വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ലോകത്തെ വീക്ഷിക്കൽ

ലോകത്തെ വീക്ഷിക്കൽ

ലോകത്തെ വീക്ഷിക്കൽ

“നമ്മുടെ ഗ്രഹത്തിൽ ഇതുവരെ കണ്ടെത്തി​യി​ട്ടു​ള്ള​തിൽവെച്ച്‌ ഏറ്റവും വലിയ ആവാസ​സ്ഥലം ആഴക്കടൽ ആണ്‌, ഒപ്പം ഏറ്റവും നിഷ്‌ഠു​ര​മാ​യ​വ​യി​ലൊ​ന്നും. എന്നാൽ എവിടെ നോക്കി​യാ​ലും ജീവന്റെ തുടി​പ്പു​കൾ കാണാ​നാ​കു​ന്നു, ചില​പ്പോൾ അതിസ​മൃ​ദ്ധ​മാ​യി​പ്പോ​ലും.”—ന്യൂ സയന്റിസ്റ്റ്‌, ബ്രിട്ടൻ.

“സ്‌കൂ​ളു​ക​ളി​ലെ ശാസ്‌ത്ര ക്ലാസ്സു​ക​ളിൽ പരിണാമ സിദ്ധാ​ന്ത​ത്തി​നു പകരമാ​യി [ബൂദ്ധി​പൂർവ​ക​മായ രൂപകൽപ്പന പഠിപ്പി​ക്കു​ന്നത്‌] ഭരണഘ​ടനാ വിരു​ദ്ധ​മാ​ണെന്ന്‌” അമേരി​ക്ക​യി​ലെ പെൻസിൽവേ​നി​യ​യി​ലുള്ള ഹാരിസ്‌ബർഗി​ലെ ഒരു ഫെഡറൽ കോട​തി​യി​ലെ ജഡ്‌ജി അടുത്ത​കാ​ലത്തെ ഒരു കേസിൽ വിധിച്ചു. സമാന​മായ കേസു​കൾക്കു വിധി പ്രഖ്യാ​പി​ക്കാ​നുള്ള ഒരു അടിസ്ഥാ​ന​മാ​യി ഇതു വർത്തി​ക്കും.—ന്യൂ​യോർക്ക്‌ ടൈംസ്‌, അമേരിക്ക.

2005-ൽ നടന്ന ഒരു സർവേ അനുസ​രിച്ച്‌, “51 ശതമാനം അമേരി​ക്ക​ക്കാ​രും പരിണാമ സിദ്ധാ​ന്തത്തെ നിരാ​ക​രി​ക്കു​ന്നു.”—ന്യൂ​യോർക്ക്‌ ടൈംസ്‌, അമേരിക്ക.

ഓസ്‌ട്രേ​ലി​യ​യി​ലെ ബ്രിസ്‌ബ​നി​ലുള്ള ഒരു മൃഗശാ​ല​യി​ലെ 175 വയസ്സും 150 കിലോ​ഗ്രാം ഭാരവു​മുള്ള ഗാലപ​ഗോസ്‌ വർഗത്തിൽപ്പെട്ട ഹാരി​യറ്റ്‌ എന്ന ഭീമാ​കാ​രൻ ആമയാണ്‌ “ജീവി​ച്ചി​രി​ക്കുന്ന ജന്തുക്ക​ളിൽ ഏറ്റവും പ്രായ​മു​ള്ള​താ​യി അറിയ​പ്പെ​ടു​ന്നത്‌.”—ഓസ്‌ട്രേ​ലി​യൻ ബ്രോഡ്‌കാ​സ്റ്റിങ്‌ കോർപ്പ​റേഷൻ.

ധാന്യ​ച്ചെ​ടി​ക​ളു​ടെ വേരുകൾ നശിപ്പി​ക്കുന്ന ഒരുതരം പുഴു​വി​നെ​തി​രെ (western corn rootworm) ചില ഇനം ചോളങ്ങൾ തന്നെത്താൻ എങ്ങനെ പ്രതി​രോ​ധി​ക്കു​ന്നു എന്ന്‌ സ്വിസ്‌ ഗവേഷകർ കണ്ടെത്തി. അവ പ്രത്യേ​ക​ത​ര​ത്തി​ലുള്ള ഗന്ധം മണ്ണി​ലേക്കു നിർഗ​മി​പ്പി​ക്കു​ന്നു. ഇത്‌ വളരെ ചെറിയ മറ്റൊ​രി​നം പുഴു​ക്കളെ (thread worms) ആകർഷി​ക്കു​ക​യും ഇവ വേരു​കളെ നശിപ്പി​ക്കുന്ന പുഴു​വി​ന്റെ ലാർവ​കളെ കൊല്ലു​ക​യും ചെയ്യുന്നു.—ദി വെൽറ്റ്‌, ജർമനി.

ക്യാമ​റ​ക്ക​ണ്ണി​ലു​ട​ക്കിയ കൂന്തൽ മത്സ്യം

ജപ്പാനു തെക്കു​ഭാ​ഗ​ത്താ​യി, ബോനിൻ ദ്വീപു​കൾക്ക്‌ അടുത്തു​വെച്ച്‌ ശാസ്‌ത്ര​ജ്ഞ​ന്മാർ ഒരു ഭീമൻ കൂന്തൽ മത്സ്യത്തി​ന്റെ ചിത്രം ക്യാമ​റ​യിൽ പകർത്തി, അതിന്റെ ആവാസ​കേ​ന്ദ്ര​ത്തിൽവെച്ച്‌ ഇങ്ങനെ ചിത്ര​മെ​ടു​ക്കു​ന്നത്‌ ഇതാദ്യ​മാ​യി​ട്ടാ​യി​രു​ന്നു. ചെറിയ കൂന്തൽ മത്സ്യവും ചെമ്മീൻ പൾപ്പും കോർത്ത ചൂണ്ടക​ളും ഒപ്പം ക്യാമ​റ​ക​ളും കടലിൽ ഇറക്കി​യാണ്‌ അവർ ഇതു സാധി​ച്ചത്‌. ഏതാണ്ട്‌ 900 മീറ്റർ താഴ്‌ച​യിൽ കാണപ്പെട്ട ഭീമൻ കൂന്തൽ മത്സ്യത്തിന്‌ ഉദ്ദേശം 8 മീറ്റർ നീളമു​ള്ള​താ​യി കണക്കാ​ക്കു​ന്നു.

“ഡിനോ​സ​റു​കൾ പുല്ലു തിന്നി​രു​ന്നു”

അസ്സോ​സി​യേ​റ്റഡ്‌ പ്രസ്സിന്റെ റിപ്പോർട്ട​നു​സ​രിച്ച്‌ “ഡിനോ​സ​റു​കൾ പുല്ലു തിന്നി​രു​ന്നു” എന്നു കണ്ടുപി​ടി​ച്ചത്‌ ശാസ്‌ത്ര​ജ്ഞ​ന്മാർക്ക്‌ വലി​യൊ​രു അത്ഭുത​മാ​യി. ഇന്ത്യയിൽ കണ്ടെത്തിയ, സൗറോ​പോ​ഡി​ന്റെ ചാണക​ഫോ​സിൽ വിശക​ലനം ചെയ്‌ത​പ്പോ​ഴാണ്‌ ഇതു മനസ്സി​ലാ​യത്‌. ഇതിലി​ത്ര അത്ഭുത​പ്പെ​ടാൻ എന്തിരി​ക്കു​ന്നു? റിപ്പോർട്ട്‌ വിശദീ​ക​രി​ക്കു​ന്നു: “ഡിനോ​സ​റു​കൾ ഭൂമി​യിൽനിന്ന്‌ അപ്രത്യ​ക്ഷ​മാ​യി വളരെ നാളു​കൾക്കു ശേഷമാണ്‌ പുല്ല്‌ മുളച്ചത്‌” എന്നാണു പൊതു​വേ കരുതി​യി​രു​ന്നത്‌. കൂടാതെ സൗറോ​പോ​ഡു​കൾക്ക്‌ “പുല്ലു ചവയ്‌ക്കാൻ ആവശ്യ​മായ പ്രത്യേ​ക​തരം പല്ലുകൾ ഇല്ലായി​രു​ന്നു​വെ​ന്നും” വിശ്വ​സി​ച്ചി​രു​ന്നു. “[സൗറോ​പോ​ഡു​കൾ] പുല്ലു തിന്നു​മെ​ന്ന​തു​തന്നെ മിക്കവർക്കും അചിന്ത​നീ​യ​മാ​യി​രു​ന്നു” എന്നാണ്‌ ഈ കണ്ടുപി​ടി​ത്തം നടത്തിയ സംഘത്തെ നയിച്ച ജീവാശ്‌മ​സസ്യ ശാസ്‌ത്ര​ജ്ഞ​യായ കാര​ളൈൻ സ്‌ട്രോം​ബെർഗ്‌ പറയു​ന്നത്‌.

തേനീ​ച്ചകൾ പറക്കു​ന്ന​തെ​ങ്ങനെ?

തേനീ​ച്ച​കൾക്കു പറക്കാൻ സാധി​ക്കി​ല്ലെന്ന്‌ എഞ്ചിനീ​യർമാർ തെളി​യി​ച്ചി​രി​ക്കു​ന്നു​വെന്ന്‌ തമാശ​യാ​യി പറയാ​റുണ്ട്‌. ഇത്രയ​ധി​കം “ഭാര”മുള്ള ചെറു​പ്രാ​ണി​കളെ വായു​വിൽ പൊക്കി നിറു​ത്താ​നാ​വ​ശ്യ​മായ ശക്തി അവയുടെ ചിറക​ടി​യിൽനിന്ന്‌ ഉണ്ടാക്കാ​നാ​വി​ല്ലെ​ന്നാ​ണു വിചാ​രി​ച്ചി​രു​ന്നത്‌. തേനീ​ച്ച​ക​ളു​ടെ പറക്കൽസൂ​ത്രം കണ്ടുപി​ടി​ക്കു​ന്ന​തി​നാ​യി എഞ്ചിനീ​യർമാർ “ചിറക​ടി​ച്ചു പറക്കുന്ന തേനീ​ച്ച​ക​ളു​ടെ ഫോട്ടോ—ഒരു സെക്കൻഡിൽ 6,000 പ്രാവ​ശ്യം വീതം—എടുത്തു” എന്ന്‌ ന്യൂ സയന്റിസ്റ്റ്‌ മാസിക പറയുന്നു. തേനീ​ച്ച​ക​ളു​ടെ ടെക്‌നി​ക്കി​നെ “അസാധാ​രണം” എന്നാണ്‌ അവർ വിശേ​ഷി​പ്പി​ച്ചത്‌. ഗവേഷക സംഘത്തി​ലെ ഒരംഗം വിശദീ​ക​രി​ക്കു​ന്നു: “ചിറകു​കൾ 90 ഡിഗ്രി വക്രാ​കാ​ര​ത്തിൽ പിന്നോ​ട്ടു​വ​ന്നിട്ട്‌ തിരിച്ച്‌ മുന്നോ​ട്ടു വരവേ അതു തിരി​യു​ന്നു. ഒരു സെക്കൻഡിൽ 230 പ്രാവ​ശ്യം ഇതാവർത്തി​ക്കു​ന്നു. പ്രൊ​പ്പ​ല്ല​റി​നോ​ടൊ​പ്പം അതിന്റെ ഇലയും​കൂ​ടി തിരി​യു​ന്ന​തി​നു സമാന​മാ​ണിത്‌.” അവരുടെ ഈ കണ്ടുപി​ടി​ത്തം പ്രൊ​പ്പ​ല്ല​റു​ക​ളു​ടെ രൂപകൽപ്പന മെച്ച​പ്പെ​ടു​ത്താ​നും കൂടുതൽ വിദഗ്‌ധ​മാ​യി നിയ​ന്ത്രി​ക്കാ​വുന്ന വിമാ​നങ്ങൾ ഉണ്ടാക്കാ​നും എഞ്ചിനീ​യർമാ​രെ സഹായി​ച്ചേ​ക്കും.

പാട്ടു​കാ​രായ ചുണ്ടെ​ലി​കൾ

“ചുണ്ടെ​ലി​കൾക്കു പാടാൻ കഴിയും, മാത്രമല്ല ഭാവി ഇണകൾക്കു വേണ്ടി​യുള്ള അവരുടെ പാട്ട്‌ പക്ഷിക​ളു​ടെ പാട്ടു​ക​ളോ​ളം തന്നെ സങ്കീർണ​വു​മാണ്‌” എന്ന്‌ ന്യൂ സയന്റിസ്റ്റ്‌ മാസിക പ്രസ്‌താ​വി​ക്കു​ന്നു. ചുണ്ടെ​ലി​യു​ടെ പാട്ടുകൾ മനുഷ്യ​ന്റെ ചെവിക്കു കേൾക്കാ​നാ​വാത്ത അൾട്രാ​സോ​ണിക്‌ ആവൃത്തി​യിൽ ഉള്ളവയാണ്‌. ഒരുപക്ഷേ ഇതുവരെ ഇവ ശ്രദ്ധി​ക്ക​പ്പെ​ടാ​തെ പോയ​തി​ന്റെ കാരണം ഇതാവാം. ആൺ ചുണ്ടെ​ലി​ക​ളു​ടെ ആലാപ​ന​ത്തിൽ ‘ഗാന’ത്തിന്റെ നിർവ​ച​ന​ത്തി​നു യോജിച്ച ഘടകങ്ങൾ (phrases and motifs) ഒത്തു​ചേർന്നി​രി​ക്കു​ന്ന​താ​യി അമേരി​ക്ക​യി​ലെ മിസ്സൗ​റി​യി​ലുള്ള സെന്റ്‌ ലൂയി​സി​ലെ ഗവേഷകർ കണ്ടെത്തി. ഇതു ചുണ്ടെ​ലി​കളെ പാട്ടു​കാ​രായ സസ്‌ത​നി​ക​ളു​ടെ ക്ലബ്ബിലെ അംഗങ്ങ​ളാ​ക്കി. തിമിം​ഗ​ല​ങ്ങ​ളും, ഡോൾഫി​നു​ക​ളും ചില വവ്വാലു​ക​ളും പിന്നെ മനുഷ്യ​രു​മാണ്‌ പാട്ടു​കാ​രാ​യി അറിയ​പ്പെ​ടുന്ന മറ്റു സസ്‌ത​നി​കൾ.