വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ഒരു ജീവരസതന്ത്രജ്ഞനുമായുള്ള അഭിമുഖം

ഒരു ജീവരസതന്ത്രജ്ഞനുമായുള്ള അഭിമുഖം

ഒരു ജീവര​സ​ത​ന്ത്ര​ജ്ഞ​നു​മാ​യുള്ള അഭിമു​ഖം

ഐക്യ​നാ​ടു​ക​ളി​ലെ പെൻസിൽവേ​നി​യ​യി​ലുള്ള ലീഹൈ യൂണി​വേ​ഴ്‌സി​റ്റി​യിൽ ഇപ്പോൾ ജൈവ​ര​സ​തന്ത്ര പ്രൊ​ഫ​സ​റായ മൈക്കിൾ ബീഹി 1996-ൽ ഡാർവിൻസ്‌ ബ്ലാക്‌ബോ​ക്‌സ്‌—ദ ബയോ​കെ​മി​ക്കൽ ചലഞ്ച്‌ റ്റു ഇവല്യൂ​ഷൻ എന്ന തന്റെ പുസ്‌തകം പ്രകാ​ശനം ചെയ്‌തു. 1997 മേയ്‌ 8 ലക്കം ഉണരുക!യിൽ “നാം ഇവിടെ എങ്ങനെ വന്നു? യാദൃ​ച്ഛിക സംഭവ​ത്താ​ലോ രൂപകൽപ്പ​ന​യാ​ലോ?” എന്ന ലേഖന​പ​ര​മ്പ​ര​യിൽ ബീഹി​യു​ടെ പുസ്‌ത​ക​ത്തി​ലെ ചില ഭാഗങ്ങൾ പരാമർശി​ക്കു​ക​യു​ണ്ടാ​യി. ഡാർവിൻസ്‌ ബ്ലാക്ക്‌ ബോക്‌സ്‌ പ്രസി​ദ്ധീ​ക​രി​ച്ച​തി​നെ തുടർന്നുള്ള ഒരു ദശകത്തിൽ പരിണാ​മ​വാ​ദി​ക​ളായ ശാസ്‌ത്ര​ജ്ഞ​ന്മാർ ബീഹി​യു​ടെ വാദമു​ഖ​ങ്ങളെ ഖണ്ഡിക്കാൻ നന്നേ പാടു​പെട്ടു. ഒരു റോമൻ കത്തോ​ലി​ക്ക​നാ​യി​രുന്ന അദ്ദേഹ​ത്തി​ന്റെ ശാസ്‌ത്രീയ നിഗമ​ന​ങ്ങളെ മതവി​ശ്വാ​സങ്ങൾ സ്വാധീ​നി​ക്കു​ന്ന​താ​യി വിമർശകർ ആരോ​പി​ച്ചി​ട്ടുണ്ട്‌. അശാസ്‌ത്രീ​യ​മായ ന്യായ​വാ​ദ​ങ്ങ​ളാണ്‌ അദ്ദേഹ​ത്തി​ന്റേ​തെന്ന്‌ മറ്റുചി​ലർ കുറ്റ​പ്പെ​ടു​ത്തു​ന്നു. പ്രൊ​ഫസർ ബീഹി​യു​ടെ ആശയങ്ങൾ ഇത്രയും കോളി​ളക്കം സൃഷ്ടി​ച്ചത്‌ എന്തു​കൊ​ണ്ടെ​ന്ന​റി​യാൻ ഉണരുക! അദ്ദേഹ​വു​മാ​യി ഒരു അഭിമു​ഖ​സം​ഭാ​ഷണം നടത്തു​ക​യു​ണ്ടാ​യി.

ഉണരുക!: ജീവൻ ബുദ്ധി​പൂർവ​ക​മായ ഒരു രൂപകൽപ്പ​ന​യ്‌ക്കു തെളിവു നൽകു​ന്നു​വെന്നു താങ്കൾ കരുതു​ന്നത്‌ എന്തു​കൊ​ണ്ടാണ്‌?

പ്രൊ​ഫസർ ബീഹി: സങ്കീർണ​മായ പ്രവർത്ത​നങ്ങൾ ഉൾപ്പെ​ട്ടി​രി​ക്കുന്ന എന്തെങ്കി​ലും കാണു​മ്പോൾ അതൊരു രൂപകൽപ്പ​ന​യു​ടെ ഫലമാ​ണെന്ന അനുമാ​ന​ത്തിൽ നാം എത്തുന്നു. നാം ദൈന​ദി​നം ഉപയോ​ഗി​ക്കുന്ന ഒരു പുല്ലു​വെ​ട്ടി​യ​ന്ത്ര​മോ ഒരു കാറോ എന്തിന്‌, ഒരു നിസ്സാര യന്ത്രം പോലു​മോ ദൃഷ്ടാ​ന്ത​മാ​യെ​ടു​ക്കാ​വു​ന്ന​താണ്‌. ഒരു എലി​ക്കെണി യുടെ ദൃഷ്ടാ​ന്ത​മാണ്‌ ഞാൻ സാധാ​ര​ണ​മാ​യി ഉപയോ​ഗി ക്കാറു​ള്ളത്‌. ഒരു എലിയെ പിടി​ക്കുക എന്ന ഉദ്ദേശ്യ​ത്തിന്‌ ഉതകും​വി​ധം ആ ഉപകര​ണ​ത്തി​ന്റെ പല ഭാഗങ്ങൾ ക്രമീ​ക​രി​ച്ചി​ക്കു​ന്നതു കാണു​മ്പോൾ അതു രൂപകൽപ്പന ചെയ്‌ത​താ​ണെന്നു നിങ്ങൾ നിഗമനം ചെയ്യും.

ഒരു ജീവി​യു​ടെ കോശ​പ്ര​വർത്ത നങ്ങൾ അനാവ​രണം ചെയ്യാ​നാ​കുന്ന അളവോ​ളം ശാസ്‌ത്രം ഇന്നു പുരോ​ഗ​മി​ച്ചി​ട്ടുണ്ട്‌. നമ്മെ അതിശ​യി​പ്പി​ക്കു​മാറ്‌, ജീവന്റെ തന്മാത്രാ തലത്തി​ലുള്ള പ്രവർത്ത​ന​ക്ഷ​മ​വും സങ്കീർണ​വു​മായ ‘യന്ത്രസാ​മ​ഗ്രി​ക​ളെ​യും’ ശാസ്‌ത്രം കണ്ടുപി​ടി​ച്ചി​രി​ക്കു​ന്നു. ഉദാഹ​ര​ണ​മാ​യി, ജീവനുള്ള കോശ​ങ്ങ​ളിൽ ഒരു വശത്തു​നി​ന്നും മറുവ​ശ​ത്തേക്ക്‌ അവശ്യ​വ​സ്‌തു​ക്കളെ വഹിച്ചു​കൊ​ണ്ടു​പോ​കുന്ന അതിസൂ​ക്ഷ്‌മ​ങ്ങ​ളായ തന്മാത്രാ ‘ട്രക്കുകൾ’ ഉണ്ട്‌. അത്തരം ‘ട്രക്കുകൾ’ ഇടത്തോ​ട്ടോ വലത്തോ​ട്ടോ തിരി​യു​ന്ന​തി​നുള്ള നിർദേ​ശങ്ങൾ അടങ്ങുന്ന ചെറിയ തന്മാത്രാ ‘സൂചക ബോർഡു​ക​ളും’ അവിടെ കാണാം. ചില കോശ​ങ്ങൾക്ക്‌ ദ്രാവക മാധ്യമ ത്തിലൂടെ അവയെ തള്ളിനീ​ക്കുന്ന തന്മാത്രാ ‘മോ​ട്ടോ​റു​കൾ’ ഉണ്ട്‌. ആളുകൾ അത്തരം സങ്കീർണ​മായ പ്രവർത്ത​നങ്ങൾ മറ്റെവി​ടെ​യെ​ങ്കി​ലു​മാണ്‌ കാണു​ന്ന​തെ​ങ്കിൽ അവ രൂപകൽപ്പ​ന​യു​ടെ തെളി​വാ​ണെന്ന നിഗമ​ന​ത്തി​ലെ​ത്തും. ഡാർവി​ന്റെ അവകാ​ശ​വാ​ദങ്ങൾ നിലവി​ലു​ണ്ടെ​ങ്കി​ലും മേൽപ്പറഞ്ഞ സങ്കീർണ​ത​യ്‌ക്കു മറ്റൊരു വിശദീ​ക​രണം ഇല്ല. സങ്കീർണ​മായ പ്രവർത്ത​നങ്ങൾ എവി​ടെ​യു​ണ്ടോ അവി​ടെ​യെ​ല്ലാം ഒരു രൂപകൽപ്പ​ന​യുണ്ട്‌ എന്നതി​നാൽ, ഈ ജൈവ​രാസ വ്യവസ്ഥ​ക​ളും ഒരു ബുദ്ധി​പൂർവ​ക​മായ രൂപകൽപ്പ​ന​യു​ടെ ഫലമാ​ണെന്നു ചിന്തി​ക്കു​ന്നതു ന്യായ​മാണ്‌.

ഉണരുക!: ബുദ്ധി​പൂർവ​ക​മായ രൂപകൽപ്പന എന്ന താങ്കളു​ടെ നിഗമ​ന​ത്തോട്‌ ബഹുഭൂ​രി​പക്ഷം സഹപ്ര​വർത്ത​ക​രും വിയോ​ജി​ക്കു​ന്നത്‌ എന്തു​കൊ​ണ്ടാ​ണെ​ന്നാണ്‌ താങ്കൾ കരുതു​ന്നത്‌?

പ്രൊ​ഫസർ ബീഹി: പല ശാസ്‌ത്ര​ജ്ഞ​രും എന്റെ നിഗമ​ന​ങ്ങ​ളോ​ടു യോജി​ക്കാ​ത്ത​തി​ന്റെ കാരണം, ബുദ്ധി​പൂർവ​ക​മായ രൂപകൽപ്പന എന്ന ആശയത്തിന്‌ ഒരു ശാസ്‌​ത്രേതര വശമു​ണ്ടെന്ന്‌ അവർ തിരി​ച്ച​റി​യു​ന്നു, അതായത്‌ അത്‌ പ്രകൃ​ത്യ​തീ​ത​മായ ഒന്നി​ലേക്കു വിരൽ ചൂണ്ടു​ന്ന​താ​യി തോന്നു​ന്നു എന്നതാണ്‌. ഈ വസ്‌തുത അനേക​രെ​യും അസ്വസ്ഥ​രാ​ക്കു​ന്നു. എന്നാൽ തെളി​വു​കൾ എങ്ങോട്ടു നയിച്ചാ​ലും അതി​നെ​യാ​ണു ശാസ്‌ത്രം പിൻപ​റ്റേ​ണ്ടത്‌ എന്നാണ്‌ ഞാൻ പഠിച്ചി​ട്ടു​ള്ളത്‌. നമുക്ക്‌ അംഗീ​ക​രി​ക്കാൻ ഇഷ്ടമി​ല്ലാത്ത ഒരു വശം ഉണ്ടെന്ന​തി​ന്റെ പേരിൽ മാത്രം ശക്തമായ തെളി​വു​ക​ളുള്ള എന്തെങ്കി​ലും തള്ളിക്ക​ള​യു​ന്നത്‌ തികച്ചും ലജ്ജാക​ര​മാ​ണെ​ന്നാണ്‌ എന്റെ പക്ഷം.

ഉണരുക!: ബുദ്ധി​പൂർവ​ക​മായ രൂപകൽപ്പ​ന​യെന്ന ആശയത്തെ സ്വീക​രി​ക്കു​ന്നത്‌ അജ്ഞതയെ പ്രോ​ത്സാ​ഹി​പ്പി​ക്ക​ലാണ്‌ എന്ന വിമർശ​ക​രു​ടെ അഭി​പ്രാ​യ​ത്തോ​ടുള്ള താങ്കളു​ടെ പ്രതി​ക​രണം എന്താണ്‌?

പ്രൊ​ഫസർ ബീഹി: ബുദ്ധി​പൂർവ​ക​മായ രൂപകൽപ്പന എന്ന നിഗമനം അജ്ഞതയു​ടെ ഫലമല്ല. കാര്യങ്ങൾ അറിയാ​ഞ്ഞി​ട്ടല്ല, മറിച്ച്‌ വ്യക്തമാ​യി അറിയാ​വു ന്നതു​കൊ​ണ്ടാണ്‌ അങ്ങനെ​യൊ​രു ആശയത്തെ അംഗീ​ക​രി​ക്കു​ന്നത്‌. 150 വർഷം മുമ്പ്‌ ഡാർവിൻ ദി ഒറിജിൻ ഓഫ്‌ സ്‌പീ​ഷീസ്‌ എന്ന തന്റെ ഗ്രന്ഥം പ്രസി​ദ്ധീ​ക​രി​ച്ച​പ്പോൾ ജീവൻ തികച്ചും ലളിത​മായ ഒന്നാ​ണെന്നു തോന്നി​യി​രു​ന്നു. കടൽത്ത​ട്ടിൽനി​ന്നു താനേ ഉരുത്തി​രി​ഞ്ഞേ​ക്കാ​വുന്ന അത്രയും ലളിത​വും നിസ്സാ​ര​വു​മാണ്‌ കോശം എന്നാണ്‌ ശാസ്‌ത്രജ്ഞർ വിശ്വ​സി​ച്ചി​രു​ന്നത്‌. എന്നാൽ അതിനു​ശേഷം, കോശങ്ങൾ അതീവ സങ്കീർണ​മാ​ണെന്ന്‌, 21-ാം നൂറ്റാ​ണ്ടി​ലെ യന്ത്രസാ​മ​ഗ്രി​ക​ളെ​ക്കാ​ളൊ​ക്കെ അത്യന്തം സങ്കീർണ​മാ​ണെന്ന്‌, ശാസ്‌ത്രം കണ്ടുപി​ടി​ച്ചു. കോശ​ത്തി​നു​ള്ളി​ലെ സങ്കീർണ പ്രവർത്ത​നങ്ങൾ ഉദ്ദേശ്യ​പൂർണ​മായ രൂപകൽപ്പ​ന​യു​ടെ തെളി​വാണ്‌.

ഉണരുക!: താങ്കൾ പറയുന്ന തന്മാ​ത്രാ​ത​ല​ത്തി​ലുള്ള സങ്കീർണ പ്രവർത്ത​നങ്ങൾ പ്രകൃ​തി​നിർധാ​ര​ണ​ത്തി​ലൂ​ടെ​യുള്ള പരിണാ​മ​ത്തി​ന്റെ ഫലമാ​കാം എന്നതിന്‌ എന്തെങ്കി​ലും ശാസ്‌ത്രീയ അടിസ്ഥാ​ന​മു​ണ്ടോ?

പ്രൊ​ഫസർ ബീഹി: പരിണാമ പ്രക്രി​യ​യി​ലൂ​ടെ അത്തരം സങ്കീർണ പ്രവർത്ത​നങ്ങൾ ഉരുത്തി​രി​ഞ്ഞ​തെ​ങ്ങ​നെ​യെന്നു വിശദീ​ക​രി​ക്കുന്ന പരീക്ഷ​ണങ്ങൾ ആരെങ്കി​ലും നടത്തി​യ​തി​ന്റെ​യോ വിശദ​മായ ശാസ്‌ത്രീയ മാതൃ​കകൾ അവതരി​പ്പി​ച്ച​തി​ന്റെ​യോ യാതൊ​രു രേഖയും ശാസ്‌ത്ര​ഗ്ര​ന്ഥ​ങ്ങ​ളിൽ നിങ്ങൾക്കു കണ്ടെത്താ​നാ​വില്ല. എന്റെ പുസ്‌തകം പുറത്തി​റങ്ങി പത്തുവർഷ​ത്തി​നു​ള്ളിൽ ജീവൻ ബുദ്ധി​പൂർവ​ക​മായ രൂപകൽപ്പ​ന​യ്‌ക്കു തെളിവു നൽകു​ന്നു​വെന്ന ആശയത്തെ ചെറു​ക്കാൻ സാധി​ക്കു​ന്ന​തെ​ല്ലാം ചെയ്യാൻ നാഷണൽ അക്കാദമി ഓഫ്‌ സയൻസസ്‌, അമേരി​ക്കൻ അസ്സോ​സി​യേഷൻ ഫോർ ദ അഡ്വാൻസ്‌മെന്റ്‌ ഓഫ്‌ സയൻസ്‌ എന്നിവ​പോ​ലുള്ള അനേകം ശാസ്‌ത്ര സംഘട​നകൾ അവയുടെ അംഗങ്ങ​ളോട്‌ അടിയ​ന്തിര ആഹ്വാനം ചെയ്‌തി​ട്ടു​കൂ​ടി ആണ്‌ ഇത്തര​മൊ​രു സ്ഥിതി​വി​ശേഷം നിലവി​ലു​ള്ള​തെന്ന്‌ ഓർക്കണം.

ഉണരുക!: ചില സസ്യങ്ങ​ളു​ടെ​യും ജന്തുക്ക​ളു​ടെ​യും മറ്റും രൂപഘ​ട​ന​യി​ലെ ഏതെങ്കി​ലും വശം ചൂണ്ടി​ക്കാ​ണി​ച്ചിട്ട്‌ അത്‌ ശരിയായ വിധത്തി​ലു​ള്ള​ത​ല്ലെന്നു പറയു​ന്ന​വ​രോ​ടുള്ള താങ്കളു​ടെ പ്രതി​ക​രണം എന്താണ്‌?

പ്രൊ​ഫസർ ബീഹി: ഒരു സസ്യത്തി​ന്റെ​യോ ജന്തുവി​ന്റെ​യോ രൂപകൽപ്പ​ന​യി​ലുള്ള ഒരു പ്രത്യേ​ക​വശം നമുക്ക്‌ അറിയാൻ പാടില്ല എന്നതു​കൊ​ണ്ടു മാത്രം അത്‌ ഒരു സുപ്ര​ധാന ധർമം നിർവ​ഹി​ക്കു​ന്നില്ല എന്നു വരുന്നില്ല. ഉദാഹ​ര​ണ​ത്തിന്‌, ഉപയോഗ ശൂന്യേ​ന്ദ്രി​യങ്ങൾ (vestigial organs) എന്നു വിളി​ക്ക​പ്പെ​ടു​ന്നവ മനുഷ്യ​ന്റെ​യും മറ്റു ജീവി​ക​ളു​ടെ​യും ശരീര​ത്തി​ന്റെ രൂപകൽപ്പ​ന​യി​ലുള്ള ഒരു ന്യൂന​ത​യു​ടെ തെളി​വാ​ണെന്ന്‌ ഒരിക്കൽ കരുതി​യി​രു​ന്നു. ഒരുകാ​ലത്ത്‌ അപ്പെൻഡി​ക്‌സും ടോൺസിൽസും ഉപയോ​ഗ​ശൂ​ന്യ​മാ​ണെന്നു കരുതി അവ ശസ്‌ത്ര​ക്രി​യ​യി​ലൂ​ടെ നീക്കം ചെയ്‌തി​രു​ന്നു. എന്നാൽ പിന്നീട്‌, ഈ അവയവങ്ങൾ രോഗ​പ്ര​തി​രോധ വ്യവസ്ഥ​യിൽ ഒരു സുപ്ര​ധാന പങ്കുവ​ഹി​ക്കു​ന്നു​വെ​ന്നും അവയെ മേലാൽ ഉപയോഗ ശൂന്യേ​ന്ദ്രി​യ​ങ്ങ​ളാ​യി കണക്കാ​ക്കാ​നാ​വി​ല്ലെ​ന്നും കണ്ടുപി​ടി​ക്കു​ക​യു​ണ്ടാ​യി.

ജൈവ​ലോ​കത്ത്‌ ചില മാറ്റങ്ങൾ യാദൃ​ച്ഛി​ക​മാ​യി സംഭവി​ക്കു​ന്നുണ്ട്‌ എന്നതാണ്‌ മനസ്സിൽപ്പി​ടി​ക്കേണ്ട മറ്റൊരു വസ്‌തുത. എന്റെ കാറിന്‌ ഒരു ചളുക്ക​മുണ്ട്‌ അല്ലെങ്കിൽ അതിന്റെ ടയർ പങ്‌ച​റാ​യി എന്നതു​കൊ​ണ്ടു മാത്രം കാറോ ടയറോ രൂപകൽപ്പന ചെയ്യ​പ്പെ​ട്ടതല്ല എന്നു വരുന്നില്ല. സമാന​മാ​യി, ജൈവ​ലോ​കത്ത്‌ ചില കാര്യങ്ങൾ യാദൃ​ച്ഛി​ക​മാ​യി സംഭവി​ക്കു​ന്നുണ്ട്‌ എന്നത്‌ ജീവന്റെ തന്മാ​ത്രാ​ത​ല​ത്തി​ലുള്ള സങ്കീർണ​വും പരിഷ്‌കൃ​ത​വു​മായ ‘യന്ത്രസം​വി​ധാ​നം’ യാദൃ​ച്ഛി​ക​മാ​യി ഉണ്ടായ​താ​ണെന്ന്‌ അർഥമാ​ക്കു​ന്നില്ല. ആ വാദഗതി ഒരിക്ക​ലും യുക്തിക്കു നിരക്കു​ന്നതല്ല.

[12-ാം പേജിലെ ആകർഷക വാക്യം]

“നമുക്ക്‌ അംഗീ​ക​രി​ക്കാൻ ഇഷ്ടമി​ല്ലാത്ത ഒരു വശം ഉണ്ടെന്ന​തി​ന്റെ പേരിൽ മാത്രം ശക്തമായ തെളി​വു​ക​ളുള്ള എന്തെങ്കി​ലും തള്ളിക്ക​ള​യു​ന്നത്‌ തികച്ചും ലജ്ജാക​ര​മാ​ണെ​ന്നാണ്‌ എന്റെ പക്ഷം”