ടിവി ഒരു വിദഗ്ധ കവർച്ചക്കാരൻ
ടിവി ഒരു വിദഗ്ധ കവർച്ചക്കാരൻ
ജീവിതത്തിൽ ഇനി ഒരിക്കലും ടിവി കാണരുതെന്ന നിബന്ധനയിൽ ആരെങ്കിലും പത്തുലക്ഷം ഡോളർ തന്നാൽ നിങ്ങളതു സ്വീകരിക്കുമോ? കുറച്ചു വർഷങ്ങൾക്കു മുമ്പ് ഒരു സർവേയിൽ പങ്കെടുത്ത അമേരിക്കക്കാരിൽ നാലിൽ ഒരാൾ ആ വാഗ്ദാനം നിഷേധിച്ചു. ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹം എന്താണെന്ന് വേറൊരു സർവേ പുരുഷന്മാരോടു ചോദിച്ചു. ഭൂരിപക്ഷംപേരും സന്തോഷവും സമാധാനവും ആഗ്രഹിക്കുന്നതായി പറഞ്ഞെങ്കിലും അത് അവരുടെ മുൻഗണനാക്രമത്തിൽ രണ്ടാമതേ വന്നുള്ളൂ. അവർ ഏറ്റവുമധികം ആഗ്രഹിച്ചത് ഒരു വലിയ ടെലിവിഷനുവേണ്ടിയായിരുന്നു!
‘കുടിൽ തൊട്ടു കൊട്ടാരം വരെ’ ടെലിവിഷൻ ആളുകളുടെ മനംകവർന്നിരിക്കുന്നു. ടെലിവിഷൻ അതിന്റെ ശൈശവദശയിൽ ആയിരുന്ന 1931-ൽ റേഡിയോ കോർപ്പറേഷൻ ഓഫ് അമേരിക്കയുടെ ചെയർമാൻ പിൻവരുന്ന പ്രസ്താവന നടത്തി: “ടെലിവിഷൻ അതിന്റെ വികാസത്തിന്റെ പാരമ്യത്തിലെത്തുമ്പോഴേക്കും ലോകം മുഴുവൻ അതിന്റെ പ്രേക്ഷകരായിത്തീർന്നിട്ടുണ്ടാകുമെന്ന് പ്രതീക്ഷിക്കാനാകും.” ഇതൊരു ഊതിവീർപ്പിച്ച പ്രസ്താവനയായി അന്ന് തോന്നിയിരിക്കാം, എന്നാൽ ഇന്ന് ആരും അങ്ങനെ കരുതില്ല. ഗോളവ്യാപകമായി ഇന്ന് ഏതാണ്ട് 150 കോടി ടെലിവിഷൻ സെറ്റുകളുണ്ട്, അതിലധികം പ്രേക്ഷകരും. ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും, ജനങ്ങളുടെ ജീവിതത്തിൽ ടെലിവിഷന് വലിയ സ്വാധീനമുണ്ട്.
ആളുകൾ ടിവി-യുടെ മുമ്പിൽ ചെലവഴിക്കുന്ന സമയം എത്രയാണ് എന്നറിഞ്ഞാൽ നാം അമ്പരന്നുപോകും. ദിവസേന, ശരാശരി മൂന്നു മണിക്കൂറിൽ കൂടുതൽ സമയം ആളുകൾ ടിവി കാണുന്നുണ്ടെന്നാണ് അടുത്തയിടെ നടന്ന ഒരു ആഗോള പഠനം കാണിക്കുന്നത്. വടക്കേ അമേരിക്കയിലുള്ളവർ ദിവസേന നാലര മണിക്കൂർ അതിനുവേണ്ടി മാറ്റിവെക്കുന്നു; എന്നാൽ ഇക്കാര്യത്തിൽ ഒന്നാം സ്ഥാനത്തു നിൽക്കുന്ന ജപ്പാൻകാർ ദിവസവും അഞ്ചു മണിക്കൂർ ടിവി കാണുന്നു. ഈ കണക്കുകൾ അത്ര നിസ്സാരമായി തള്ളിക്കളയരുത്. ദിവസേന നാലു മണിക്കൂർ ടിവി കാണുകയാണെങ്കിൽ 60 വയസ്സാകുമ്പോഴേക്കും ഒരാൾ 10 വർഷം ടിവി-യുടെ മുമ്പിൽ ഇരുന്നിട്ടുണ്ടാവും. എന്നാൽ ‘ജീവിതത്തിന്റെ ആറിലൊരു ഭാഗം ടിവി-യുടെ മുമ്പിലിരുന്ന ആൾ’ എന്നൊരു പ്രശസ്തി നമ്മിലാരും ആഗ്രഹിക്കില്ല.
ആളുകൾ മണിക്കൂറുകളോളം ടിവി-യുടെ മുമ്പിൽ ചെലവഴിക്കുന്നത് അവർ അത് ആസ്വദിക്കുന്നതുകൊണ്ടാണോ? അവശ്യം അങ്ങനെ ആയിരിക്കണമെന്നില്ല. തങ്ങൾ വളരെയധികം സമയം ടിവി-ക്കുവേണ്ടി ചെലവഴിക്കുന്നുണ്ടെന്ന് പലർക്കുമറിയാം. ആ സമയം കുറെക്കൂടി പ്രയോജനപ്രദമായ രീതിയിൽ ഉപയോഗിക്കാതിരുന്നതിൽ അവർ പിന്നീട് ഖേദിക്കുകയും ചെയ്യുന്നു. “ടിവി-യോട് ഒരുതരം ആസക്തിയുണ്ടെന്ന്” ചിലർ പറയുന്നു. ഒരാൾ മയക്കുമരുന്നിന് അടിമപ്പെടുന്നതുപോലെ ടിവി-ക്ക് അടിമപ്പെടുന്നില്ല എന്നതു ശരിതന്നെ. എങ്കിലും, ഇവർ തമ്മിൽ സമാനതകൾ ഉണ്ട്. മയക്കുമരുന്നിനോട് ആസക്തിയുള്ളവർ അതിനുവേണ്ടി വളരെയധികം സമയം ചെലവഴിക്കുന്നു. അതിന്റെ ഉപയോഗം കുറയ്ക്കാനോ അതിൽനിന്നു പുറത്തുകടക്കാനോ അവർ ആഗ്രഹിക്കുന്നുണ്ടെങ്കിലും അവരെക്കൊണ്ടതിനു കഴിയുന്നില്ല. അവർ മയക്കുമരുന്നുകൾക്കുവേണ്ടി, സമൂഹത്തിലെയും കുടുംബത്തിലെയും പ്രധാനപ്പെട്ട ഉത്തരവാദിത്വങ്ങൾ ബലികഴിക്കുന്നു. മയക്കുമരുന്ന് ഉപയോഗിക്കാതിരിക്കുമ്പോൾ അത് അസ്വാസ്ഥ്യങ്ങൾക്ക് ഇടയാക്കുകയും ചെയ്യുന്നു. ടിവി കാണാൻ വളരെയധികം സമയം ചെലവഴിക്കുന്നവർ ഈ ലക്ഷണങ്ങളെല്ലാം കാണിച്ചേക്കാം.
സദൃശവാക്യങ്ങൾ 25:27) ടിവി കാണുന്ന കാര്യത്തിലും ഈ തത്ത്വം ബാധകമാണ്. കാര്യമാത്രപ്രസക്തമായ പരിപാടികൾ ടിവി-യിലുണ്ടെങ്കിലും വളരെയധികം സമയം ടിവി-ക്കു വേണ്ടി ചെലവഴിക്കുന്നത് കുടുംബത്തിനു വേണ്ടി ചെലവഴിക്കേണ്ട സമയം അപഹരിച്ചേക്കാം. അതുപോലെ വായനാശീലത്തെയും കുട്ടികളുടെ പഠനത്തെയും അത് കാര്യമായി ബാധിക്കാനിടയുണ്ട്, കൂടാതെ അമിതവണ്ണത്തിനും കാരണമായേക്കാം. നിങ്ങൾ ടിവി കാണുന്നതിനായി ഏറെ സമയം ചെലവാക്കുന്നുണ്ടെങ്കിൽ ഫലത്തിൽ അതെന്തു മടക്കിത്തരുന്നു എന്നു ചിന്തിക്കുന്നത് ബുദ്ധി ആയിരിക്കും. നമ്മുടെ സമയം വളരെ വിലപ്പെട്ടതാണ്, അത് പാഴാക്കാനാവില്ല. നാം എന്ത് കാണുന്നു എന്നതും ചിന്തിക്കേണ്ട വിഷയമാണ്. അടുത്ത ലേഖനത്തിൽ നാം അത് പരിചിന്തിക്കുന്നതായിരിക്കും.
ജ്ഞാനിയായ ശലോമോൻ രാജാവ് എഴുതി: “തേൻ ഏറെ കുടിക്കുന്നതു നന്നല്ല.” (