വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

കുടുംബ സന്തുഷ്ടി അതു സാധ്യമോ?

കുടുംബ സന്തുഷ്ടി അതു സാധ്യമോ?

കുടുംബ സന്തുഷ്ടി അതു സാധ്യമോ?

ചെറുപ്പക്കാരിയായ ഒരു മാതാവ്‌ കുടുംബജീവിതം സന്തുഷ്ടമാക്കാനുള്ള സഹായം ആവശ്യപ്പെട്ടുകൊണ്ട്‌ കഴിഞ്ഞ വർഷം യഹോവയുടെ സാക്ഷികളുടെ മെക്‌സിക്കോ ബ്രാഞ്ച്‌ ഓഫീസിലേക്ക്‌ ഒരു കത്തയച്ചു. ഉണരുക! മാസിക വായിച്ചിട്ടുണ്ടെന്നും അത്‌ ഇഷ്ടമായെന്നും വിശദീകരിച്ച അവൾ ഇപ്രകാരം പറഞ്ഞു:

“എന്റെ വിവാഹം കഴിഞ്ഞിട്ട്‌ മൂന്നു വർഷമായി. സന്തോഷമുള്ള ഒരു കുടുംബജീവിതം കെട്ടിപ്പടുക്കാൻ സഹായിക്കുന്ന ഉപദേശങ്ങളും നിർദേശങ്ങളും ലഭിച്ചാൽ കൊള്ളാമെന്നുണ്ട്‌. രണ്ടു വർഷം മുമ്പ്‌ ഞങ്ങൾക്ക്‌ മിടുക്കനായ ഒരു ആൺകുഞ്ഞ്‌ പിറന്നു. അവനെ നന്നായി വളർത്തിക്കൊണ്ടുവരാനും എനിക്ക്‌ ആഗ്രഹമുണ്ട്‌.”

കുടുംബ സന്തുഷ്ടിയുടെ രഹസ്യം എന്ന പുസ്‌തകത്തെക്കുറിച്ചു കേട്ടിരുന്ന ഈ സ്‌ത്രീ അതിന്റെ ഒരു കോപ്പി ലഭിക്കുന്നതിനുവേണ്ടിയാണ്‌ ഈ കത്ത്‌ എഴുതിയത്‌. മറ്റ്‌ ആയിരക്കണക്കിന്‌ ആളുകളും ഈ പുസ്‌തകം ആവശ്യപ്പെട്ടുകൊണ്ട്‌ എഴുതിയിട്ടുണ്ട്‌. വായിച്ച പലരും അതു വളരെ പ്രയോജനപ്രദമാണെന്ന്‌ റിപ്പോർട്ടുചെയ്‌തു. “ശൈശവംമുതലേ നിങ്ങളുടെ കുട്ടിയെ പരിശീലിപ്പിക്കുക,” “നശീകരണ സ്വാധീനങ്ങളിൽനിന്നു നിങ്ങളുടെ കുടുംബത്തെ സംരക്ഷിക്കുക,” “നിങ്ങളുടെ കുടുംബസമാധാനം നിലനിർത്തൽ” എന്നിവ ഇതിലെ വിജ്ഞാനപ്രദമായ അധ്യായങ്ങളിൽ ചിലതു മാത്രം.

കുടുംബ സന്തുഷ്ടിയുടെ രഹസ്യം എന്ന പുസ്‌തകത്തെക്കുറിച്ചു കൂടുതൽ വിവരങ്ങൾ അറിയാൻ ആഗ്രഹിക്കുന്നെങ്കിൽ ദയവായി ഇതോടൊപ്പം നൽകിയിരിക്കുന്ന കൂപ്പൺ പൂരിപ്പിച്ച്‌ ഈ മാസികയുടെ 5-ാം പേജിലെ അനുയോജ്യമായ മേൽവിലാസത്തിൽ അയയ്‌ക്കുക.

□ കടപ്പാടുകളൊന്നും കൂടാതെ, കുടുംബ സന്തുഷ്ടിയുടെ രഹസ്യം എന്ന പുസ്‌തകത്തെക്കുറിച്ചു കൂടുതൽ വിവരങ്ങൾ അറിയാൻ ഞാൻ ആഗ്രഹിക്കുന്നു.

□ സൗജന്യ ഭവന ബൈബിൾ പഠനപരിപാടിയിൽ പങ്കെടുക്കാൻ താത്‌പര്യമുണ്ട്‌. എന്റെ മേൽവിലാസം ഈ കൂപ്പണിൽ കൊടുത്തിരിക്കുന്നു: