വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

സന്ദേശം എത്തിക്കുന്നു

സന്ദേശം എത്തിക്കുന്നു

സന്ദേശം എത്തിക്കു​ന്നു

ടെലി​ഗ്രാഫ്‌ കണ്ടുപി​ടി​ക്കു​ന്ന​തി​നു​മുമ്പ്‌, ദൂരെ​യു​ള്ള​വ​രു​മാ​യി ആശയവി​നി​മയം നടത്തു​ന്നതു ബുദ്ധി​മു​ട്ടാ​യി​രു​ന്നു. ഭൂപ്ര​കൃ​തി​യും അപരി​ഷ്‌കൃ​ത​മായ ഗതാഗത മാർഗ​ങ്ങ​ളും അതിനു വളരെ​യ​ധി​കം കാലതാ​മസം വരുത്തി​യി​രു​ന്നു. ഉദാഹ​ര​ണ​ത്തിന്‌ തെക്കേ അമേരി​ക്ക​യിൽ വിശാ​ല​മായ ഒരു സാമ്രാ​ജ്യം ഉണ്ടായി​രുന്ന ഇങ്കകൾ അഭിമു​ഖീ​ക​രി​ച്ചി​രുന്ന വെല്ലു​വി​ളി​കൾ എന്തൊ​ക്കെ​യാ​ണെന്നു നോക്കുക.

പൊതു​യു​ഗം 15-ാം നൂറ്റാ​ണ്ടി​ന്റെ ഒടുവി​ലും 16-ാം നൂറ്റാ​ണ്ടി​ന്റെ ആരംഭ​ത്തി​ലും പ്രതാ​പ​ത്തി​ന്റെ ഉച്ചകോ​ടി​യി​ലെ​ത്തി​നിന്ന ഇങ്കാ സാമ്രാ​ജ്യം ഇന്നത്തെ അർജന്റീന, ഇക്വ​ഡോർ, കൊളം​ബിയ, ചിലി, പെറു, ബൊളീ​വിയ എന്നീ രാജ്യ​ങ്ങ​ളു​ടെ ഭാഗങ്ങൾ ഉൾക്കൊ​ള്ളു​ന്ന​താ​യി​രു​ന്നു. സാമ്രാ​ജ്യ​ത്തി​ന്റെ തലസ്ഥാനം, ഇപ്പോൾ പെറു​വിൽ സ്ഥിതി​ചെ​യ്യുന്ന കസ്‌കോ ആയിരു​ന്നു. കൊടു​ങ്കാ​ടു​ക​ളും മാനം​മു​ട്ടെ ഉയർന്നു​നിൽക്കുന്ന പർവത​നി​ര​ക​ളും യാത്ര ദുഷ്‌ക​ര​മാ​ക്കി​ത്തീർത്തു. തന്നെയു​മല്ല, വിശാ​ല​മായ സാമ്രാ​ജ്യ​ത്തിൽ അങ്ങോ​ള​മി​ങ്ങോ​ളം യാത്ര​ചെ​യ്യാൻ ലാമക​ക​ള​ല്ലാ​തെ മറ്റു ചുമട്ടു​മൃ​ഗ​ങ്ങ​ളോ ചക്രങ്ങ​ളുള്ള വാഹന​ങ്ങ​ളോ ഇല്ലായി​രു​ന്നു. ഇങ്കകൾ എഴുത്തു​ഭാ​ഷ​യും വികസി​പ്പി​ച്ചി​രു​ന്നില്ല. അപ്പോൾപ്പി​ന്നെ വൈവി​ധ്യം നിറഞ്ഞ​തും വിസ്‌തൃ​ത​വു​മായ ഒരു സാമ്രാ​ജ്യ​ത്തിൽ അവർ എങ്ങനെ​യാണ്‌ ദൂരെ​യു​ള്ള​വ​രു​മാ​യി ആശയവി​നി​മയം നടത്തി​യി​രു​ന്നത്‌?

ഇങ്കകൾ ക്വെച്ചുവ എന്ന ഭാഷയെ സാമ്രാ​ജ്യ​ത്തി​ന്റെ ഔദ്യോ​ഗിക ഭാഷയാ​ക്കി. കൂടാതെ അവർ നിരവധി റോഡു​ക​ളും നിർമി​ച്ചു. 5,000 കിലോ​മീ​റ്റ​റി​ല​ധി​കം നീളമു​ണ്ടാ​യി​രുന്ന അവരുടെ രാജപാത അല്ലെങ്കിൽ പ്രധാ​ന​വീ​ഥി ആൻഡിയൻ പർവത​നി​ര​ക​ളി​ലൂ​ടെ കടന്നു​പോ​യി. അതേസ​മയം പസിഫിക്‌ തീരത്തു​കൂ​ടെ കടന്നു​പോയ 4,000-ത്തോളം കിലോ​മീ​റ്റർ നീളമു​ണ്ടാ​യി​രുന്ന ഒരു സമാന്ത​ര​പാ​ത​യും ഉണ്ടായി​രു​ന്നു. ഈ പാതകളെ തമ്മിൽ ബന്ധിപ്പി​ക്കുന്ന റോഡു​ക​ളും നിർമി​ച്ചി​രു​ന്നു. മലയി​ടു​ക്കു​ക​ളിൽ കൽപ്പട​വു​ക​ളോ​ടു​കൂ​ടിയ പാതകൾ, ചതുപ്പു​നി​ലങ്ങൾ കുറുകെ കടക്കു​ന്ന​തിന്‌ തോണി​കൾ കൂട്ടി​ക്കെ​ട്ടി​യു​ണ്ടാ​ക്കിയ പോൺടൂൺ പാലങ്ങൾ, കുത്തൊ​ഴു​ക്കുള്ള ആൻഡിയൻ നദികൾ കടക്കാൻ തൂക്കു​പാ​ലങ്ങൾ എന്നിവ​യും ഇങ്കകൾ നിർമി​ച്ചു. 45 മീറ്റർ നീളമുള്ള ഒരു തൂക്കു​പാ​ലം നിർമി​ക്കാൻ മനുഷ്യ​ശ​രീ​ര​ത്തോ​ളം വണ്ണമുള്ള വടങ്ങളാണ്‌ അവർ ഉപയോ​ഗി​ച്ചത്‌; 1880 വരെ, 500 വർഷം ആ പാലം ഉപയോ​ഗ​ത്തി​ലു​ണ്ടാ​യി​രു​ന്നു!

ഇങ്കാസാ​മ്രാ​ജ്യ​ത്തിൽ സന്ദേശ​വാ​ഹ​ക​രാ​യി വർത്തി​ച്ചത്‌ ചാസ്‌കിസ്‌ എന്നറി​യ​പ്പെ​ടുന്ന ഔദ്യോ​ഗിക സംഘത്തി​ലെ ഓട്ടക്കാ​രാണ്‌. പ്രധാന പാതക​ളിൽ നിശ്ചിത ദൂരങ്ങ​ളിൽ അവർ നിലയു​റ​പ്പി​ച്ചി​രു​ന്നു. ഒരു ഓട്ടക്കാ​രൻ മൂന്നോ നാലോ കിലോ​മീ​റ്റർ ഓടി, സന്ദേശം അടുത്ത​യാൾക്കു കൈമാ​റു​ന്നു. അയാളും അതുതന്നെ ചെയ്യുന്നു. അങ്ങനെ പകൽസ​മ​യത്ത്‌ ഈ സംഘം 160-ലധികം കിലോ​മീ​റ്റർ പിന്നി​ട്ടി​രു​ന്ന​താ​യി പറയ​പ്പെ​ടു​ന്നു. പല സന്ദേശ​ങ്ങ​ളും അവർ വാമൊ​ഴി​യാ​യി കൈമാ​റി​യി​രു​ന്നെ​ങ്കി​ലും ഭരണകാ​ര്യ​ങ്ങ​ളു​മാ​യി ബന്ധപ്പെട്ട സ്ഥിതി​വി​വ​ര​ക്ക​ണ​ക്കു​കൾ അറിയി​ച്ചി​രു​ന്നത്‌ കൗതു​ക​ക​ര​മായ ഒരു രീതി​യി​ലാ​യി​രു​ന്നു. പിരി​ച്ചെ​ടുത്ത നാരും പല നിറങ്ങ​ളി​ലുള്ള ചരടു​ക​ളും കൊണ്ടു​ണ്ടാ​ക്കിയ ക്വിപ്പു ആണ്‌ അവർ അതിനാ​യി ഉപയോ​ഗി​ച്ചത്‌. വിവരങ്ങൾ ഓർത്തി​രി​ക്കാ​നുള്ള സങ്കീർണ​മായ ഒരു ഉപാധി​യാ​യി​രു​ന്നു അത്‌. ചരടു​ക​ളി​ലുള്ള കെട്ടുകൾ ഒറ്റ, പത്ത്‌, നൂറ്‌ എന്നിവയെ സൂചി​പ്പി​ച്ചു. സ്‌പാ​നീ​ഷു​കാർ ഇങ്കകളെ കീഴട​ക്കി​യ​തോ​ടെ, അതിന്റെ ഉപയോ​ഗം കാലഹ​ര​ണ​പ്പെ​ടു​ക​യും കോഡു​കൾ വിസ്‌മൃ​തി​യി​ലാ​കു​ക​യും ചെയ്‌തു.

സുവാർത്താ​ദൂ​തന്റെ കാൽ പർവ്വത​ങ്ങ​ളി​ന്മേൽ എത്ര മനോ​ഹരം”

ഇന്ന്‌ ക്വെച്ചുവ സംസാ​രി​ക്കുന്ന ലക്ഷക്കണ​ക്കിന്‌ ആളുക​ളു​ടെ പക്കൽ ഏറ്റവും പ്രധാ​ന​പ്പെട്ട സന്ദേശം അതായത്‌ ദൈവ​രാ​ജ്യ​മാ​കുന്ന ലോക​ഗ​വൺമെ​ന്റി​നെ​ക്കു​റി​ച്ചുള്ള സുവാർത്ത എത്തിച്ചു​കൊ​ണ്ടി​രി​ക്കു​ക​യാണ്‌. അതിന്റെ ഭരണത്തി​നു കീഴ്‌പെ​ടുന്ന എല്ലാവർക്കും സമൃദ്ധ​മായ സമാധാ​നം ആസ്വദി​ക്കാൻ കഴിയും. (ദാനീ​യേൽ 2:44; മത്തായി 24:14) ഒരിക്കൽ ഇങ്കകൾ ഭരിച്ചി​രുന്ന ഈ പ്രദേ​ശ​ത്തു​കൂ​ടി​യുള്ള യാത്ര ഇപ്പോ​ഴും ദുഷ്‌ക​ര​മാണ്‌, ക്വെച്ചു​വ​യാ​കട്ടെ ലിഖി​ത​ഭാ​ഷ​യാ​യി ഇന്നും പൂർണ​മാ​യി വികസി​ച്ചി​ട്ടില്ല. എന്നാൽ യഹോ​വ​യു​ടെ സാക്ഷികൾ—അവരിൽ പലരും ക്വെച്ചുവ സംസാ​രി​ക്കാൻ പഠിച്ചി​രി​ക്കു​ന്നു—ക്വെച്ചു​വ​യു​ടെ അനവധി ആധുനിക ഭാഷാ​ഭേ​ദ​ങ്ങ​ളി​ലുള്ള പ്രസി​ദ്ധീ​ക​ര​ണ​ങ്ങ​ളും ഓഡി​യോ പ്രസി​ദ്ധീ​ക​ര​ണ​ങ്ങ​ളും സന്തോ​ഷ​ത്തോ​ടെ വിതരണം ചെയ്യുന്നു.

ഈ സുവാർത്താ​പ്ര​സം​ഗ​ക​രു​ടെ പ്രവർത്തനം പിൻവ​രുന്ന നിശ്വസ്‌ത വാക്കുകൾ നമ്മുടെ ഓർമ​യി​ലേക്കു കൊണ്ടു​വ​രു​ന്നു: “സമാധാ​നത്തെ ഘോഷി​ച്ചു നന്മയെ സുവി​ശേ​ഷി​ക്ക​യും രക്ഷയെ പ്രസി​ദ്ധ​മാ​ക്കു​ക​യും . . . ചെയ്യുന്ന സുവാർത്താ​ദൂ​തന്റെ കാൽ പർവ്വത​ങ്ങ​ളി​ന്മേൽ എത്ര മനോ​ഹരം!”—യെശയ്യാ​വു 52:7.