖല

↑ ←←

........................................................

[കടപ്പാട്‌]

ദ്വാരം: © Science VU/Visuals Unlimited; സ്‌ഫോടനം: REUTERS/Japan Coast Guard/Handout

ഡയാറ്റമുകൾ: Dr. Neil Sullivan, USC/NOAA Corps; അഗ്നിപർവ​ത​ത്തി​ന്റെ ചിത്രം Dept. of Interior, National Park Service

[18-ാം പേജിലെ ചതുരം/രേഖാ​ചി​ത്രം]

കടലിൽ കണ്ടുവ​രുന്ന ലവണങ്ങൾ

കടൽവെ​ള്ള​ത്തെ​ക്കു​റി​ച്ചു ശാസ്‌ത്ര​ജ്ഞ​ന്മാർ പഠിക്കാൻ തുടങ്ങി​യിട്ട്‌ ഒരു നൂറ്റാ​ണ്ടി​ല​ധി​ക​മാ​യെ​ങ്കി​ലും അതിന്റെ രാസഘ​ട​ന​യെ​ക്കു​റിച്ച്‌ അവർക്കി​പ്പോ​ഴും പൂർണ​മാ​യി മനസ്സി​ലാ​ക്കാ​നാ​യി​ട്ടില്ല. എന്നുവ​രി​കി​ലും കടൽവെ​ള്ള​ത്തിൽ അലിഞ്ഞു​ചേർന്നി​ട്ടുള്ള വിവിധ ലവണഘ​ട​കങ്ങൾ ഏതൊ​ക്കെ​യെ​ന്നും അവ ഏത്‌ അനുപാ​ത​ത്തി​ലാ​ണെ​ന്നും കണക്കാ​ക്കാൻ അവർക്കു കഴിഞ്ഞി​ട്ടുണ്ട്‌. അവയിൽ ചിലത്‌ പിൻവ​രു​ന്ന​വ​യാണ്‌:

[രേഖാ​ചി​ത്രം]

55% ക്ലോ​റൈഡ്‌

30.6 സോഡി​യം

7.7 സൾഫേറ്റ്‌

3.7 മഗ്നീഷ്യം

1.2 കാത്സ്യം

1.1 പൊട്ടാ​സ്യം

0.4 ബൈകാർബ​ണേറ്റ്‌

0.2 ബ്രോ​മൈഡ്‌

കൂടാതെ ബോ​റേറ്റ്‌, സ്റ്റ്രോ​ന്റി​യം, ഫ്‌ളൂ​റൈഡ്‌ എന്നിങ്ങനെ മറ്റനേകം ഘടകങ്ങ​ളും ഉണ്ട്‌.

[18-ാം പേജിലെ ചതുരം/ചിത്രം]

സമുദ്രത്തെക്കാൾ ലവണത്വ​മു​ള്ളത്‌

സമു​ദ്ര​ത്തെ​ക്കാൾ ലവണത്വ​മുള്ള ചില ജലാശ​യങ്ങൾ ഉണ്ട്‌. അതി​നൊ​രു ഉത്തമ ഉദാഹ​ര​ണ​മാണ്‌ ചാവു​കടൽ, ലോക​ത്തിൽ ഏറ്റവും കൂടുതൽ ലവണം അടങ്ങിയ ജലാശ​യ​മാ​ണിത്‌. ചാവു​ക​ട​ലി​ലേക്ക്‌ ഒഴുകി​യെ​ത്തുന്ന വെള്ളത്തിൽ ലവണങ്ങ​ളും മറ്റു ധാതു​ക്ക​ളും അലിഞ്ഞു​ചേർന്നി​രി​ക്കു​ന്നു. ബൈബിൾ കാലങ്ങ​ളിൽ അതിനെ ഉപ്പുകടൽ എന്നാണു വിളി​ച്ചി​രു​ന്നത്‌. (സംഖ്യാ​പു​സ്‌തകം 34:3, 12) ചാവു​കടൽ തീരം ഭൂമി​യി​ലെ ഏറ്റവും താഴ്‌ന്ന കരപ്ര​ദേശം ആയതി​നാൽ അതിലെ വെള്ളം കുറയാ​നുള്ള ഒരേ​യൊ​രു മാർഗം ബാഷ്‌പീ​ക​ര​ണ​മാണ്‌. വേനൽക്കാ​ലത്ത്‌ അതിലെ ജലനി​രപ്പ്‌ ഒരു ദിവസം 25 മില്ലി​മീ​റ്റർവരെ താഴാ​റുണ്ട്‌.

അതിന്റെ ഫലമായി ഉപരിതല ജലത്തിലെ ലവണാം​ശം ഏകദേശം 30 ശതമാ​ന​മാണ്‌—മധ്യധ​ര​ണ്യാ​ഴി​യി​ലേ​തി​നെ​ക്കാൾ ഏകദേശം പത്ത്‌ ഇരട്ടി. ലവണാം​ശ​ത്തിന്‌ ആനുപാ​തി​ക​മാ​യി ജലത്തിന്റെ സാന്ദ്രത വർധി​ക്കു​ന്ന​തി​നാൽ നീന്തൽക്കാർക്ക്‌ വെള്ളത്തിൽ അനായാ​സം പൊങ്ങി​ക്കി​ട​ക്കാ​നാ​കു​ന്നു. വെള്ളത്തിൽ പൊന്തി​ക്കി​ട​ക്കാൻ സഹായി​ക്കുന്ന ഉപകര​ണ​മൊ​ന്നും ഇല്ലാ​തെ​തന്നെ അവർക്ക്‌ മലർന്നു​കി​ടന്ന്‌ പത്രം വായി​ക്കാ​നാ​കു​മ​ത്രേ.

[18-ാം പേജിലെ ചതുരം/ചിത്രം]

ലവണവും അന്തരീക്ഷ ശുദ്ധീ​ക​ര​ണ​വും

വായു​വി​ലെ മാലി​ന്യ​ങ്ങൾ കരയുടെ ഭാഗത്തുള്ള മേഘം മഴയായി പെയ്യു​ന്ന​തിന്‌ തടസ്സമാ​ണെന്ന്‌ പഠനങ്ങൾ വ്യക്തമാ​ക്കു​ന്നു. എന്നിരു​ന്നാ​ലും സമു​ദ്ര​ത്തി​നു മുകളി​ലുള്ള, മാലി​ന്യ​ങ്ങൾ അടങ്ങിയ മേഘങ്ങൾ എളുപ്പ​ത്തിൽ മഴയായി മാറുന്നു. ഈ വ്യതി​യാ​ന​ത്തി​നു കാരണം തിരമാ​ല​ക​ളും മറ്റും അടിക്കു​ന്ന​തി​ന്റെ ഫലമായി ഉപ്പുക​ണങ്ങൾ സമു​ദ്രാ​ന്ത​രീ​ക്ഷ​ത്തിൽ വ്യാപി​ക്കു​ന്ന​താണ്‌.

അന്തരീ​ക്ഷ​ത്തി​ലെ മാലി​ന്യ​ക​ണ​ങ്ങ​ളിൽ രൂപം​കൊ​ള്ളുന്ന ജലകണങ്ങൾ മഴയായി പെയ്യാൻ മാത്രം വലുപ്പ​മി​ല്ലാ​ത്ത​വ​യാണ്‌; അതു​കൊണ്ട്‌ അവ അന്തരീ​ക്ഷ​ത്തിൽത്തന്നെ തങ്ങിനിൽക്കു​ന്നു. സമു​ദ്രാ​ന്ത​രീ​ക്ഷ​ത്തി​ലെ ഉപ്പുക​ണങ്ങൾ ചെറിയ ജലകണ​ങ്ങളെ ആകർഷിച്ച്‌ വലിയ കണങ്ങളാ​ക്കി മാറ്റുന്നു. അതിന്റെ ഫലമായി മഴ ഉണ്ടാകു​ന്നു, ഒപ്പം അന്തരീക്ഷം മാലി​ന്യ​മു​ക്ത​മാ​യി​ത്തീ​രു​ക​യും ചെയ്യുന്നു.