വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ശാസ്‌ത്രം ഉല്‌പത്തി വിവരണത്തിനു വിരുദ്ധമോ?

ശാസ്‌ത്രം ഉല്‌പത്തി വിവരണത്തിനു വിരുദ്ധമോ?

ബൈബി​ളി​ന്റെ വീക്ഷണം

ശാസ്‌ത്രം ഉല്‌പത്തി വിവര​ണ​ത്തി​നു വിരു​ദ്ധ​മോ?

സൃഷ്ടി​​ക്രി​യ​ക​​ളെ​ക്കു​റി​ച്ചുള്ള ബൈബിൾ വിവരണം ശാസ്‌ത്രം അംഗീ​ക​രി​ക്കു​ന്നി​​ല്ലെന്നു പലരും അവകാ​ശ​​പ്പെ​ടു​ന്നു. എന്നാൽ ശാസ്‌ത്ര​ത്തിന്‌ യഥാർഥ​ത്തിൽ വൈരു​ധ്യ​മു​ള്ളത്‌ ക്രിസ്‌ത്യൻ മൗലി​ക​വാ​ദി​കൾ എന്നു വിളി​ക്ക​​പ്പെ​ടു​ന്ന​വ​രു​ടെ കാഴ്‌ച​പ്പാ​ടു​ക​ളു​മാ​യി​ട്ടാണ്‌, അല്ലാതെ ബൈബി​ളു​മാ​യി​ട്ടല്ല. ഏതാണ്ട്‌ 10,000 വർഷങ്ങൾക്കു​മുമ്പ്‌ 24 മണിക്കുർ വീതമുള്ള 6 ദിവസ​ങ്ങൾകൊണ്ട്‌ ഭൗതിക പ്രപഞ്ചം ഉളവാ​ക്ക​​പ്പെട്ടു എന്നു ബൈബിൾ പഠിപ്പി​ക്കു​ന്ന​താ​യി ഇങ്ങനെ​യുള്ള ചില സംഘട​നകൾ തെറ്റായി നിഗമനം ചെയ്‌തി​രി​ക്കു​ന്നു.

എന്നാൽ ബൈബിൾ അങ്ങനെ​​യൊ​രു നിഗമ​നത്തെ പിന്തു​ണ​യ്‌ക്കു​ന്നില്ല. അങ്ങനെ ചെയ്‌താൽ, കഴിഞ്ഞ ഒരു നൂറ്റാ​ണ്ടി​​ലേ​​റെ​യാ​യി നടന്ന അനേക ശാസ്‌ത്രീയ കണ്ടെത്ത​ലു​കൾ ബൈബി​ളി​ന്റെ കൃത്യ​ത​യിൽ സംശയം ജനിപ്പി​ക്കും. ബൈബി​ളി​ന്റെ ഒരു സൂക്ഷ്‌മ പഠനം, സുസ്ഥാ​പി​ത​മായ ശാസ്‌ത്രീയ വസ്‌തു​ത​കൾക്ക്‌ എതിരാ​യ​​തൊ​ന്നും അതിലി​​ല്ലെന്നു തെളി​യി​ക്കും. അതു​കൊ​ണ്ടു​തന്നെ, യഹോ​വ​യു​ടെ സാക്ഷികൾ “ക്രിസ്‌ത്യൻ” മൗലി​ക​വാ​ദി​ക​ളു​മാ​യും പല സൃഷ്ടി​വാ​ദി​സം​ഘ​ട​ന​ക​ളു​മാ​യും വിയോ​ജി​ക്കു​ന്നു. ബൈബിൾ യഥാർഥ​ത്തിൽ എന്തു പഠിപ്പി​ക്കു​ന്നു എന്ന്‌ തുടർന്നു​വ​രുന്ന ഭാഗങ്ങ​ളിൽ കാണാം.

എന്നായി​രു​ന്നു ദൈവം ‘ആകാശ​വും ഭൂമി​യും സൃഷ്ടി​ച്ചത്‌’?

“ആദിയിൽ ദൈവം ആകാശ​വും ഭൂമി​യും സൃഷ്ടിച്ചു” എന്ന ലളിത​വും ശക്തവു​മായ പ്രസ്‌താ​വ​ന​​യോ​​ടെ​യാണ്‌ ഉല്‌പത്തി വിവരണം ആരംഭി​ക്കു​ന്നത്‌. (ഉല്‌പത്തി 1:1) 3-ാം വാക്യം​മു​തൽ പ്രതി​പാ​ദി​ക്കുന്ന സൃഷ്ടി​ദി​വ​സ​ങ്ങ​ളി​ലെ ക്രിയ​ക​ളിൽനി​ന്നു വ്യത്യ​സ്‌ത​മായ ഒരു പ്രവർത്ത​ന​​ത്തെ​യാണ്‌ ഇവിടെ പരാമർശി​ക്കു​ന്നത്‌ എന്ന കാര്യ​ത്തിൽ ബൈബിൾ പണ്ഡിത​ന്മാർക്ക്‌ ഒരേ സ്വരമാണ്‌. ഈ വ്യത്യാ​സം തിരി​ച്ച​റി​യു​ന്നതു വളരെ പ്രധാ​ന​മാണ്‌. ബൈബി​ളി​ന്റെ ആമുഖ പ്രസ്‌താ​വ​ന​യ​നു​സ​രിച്ച്‌ സൃഷ്ടി​പ്പിൻ ദിവസങ്ങൾ തുടങ്ങു​ന്ന​തി​നു മുമ്പു​തന്നെ നമ്മുടെ ഭൂമി ഉൾപ്പെ​ടുന്ന ഈ പ്രപഞ്ചം അനിശ്ചിത കാല​ത്തോ​ളം സ്ഥിതി​​ചെ​യ്‌തി​രു​ന്നു.

ഭൂമിക്ക്‌ ഏതാണ്ട്‌ 400 കോടി വർഷം പഴക്കമു​​ണ്ടെന്ന്‌ ഭൂവി​ജ്ഞാ​നീയ ശാസ്‌ത്രജ്ഞർ കണക്കാ​ക്കു​ന്നു. അതു​പോ​ലെ ജ്യോ​തി​ശ്ശാ​സ്‌ത്ര​ജ്ഞ​രു​ടെ അനുമാ​ന​ത്തിൽ പ്രപഞ്ച​ത്തിന്‌ ഏതാണ്ട്‌ 1500 കോടി വർഷം പഴക്കമുണ്ട്‌. ഈ കണക്കു​ക​ളോ അതിൽ ഉണ്ടാ​യേ​ക്കാ​വുന്ന പൊരു​ത്ത​​പ്പെ​ടു​ത്ത​ലു​ക​ളോ ഉല്‌പത്തി 1:​1-ലെ പ്രസ്‌താ​വന സത്യമ​​ല്ലെന്നു തെളി​യി​ക്കു​മോ? ഇല്ല. “ആകാശ​വും ഭൂമി​യും” യഥാർഥ​ത്തിൽ എത്ര പഴക്കമു​ള്ള​താ​ണന്ന്‌ ബൈബിൾ വ്യക്തമാ​ക്കു​ന്നില്ല. അതു​കൊണ്ട്‌ ബൈബി​ളി​ന്റെ പ്രസ്‌താ​വന തെറ്റാ​​ണെന്നു ശാസ്‌ത്രം തെളി​യി​ക്കു​ന്നില്ല.

സൃഷ്ടി​ദി​വ​സങ്ങൾ എത്ര ദൈർഘ്യ​മു​ള്ളവ ആയിരു​ന്നു?

സൃഷ്ടി​ദി​വ​സ​ങ്ങൾക്ക്‌ യഥാർഥ​ത്തിൽ 24 മണിക്കൂർ ദൈർഘ്യ​മാ​ണോ ഉണ്ടായി​രു​ന്നത്‌? ഉല്‌പ​ത്തി​യു​ടെ എഴുത്തു​കാ​ര​നായ മോശെ ആറു സൃഷ്ടി​ദി​വ​സ​ങ്ങളെ തുടർന്നു​വന്ന ദിവസത്തെ വാരം​​തോ​റു​മുള്ള ശബത്തിനു മാതൃ​ക​യാ​ക്കി പരാമർശി​ക്കു​ന്ന​തു​​കൊണ്ട്‌ ചിലർ അവകാ​ശ​​പ്പെ​ടു​ന്നത്‌ ഓരോ സൃഷ്ടി​ദി​വ​സ​വും അക്ഷരാർഥ​ത്തിൽ 24 മണിക്കൂർ ദൈർഘ്യ​മു​ള്ള​വ​യാ​​ണെ​ന്നാണ്‌. (പുറപ്പാ​ടു 20:11) ഉല്‌പത്തി പുസ്‌ത​ക​ത്തി​ന്റെ ആഖ്യാ​ന​​​ശൈലി ഈ നിഗമ​നത്തെ പിന്തു​ണ​യ്‌ക്കു​ന്നു​ണ്ടോ?

തീർച്ച​യാ​യും ഇല്ല. വാസ്‌ത​വ​ത്തിൽ “ദിവസം” എന്നു പരിഭാ​ഷ​​പ്പെ​ടു​ത്തി​യി​രി​ക്കുന്ന എബ്രാ​യ​പ​ദ​ത്തിന്‌ 24 മണിക്കൂർ കാലയ​ള​വി​നെ മാത്രമല്ല വ്യത്യസ്‌ത സമയ​​ദൈർഘ്യ​ങ്ങളെ കൂടി അർഥമാ​ക്കാൻ കഴിയും. ഉദാഹ​ര​ണ​ത്തിന്‌ ദൈവ​ത്തി​ന്റെ സൃഷ്ടി​​ക്രി​യ​ക​​ളെ​ക്കു​റി​ച്ചു സംസാ​രി​ക്കവേ മോശെ ആറു സൃഷ്ടി ദിവസ​ങ്ങ​​ളെ​യും ഒരുമിച്ച്‌ ഒരു “നാൾ” (“ദിവസം” എന്നു പരിഭാ​ഷ​​പ്പെ​ടു​ത്തി​യി​രി​ക്കുന്ന അതേ എബ്രായ പദം തന്നെ ഇവിടെ ഉപയോ​ഗി​ച്ചി​രി​ക്കു​ന്നു) എന്നു പരാമർശി​ക്കു​ന്നുണ്ട്‌. (ഉല്‌പത്തി 2:4) കൂടാതെ ഒന്നാമത്തെ സൃഷ്ടി​ദി​വസം “ദൈവം വെളി​ച്ച​ത്തി​ന്നു പകൽ [എബ്രാ​യ​യിൽ, “ദിവസം”] എന്നും ഇരുളി​ന്നു രാത്രി എന്നും പേരിട്ടു.” (ഉല്‌പത്തി 1:5) ഇവിടെ 24 മണിക്കൂർ കാലയ​ള​വി​ന്റെ ഒരു ഭാഗ​ത്തെ​യാണ്‌ എബ്രാ​യ​യിൽ “ദിവസം” എന്നു വിളി​ച്ചി​രി​ക്കു​ന്നത്‌. തീർച്ച​യാ​യും, ഓരോ സൃഷ്ടി​ദി​വ​സ​വും 24 മണിക്കുർ ദൈർഘ്യ​മു​ള്ള​വ​യാ​​ണെന്നു കണ്ണുമ​ടച്ചു വിശ്വ​സി​ക്കു​ന്ന​തി​നു തിരു​​വെ​ഴു​ത്തു​ക​ളിൽ യാതൊ​രു അടിസ്ഥാ​ന​വു​മില്ല.

അങ്ങനെ​​യെ​ങ്കിൽ സൃഷ്ടി​ദി​വ​സങ്ങൾ എത്ര ദൈർഘ്യ​മു​ള്ളവ ആയിരു​ന്നു? ഉല്‌പത്തി പുസ്‌തകം ഒന്നും രണ്ടും അധ്യാ​യ​ങ്ങ​ളി​ലെ ആഖ്യാ​ന​​​ശൈലി സൂചി​പ്പി​ക്കു​ന്നത്‌ വളരെ ദീർഘ​മായ കാലഘട്ടം ഉൾപ്പെ​ട്ടി​ട്ടു​​ണ്ടെ​ന്നാണ്‌.

സൃഷ്ടികൾ ക്രമേണ പ്രത്യ​ക്ഷ​മാ​കു​ന്നു

എബ്രായ ഭാഷയി​ലാണ്‌ മോശെ വിവരണം എഴുതി​യത്‌. കൂടാതെ ഭൂമി​യിൽ നിൽക്കുന്ന ഒരാളു​ടെ വീക്ഷണ​ത്തി​ലൂ​​ടെ​യാണ്‌ അദ്ദേഹം വിവരങ്ങൾ രേഖ​പ്പെ​ടു​ത്തി​യത്‌. ഈ രണ്ടു വസ്‌തു​ത​ക​ളും, സൃഷ്ടി​പ്പിൻ ‘ദിവസ​ങ്ങൾക്ക്‌’ അഥവാ കാലഘ​ട്ട​ങ്ങൾക്കു മുമ്പു​തന്നെ പ്രപഞ്ചം നിലനി​ന്നി​രു​ന്നു എന്ന അറിവും, ഉല്‌പത്തി വിവര​ണ​​ത്തെ​ക്കു​റി​ച്ചുള്ള മിക്കവാ​റും വിവാ​ദ​ങ്ങളെ നിരർഥ​ക​മാ​ക്കും. അത്‌ എങ്ങനെ?

ഒരു ‘ദിവസ​ത്തി​ലെ’ സൃഷ്ടി​​ക്രി​യകൾ ഒന്നോ അതില​ധി​ക​മോ ദിവസ​ങ്ങ​ളി​​ലേക്കു തുടർന്ന​താ​യി ഉല്‌പത്തി പുസ്‌ത​ക​ത്തി​ന്റെ ഒരു സൂക്ഷ്‌മ പരി​ശോ​ധന വെളി​വാ​ക്കു​ന്നു. ഉദാഹ​ര​ണ​ത്തിന്‌, സൃഷ്ടി​പ്പി​ന്റെ ഒന്നാം “ദിവസം” ആരംഭി​ക്കു​ന്ന​തു​വരെ സൂര്യന്റെ വെളിച്ചം ഏതോ കാരണ​ത്താൽ​—⁠കനത്ത മേഘപാ​ളി​കൾ മൂലമാ​യി​രി​ക്കാം​—⁠ഭൂമി​യിൽ എത്തിയി​രു​ന്നില്ല. (ഇയ്യോബ്‌ 38:9) ഒന്നാം “ദിവസം” ഈ തടസ്സം ക്രമേണ മാറി നേരിയ വെളിച്ചം അന്തരീ​ക്ഷ​ത്തി​ലൂ​ടെ കടന്നു​വ​രാൻ തുടങ്ങി. a

തെളി​വ​നു​സ​രിച്ച്‌ രണ്ടാം ‘ദിവസ​വും’ അന്തരീക്ഷം ക്രമേണ തെളി​ഞ്ഞു​​കൊ​ണ്ടി​രു​ന്നു. അങ്ങനെ കനത്ത മേഘപാ​ളി​കൾക്കും താഴെ​യുള്ള സമു​ദ്ര​ത്തി​നും മധ്യേ ഒരു വിതാനം ഉണ്ടായി. നാലാം “ദിവസം” “ആകാശ​വി​താ​ന​ത്തിൽ” സൂര്യ​​നെ​യും ചന്ദ്ര​നെ​യും കാണാൻ കഴിയുന്ന അളവോ​ളം അന്തരീക്ഷം പിന്നെ​യും തെളിഞ്ഞു. (ഉല്‌പത്തി 1:14-16) മറ്റുവാ​ക്കു​ക​ളിൽ പറഞ്ഞാൽ, ഭൂമി​യിൽനി​ന്നു നോക്കുന്ന ഒരു മനുഷ്യന്‌ സൂര്യ​ച​​ന്ദ്ര​ന്മാ​രെ വ്യതി​രി​ക്ത​മാ​യി കാണാൻ കഴിയു​മാ​യി​രു​ന്നു. ഇതെല്ലാം ക്രമേ​ണ​യാ​ണു സംഭവി​ച്ചത്‌.

അഞ്ചാം “ദിവസം” അന്തരീക്ഷം കൂടുതൽ തെളി​ഞ്ഞ​​തോ​ടു​കൂ​ടി ചെറു കീടങ്ങ​ളും സുതാ​ര്യ​മായ ചിറകുള്ള ജീവി​ക​ളും ഉൾപ്പെ​​ടെ​യുള്ള പറവജാ​തി​കൾ പ്രത്യ​ക്ഷ​​പ്പെട്ടു തുടങ്ങി​​യെ​ന്നും ഉല്‌പത്തി വിവരണം പറയുന്നു. എന്നിരു​ന്നാ​ലും ആറാം ‘ദിവസ​വും’ “യഹോ​വ​യായ ദൈവം ഭൂമി​യി​ലെ സകലമൃ​ഗ​ങ്ങ​​ളെ​യും ആകാശ​ത്തി​ലെ എല്ലാ പറവക​​ളെ​യും നിലത്തു​നി​ന്നു നിർമ്മി”ച്ചുകൊ​ണ്ടി​രു​ന്നു എന്ന്‌ ബൈബിൾ സൂചി​പ്പി​ക്കു​ന്നു.​—⁠ഉല്‌പത്തി 2:19.

വ്യക്തമാ​യും ഓരോ സൃഷ്ടി​ദി​വ​സ​ത്തി​​ലെ​യും അല്ലെങ്കിൽ കാലഘ​ട്ട​ത്തി​​ലെ​യും പ്രധാ​ന​പ്പെട്ട ചില സൃഷ്ടി​​ക്രി​യകൾ ക്ഷണത്തിൽ പ്രത്യ​ക്ഷ​​പ്പെ​ടു​ന്ന​തി​നു പകരം ക്രമേണ​—⁠ഒരുപക്ഷേ മറ്റു സൃഷ്ടി​ദി​വ​സ​ങ്ങ​ളി​​ലേ​ക്കു​​പോ​ലും ദീർഘി​ച്ചു​​കൊണ്ട്‌​—⁠പ്രത്യ​ക്ഷ​​പ്പെ​ട്ടി​രി​ക്കാ​​മെന്നു വിശ്വ​സി​ക്കാൻ ബൈബി​ളി​ന്റെ ആഖ്യാ​ന​​​ശൈലി അനുവ​ദി​ക്കു​ന്നു.

അതതു തരമനു​സ​രിച്ച്‌

സസ്യങ്ങ​ളും മൃഗങ്ങ​ളും ക്രമാ​നു​ഗ​ത​മാ​യി പ്രത്യ​ക്ഷ​​പ്പെ​ട്ടു​​വെന്നു പറയു​​മ്പോൾ, പരിണാ​മ​​പ്ര​​ക്രി​യ​യി​ലൂ​​ടെ​യാണ്‌ ദൈവം നാനാ​തരം ജീവജാ​ല​ങ്ങളെ ഉളവാ​ക്കി​യത്‌ എന്ന ധ്വനി നൽകു​ന്നു​ണ്ടോ? ഇല്ല. ദൈവം “അതതു തരം” അടിസ്ഥാന സസ്യ-ജന്തുജാ​ല​ങ്ങളെ സൃഷ്ടിച്ചു എന്ന്‌ ഉല്‌പത്തി പുസ്‌തകം വളരെ വ്യക്തമാ​യി പ്രസ്‌താ​വി​ക്കു​ന്നു. (ഉല്‌പത്തി 1:11, 12, 20-25) മാറ്റം​വ​രുന്ന പരിസ്ഥി​തി​ക്ക​നു​സ​രിച്ച്‌ അനുരൂ​പ​​പ്പെ​ടാ​നുള്ള പ്രാപ്‌തി സസ്യ-ജന്തുജാ​ല​ങ്ങ​ളി​ലെ ഈ അടിസ്ഥാന “തര”ങ്ങളിൽ പ്രോ​​ഗ്രാം ചെയ്‌തി​ട്ടു​ണ്ടാ​യി​രു​ന്നോ? ഒരു “തര”ത്തിന്‌ എത്ര​ത്തോ​ളം മാറ്റം​വ​രാൻ സാധി​ക്കും? ബൈബിൾ അതി​നെ​ക്കു​റി​​ച്ചൊ​ന്നും പറയു​ന്നില്ല. എന്നിരു​ന്നാ​ലും “അതതു​തരം” ജീവജാ​ലങ്ങൾ “കൂട്ടമാ​യി” സൃഷ്ടി​ക്ക​​പ്പെ​ട്ടു​​വെന്ന്‌ അതു വ്യക്തമാ​ക്കു​ന്നു. (ഉല്‌പത്തി 1:21) ജീവജാ​ല​ങ്ങ​ളു​ടെ ഒരു “തര”ത്തിനു സംഭവി​ക്കാ​വുന്ന മാറ്റത്തി​നു പരിധി​യുണ്ട്‌ എന്ന്‌ ഈ പ്രസ്‌താ​വന സൂചി​പ്പി​ക്കു​ന്നു. യുഗങ്ങൾ കഴിഞ്ഞി​ട്ടും സസ്യ-ജന്തുജാ​ല​ങ്ങ​ളു​ടെ അടിസ്ഥാന വർഗങ്ങൾക്കു മാറ്റ​മൊ​ന്നും സംഭവി​ച്ചി​ട്ടില്ല എന്ന ആശയത്തിന്‌ ഫോസിൽ രേഖയും ആധുനിക ഗവേഷ​ണ​വും പിന്തുണ നൽകുന്നു.

ഭൂമി​യും അതിലെ ജീവജാ​ല​ങ്ങ​ളും ഉൾപ്പെ​​ടെ​യുള്ള പ്രപഞ്ച​ത്തിന്‌ കാര്യ​മായ പഴക്കമി​​ല്ലെ​ന്നും അവയെ​ല്ലാം ഒരു ചുരു​ങ്ങിയ കാലത്തി​നു​ള്ളിൽ സൃഷ്ടി​ക്ക​​പ്പെ​ട്ടു​​വെ​ന്നും ചില മൗലി​ക​വാ​ദി​കൾ അവകാ​ശ​​പ്പെ​ടു​ന്നു​​ണ്ടെ​ങ്കി​ലും ഉല്‌പത്തി പുസ്‌തകം അങ്ങനെ പഠിപ്പി​ക്കു​ന്നില്ല. മറിച്ച്‌ പ്രപഞ്ച സൃഷ്ടി​​യെ​ക്കു​റി​ച്ചും ഭൂമി​യി​ലെ ജീവന്റെ ഉത്ഭവ​ത്തെ​ക്കു​റി​ച്ചു​മുള്ള ഉല്‌പത്തി വിവരണം അടുത്ത കാലത്തെ ശാസ്‌ത്രീയ കണ്ടുപി​ടി​ത്ത​ങ്ങ​ളു​മാ​യി യോജി​പ്പി​ലാണ്‌.

തത്ത്വശാ​സ്‌ത്ര​പ​ര​മായ വിശ്വാ​സങ്ങൾ കാരണം, സകലവും ദൈവം സൃഷ്ടിച്ചു എന്ന ബൈബി​ളി​ന്റെ പ്രസ്‌താ​വ​നയെ അനേകം ശാസ്‌ത്ര​ജ്ഞ​ന്മാർ തള്ളിക്ക​ള​യു​ന്നു. എന്നിരു​ന്നാ​ലും, പ്രപഞ്ച​ത്തിന്‌ ഒരു തുടക്ക​മു​​ണ്ടെ​ന്നും ജീവജാ​ലങ്ങൾ ഘട്ടംഘ​ട്ട​മാ​യും ക്രമാ​നു​ഗ​ത​മാ​യും ഒരു ദീർഘ​കാ​ലം​​കൊണ്ട്‌ ഭൂമി​യിൽ പ്രത്യ​ക്ഷ​​പ്പെ​ട്ടു​​വെ​ന്നും മോശെ പ്രാചീന ബൈബിൾ പുസ്‌ത​ക​മായ ഉല്‌പ​ത്തി​യിൽ എഴുതി​​യെ​ന്നതു ശ്രദ്ധേ​യ​മാണ്‌. ഇത്ര കൃത്യ​മായ ശാസ്‌ത്രീയ വിവരങ്ങൾ ഏതാണ്ട്‌ 3500 വർഷങ്ങൾക്കു​മുമ്പ്‌ മോ​ശെക്ക്‌ എങ്ങനെ ലഭിച്ചു? യുക്തി​പൂർവ​ക​മായ ഒരു വിശദീ​ക​ര​ണമേ അതിനു​ള്ളൂ. ആകാശ​വും ഭൂമി​യും സൃഷ്ടി​ക്കാൻ പ്രാപ്‌തി​യും ജ്ഞാനവു​മുള്ള ഒരുവൻ കൃത്യ​മായ ഈ ശാസ്‌ത്രീയ അറിവു മോ​ശെക്കു പകർന്നു കൊടു​ത്തു. ഇത്‌ ബൈബിൾ “ദൈവ​ശ്വാ​സീയ”മാണെന്ന അവകാ​ശ​വാ​ദ​ത്തി​നു മാറ്റു​കൂ​ട്ടു​ക​യും ചെയ്യുന്നു.​—⁠2 തിമൊ​​ഥെ​​യൊസ്‌ 3:16.

നിങ്ങൾ ചിന്തി​ച്ചി​ട്ടു​ണ്ടോ?

◼ എത്ര നാളു​കൾക്കു​മു​മ്പാണ്‌ ദൈവം പ്രപഞ്ചം സൃഷ്ടി​ച്ചത്‌?​—⁠ഉല്‌പത്തി 1:⁠1.

◼ 24 മണിക്കൂർ വീതമുള്ള 6 ദിവസ​ങ്ങൾകൊ​ണ്ടാ​ണോ ഭൂമി സൃഷ്ടി​ക്ക​​പ്പെ​ട്ടത്‌?​—⁠ഉല്‌പത്തി 2:⁠4.

◼ ഭൂമി​യി​ലെ സൃഷ്ടി​​ക്രി​യ​ക​ളു​ടെ ആരംഭ​​ത്തെ​ക്കു​റിച്ച്‌ മോ​ശെക്ക്‌ എങ്ങനെ ശാസ്‌ത്രീയ കൃത്യ​ത​​യോ​ടെ എഴുതാൻ കഴിഞ്ഞു?​—⁠2 തിമൊ​​ഥെ​​യൊസ്‌ 3:16.

[അടിക്കു​റിപ്പ്‌]

a ഒന്നാം ‘ദിവസത്തെ’ സൃഷ്ടി​​ക്രിയ വിവരി​ക്കു​​മ്പോൾ വെളി​ച്ചത്തെ പരാമർശി​ക്കാൻ ഉപയോ​ഗിച്ച എബ്രാ​യ​പദം, പൊതു​വായ അർഥത്തിൽ വെളി​ച്ച​​ത്തെ​ക്കു​റി​ക്കുന്ന ഓർ എന്ന വാക്കാണ്‌. എന്നാൽ നാലാം ‘ദിവസത്തെ’ വിവര​ണ​ത്തിൽ ഉപയോ​ഗി​ച്ചത്‌ പ്രകാ​ശ​​​സ്രോ​ത​സ്സി​നെ അർഥമാ​ക്കുന്ന മാ’ഓർ എന്ന വാക്കാണ്‌.

[19-ാം പേജിലെ ആകർഷക വാക്യം]

പ്രപഞ്ചത്തിന്‌ കാര്യ​മായ പഴക്കമി​​ല്ലെ​ന്നും അത്‌ ചുരു​ങ്ങിയ ഒരു കാലത്തി​നു​ള്ളിൽ സൃഷ്ടി​ക്ക​​പ്പെ​ട്ടു​​വെ​ന്നും ഉല്‌പ​ത്തി​പ്പു​സ്‌തകം പഠിപ്പി​ക്കു​ന്നി​ല്ല

[20-ാം പേജിലെ ആകർഷക വാക്യം]

“ആദിയിൽ ദൈവം ആകാശ​വും ഭൂമി​യും സൃഷ്ടിച്ചു.”​—⁠ഉല്‌പത്തി 1:1

[18-ാം പേജിലെ ചിത്ര​ങ്ങൾക്ക്‌ കടപ്പാട്‌]

പ്രപഞ്ചം: IAC/RGO/David Malin Images

[20-ാം പേജിലെ ചിത്ര​ങ്ങൾക്ക്‌ കടപ്പാട്‌]

NASA photo