വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

കാർറാഞ്ചൽ ജാഗ്രത പാലിക്കുക!

കാർറാഞ്ചൽ ജാഗ്രത പാലിക്കുക!

കാർറാ​ഞ്ചൽ ജാഗ്രത പാലി​ക്കുക!

ദക്ഷിണാഫ്രിക്കയിലെ ഉണരുക! ലേഖകൻ

ലോകമെ​മ്പാ​ടു​മുള്ള നഗരങ്ങ​ളിൽ കാർറാ​ഞ്ചൽ വർധി​ച്ചു​വ​രി​ക​യാണ്‌, അത്‌ കറാച്ചി​മു​തൽ ലിസ്‌ബൺവരെ​യോ നെയ്‌റോ​ബി​മു​തൽ റിയോ​ഡി ജനി​റോ​വരെ​യോ ആയിരു​ന്നാ​ലും ശരി, സ്ഥിതി വ്യത്യ​സ്‌തമല്ല. യു.എസ്സ്‌. ബ്യൂറോ ഓഫ്‌ ജസ്റ്റിസ്‌ സ്റ്റാറ്റി​സ്റ്റി​ക്‌സ്‌ അനുസ​രിച്ച്‌ അമേരി​ക്ക​യിൽ 1993-നും 2002-നും ഇടയ്‌ക്ക്‌ ഓരോ വർഷവും ഇത്തരം 38,000-ത്തോളം സംഭവങ്ങൾ നടന്നി​ട്ടുണ്ട്‌.

ദക്ഷിണാഫ്രി​ക്ക​യി​ലെ ജനസംഖ്യ ഐക്യ​നാ​ടു​ക​ളിലേ​തിനോ​ടുള്ള താരത​മ്യ​ത്തിൽ ആറി​ലൊ​ന്നു മാത്രമേ ഉള്ളൂ​വെ​ങ്കി​ലും കാർറാ​ഞ്ച​ലു​ക​ളു​ടെ നിരക്ക്‌ അവിടെ വളരെ കൂടു​ത​ലാണ്‌​—⁠ഓരോ വർഷവും 14,000-ത്തിലധി​കം. കാർറാ​ഞ്ച​ലി​നെ സകല കുറ്റകൃ​ത്യ​ങ്ങ​ളി​ലുംവെച്ച്‌ ഏറ്റവും ഭീതി​ദ​മായ ഒന്നായി പലരും കാണു​ന്ന​തി​ന്റെ കാരണം ചില ഉദാഹ​ര​ണങ്ങൾ പരി​ശോ​ധി​ച്ചാൽ നിങ്ങൾക്കു മനസ്സി​ലാ​കും. ദക്ഷിണാഫ്രി​ക്ക​യി​ലെ ഏറ്റവും വലിയ നഗരമായ ജൊഹാ​ന​സ്‌ബർഗിൽ താമസി​ക്കുന്ന ചിലർക്കു​ണ്ടായ അനുഭ​വ​ങ്ങ​ളാണ്‌ ഇവിടെ വിവരി​ച്ചി​രി​ക്കു​ന്നത്‌. എപ്പോഴെ​ങ്കി​ലും കാർറാ​ഞ്ച​ലിന്‌ ഇരയാ​യാൽ എന്തു ചെയ്യണമെ​ന്നോ അതിന്‌ ഇരയാ​കാ​നുള്ള സാധ്യ​ത​തന്നെ എങ്ങനെ കുറയ്‌ക്കാമെ​ന്നോ മനസ്സി​ലാ​ക്കാൻ അവ നിങ്ങളെ സഹായിച്ചേ​ക്കാം.

പച്ചയായ ജീവി​താ​നു​ഭ​വങ്ങൾ

◼ “ഞാനും കൂട്ടു​കാ​രി സൂസനും ഒന്നിച്ചാണ്‌ ഒരു വർഷമാ​യി പ്രസം​ഗവേ​ല​യിൽ ഏർപ്പെ​ട്ടി​രു​ന്നത്‌. ഒരു ബുധനാഴ്‌ച, ഞങ്ങൾ ഒരു ബൈബി​ള​ധ്യ​യ​ന​ത്തി​നു പോകു​ന്ന​വഴി, അൽപ്പം ചായ കുടി​ക്കാ​നാ​യി ഒരു പാർപ്പി​ടമേ​ഖ​ല​യിൽ കാർ നിറുത്തി. കാറിന്റെ പിന്നിൽനി​ന്നും ചായ എടുക്കാ​നാ​യി സൂസൻ പുറത്തി​റങ്ങി. അവൾ ചായ കപ്പിൽ ഒഴിച്ച്‌ എന്റെ കയ്യി​ലേക്കു തരുന്ന സമയത്ത്‌, അപ്രതീ​ക്ഷി​ത​മാ​യി എവി​ടെ​നി​ന്നോ രണ്ടു പേർ അവി​ടെയെത്തി. അവരിലൊ​രാൾ സൂസന്റെ കഴുത്തിലേക്കു തോക്കു​ചൂ​ണ്ടി. ഭയന്നു​വി​റച്ച ഞാൻ പെട്ടെന്ന്‌ കാറിൽനിന്ന്‌ ഇറങ്ങാൻ ശ്രമിച്ചു, എന്നാൽ മറ്റേയാൾ എന്നെ കാറി​നു​ള്ളിലേക്ക്‌ തള്ളിയി​ട്ടു. അങ്ങനെ അവർ ഞങ്ങളെ ബലമായി കാറി​നു​ള്ളി​ലാ​ക്കി. അവരിലൊ​രാൾ വണ്ടി​യോ​ടി​ച്ചു, മറ്റേയാ​ളാ​കട്ടെ അയാളു​ടെ സഹായി​യാ​യി വർത്തി​ക്കു​ക​യും​—⁠മിക്കവാ​റും അവർ ഞങ്ങളെ ബലാത്സം​ഗം ചെയ്യു​ക​യോ കൊന്നു​ക​ള​യു​ക​യോ ചെയ്യുമെ​ന്നു​തന്നെ ഞാൻ വിചാ​രി​ച്ചു.”​—⁠അനീക, വിവാ​ഹി​ത​യായ ഒരു ചെറു​പ്പ​ക്കാ​രി.

◼ “രാവിലെ 7 മണിക്ക്‌ ഞാൻ കാറിൽ ജോലി​സ്ഥ​ലത്തേക്കു പോകു​ക​യാ​യി​രു​ന്നു. പണിയന്വേ​ഷി​ച്ചു നിൽക്കുന്ന ആളുകളെ കാണാ​റുള്ള ഒരു കവലയിൽ ഞാൻ വണ്ടി നിറുത്തി. പെട്ടെന്ന്‌ ഒരാൾ കാറിന്റെ തുറന്നുവെ​ച്ചി​രുന്ന വിൻഡോ​യിൽക്കൂ​ടി എന്റെ കഴുത്തിലേക്ക്‌ തോക്കു ചൂണ്ടി​യിട്ട്‌ ‘ഇറങ്ങെടാ പുറത്ത്‌, അല്ലെങ്കിൽ ഞാൻ തട്ടിക്ക​ള​യും’ എന്ന്‌ എന്നോടു പറഞ്ഞു. ആ സമയത്താണ്‌ ഒരു ട്രാഫിക്‌ ഹെലികോ​പ്‌റ്റർ ആകാശത്തു പ്രത്യ​ക്ഷപ്പെ​ട്ടത്‌. അതു പൊലീ​സാണെന്നു വിചാ​രിച്ച അക്രമി കാഞ്ചി വലിച്ചിട്ട്‌ സ്ഥലംവി​ട്ടു. കഴുത്തി​നാ​ണു വെടിയേ​റ്റത്‌, സുഷുമ്‌ന നാഡിക്ക്‌ സാരമായ പരി​ക്കേറ്റു. അങ്ങനെ കഴുത്തി​നു താഴേക്കു മൊത്തം തളർന്നുപോ​യി. എനിക്ക്‌ ഇപ്പോൾ കൈകാ​ലു​കൾ അനക്കാ​നാ​വില്ലെന്നു മാത്രമല്ല, സ്‌പർശ​ന​വും മറ്റും അറിയാ​നും പറ്റാത്ത അവസ്ഥയാണ്‌.”​—⁠ബാരി, ഒരു കൗമാ​രപ്രാ​യ​ക്കാ​രന്റെ പിതാവ്‌.

◼ “എനിക്കും ഭാര്യ ലിൻഡ്‌സി​ക്കും ഉച്ചഭക്ഷ​ണ​ത്തി​നു പോകാൻ നേരമാ​യി. ഞാൻ അവളെ​യും കാത്ത്‌ എന്റെ കാറിൽ ഇരിക്കു​ക​യാ​യി​രു​ന്നു. കാറിന്റെ ഡോർ പൂട്ടി​യി​രുന്നെ​ങ്കി​ലും ചൂടു​കാ​രണം ഇരുവ​ശത്തെ​യും ഗ്ലാസ്സുകൾ അൽപ്പം താഴ്‌ത്തി വെച്ചി​രു​ന്നു. ഞാൻ ഡ്രൈ​വ​റു​ടെ സീറ്റി​ലി​രുന്ന്‌ മുന്നോട്ട്‌ നോക്കിക്കൊ​ണ്ടി​രി​ക്കെ രണ്ടു പേർ യാതൊ​രു ഭാവ​ഭേ​ദ​വു​മി​ല്ലാ​തെ കാറിന്റെ അടു​ത്തേക്കു വരുന്ന​തു​കണ്ടു. കാറിൽനിന്ന്‌ ഏതാണ്ട്‌ എട്ട്‌ ചുവട്‌ മാത്രം അകലമു​ള്ളപ്പോൾ അവർ പിരിഞ്ഞ്‌ ഒരാൾ വണ്ടിയു​ടെ ഇടതു​വ​ശ​ത്തു​കൂടെ​യും മറ്റേയാൾ വലതു​വ​ശ​ത്തു​കൂടെ​യും വന്നു. പെട്ടെന്ന്‌ അവർ എന്റെ നേരെ തോക്കു ചൂണ്ടിക്കൊണ്ട്‌ കാറിന്റെ ഇരുവ​ശത്തെ​യും ഡോറി​ന്റെ അടുത്ത്‌ എത്തി, ഉച്ചത്തിൽ എന്നോട്‌ എന്തൊക്കെ​യോ ആജ്ഞാപി​ച്ചു. അവർ പറഞ്ഞത​നു​സ​രിച്ച്‌ ഞാൻ കാർ സ്റ്റാർട്ടു ചെയ്‌തപ്പോൾ, എന്നോട്‌ ഇറങ്ങി പിൻസീ​റ്റിലേക്കു മാറാൻ അവർ ആക്രോ​ശി​ച്ചു. അവരിൽ ഒരാൾ വണ്ടി​യോ​ടി​ച്ചു, അതേസ​മയം മറ്റേയാൾ എന്റെ തല കീഴ്‌പോട്ട്‌ അമർത്തി​പ്പി​ടി​ച്ചി​രു​ന്നു. ‘നിന്നെ കൊല്ലാ​തി​രി​ക്കാൻ എന്തു കാരണം പറയാ​നുണ്ട്‌?’ അയാൾ ചോദി​ച്ചു. ‘ഞാൻ യഹോ​വ​യു​ടെ സാക്ഷി​ക​ളിൽപ്പെട്ട ഒരാളാണ്‌’ എന്നു ഞാൻ പറഞ്ഞു. എന്നെ കൊല്ലു​ന്ന​തിനെ​ക്കു​റി​ച്ചാ​യി​രു​ന്നു അയാൾ അപ്പോഴെ​ല്ലാം സംസാ​രി​ച്ചുകൊ​ണ്ടി​രു​ന്നത്‌. ആ സമയമത്ര​യും ഞാൻ പ്രാർഥി​ക്കു​ക​യും എന്റെ ഭാര്യയെ​ക്കു​റി​ച്ചു ചിന്തി​ക്കു​ക​യും ചെയ്‌തുകൊ​ണ്ടി​രു​ന്നു. ലിൻഡ്‌സി വന്നു​നോ​ക്കുമ്പോൾ കാറും ഭർത്താ​വും അപ്രത്യ​ക്ഷ​മാ​യി​രി​ക്കു​ന്ന​താ​യി കാണുമ്പോ​ഴുള്ള പ്രതി​ക​രണം എന്തായി​രി​ക്കുമെന്ന്‌ ഞാൻ ആലോ​ചി​ച്ചു.”​—⁠അലൻ, ഒരു സഞ്ചാരമേൽവി​ചാ​ര​ക​നും പിതാ​വും.

എത്ര പെട്ടെ​ന്നും അപ്രതീ​ക്ഷി​ത​വു​മാ​യി കാർറാ​ഞ്ചൽ നടന്നേ​ക്കാമെന്ന്‌ ഈ അനുഭ​വങ്ങൾ കാണി​ച്ചു​ത​രു​ന്നു, കൂടാതെ, അക്രമി​കൾ പൊതു​വേ മുത​ലെ​ടു​ക്കുന്ന സാഹച​ര്യ​ങ്ങൾ ഏവയാണെ​ന്നും. പലയി​ട​ങ്ങ​ളി​ലും, പാർപ്പി​ടമേ​ഖ​ല​യി​ലെ റോഡ​രി​കിൽ കാർ പാർക്കുചെ​യ്‌തിട്ട്‌ ആരെ​യെ​ങ്കി​ലും കാത്തു​കി​ട​ക്കു​ന്ന​തോ വിശ്ര​മി​ക്കു​ന്ന​തോ മേലാൽ സുരക്ഷി​ത​മ​ല്ലാ​താ​യി​രി​ക്കു​ന്നു. അപകടം പതിയി​രി​ക്കുന്ന മറ്റു മേഖല​ക​ളാണ്‌ കവലക​ളും മെയിൻറോ​ഡു​ക​ളിൽനി​ന്നു വീടു​ക​ളിലേക്കു നയിക്കുന്ന സ്വകാര്യ റോഡു​ക​ളും.

പിന്നീട്‌ എന്തു സംഭവി​ച്ചു?

സന്തോ​ഷ​ക​രമെന്നു പറയട്ടെ, സൂസ​ന്റെ​യും അനീക​യുടെ​യും കാര്യ​ത്തിൽ കാര്യങ്ങൾ ശുഭക​ര​മാ​യി പര്യവ​സാ​നി​ച്ചു. അക്രമി​കൾ അവരെ​യുംകൊണ്ട്‌ കാറോ​ടി​ച്ചു പോകവേ, തങ്ങൾ ചെയ്‌തുകൊ​ണ്ടി​രി​ക്കുന്ന ബൈബിൾ വിദ്യാ​ഭ്യാ​സ വേല​യെ​ക്കു​റിച്ച്‌ അവർ വിശദീ​ക​രി​ക്കാൻ തുടങ്ങി. അതു കേട്ട്‌ ആ പുരു​ഷ​ന്മാർക്ക്‌ മനസ്സാ​ക്ഷി​ക്കു​ത്തു തോന്നി​യി​രി​ക്കാം. അനീക പറയുന്നു: “ചെയ്‌ത തെറ്റിന്‌ അവർ മാപ്പ​പേ​ക്ഷി​ക്കു​ക​യും, ജീവി​ത​സാ​ഹ​ച​ര്യ​മാണ്‌ മോഷ​ണ​ത്തിലേ​ക്കും കാർറാ​ഞ്ച​ലിലേ​ക്കും തങ്ങളെ നയിച്ചതെന്നു പറയു​ക​യും ചെയ്‌തു. ദൈവം എന്തു​കൊ​ണ്ടാണ്‌ ദാരിദ്ര്യ​വും കഷ്ടപ്പാ​ടും അനുവ​ദി​ച്ചി​രി​ക്കു​ന്നതെന്നു ഞങ്ങൾ വിശദീ​ക​രി​ച്ചു.” ബൈബിൾ സന്ദേശം അവരുടെ മനസ്സിൽത്തട്ടി, അപഹരിച്ചെ​ടുത്ത പണവും വാച്ചു​ക​ളും അവർ തിരികെക്കൊ​ടു​ത്തുവെന്നു മാത്രമല്ല സൂസ​നെ​യും അനീകയെ​യും ഉപദ്ര​വി​ക്കില്ലെന്ന്‌ ഉറപ്പു​നൽകു​ക​യും ചെയ്‌തു. “എന്നിട്ട്‌, കാർറാ​ഞ്ചൽ തടയാൻ എന്തെല്ലാം കരുതൽ നടപടി​കൾ സ്വീക​രി​ക്ക​ണമെന്ന്‌ അവരിൽ ഒരാൾ ഞങ്ങളോ​ടു വിശദീ​ക​രി​ക്കാൻ തുടങ്ങി,” സൂസൻ പറയുന്നു. അനീക കൂട്ടിച്ചേർക്കു​ന്നു: “ഇനി​യൊ​രി​ക്ക​ലും ചായ കുടി​ക്കാ​നാ​യി വഴിവ​ക്കിൽ വണ്ടി നിറു​ത്തില്ലെന്ന്‌ അവർ ഞങ്ങളെക്കൊ​ണ്ടു സത്യം ചെയ്യിച്ചു.” തുടർന്ന്‌, പറഞ്ഞതുപോലെ​തന്നെ അവർ വണ്ടി ഒരിടത്തു നിറുത്തി; എന്നിട്ട്‌ പുറത്തി​റ​ങ്ങിയ അവർ സന്തോ​ഷ​പൂർവം ഏതാനും ബൈബിൾ സാഹി​ത്യ​ങ്ങൾ സ്വീക​രി​ക്കു​ക​യും സുരക്ഷി​ത​രാ​യി പോകാൻ സൂസ​നെ​യും അനീകയെ​യും അനുവ​ദി​ക്കു​ക​യും ചെയ്‌തു.

സഞ്ചാരമേൽവി​ചാ​ര​ക​നായ അലന്റെ കാര്യ​മോ? വിജന​മായ ഒരു സ്ഥലത്തു വന്നപ്പോൾ കാറിൽനിന്ന്‌ ഇറങ്ങാൻ അദ്ദേഹത്തോട്‌ അവർ ആവശ്യപ്പെട്ടു. വിലപി​ടി​പ്പുള്ള വസ്‌തു​ക്കൾ നഷ്ടമായെ​ന്ന​ല്ലാ​തെ മറ്റ്‌ ഉപദ്ര​വമൊ​ന്നും നേരിടേണ്ടി വന്നില്ല​ല്ലോ എന്നോർത്ത്‌ അദ്ദേഹം ആശ്വസി​ക്കു​ന്നു. അലൻ ഇങ്ങനെ പറയുന്നു: “ഞാൻ ചെറു​ത്തു​നിൽക്കാനൊ​ന്നും ശ്രമി​ക്കാ​തെ അവരോ​ടു സഹകരി​ക്കു​ക​യും ഒച്ചയും ബഹളവും ഉണ്ടാക്കാ​തി​രി​ക്കു​ക​യും ചെയ്‌ത​തുകൊ​ണ്ടാ​കാം വലിയ കുഴപ്പം കൂടാതെ രക്ഷപ്പെ​ട്ടത്‌. എന്തായാ​ലും പരിസരം നിരീ​ക്ഷി​ക്കുന്ന കാര്യ​ത്തിൽ എനിക്കു തീർച്ച​യാ​യും കുറച്ചു​കൂ​ടെ ശ്രദ്ധി​ക്കാ​മാ​യി​രു​ന്നു. നാം ജീവി​ക്കു​ന്നത്‌ സാത്താന്റെ ദുഷ്ടവ്യ​വ​സ്ഥി​തി​യു​ടെ അവസാന നാളു​ക​ളി​ലാ​യ​തി​നാൽ നമുക്ക്‌ ഒരിക്ക​ലും ജാഗ്രത കൈ​വെ​ടി​യാ​നാ​വില്ലെന്ന്‌ ഈ സംഭവം എന്നെ പഠിപ്പി​ച്ചു.” അലനും ലിൻഡ്‌സി​യും പിറ്റേ ദിവസ​വും ആ പ്രദേ​ശ​ത്തു​തന്നെ പ്രസം​ഗ​വേല തുടർന്നു. കാരണം ആ ആഴ്‌ച അവർ സേവി​ച്ചി​രു​ന്നത്‌ അവിടത്തെ സഭയി​ലാ​യി​രു​ന്നു. അലൻ ഇങ്ങനെ കൂട്ടിച്ചേർക്കു​ന്നു: “യഹോ​വ​യു​ടെ സംരക്ഷ​ണ​ത്തി​നാ​യി ഞങ്ങൾ പ്രാർഥി​ച്ചുകൊണ്ടേ​യി​രു​ന്നു, കൂടാതെ ദിവസം മുഴുവൻ ഞങ്ങൾ അതീവ ജാഗ്ര​ത​യു​ള്ള​വ​രാ​യി​രു​ന്നു. അതത്ര എളുപ്പ​മാ​യി​രു​ന്നില്ല, എങ്കിലും യഹോവ ഞങ്ങൾക്ക്‌ ‘അത്യന്ത​ശക്തി’ നൽകി.”​—⁠2 കൊരി​ന്ത്യർ 4:1, 7.

ആക്രമ​ണ​ത്തിൽ കനത്ത പ്രഹര​മേറ്റ ബാരി ഇപ്പോൾ 11 വർഷമാ​യി വീൽച്ചെ​യ​റി​ലാണ്‌. അദ്ദേഹം ക്രിയാ​ത്മക വീക്ഷണം പുലർത്തു​ന്നു എന്നതും തനിക്കു​ണ്ടായ ദുരന്തത്തെ​ക്കു​റിച്ചോർത്ത്‌ നിരാ​ശ​നാ​യി​ട്ടില്ല എന്നതും അഭിന​ന്ദ​നാർഹ​മാണ്‌. യഹോ​വ​യാം ദൈവം വാഗ്‌ദാ​നം ചെയ്‌തി​രി​ക്കുന്ന നീതി​നി​ഷ്‌ഠ​മായ ഒരു പുതിയ ലോക​ത്തി​ലുള്ള അദ്ദേഹ​ത്തി​ന്റെ വിശ്വാ​സ​ത്തിന്‌ യാതൊ​രു​വിധ മങ്ങലും ഏറ്റിട്ടില്ല. (2 പത്രൊസ്‌ 3:13) അദ്ദേഹം ഇപ്പോ​ഴും ക്രിസ്‌തീയ യോഗ​ങ്ങൾക്ക്‌ ക്രമമാ​യി ഹാജരാ​കു​ന്നുണ്ടെന്നു മാത്രമല്ല തന്റെ വിശ്വാ​സത്തെ​ക്കു​റി​ച്ചു മറ്റുള്ള​വരോ​ടു പറയാൻ കിട്ടുന്ന ഏത്‌ അവസര​വും ഉപയോ​ഗി​ക്കു​ക​യും ചെയ്യു​ന്നുണ്ട്‌. അദ്ദേഹ​ത്തി​ന്റെ വാക്കുകൾ ശ്രദ്ധി​ക്കുക: “യഹോ​വയെ സേവി​ക്കുക എന്നത്‌ എക്കാല​വും എനിക്കു സന്തോഷം പകർന്നി​ട്ടുള്ള ഒരു കാര്യ​മാണ്‌. വീൽച്ചെ​യ​റിൽ കഴിഞ്ഞു​കൂ​ടുന്ന എനിക്ക്‌ സ്വന്തമാ​യി ഒന്നും ചെയ്യാ​നാ​കു​ന്നില്ലെ​ങ്കി​ലും യഹോവ എന്റെമേൽ ചൊരി​ഞ്ഞി​രി​ക്കുന്ന അനു​ഗ്ര​ഹ​ങ്ങളെ​ക്കു​റി​ച്ചു ഞാൻ കൂടെ​ക്കൂ​ടെ ചിന്തി​ക്കാ​റുണ്ട്‌. അതാണ്‌ സഹിച്ചു​നിൽക്കാൻ എന്നെ സഹായി​ക്കു​ന്നത്‌. ഈ ദുഷ്ടവ്യ​വ​സ്ഥി​തി പെട്ടെ​ന്നു​തന്നെ അവസാ​നി​ക്കും. എനിക്കു വീണ്ടും നടക്കാ​നാ​കുന്ന ആ ദിവസം എത്ര മഹത്തര​മാ​യി​രി​ക്കും!”​—⁠യെശയ്യാ​വു 35:6; 2 തിമൊഥെയൊസ്‌ 3:1-5.

ദക്ഷിണാഫ്രി​ക്ക​യി​ലെ അധികാ​രി​കൾ ചില നടപടി​കൾ സ്വീക​രി​ച്ചതു നിമിത്തം അവിടെ കാർറാ​ഞ്ചൽ പൊതു​വേ കുറഞ്ഞി​ട്ടുണ്ട്‌. എങ്കിലും ലോക​ത്തി​ന്റെ മറ്റു ഭാഗങ്ങ​ളിൽ ഈ കുറ്റകൃ​ത്യം ഇപ്പോ​ഴും നടക്കു​ന്നുണ്ടെന്നു മാത്രമല്ല അതിന്റെ നിരക്കു വർധി​ച്ചു​വ​രി​ക​യു​മാണ്‌. ഇത്തരം കുറ്റകൃ​ത്യ​ങ്ങൾക്കും അക്രമ​ങ്ങൾക്കും അറുതി​വ​രു​ത്തുന്ന ഒരേ​യൊ​രു ഗവൺമെന്റ്‌ എന്ന നിലയിൽ സത്യ​ക്രി​സ്‌ത്യാ​നി​കൾ പ്രത്യാശ അർപ്പി​ച്ചി​രി​ക്കു​ന്നത്‌ ദൈവ​രാ​ജ്യ​ത്തി​ലാണ്‌.​—⁠സങ്കീർത്തനം 37:9-11; മത്തായി 6:10.

[14-ാം പേജിലെ ചതുരം/ചിത്രം]

കാർറാഞ്ചൽ ചില സുരക്ഷാ​ന​ട​പ​ടി​കൾ

◼ കാർറാ​ഞ്ചൽ നടന്നി​ട്ടുള്ള ഒരു സ്ഥലത്തു​കൂടെ​യാണ്‌ നിങ്ങൾ വാഹനമോ​ടി​ക്കു​ന്നതെ​ങ്കിൽ ഡോർ പൂട്ടു​ക​യും വിൻഡോ അടച്ചി​ടു​ക​യും ചെയ്യുക.

◼ ഒരു കവലയ്‌ക്കൽ നിറു​ത്താ​നാ​യി വണ്ടിയു​ടെ വേഗം കുറയ്‌ക്കുമ്പോൾ, സംശയാ​സ്‌പ​ദ​മാ​യി ആരെങ്കി​ലും ആ റോഡിൽ എവി​ടെയെ​ങ്കി​ലും കറങ്ങി​ന​ട​ക്കു​ന്നുണ്ടോയെന്ന്‌ നോക്കുക.

◼ നിങ്ങളു​ടെ കാറി​നും മുന്നി​ലുള്ള വാഹന​ത്തി​നും തമ്മിൽ വേണ്ടത്ര അകലമുണ്ടെ​ങ്കിൽ അപകട​ക​ര​മായ ഒരു സാഹച​ര്യ​ത്തിൽനി​ന്നും പെട്ടെന്നു രക്ഷപ്പെ​ടാ​നാ​കും.

◼ മറ്റൊരു കാർ നിങ്ങളു​ടെ വാഹന​ത്തി​ന്റെ പിന്നിൽവന്ന്‌ ഇടിക്കുന്നെ​ങ്കിൽ, കേടു​പാ​ടു​കൾ പരി​ശോ​ധി​ക്കു​ന്ന​തി​നാ​യി വണ്ടിയിൽനിന്ന്‌ ഇറങ്ങു​ന്ന​തി​നു മുമ്പ്‌ രണ്ടുവട്ടം ചിന്തി​ക്കുക. അത്‌ അക്രമി​യു​ടെ ഒരു തന്ത്രമാ​യി​രി​ക്കാം. ആപത്‌സാ​ധ്യത കൂടു​ത​ലുള്ള ഒരിട​ത്തുവെ​ച്ചാണ്‌ ഇത്തര​മൊ​രു സംഭവം നടക്കു​ന്നതെ​ങ്കിൽ ഏറ്റവും അടുത്തുള്ള പോലീസ്‌ സ്റ്റേഷനിലേക്കു പോകു​ന്ന​താ​യി​രി​ക്കും ഏറെ സുരക്ഷി​തം.

◼ നിങ്ങളു​ടെ വീടിനു സമീപം അപരി​ചി​ത​രായ ആരെങ്കി​ലും ചുറ്റി​ക്ക​റ​ങ്ങു​ന്നുണ്ടെ​ങ്കിൽ സൂക്ഷി​ക്കുക. അത്തര​മൊ​രു സന്ദർഭ​ത്തിൽ നേരെ വീട്ടിലേക്കു പോകാ​തെ, അൽപ്പം കഴിഞ്ഞു മടങ്ങി വരുന്ന​താ​യി​രി​ക്കും ഏറെ സുരക്ഷി​തം; അതല്ലെ​ങ്കിൽ ഏറ്റവും അടുത്തുള്ള പോലീസ്‌ സ്റ്റേഷനിൽ വിവരം അറിയി​ക്കുക.

◼ അപകട സാധ്യ​ത​യു​ള്ള​തോ ജനസഞ്ചാ​രം കുറവു​ള്ള​തോ ആയ ഏതെങ്കി​ലും പ്രദേ​ശത്ത്‌ കാർ നിറു​ത്തി​യിടേണ്ടി വരു​ന്നെ​ങ്കിൽ, നിങ്ങളു​ടെ വാഹന​ത്തി​ന്റെ മുന്നി​ലും പിന്നി​ലും നടക്കുന്ന കാര്യങ്ങൾ ശ്രദ്ധി​ച്ചുകൊ​ണ്ടി​രി​ക്കുക. എന്തെങ്കി​ലും അപകടം മണക്കു​ന്നുണ്ടെ​ങ്കിൽ അവി​ടെ​നിന്ന്‌ അൽപ്പം ദൂരെ​മാ​റി പാർക്കുചെ​യ്യുക.

[14-ാം പേജിലെ ചിത്രം]

ബാരി, വീൽച്ചെ​യ​റിൽ കഴിയുന്നെ​ങ്കി​ലും ക്രിയാ​ത്മക വീക്ഷണത്തോ​ടെ