വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

മരിച്ചുപോയവരെ നിങ്ങൾക്കു സഹായിക്കാനാകുമോ?

മരിച്ചുപോയവരെ നിങ്ങൾക്കു സഹായിക്കാനാകുമോ?

ബൈബി​ളി​ന്റെ വീക്ഷണം

മരിച്ചുപോ​യ​വരെ നിങ്ങൾക്കു സഹായി​ക്കാ​നാ​കു​മോ?

“[മരിച്ചവർ] ശുദ്ധീ​ക​രണം പ്രാപിച്ച്‌ ദൈവത്തെ കാണാ​നുള്ള സ്വർഗീ​യ​സൗ​ഭാ​ഗ്യം ആസ്വദിക്കേ​ണ്ട​തിന്‌ സഭ അതിന്റെ തുടക്കം​മു​തലേ . . . അവർക്കാ​യി മധ്യസ്ഥ പ്രാർഥ​നകൾ നടത്തിപ്പോ​രു​ന്നു.”​—“കാറ്റെ​ക്കി​സം ഓഫ്‌ ദ കാത്തലിക്ക്‌ ചർച്ച്‌.”

മരിച്ച​വ​രു​ടെ അവസ്ഥ എന്താണ്‌? ഈ ചിന്ത മനുഷ്യ​വർഗത്തെ ഒന്നടങ്കം വ്യാകു​ലപ്പെ​ടു​ത്തു​ന്നു. പ്രിയ​പ്പെട്ട ഒരാളെ മരണം തട്ടി​യെ​ടു​ത്തപ്പോൾ ഒരുപക്ഷേ നിങ്ങൾക്കും തീവ്ര​ദുഃ​ഖ​വും നികത്താ​നാ​വാത്ത ശൂന്യ​ത​യും അനുഭ​വപ്പെ​ട്ടി​ട്ടു​ണ്ടാ​യി​രി​ക്കാം. മരണമ​ട​ഞ്ഞവർ ബോധ​മു​ള്ള​വ​രാ​യി​ത്തന്നെ തുടരു​ക​യാ​ണോ, അവർ വേദനകൊ​ണ്ടു പുളയു​ക​യാ​ണോ അതോ പ്രശാന്തത അനുഭ​വി​ക്കു​ക​യാ​ണോ, അവരെ സഹായി​ക്കാൻ എന്തെങ്കി​ലും ചെയ്യാ​നാ​കു​മോ എന്നൊക്കെ നിങ്ങൾ ചിന്തി​ക്കു​ന്നു​ണ്ടാ​കും.

വിവിധ മതങ്ങളിൽപ്പെ​ട്ടവർ തങ്ങൾക്കു മരിച്ച​വരെ സഹായി​ക്കാ​നാ​കുമെന്നു വിശ്വ​സി​ക്കു​ന്നു. ഉദാഹ​ര​ണ​ത്തിന്‌, പ്രിയ​പ്പെട്ട ഒരാളു​ടെ മൃത​ദേഹം ഗംഗാ​ന​ദീ​തീ​രത്തു ദഹിപ്പി​ക്കു​ക​യും ചിതാ​ഭ​സ്‌മം നദിയിൽ ഒഴുക്കു​ക​യും ചെയ്‌താൽ മരിച്ച വ്യക്തി​യു​ടെ ആത്മാവി​നു നിശ്ചയ​മാ​യും നിത്യമോ​ക്ഷം ലഭിക്കുമെന്നു ഹൈന്ദവർ വിശ്വ​സി​ക്കു​ന്നു. ഇനി, കിഴക്കൻ ഏഷ്യയിൽ ബുദ്ധമ​ത​ക്കാർ പണം, വസ്‌ത്രം, കാർ, വീട്‌ തുടങ്ങി​യ​വ​യു​ടെ കടലാ​സുകോ​ലങ്ങൾ കത്തിക്കു​ന്നു; പരലോ​കത്ത്‌ എത്തു​മ്പോൾ ഒരു വ്യക്തിക്ക്‌ അവയെ​ല്ലാം ഉപയോ​ഗി​ക്കാ​നാ​കു​മെന്ന വിശ്വാ​സ​മാണ്‌ ഇതിനു പിന്നിൽ. മരിച്ച വ്യക്തിയെ സന്തോ​ഷി​പ്പി​ക്കാ​നാ​യി ശവകു​ടീ​ര​ത്തി​ങ്കൽ മദ്യം ഒഴിക്കുന്ന രീതി ആഫ്രി​ക്ക​യി​ലുണ്ട്‌.

“കഠിന പാപം” ചെയ്‌ത ഒരു വ്യക്തി പശ്ചാത്ത​പി​ക്കാ​തെ മരിച്ചുപോ​കു​ക​യാണെ​ങ്കിൽ അയാൾക്കു ദൈവാം​ഗീ​കാ​രം നഷ്ടപ്പെ​ടു​ന്നുവെ​ന്നാ​ണു കത്തോ​ലി​ക്കാ വിശ്വാ​സം. ഈ അവസ്ഥ​യെ​യാണ്‌ “‘നരകം’ എന്നു വിളി​ക്കു​ന്നത്‌.” നേരെ​മ​റിച്ച്‌,

ദൈവാം​ഗീ​കാ​ര​മുള്ള ഒരു വ്യക്തിക്ക്‌ സ്വർഗ​ത്തിൽ ദൈവത്തോടൊ​പ്പം “പരമാ​നന്ദം” ആസ്വദി​ക്കാ​നുള്ള പ്രത്യാ​ശ​യുണ്ട്‌. എന്നാൽ അതിനു​മുമ്പ്‌, ഗുരു​ത​ര​മ​ല്ലാത്ത തെറ്റു​കൾക്കുള്ള ശിക്ഷയെന്ന നിലയിൽ “ശുദ്ധീ​കരണ അഗ്നി”യിലൂടെ കടന്നുപോ​കു​ന്ന​തി​നും അങ്ങനെ ശുദ്ധീ​ക​രി​ക്കപ്പെ​ടു​ന്ന​തി​നു​മാ​യി അയാൾ ശുദ്ധീ​ക​ര​ണ​സ്ഥ​ലത്ത്‌ കഴി​യേ​ണ്ട​തുണ്ട്‌. അവിടെ ആയിരി​ക്കുന്ന വ്യക്തിയെ മധ്യസ്ഥ പ്രാർഥ​ന​ക​ളും കുർബാ​ന​ക​ളും മുഖാ​ന്തരം സഹായി​ക്കാ​നാ​കുമെ​ന്നാ​ണു സഭയുടെ വിശ്വാ​സം. സാധാ​ര​ണ​ഗ​തി​യിൽ അത്തരം ശുശ്രൂ​ഷ​കൾക്കാ​യി പരേതന്റെ ബന്ധുക്ക​ളും സുഹൃ​ത്തു​ക്ക​ളും പണം കൊടുക്കേ​ണ്ട​തുണ്ട്‌.

പ്രിയപ്പെ​ട്ട​വർ യാതന അനുഭ​വി​ക്കു​ന്നുണ്ടെ​ങ്കിൽ അതു ലഘൂക​രി​ക്കാൻ എന്തൊക്കെ ചെയ്യാ​നാ​കു​മോ അതെല്ലാം ചെയ്യാൻ ആഗ്രഹി​ക്കു​ന്നതു സ്വാഭാ​വി​കം മാത്ര​മാണ്‌. അവരെ സഹായി​ക്കുക സാധ്യ​മാണെ​ങ്കിൽ, അതെങ്ങനെ ചെയ്യണം എന്നതു സംബന്ധി​ച്ചു വ്യക്തമായ നിർദേ​ശങ്ങൾ ദൈവം​തന്നെ നൽകു​മാ​യി​രു​ന്നി​ല്ലേ? മരിച്ച​വരെ സഹായി​ക്കാ​നാ​കു​മോ എന്നതു സംബന്ധിച്ച്‌ ബൈബിൾ എന്തു പഠിപ്പി​ക്കു​ന്നുവെന്നു നമുക്കു നോക്കാം.

മരിച്ച​വ​രു​ടെ അവസ്ഥ

ആത്മാവ്‌ അമർത്യ​മാ​ണെന്ന വിശ്വാ​സ​മാണ്‌ മേൽപ്പറഞ്ഞ ആചാരാ​നു​ഷ്‌ഠാ​ന​ങ്ങൾക്കെ​ല്ലാം ആധാരം. ശരീര​ത്തി​ന്റെ മരണ​ശേ​ഷ​വും മനുഷ്യ​നി​ലുള്ള എന്തോ ഒന്ന്‌ തുടർന്നും ജീവി​ക്കു​ന്നു​വെന്ന ഈ വിശ്വാ​സം ബൈബി​ള​ധി​ഷ്‌ഠി​ത​മാ​ണോ? ബൈബിൾ ഇങ്ങനെ പറയുന്നു, “ജീവി​ച്ചി​രി​ക്കു​ന്നവർ തങ്ങൾ മരിക്കും എന്നറി​യു​ന്നു; മരിച്ച​വ​രോ ഒന്നും അറിയു​ന്നില്ല; മേലാൽ അവർക്കു ഒരു പ്രതി​ഫ​ല​വും ഇല്ല; അവരെ ഓർമ്മ വിട്ടുപോ​കു​ന്നു​വ​ല്ലോ. അവരുടെ സ്‌നേ​ഹ​വും ദ്വേഷ​വും അസൂയ​യും നശിച്ചുപോ​യി; സൂര്യന്നു കീഴെ നടക്കുന്ന യാതൊ​ന്നി​ലും അവർക്കു ഇനി ഒരിക്ക​ലും ഓഹരി​യില്ല. ചെയ്‌വാൻ നിനക്കു സംഗതി​വ​രു​ന്നതൊക്കെ​യും ശക്തി​യോ​ടെ ചെയ്‌ക; നീ ചെല്ലുന്ന പാതാ​ള​ത്തിൽ പ്രവൃ​ത്തി​യോ സൂത്ര​മോ, അറിവോ, ജ്ഞാനമോ ഒന്നും ഇല്ല.” (സഭാ​പ്ര​സം​ഗി 9:5, 6, 10) ഇവിടെ ‘പാതാളം’ എന്നു പരിഭാ​ഷപ്പെ​ടു​ത്തി​യി​രി​ക്കുന്ന ഷീയോൾ എന്ന എബ്രായ പദം മനുഷ്യ​വർഗ​ത്തി​ന്റെ പൊതു​ശ​വ​ക്കു​ഴിയെ​യാണ്‌ അർഥമാ​ക്കു​ന്നത്‌.

ബോധ​പൂർവ​ക​മായ അവസ്ഥയ്‌ക്ക്‌ മരണ​ത്തോ​ടെ എന്തു മാറ്റം സംഭവി​ക്കു​ന്നു എന്നതിനെ​ക്കു​റിച്ച്‌ നിശ്വസ്‌ത സങ്കീർത്ത​ന​ക്കാ​രൻ ഇങ്ങനെ എഴുതി: “അവന്റെ ശ്വാസം പോകു​ന്നു; അവൻ മണ്ണി​ലേക്കു തിരി​യു​ന്നു; അന്നു തന്നേ അവന്റെ നിരൂ​പ​ണങ്ങൾ നശിക്കു​ന്നു.”​—സങ്കീർത്തനം 146:⁠4.

ബൈബി​ളി​ന്റെ പ്രസ്‌താ​വ​നകൾ ആധികാ​രി​ക​വും ന്യായ​യു​ക്ത​വു​മാണ്‌. ഇതു ചിന്തി​ക്കുക: സ്‌നേ​ഹ​വാ​നായ ഒരു പിതാവ്‌, പാരമ്പ​ര്യ​മാ​യി പകർന്നു​കി​ട്ടിയ പാപപൂർണ​മായ ചായ്‌വു​ക​ളു​ടെ പേരിൽ തന്റെ മക്കളെ ദണ്ഡിപ്പി​ക്കു​മോ? (ഉല്‌പത്തി 8:21) തീർച്ച​യാ​യും ഇല്ല. അങ്ങനെയെ​ങ്കിൽ നമ്മുടെ സ്വർഗീയ പിതാവ്‌ അത്തര​മൊ​രു കാര്യം ചെയ്യു​മോ? വ്യാജ ദൈവ​ങ്ങൾക്കുള്ള യാഗാർപ്പ​ണ​മെന്ന നിലയിൽ മക്കളെ അഗ്നിയിൽ ദഹിപ്പി​ക്കുന്ന പുറജാ​തീയ ആചാരം പുരാതന ഇസ്രായേ​ലി​ലെ ചിലർ കടമെ​ടു​ത്തപ്പോൾ, “അതു ഞാൻ കല്‌പി​ച്ചതല്ല; എന്റെ മനസ്സിൽ തോന്നി​യ​തു​മല്ല” എന്നു പറഞ്ഞുകൊണ്ട്‌ മ്ലേച്ഛമായ അത്തര​മൊ​രു ആചാരത്തെ യഹോവ കുറ്റം​വി​ധി​ച്ചു.​—യിരെ​മ്യാ​വു 7:31.

പാപത്തി​നു​ള്ള ശിക്ഷ മരണമാണ്‌ അല്ലാതെ മരണ​ശേ​ഷ​മുള്ള ദണ്ഡനമല്ല. “പാപത്തി​ന്റെ ശമ്പളം മരണമ​ത്രേ” എന്നും “മരിച്ചവൻ പാപത്തിൽനി​ന്നു മോചനം പ്രാപി​ച്ചി​രി​ക്കു​ന്നു” എന്നും തിരുവെ​ഴു​ത്തു​കൾ പറയുന്നു.​—റോമർ 5:12; 6:7, 23.

മരിച്ചവർ യാതന അനുഭ​വി​ക്കു​ന്നില്ല. ഗാഢനിദ്ര​യിലെ​ന്ന​തുപോ​ലെ അവർ യാതൊ​ന്നും അറിയു​ന്നില്ല, പരമാ​ന​ന്ദ​മോ തീവ്രവേ​ദ​ന​യോ ഒന്നും. അതു​കൊ​ണ്ടു​തന്നെ മരിച്ച​വരെ സഹായി​ക്കാൻ ആളുകൾ നടത്തുന്ന എല്ലാ ശ്രമങ്ങ​ളും ബൈബിൾ പഠിപ്പി​ക്ക​ലു​കൾക്കു വിരു​ദ്ധ​മാ​ണെന്ന കാര്യ​ത്തിൽ തർക്കമില്ല.

മരിച്ച​വർക്ക്‌ എന്തു പ്രത്യാശ?

മരിച്ചുപോയ പ്രിയപ്പെ​ട്ടവർ എന്നേക്കും അബോ​ധാ​വ​സ്ഥ​യിൽത്തന്നെ തുടരുമെന്നല്ല ഇതിനർഥം. യഥാർഥ​ത്തിൽ അവർക്കു ശോഭ​ന​മായ ഒരു ഭാവി പ്രത്യാ​ശ​യുണ്ട്‌

.

പ്രിയ സ്‌നേ​ഹി​ത​നായ ലാസറി​നെ ജീവനിലേക്കു തിരികെ കൊണ്ടു​വ​രു​ന്ന​തി​നു​മുമ്പ്‌ “ഞാൻ അവനെ ഉണർത്തു​വാൻ പോകു​ന്നു” എന്നു യേശു പറഞ്ഞു. (യോഹ​ന്നാൻ 11:11) മറ്റൊരു അവസര​ത്തിൽ, “കല്ലറക​ളിൽ ഉള്ളവർ എല്ലാവ​രും അവന്റെ ശബ്ദം കേട്ടു, . . . പുനരു​ത്ഥാ​നം” ചെയ്യുമെ​ന്നും അവൻ പറഞ്ഞു. (യോഹ​ന്നാൻ 5:28, 29) പുനരു​ത്ഥാ​നം പ്രാപി​ക്കു​ന്നവർ കഴിഞ്ഞ​കാല പാപങ്ങ​ളിൽനിന്നെ​ല്ലാം മോചനം നേടി​യി​ട്ടു​ണ്ടാ​യി​രി​ക്കും. അതു​കൊ​ണ്ടു​തന്നെ മുമ്പു ജീവി​ച്ചി​രു​ന്നപ്പോൾ ചെയ്‌ത തെറ്റു​കൾക്കാ​യി അവർ യാതന അനുഭ​വിക്കേണ്ടി വരുക​യില്ല. പൂർണ​ത​യുള്ള അവസ്ഥക​ളിൽ ജീവിതം ആസ്വദി​ക്കാ​നുള്ള അവസരം അവർക്കു​ണ്ടാ​യി​രി​ക്കും. എത്ര മഹത്തായ പ്രത്യാശ!

ഈ പ്രത്യാശ നിങ്ങൾക്ക്‌ ആകർഷ​ക​മാ​യി തോന്നു​ന്നു​വോ? എങ്കിൽ, ഇതി​നോ​ടു ബന്ധപ്പെട്ട ബൈബിൾ വാഗ്‌ദാ​നങ്ങൾ ആശ്രയയോ​ഗ്യ​മാ​ണെന്ന കാര്യം ഉറപ്പു​വ​രു​ത്താൻ താമസി​ക്ക​രുത്‌. നിങ്ങളെ സഹായി​ക്കാൻ യഹോ​വ​യു​ടെ സാക്ഷികൾ സന്തോ​ഷ​മു​ള്ള​വ​രാണ്‌.

നിങ്ങൾ ചിന്തി​ച്ചി​ട്ടു​ണ്ടോ?

◼ മരിച്ചവർ എന്തെങ്കി​ലും അറിയു​ന്നു​ണ്ടോ?​—⁠സങ്കീർത്തനം 146:4; സഭാ​പ്ര​സം​ഗി 9:5, 6, 10.

◼ മരിച്ചവർ നരകാ​ഗ്നി​യിൽ യാതന അനുഭ​വി​ക്കാൻ ദൈവം അനുവ​ദി​ക്കു​മോ?​—⁠യിരെ​മ്യാ​വു 7:31.

◼ മരിച്ച​വർക്ക്‌ എന്തെങ്കി​ലും പ്രത്യാ​ശ​യു​ണ്ടോ?​—⁠യോഹ​ന്നാൻ 5:28, 29.