വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

കുഞ്ഞുങ്ങൾക്കും മസാജോ?

കുഞ്ഞുങ്ങൾക്കും മസാജോ?

കുഞ്ഞു​ങ്ങൾക്കും മസാജോ?

സ്‌പെയിനിലെ ഉണരുക! ലേഖകൻ

അനീറ്റ നൈജീ​രി​യ​ക്കാ​രി​യായ ഒരു യുവതി​യാണ്‌. അവൾ തന്റെ കുഞ്ഞിനെ കുളി​പ്പി​ച്ചിട്ട്‌ അതിന്റെ ശരീരം ശ്രദ്ധ​യോ​ടെ ഉഴിയു​ന്നു. അമ്മയും മോളും അത്‌ നന്നായി ആസ്വദി​ക്കു​ന്നു. “കുഞ്ഞു​ങ്ങളെ പരിച​രി​ക്കു​ന്ന​തി​ന്റെ ഭാഗമാ​യി നൈജീ​രി​യ​യി​ലെ അമ്മമാർ കാലങ്ങ​ളാ​യി ചെയ്‌തു​പോ​രുന്ന ഒന്നാണിത്‌” എന്ന്‌ അനീറ്റ പറയുന്നു. “എന്റെയും അനുജ​ന്മാ​രു​ടെ​യും കാര്യ​ത്തിൽ എന്റെ അമ്മയും ഇതു​പോ​ലെ ചെയ്യു​മാ​യി​രു​ന്നു. കുഞ്ഞിന്റെ പേശി​കൾക്ക്‌ കരു​ത്തേ​കാ​നും ശരീര​ത്തി​നും മനസ്സി​നും അയവു​വ​രു​ത്താ​നു​മുള്ള ഒരു ഉത്തമമാർഗ​മാണ്‌ ഇത്‌. ഞാൻ ഇതു ചെയ്യുന്ന സമയത്ത്‌ കുഞ്ഞി​നോ​ടു സംസാ​രി​ക്കു​ക​യും പാട്ടു പാടു​ക​യും ഒക്കെ ചെയ്യും. അപ്പോൾ അവളുടെ ഭാഷയിൽ അവൾ എന്തൊ​ക്കെ​യോ പറയും, എന്നെ നോക്കി പുഞ്ചി​രി​ക്കു​ക​യും ചെയ്യും. അത്‌ ഹൃദ്യ​മായ ഒരനു​ഭൂ​തി തന്നെയാണ്‌!”

കുഞ്ഞു​ങ്ങ​ളെ മസാജ്‌ ചെയ്യുന്ന ഈ രീതി പല നാടു​ക​ളി​ലും സാധാ​ര​ണ​മാണ്‌. ചില പാശ്ചാ​ത്യ​രാ​ജ്യ​ങ്ങ​ളിൽ ഇതു ജനപ്രീ​തി​യാർജി​ച്ചു​വ​രു​ന്നു. ‘സ്‌പാ​നീഷ്‌ അസ്സോ​സി​യേഷൻ ഫോർ ഇൻഫന്റ്‌ മസാജ്‌’ പറയു​ന്ന​ത​നു​സ​രിച്ച്‌ ആർദ്ര​വും ലോല​വും ഹൃദ്യ​വു​മായ ഒരു വിധത്തിൽ തന്റെ കുഞ്ഞോ​മ​ന​യു​മാ​യി ശാരീ​രി​ക​വും വൈകാ​രി​ക​വു​മാ​യി ആശയവി​നി​മയം ചെയ്യാൻ അമ്മയെ സഹായി​ക്കുന്ന ഒരു മാർഗ​മാ​ണിത്‌. കുഞ്ഞിന്റെ കൈകാ​ലു​കൾ, പാദങ്ങൾ, പുറം, നെഞ്ച്‌, വയറ്‌, മുഖം എന്നീ ഭാഗങ്ങ​ളിൽ അമർത്തി എന്നാൽ മൃദു​വാ​യി തടവു​ന്നത്‌ ഇതിൽ ഉൾപ്പെ​ടു​ന്നു.

ഇങ്ങനെ ചെയ്യു​ന്ന​തു​കൊണ്ട്‌ കുഞ്ഞിന്‌ എന്തു പ്രയോ​ജ​ന​മാ​ണു ലഭിക്കു​ന്നത്‌? ഈ വിരൽസ്‌പർശ​ത്തി​ലൂ​ടെ കൈമാ​റ​പ്പെ​ടു​ന്നത്‌ സ്‌നേ​ഹ​വും വാത്സല്യ​വു​മാണ്‌, ഇതു​കൊ​ണ്ടുള്ള ഏറ്റവും വലിയ പ്രയോ​ജ​ന​വും അതാണ്‌. പിറന്നു വീഴുന്ന ഒരു കുഞ്ഞിന്‌ പോഷണം മാത്രം പോരാ, മാതാ​പി​താ​ക്ക​ളു​ടെ സ്‌നേ​ഹ​പ​രി​ലാ​ള​ന​ക​ളും വേണം. സ്‌പർശ​ന​ബോ​ധം ജീവി​ത​ത്തി​ന്റെ ആദ്യദ​ശ​യിൽത്തന്നെ ഉടലെ​ടു​ക്കുന്ന ഒന്നായ​തി​നാൽ അമ്മയോ അച്ഛനോ കുഞ്ഞിന്റെ ശരീരം മൃദു​വാ​യി ഉഴിയു​ന്നത്‌ അനുഭ​വ​വേ​ദ്യ​മായ വിധത്തിൽ സ്‌നേഹം അറിയി​ക്കു​ന്ന​തി​നുള്ള ഒരു മാർഗ​മാണ്‌. ശാരീ​രി​ക​വും വൈകാ​രി​ക​വു​മായ ധാരാളം സന്ദേശങ്ങൾ ഇതു കുഞ്ഞിന്‌ കൈമാ​റു​ന്നു. അങ്ങനെ ജനനം മുതൽത്തന്നെ കുഞ്ഞി​നും മാതാ​പി​താ​ക്കൾക്കും ഇടയിൽ ശക്തമായ ഒരു സ്‌നേ​ഹ​ബന്ധം ഉടലെ​ടു​ക്കു​ന്ന​തിന്‌ ഇതു സഹായി​ക്കു​ന്നു.

എന്നാൽ സ്‌നേഹം കൈമാ​റു​ന്നു എന്നതിനു പുറമേ ഇതിനു മറ്റു പ്രയോ​ജ​ന​ങ്ങ​ളു​മുണ്ട്‌. കുഞ്ഞിന്റെ ഇളം മേനി​ക്കും മനസ്സി​നും ഇത്‌ അയവു​വ​രു​ത്തി​യേ​ക്കാം. ഫലമോ? കുഞ്ഞിന്‌ നല്ല ഉറക്കം കിട്ടി​യേ​ക്കാം, കുരു​ന്നു​മ​ന​സ്സി​ലെ പിരി​മു​റു​ക്ക​ങ്ങ​ളും കുറയാ​നി​ട​യുണ്ട്‌. കൂടാതെ കുഞ്ഞിന്റെ പേശി​കൾക്ക്‌ കരു​ത്തേ​കു​ക​യും രക്തപര്യ​യ​ന​വ്യ​വ​സ്ഥ​യു​ടെ​യും, ദഹന-ശ്വസന വ്യവസ്ഥ​ക​ളു​ടെ​യും പ്രവർത്ത​ന​ങ്ങളെ ക്രമ​പ്പെ​ടു​ത്തു​ക​യും ചെയ്‌തേ​ക്കാം എന്നതും ഇതിന്റെ പ്രയോ​ജ​ന​ങ്ങൾതന്നെ. കുഞ്ഞിന്റെ പ്രതി​രോധ വ്യവസ്ഥ​യ്‌ക്കും ഇതു പ്രയോ​ജനം ചെയ്യു​മെ​ന്നാണ്‌ ചിലരു​ടെ അഭി​പ്രാ​യം. മാത്രമല്ല, സ്‌പർശനം, കാഴ്‌ച, കേൾവി എന്നിങ്ങ​നെ​യുള്ള ഇന്ദ്രിയ പ്രാപ്‌തി​കൾ ഉണർത്ത​പ്പെ​ടു​ന്ന​തി​നാൽ ഓർമ​ശ​ക്തി​യെ​യും കാര്യങ്ങൾ മനസ്സി​ലാ​ക്കാ​നുള്ള ശേഷി​യെ​യും അത്‌ ഉദ്ദീപി​പ്പി​ച്ചേ​ക്കാം.

കുഞ്ഞു​ങ്ങ​ളു​ടെ ശരീരം ഉഴിയു​ന്ന​തി​ന്റെ പ്രയോ​ജ​ന​ത്തെ​ക്കു​റിച്ച്‌ ചില ആശുപ​ത്രി​ക​ളും ഗവേഷണം നടത്തി​യി​ട്ടുണ്ട്‌. ഉദാഹ​ര​ണ​ത്തിന്‌, മാസം തികയാ​തെ ജനിച്ച കുഞ്ഞു​ങ്ങളെ ഉൾപ്പെ​ടു​ത്തി​ക്കൊണ്ട്‌ ഒരു പഠനം നടത്തു​ക​യു​ണ്ടാ​യി. മസാജി​ങ്ങി​നു വിധേ​യ​രായ കുഞ്ഞു​ങ്ങൾക്ക്‌, അതിനു വിധേ​യ​രാ​കാ​തി​രുന്ന ശിശു​ക്കളെ അപേക്ഷിച്ച്‌ ഏഴു ദിവസം മുമ്പു​തന്നെ ആശുപ​ത്രി വിടാൻ കഴി​ഞ്ഞെ​ന്നും അവരുടെ തൂക്കത്തി​ലുള്ള വർധന താരത​മ്യേന 47 ശതമാനം കൂടുതൽ ആയിരു​ന്നു​വെ​ന്നും ആ പഠനം വെളി​പ്പെ​ടു​ത്തി.

തെളി​വു​ക​ളു​ടെ അടിസ്ഥാ​ന​ത്തിൽ നോക്കു​മ്പോൾ, നല്ല ഒരു ഉഴിച്ചിൽ മുതിർന്ന​വർക്കു മാത്രമല്ല, കുഞ്ഞു​ങ്ങൾക്കും പ്രയോ​ജ​നം​ചെ​യ്യു​ന്നു. കുഞ്ഞു​ങ്ങ​ളു​ടെ കാര്യ​ത്തിൽ, ഇതിന്‌ ശാരീ​രിക പ്രയോ​ജനം മാത്രമല്ല ഉള്ളത്‌. അമ്മ പുഞ്ചി​രി​തൂ​കി​ക്കൊണ്ട്‌ തന്റെ പൊ​ന്നോ​മ​ന​യു​ടെ കുഞ്ഞിളം മേനി​യി​ലൂ​ടെ ആർദ്ര​മാ​യി വിര​ലോ​ടി​ക്കു​മ്പോൾ, ആ വിരൽസ്‌പർശ​ത്തി​ലൂ​ടെ കുഞ്ഞ്‌ അറിയു​ന്നത്‌ സ്‌നേ​ഹ​മാണ്‌.