വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

“ഇത്‌ ഉത്‌കൃഷ്ടമാണ്‌!”

“ഇത്‌ ഉത്‌കൃഷ്ടമാണ്‌!”

“ഇത്‌ ഉത്‌കൃ​ഷ്ട​മാണ്‌!”

“ആസ്വദി​ച്ചു വായി​ക്കാൻ പറ്റിയ ഒരു പുസ്‌ത​ക​മാ​ണിത്‌. ഇതിലെ ദൃഷ്ടാ​ന്തങ്ങൾ അങ്ങേയറ്റം ഫലപ്ര​ദ​വും കൂടു​ത​ലായ വിവര​ങ്ങൾക്കു​വേ​ണ്ടി​യുള്ള അനുബന്ധം വളരെ​യ​ധി​കം സഹായ​ക​വും ആണ്‌. ഈ പുസ്‌തകം തീർച്ച​യാ​യും ആളുക​ളു​ടെ മനംക​വ​രും. ഇത്‌ ഉത്‌കൃ​ഷ്ട​മാണ്‌!”—ജോണും പൗലയും.

“ബൈബിൾ യഥാർഥ​ത്തിൽ എന്തു പഠിപ്പി​ക്കു​ന്നു? എന്ന പുസ്‌തകം വ്യക്തത​യു​ടെ​യും ലാളി​ത്യ​ത്തി​ന്റെ​യും കാര്യ​ത്തിൽ മികവു​റ്റ​താണ്‌!പൂർണ​ഹൃ​ദ​യ​ത്തോ​ടെ യഹോ​വയെ സേവി​ക്കു​ന്ന​തി​നു തടസ്സമാ​കുന്ന എല്ലാ സംഗതി​ക​ളും ഉപേക്ഷി​ക്കാൻ ഇത്‌ തീർച്ച​യാ​യും പുതിയ ബൈബിൾ വിദ്യാർഥി​കളെ പ്രചോ​ദി​പ്പി​ക്കും. ഈ പുസ്‌തകം എന്നെ എത്രമാ​ത്രം പുളകം​കൊ​ള്ളി​ച്ചു​വെന്നു വർണി​ക്കാൻ എനിക്കു വാക്കു​ക​ളില്ല. അത്‌ ഒരുപക്ഷേ നിങ്ങൾക്ക്‌ ഇപ്പോൾത്തന്നെ മനസ്സി​ലാ​യി​ക്കാ​ണും.”—ജോ.

“ആളുകൾ യഥാർഥ​ത്തിൽ എന്തി​നെ​ക്കു​റി​ച്ചാണ്‌ ചിന്തി​ക്കു​ന്ന​തെ​ന്നും അവരെ അലട്ടു​ന്നത്‌ എന്താ​ണെ​ന്നും തിരി​ച്ച​റിഞ്ഞ്‌ അതു തന്മയത്വ​ത്തോ​ടെ അവതരി​പ്പി​ക്കു​ന്ന​തിൽ നിങ്ങൾ വിജയി​ച്ചി​രി​ക്കു​ന്നു. തന്നെയു​മല്ല, എല്ലാ ഉത്തരങ്ങ​ളും നിങ്ങൾ ദൈവ​വ​ച​ന​മായ ബൈബി​ളിൽനി​ന്നു നൽകി​യി​രി​ക്കു​ന്നു.”—റോ​ബെർട്ട്‌.

“ലളിത​മായ വാചക​ങ്ങ​ളും വ്യക്തമായ വിശദീ​ക​ര​ണ​ങ്ങ​ളും ഉള്ള ഈ പുസ്‌തകം മികച്ച​താണ്‌. ഇത്‌ അനേക​രു​ടെ ഹൃദയത്തെ സ്‌പർശി​ക്കു​മെ​ന്ന​തിൽ സംശയ​മില്ല.”—നോർമ.

ബൈബിൾ യഥാർഥ​ത്തിൽ എന്തു പഠിപ്പി​ക്കു​ന്നു? എന്ന 224-പേജുള്ള വർണചി​ത്ര​ങ്ങ​ളോ​ടു​കൂ​ടിയ പുസ്‌തകം ഇന്ന്‌ 140-ൽ അധികം ഭാഷക​ളിൽ ലഭ്യമാണ്‌. കൂടുതൽ വിവര​ങ്ങൾക്കാ​യി ഇതോ​ടൊ​പ്പം നൽകി​യി​രി​ക്കുന്ന കൂപ്പൺ പൂരി​പ്പിച്ച്‌ ഈ മാസി​ക​യു​ടെ 5-ാം പേജിൽ കൊടു​ത്തി​രി​ക്കുന്ന അനു​യോ​ജ്യ​മായ ഒരു മേൽവി​ലാ​സ​ത്തിൽ അയയ്‌ക്കുക.

ഒരു കോപ്പി സ്വന്തമാ​ക്കൂ!

□ കടപ്പാ​ടു​ക​ളൊ​ന്നും കൂടാതെ, ബൈബിൾ യഥാർഥ​ത്തിൽ എന്തു പഠിപ്പി​ക്കു​ന്നു? എന്ന പുസ്‌ത​ക​ത്തെ​ക്കു​റി​ച്ചു കൂടുതൽ വിവരങ്ങൾ അറിയാൻ ഞാൻ ആഗ്രഹി​ക്കു​ന്നു.

□ സൗജന്യ ഭവന ബൈബിൾ പഠനപ​രി​പാ​ടി​യിൽ പങ്കെടു​ക്കാൻ താത്‌പ​ര്യ​മുണ്ട്‌. എന്റെ മേൽവി​ലാ​സം ഈ കൂപ്പണിൽ കൊടു​ത്തി​രി​ക്കു​ന്നു: