വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

മനുഷ്യർ മരിക്കുമ്പോൾ മാലാഖമാരാകുന്നുണ്ടോ?

മനുഷ്യർ മരിക്കുമ്പോൾ മാലാഖമാരാകുന്നുണ്ടോ?

ബൈബി​ളി​ന്റെ വീക്ഷണം

മനുഷ്യർ മരിക്കു​മ്പോൾ മാലാ​ഖ​മാ​രാ​കു​ന്നു​ണ്ടോ?

ആരീരോ എന്നായി​രു​ന്നു അവളുടെ പേര്‌. ഏഴാം വയസ്സിൽ അവൾ മരിച്ചു. വെള്ളയു​ടു​പ്പ​ണിഞ്ഞ്‌ ആ പൊ​ന്നോ​മന ശവമഞ്ച​ത്തിൽ കിടക്കു​ന്നത്‌ ദുഃഖാർത്ത​രായ മാതാ​പി​താ​ക്കൾ വേദന​യോ​ടെ നോക്കി​നി​ന്നു. അവരെ ആശ്വസി​പ്പി​ക്കാ​നാ​യി പുരോ​ഹി​തൻ പറഞ്ഞു: “ദൈവ​ത്തിന്‌ മറ്റൊരു മാലാ​ഖ​യെ​ക്കൂ​ടി വേണമാ​യി​രു​ന്നു, തന്റെയ​ടു​ത്തേക്ക്‌ അവൻ ആരീ​രോ​മോ​ളെ​യും കൊണ്ടു​പോ​യി. അവൾ ഇപ്പോൾ സർവശ​ക്തന്റെ സിംഹാ​സ​ന​ത്തി​നു ചുറ്റും പറന്നു​ന​ട​ക്കു​ക​യാണ്‌.”

മരിച്ചു​പോ​യ​വ​രു​ടെ ദേഹി​ക​ളോ ആത്മാക്ക​ളോ ആണ്‌ മാലാ​ഖ​മാർ എന്നാണ്‌ അനേക​രും വിശ്വ​സി​ക്കു​ന്നത്‌, ചുരുക്കം ചില സഭകളേ ഔദ്യോ​ഗി​ക​മാ​യി അങ്ങനെ പഠിപ്പി​ക്കു​ന്നു​ള്ളു​വെ​ങ്കിൽപ്പോ​ലും. മരിച്ചവർ ജീവി​ച്ചി​രി​ക്കു​ന്ന​വരെ സഹായി​ക്കു​ക​യും സംരക്ഷി​ക്കു​ക​യും ചെയ്യു​ക​യും അങ്ങനെ അവർ മാലാ​ഖ​മാ​രാ​യി​ത്തീ​രു​ക​യും ചെയ്യുന്നു എന്ന ആശയം സിനി​മ​ക​ളി​ലൂ​ടെ​യും ടെലി​വി​ഷൻ പരമ്പര​ക​ളി​ലൂ​ടെ​യും മാധ്യ​മങ്ങൾ പ്രചരി​പ്പി​ച്ചു.

നമ്മുടെ മരിച്ചു​പോയ പ്രിയ​പ്പെ​ട്ടവർ മാലാ​ഖ​മാ​രാ​യി​ത്തീ​രു​മെന്ന്‌ നമുക്കു ശരിക്കും പ്രതീ​ക്ഷി​ക്കാ​നാ​കു​മോ? ഇതു സംബന്ധിച്ച്‌ ബൈബിൾ എന്താണു പഠിപ്പി​ക്കു​ന്നത്‌? ഉത്തരത്തി​നാ​യി നമുക്ക്‌ ആദ്യം മാലാ​ഖ​മാർ അഥവാ ദൂതന്മാർ യഥാർഥ​ത്തിൽ ആരാണ്‌, മരിച്ച​വ​രു​ടെ അവസ്ഥ എന്താണ്‌ എന്നിവ​യെ​ക്കു​റി​ച്ചെ​ല്ലാം തിരു​വെ​ഴു​ത്തു​കൾ എന്തു പറയു​ന്നു​വെന്നു നോക്കാം.

ദൂതന്മാർ—അതുല്യ സൃഷ്ടികൾ

ആത്മമണ്ഡ​ല​ത്തിൽ വസിക്കുന്ന അദൃശ്യ​രും ശക്തരു​മായ ദൈവ​ദാ​സ​ന്മാ​രാണ്‌ ദൂതന്മാർ. അവരുടെ അസ്‌തി​ത്വ​ത്തി​ന്മേൽ മനുഷ്യർക്കു യാതൊ​രു നിയ​ന്ത്ര​ണ​വു​മില്ല. ദൈവം സൃഷ്ടിച്ച ആത്മവ്യ​ക്തി​ക​ളാണ്‌ അവർ. ബൈബിൾ പറയുന്നു: “അവൻ കല്‌പി​ച്ചി​ട്ടു അവ [ദൂതന്മാർ] സൃഷ്ടി​ക്ക​പ്പെ​ട്ടി​രി​ക്ക​യാൽ അവ യഹോ​വ​യു​ടെ നാമത്തെ സ്‌തു​തി​ക്കട്ടെ.”—സങ്കീർത്തനം 148:2, 5.

സാറാ​ഫു​ക​ളും കെരൂ​ബു​ക​ളും അടങ്ങുന്ന കോടി​ക്ക​ണ​ക്കി​നു സ്വർഗീ​യ​ജീ​വി​കൾ താന്താ​ങ്ങ​ളു​ടെ പദവി​ക്കും നിയമ​ന​ത്തി​നും അനുസൃ​ത​മാ​യി അനുസ​ര​ണ​പൂർവം ദൈവത്തെ സേവി​ക്കു​ന്നു​വെന്ന്‌ ബൈബിൾ വെളി​പ്പെ​ടു​ത്തു​ന്നു. (സങ്കീർത്തനം 103:20, 21; യെശയ്യാ​വു 6:1-7; ദാനീ​യേൽ 7:9, 10) ദൈവ​ത്തിന്‌ ഈ ദൂതഗ​ണ​ങ്ങ​ളെ​യെ​ല്ലാം അസ്‌തി​ത്വ​ത്തിൽ കൊണ്ടു​വ​രാൻ മനുഷ്യർ മരി​ക്കേ​ണ്ട​തു​ണ്ടാ​യി​രു​ന്നോ? വാസ്‌ത​വ​ത്തിൽ അത്‌ ഒരിക്ക​ലും യുക്തിക്കു നിരക്കു​ന്നതല്ല. എന്തു​കൊണ്ട്‌?

മനുഷ്യ​രെ സൃഷ്ടി​ക്കു​ന്ന​തിന്‌ ഏറെ മുമ്പേ​തന്നെ ദൈവം ദൂതന്മാ​രെ സൃഷ്ടി​ച്ച​താ​യി ബൈബിൾ പറയുന്നു. മനുഷ്യർക്കാ​യി യഹോവ ഭൂഗ്രഹം സൃഷ്ടി​ച്ച​പ്പോൾ ദൂതന്മാർ—കാവ്യാ​ത്മ​ക​മാ​യി അവരെ പ്രഭാ​ത​ന​ക്ഷ​ത്രങ്ങൾ എന്നാണു പരാമർശി​ച്ചി​രി​ക്കു​ന്നത്‌—‘ഒന്നിച്ചു ഘോഷി​ച്ചു​ല്ല​സി​ക്ക​യും സന്തോ​ഷി​ച്ചാർക്കു​ക​യും ചെയ്‌തു.’ (ഇയ്യോബ്‌ 38:4-7) അതു​കൊണ്ട്‌ മനുഷ്യർ സൃഷ്ടി​ക്ക​പ്പെ​ടു​ന്ന​തിന്‌ യുഗങ്ങൾക്കു മുമ്പേ​തന്നെ അവർ അസ്‌തി​ത്വ​ത്തി​ലു​ണ്ടാ​യി​രു​ന്നു.

കൂടാതെ ദൂതന്മാർക്കും മനുഷ്യർക്കും അവരുടെ പ്രകൃ​ത​ത്തി​ലും യഹോ​വ​യു​ടെ ഉദ്ദേശ്യ​ത്തിൽ അവർ വഹിക്കുന്ന പങ്കിലും വലിയ അന്തരമുണ്ട്‌. a ദൈവം മനുഷ്യ​നെ സൃഷ്ടി​ച്ചത്‌ “ദൂതന്മാ​രെ​ക്കാൾ അല്‌പം . . . താഴ്‌ത്തി”യാണ്‌, അതു​കൊണ്ട്‌ ആ ദൂതസൃ​ഷ്ടി​കൾ വലിയ മാനസിക പ്രാപ്‌തി​ക​ളും ശക്തിയു​മുള്ള അമാനു​ഷ​രാണ്‌. (എബ്രായർ 2:7) ദൂതന്മാ​രു​ടെ “സ്വന്ത വാസസ്ഥലം” സ്വർഗ​മാണ്‌. (യൂദാ 6) എന്നാൽ മനുഷ്യർ എന്നേക്കും ഭൂമി​യിൽ വസിക്കണം എന്നതാ​യി​രു​ന്നു ദൈവ​ത്തി​ന്റെ ആദി​മോ​ദ്ദേ​ശ്യം. (ഉല്‌പത്തി 1:28; 2:17; സങ്കീർത്തനം 37:29) ആദ്യ മാനുഷ ദമ്പതികൾ ദൈവ​ത്തോട്‌ അനുസ​ര​ണ​മു​ള്ളവർ ആയിരു​ന്നെ​ങ്കിൽ അവർ ഒരിക്ക​ലും മരിക്കി​ല്ലാ​യി​രു​ന്നു. ആരംഭം മുതൽത്തന്നെ മനുഷ്യർക്കും ദൂതന്മാർക്കും ദൈ​വോ​ദ്ദേ​ശ്യ​ത്തിൽ തികച്ചും വ്യത്യസ്‌ത സ്ഥാനങ്ങ​ളാണ്‌ ഉണ്ടായി​രു​ന്നി​ട്ടു​ള്ളത്‌.

മരിക്കു​മ്പോൾ എന്തു സംഭവി​ക്കു​ന്നു?

നാം പരിചി​ന്തി​ക്കേണ്ട സുപ്ര​ധാ​ന​മായ മറ്റുചില ചോദ്യ​ങ്ങ​ളു​മുണ്ട്‌: മരിക്കു​മ്പോൾ മനുഷ്യന്‌ എന്തു സംഭവി​ക്കു​ന്നു? മറ്റൊരു രൂപത്തിൽ ഒരുപക്ഷേ ആത്മമണ്ഡ​ല​ത്തിൽ ദൂതന്മാ​രാ​യി അവർ തുടർന്നു ജീവി​ക്കു​ന്നു​ണ്ടോ? ബൈബിൾ ലളിത​വും വ്യക്തവു​മാ​യി ഇങ്ങനെ ഉത്തരം നൽകുന്നു: “ജീവി​ച്ചി​രി​ക്കു​ന്നവർ തങ്ങൾ മരിക്കും എന്നറി​യു​ന്നു; മരിച്ച​വ​രോ ഒന്നും അറിയു​ന്നില്ല.” (സഭാ​പ്ര​സം​ഗി 9:5) മരണ​ത്തോ​ടെ മനുഷ്യർ അസ്‌തി​ത്വ​ത്തിൽ ഇല്ലാതാ​കു​ന്നു. മരിച്ച​വർക്ക്‌ യാതൊ​ന്നും അറിയാ​നോ അനുഭ​വി​ക്കാ​നോ സാധ്യമല്ല.

അങ്ങനെ​യെ​ങ്കിൽ മരിച്ച​വർക്ക്‌ എന്തെങ്കി​ലും പ്രത്യാ​ശ​യു​ണ്ടോ? തീർച്ച​യാ​യും! മരിച്ച ബഹുഭൂ​രി​പ​ക്ഷ​ത്തി​നും പുനരു​ത്ഥാന പ്രത്യാ​ശ​യു​ണ്ടെന്ന്‌ ബൈബിൾ പറയുന്നു. അവർ പറുദീ​സാ​ഭൂ​മി​യിൽ മനുഷ്യ​രാ​യി ജീവനി​ലേക്ക്‌ ഉയിർപ്പി​ക്ക​പ്പെ​ടും.—ലൂക്കൊസ്‌ 23:43; യോഹ​ന്നാൻ 5:28.

എന്നാൽ ചുരുക്കം ചിലർ സ്വർഗീ​യ​ജീ​വ​നി​ലേക്ക്‌ പുനരു​ത്ഥാ​നം​പ്രാ​പി​ക്കും. അവരുടെ സംഖ്യ ആകെ 1,44,000 മാത്ര​മാണ്‌. പക്ഷേ ഈ 1,44,000 പേർ, ദൂതന്മാർ എന്നു പൊതു​വേ വിളി​ക്ക​പ്പെ​ടു​ന്ന​വ​രിൽനിന്ന്‌ തികച്ചും വ്യത്യ​സ്‌ത​രാണ്‌. ഉദാഹ​ര​ണ​ത്തിന്‌, ഇവർ ക്രിസ്‌തു​വി​നോ​ടു​കൂ​ടെ അമർത്യ രാജാ​ക്ക​ന്മാ​രും പുരോ​ഹി​ത​ന്മാ​രു​മാ​യി ഭരിക്കു​ന്നു. അവർക്ക്‌ ന്യായാ​ധി​പ​ന്മാർ ആയിരി​ക്കാ​നുള്ള അധികാ​രം ഉണ്ട്‌. (1 കൊരി​ന്ത്യർ 6:3; വെളി​പ്പാ​ടു 20:6) അവർ മരിച്ചു​പോയ ശിശു​ക്ക​ളാ​ണോ? അല്ല. പരി​ശോ​ധ​ന​കൾക്കും പരീക്ഷ​കൾക്കും പൂർണ​മാ​യും വിധേ​യ​രായ ക്രിസ്‌തു​ശി​ഷ്യ​രാണ്‌ അവർ.—ലൂക്കൊസ്‌ 22:28, 29.

മരിച്ച മനുഷ്യ​രും ജീവനുള്ള ദൂതന്മാ​രും തമ്മിലുള്ള വ്യത്യാ​സ​വും പരിചി​ന്തി​ക്കുക. മരിച്ചു​പോയ മനുഷ്യർ “ഒന്നും അറിയു​ന്നില്ല.” അതേസ​മയം ദൂതന്മാർക്ക്‌ പൂർണ​സു​ബോ​ധ​വും വികാ​ര​ങ്ങ​ളും സ്വന്തമാ​യി തീരു​മാ​നങ്ങൾ എടുക്കാ​നുള്ള പ്രാപ്‌തി​യും ഉണ്ട്‌. അവർ സ്വത​ന്ത്ര​ധാർമിക കാര്യ​സ്ഥ​ന്മാ​രാണ്‌. (ഉല്‌പത്തി 6:2, 4; സങ്കീർത്തനം 146:4; 2 പത്രൊസ്‌ 2:4) മൃതന്മാർ ‘എഴു​ന്നേൽക്കു​ന്നി​ല്ലാത്ത’ അശക്തരാണ്‌. അതേസ​മയം ദൂതന്മാ​രാ​കട്ടെ “വീരന്മാ”രും. (യെശയ്യാ​വു 26:14; സങ്കീർത്തനം 103:20) ആദാമി​ന്റെ സന്തതി​ക​ളായ മനുഷ്യർ പാപത്തി​ന്റെ​യും അപൂർണ​ത​യു​ടെ​യും ഫലമായി മരിക്കു​ന്നു. എന്നാൽ ദൈവ​ഭ​യ​മുള്ള ദൂതന്മാർ പൂർണ​രും യഹോ​വ​യു​ടെ മുമ്പാകെ തികച്ചും അംഗീ​കൃ​ത​മായ നില ആസ്വദി​ക്കു​ന്ന​വ​രു​മാണ്‌.—മത്തായി 18:11.

ദൂതന്മാർ അഥവാ മാലാ​ഖ​മാർ മരിച്ച​വ​രു​ടെ ദേഹി​ക​ളോ ആത്മാക്ക​ളോ ആണെന്ന ആശയം ടിവി പരിപാ​ടി​കൾക്കോ സിനി​മ​യ്‌ക്കോ ഉള്ള നല്ലൊരു വിഷയ​മാ​യി​രു​ന്നേ​ക്കാം. എന്നാൽ അത്‌ തിരു​വെ​ഴു​ത്ത​ധി​ഷ്‌ഠി​തമല്ല. നമ്മുടെ പ്രിയ​പ്പെ​ട്ടവർ മരിക്കു​മ്പോൾ എന്തു സംഭവി​ക്കും എന്നതു സംബന്ധിച്ച എല്ലാ തെറ്റി​ദ്ധാ​ര​ണ​ക​ളും ഇല്ലാതാ​ക്കാൻ ഇവിടെ വിവരിച്ച ബൈബിൾ സത്യങ്ങൾ നമ്മെ സഹായി​ക്കു​ന്നു. തനതു സൃഷ്ടി​ക​ളും ശക്തരായ ദൈവ​ദാ​സ​ന്മാ​രു​മായ വിശ്വസ്‌ത ദൂതന്മാർ മനുഷ്യ​രെ​ക്കാൾ ശ്രേഷ്‌ഠ​രും യഹോ​വ​യു​ടെ ഹിതം ചെയ്യാൻ സദാ സന്നദ്ധരും ആണെന്നു ബൈബിൾ ഉറപ്പു​നൽകു​ന്നു. യഹോ​വയെ ബഹുമാ​നി​ക്കാ​നും സേവി​ക്കാ​നും ആത്മാർഥ​മാ​യി ശ്രമി​ക്കു​ന്ന​വരെ കാത്തു​സം​ര​ക്ഷി​ക്കു​ന്ന​തി​നും സഹായി​ക്കു​ന്ന​തി​നും ദൂതന്മാ​രെ ഉപയോ​ഗി​ക്കു​ക​യെ​ന്നത്‌ ദൈ​വേ​ഷ്ട​ത്തി​ന്റെ ഭാഗമാണ്‌. എത്ര സന്തോ​ഷ​കരം!—സങ്കീർത്തനം 34:7.

നിങ്ങൾ ചിന്തി​ച്ചി​ട്ടു​ണ്ടോ?

നിങ്ങളു​ടെ മരിച്ച പ്രിയ​പ്പെ​ട്ടവർ ഇപ്പോൾ മാലാ​ഖ​മാ​രാ​യി സ്വർഗ​ത്തിൽ ദൈവത്തെ സേവി​ക്കു​ക​യാ​ണോ?—സഭാ​പ്ര​സം​ഗി 9:5, 10.

ദൈവ​ത്തി​നു കൂടുതൽ മാലാ​ഖ​മാ​രെ ആവശ്യ​മു​ള്ള​തു​കൊ​ണ്ടാ​ണോ കുട്ടികൾ മരിക്കു​ന്നത്‌?—ഇയ്യോബ്‌ 34:10.

ജീവി​ച്ചി​രി​ക്കു​ന്ന​വരെ സംരക്ഷി​ക്കാൻ മരിച്ച​വർക്കു തിരി​കെ​വ​രാ​നാ​കു​മോ?—യെശയ്യാ​വു 26:14.

[അടിക്കു​റിപ്പ്‌]

a “ദൂതൻ” എന്നതിന്റെ അക്ഷരാർഥം “സന്ദേശ​വാ​ഹകൻ” എന്നാണ്‌. ചില​പ്പോൾ അത്‌ വിശാ​ല​മായ അർഥത്തിൽ വ്യത്യസ്‌ത ആത്മജീ​വി​ക​ളെ​യും എന്തിന്‌, ഭൂമി​യി​ലുള്ള ദൈവ​ദാ​സ​ന്മാ​രെ​പ്പോ​ലും കുറി​ക്കു​ന്നു. എന്നാൽ ഈ ലേഖന​ത്തിൽ പരാമർശി​ച്ചി​രി​ക്കു​ന്നത്‌ ദൂതന്മാർ എന്നു ബൈബിൾ സാധാ​ര​ണ​മാ​യി വിളി​ക്കുന്ന ആത്മജീ​വി​ക​ളെ​യാണ്‌.

[29-ാം പേജിലെ ആകർഷക വാക്യം]

“അവൻ കല്‌പി​ച്ചി​ട്ടു അവ [ദൂതന്മാർ] സൃഷ്ടി​ക്ക​പ്പെ​ട്ടി​രി​ക്ക​യാൽ അവ യഹോ​വ​യു​ടെ നാമത്തെ സ്‌തു​തി​ക്കട്ടെ.”—സങ്കീർത്തനം 148:2, 5.