വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

നിങ്ങൾ എന്തു വിശ്വസിക്കുന്നു എന്നതു പ്രധാനമാണോ?

നിങ്ങൾ എന്തു വിശ്വസിക്കുന്നു എന്നതു പ്രധാനമാണോ?

നിങ്ങൾ എന്തു വിശ്വ​സി​ക്കു​ന്നു എന്നതു പ്രധാ​ന​മാ​ണോ?

ജീവി​ത​ത്തിന്‌ ഒരു ഉദ്ദേശ്യ​മു​ണ്ടന്ന്‌ നിങ്ങൾ കരുതു​ന്നു​വോ? പരിണാ​മ​​പ്ര​​ക്രിയ സത്യമാ​​ണെ​ങ്കിൽ സയന്റി​ഫിക്‌ അമേരി​ക്കൻ എന്ന പത്രി​ക​യിൽ വന്ന പ്രസ്‌താ​വ​ന​യും ശരിയാ​​ണെ​ന്നു​വ​രും. ‘ജീവി​ത​ത്തിന്‌ ആത്യന്തി​ക​മായ ഒരർഥം ഉണ്ടെന്ന ധാരണ മിഥ്യ​യാ​​ണെന്ന്‌ പരിണാ​മ​​പ്ര​​ക്രി​യ​​യെ​ക്കു​റി​ച്ചുള്ള നമ്മുടെ പുതിയ ഗ്രാഹ്യം സൂചി​പ്പി​ക്കു​ന്നു’ എന്ന്‌ അതു പറയു​ക​യു​ണ്ടാ​യി.

ആ വാക്കു​ക​ളു​ടെ അർഥ​മൊ​ന്നു പരിചി​ന്തി​ക്കുക. ജീവി​ത​ത്തിന്‌ ആത്യന്തി​ക​മായ ഒരർഥം ഉണ്ടെന്ന ധാരണ മിഥ്യ​യാ​​ണെ​ങ്കിൽ, എന്തെങ്കി​ലും ചില നല്ല കാര്യങ്ങൾ ചെയ്യാൻ ശ്രമി​ക്കു​ക​യും ഒരുപക്ഷേ നിങ്ങളു​ടെ ജനിതക സവി​ശേ​ഷ​തകൾ അടുത്ത തലമു​റ​യ്‌ക്കു കൈമാ​റു​ക​യും ചെയ്യുക എന്നതൊ​ഴിച്ച്‌ ജീവി​ത​ത്തിന്‌ മറ്റൊരു ഉദ്ദേശ്യ​വും ഇല്ലെന്നു വരും. മരണ​ത്തോ​ടെ നിങ്ങൾ എന്നേക്കു​മാ​യി ഇല്ലാതാ​കും. ജീവി​ത​ത്തി​ന്റെ അർഥ​ത്തെ​ക്കു​റി​ച്ചു ചിന്തി​ക്കാ​നും ന്യായ​വാ​ദം ചെയ്യാ​നും ധ്യാനി​ക്കാ​നും പ്രാപ്‌തി​യുള്ള നിങ്ങളു​ടെ തലച്ചോർ പ്രകൃ​തി​യി​ലെ ഒരു ആകസ്‌മി​ക​ത​യു​ടെ ഫലം മാത്ര​മാ​​ണെ​ന്നും വരും.

ഇതുമാ​​ത്ര​മല്ല അതിന്റെ വിവക്ഷ. പരിണാ​മ​ത്തിൽ വിശ്വ​സി​ക്കുന്ന അനേക​രും ദൈവം സ്ഥിതി​​ചെ​യ്യു​ന്നി​​ല്ലെ​ന്നോ മനുഷ്യ​ന്റെ കാര്യ​ങ്ങ​ളിൽ ഇടപെ​ടി​​ല്ലെ​ന്നോ അവകാ​ശ​​പ്പെ​ടു​ന്നു. രണ്ടായാ​ലും നമ്മുടെ ഭാവി, രാഷ്‌ട്രീയ നേതാ​ക്ക​ന്മാ​രു​​ടെ​യും പണ്ഡിത​ന്മാ​രു​​ടെ​യും മതനേ​താ​ക്ക​ന്മാ​രു​​ടെ​യും കൈക​ളി​ലാ​യി​രി​ക്കും. അവരുടെ മുൻകാ​ല​​പ്ര​ക​ട​ന​ത്തി​ന്റെ അടിസ്ഥാ​ന​ത്തിൽ വിലയി​രു​ത്തി​യാൽ മനുഷ്യ സമൂഹത്തെ കാർന്നു​തി​ന്നുന്ന അഴിമ​തി​യും സംഘർഷ​വും ക്രമസ​മാ​ധാന തകർച്ച​യും തുടരു​ക​തന്നെ ചെയ്യും. തീർച്ച​യാ​യും, പരിണാ​മം വാസ്‌ത​വ​മാ​ണ​ങ്കിൽ “നാം തിന്നുക, കുടിക്ക, നാളെ ചാകു​മ​ല്ലോ” എന്ന വിപത്‌ക​ര​മായ ആദർശ​ത്തി​​നൊ​ത്തു ജീവി​ക്കാൻ ധാരാളം കാരണങ്ങൾ ഉള്ളതു​​പോ​ലെ തോന്നും.​—⁠1 കൊരി​ന്ത്യർ 15:32.

തെറ്റി​ദ്ധ​രി​ക്ക​രുത്‌. മേൽപ്പറഞ്ഞ ആശയങ്ങ​​ളോട്‌ യഹോ​വ​യു​ടെ സാക്ഷികൾ ഒരു​പ്ര​കാ​ര​ത്തി​ലും യോജി​ക്കു​ന്നില്ല. മാത്രമല്ല ഈ ആശയങ്ങൾക്ക്‌ അടിസ്ഥാ​ന​മായ പരിണാമ സിദ്ധാ​ന്ത​വും അവർ അംഗീ​ക​രി​ക്കു​ന്നില്ല. നേരെ​മ​റിച്ച്‌, ബൈബിൾ സത്യമാ​​ണെ​ന്നാ​ണു സാക്ഷികൾ വിശ്വ​സി​ക്കു​ന്നത്‌. (യോഹ​ന്നാൻ 17:17) അതു​കൊണ്ട്‌ നമ്മുടെ ഉത്ഭവ​ത്തെ​ക്കു​റിച്ച്‌ അത്‌ പറയു​ന്ന​തും അവർ സ്വീക​രി​ക്കു​ന്നു: “നിന്റെ [ദൈവ​ത്തി​ന്റെ] പക്കൽ ജീവന്റെ ഉറവു​ണ്ട​ല്ലോ.” (സങ്കീർത്തനം 36:9) ഈ വാക്കു​കൾക്ക്‌ വളരെ വലിയ അർഥവ്യാ​പ്‌തി​യുണ്ട്‌.

ജീവി​ത​ത്തി​നു തീർച്ച​യാ​യും ഒരർഥ​മുണ്ട്‌. നമ്മുടെ സ്രഷ്ടാ​വിന്‌ അവന്റെ ഇഷ്ടപ്ര​കാ​രം ജീവി​ക്കാൻ തീരു​മാ​നി​ക്കുന്ന ഓരോ​രു​ത്ത​​രെ​യും സംബന്ധിച്ച്‌ സ്‌നേ​ഹ​പൂർവ​ക​മായ ഒരു ഉദ്ദേശ്യ​മുണ്ട്‌. (സഭാ​പ്ര​സം​ഗി 12:13) ആ ഉദ്ദേശ്യ​ത്തി​ന്റെ ഭാഗമാണ്‌ അവൻ വാഗ്‌ദാ​നം ചെയ്‌തി​രി​ക്കുന്ന ജീവിതം​—⁠അഴിമ​തി​യും സംഘർഷ​വും ക്രമസ​മാ​ധാന തകർച്ച​യു​​മൊ​ന്നും ഇല്ലാത്ത, എന്തിന്‌ മരണം പോലു​മി​ല്ലാത്ത ഒന്ന്‌. (യെശയ്യാ​വു 2:4; 25:6-8) ദൈവ​​ത്തെ​ക്കു​റി​ച്ചു പഠിക്കു​ന്ന​തും അവന്റെ ഇഷ്ടം ചെയ്യു​ന്ന​തും മറ്റെന്തി​​നെ​ക്കാൾ ഉപരി​യാ​യി ജീവി​ത​ത്തിന്‌ അർഥം പകരും എന്നതിന്റെ ജീവി​ക്കുന്ന തെളി​വു​ക​ളാണ്‌ ലോക​​മെ​മ്പാ​ടു​മുള്ള ലക്ഷക്കണ​ക്കിന്‌ യഹോ​വ​യു​ടെ സാക്ഷികൾ.​—⁠യോഹ​ന്നാൻ 17:⁠3.

നിങ്ങൾ എന്തു വിശ്വ​സി​ക്കു​ന്നു എന്നതിന്‌ തീർച്ച​യാ​യും പ്രാധാ​ന്യ​മുണ്ട്‌. കാരണം അതിന്‌ നിങ്ങളു​ടെ ഇപ്പോ​ഴത്തെ സന്തോ​ഷത്തെ മാത്രമല്ല ഭാവി ജീവി​ത​​ത്തെ​യും സ്വാധീ​നി​ക്കാ​നാ​കും. തീരു​മാ​നം നിങ്ങളു​​ടേ​താണ്‌. ഈ ഭൗതിക ലോക​ത്തിൽ കൂടുതൽ പ്രകട​മാ​യി വരുന്ന രൂപകൽപ്പ​ന​യു​ടെ തെളി​വി​നെ വിശദീ​ക​രി​ക്കാൻ പരാജ​യ​പ്പെട്ട ഒരു സിദ്ധാ​ന്തത്തെ നിങ്ങൾ ഇനിയും മുറു​​കെ​പ്പി​ടി​ക്കു​മോ? അതോ, ഭൂമി​യും അതിലുള്ള ജീവനും ബുദ്ധി​​​വൈ​ഭ​വ​മുള്ള ഒരു രൂപസം​വി​ധാ​യ​കന്റെ​—⁠‘സർവ്വവും സൃഷ്ടി​ച്ച​വ​നായ’ യഹോ​വ​യാം ദൈവ​ത്തി​ന്റെ​—⁠സൃഷ്ടി​യാ​ണന്നു ബൈബിൾ പറയു​ന്നത്‌ നിങ്ങൾ അംഗീ​ക​രി​ക്കു​മോ?​—⁠വെളി​പ്പാ​ടു 4:⁠11.