വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

സഹപാഠിയുടെ സങ്കടത്തിൽ സാന്ത്വനവുമായി

സഹപാഠിയുടെ സങ്കടത്തിൽ സാന്ത്വനവുമായി

സഹപാ​ഠി​യു​ടെ സങ്കടത്തിൽ സാന്ത്വ​ന​വു​മാ​യി

തന്റെ ക്ലാസ്സിൽ പഠിക്കുന്ന ഒരു കുട്ടി പലപ്പോ​ഴും കരഞ്ഞു​കൊ​ണ്ടാണ്‌ സ്‌കൂ​ളിൽ വരുന്ന​തെന്ന കാര്യം മെക്‌സി​ക്കോ​യി​ലുള്ള 13 വയസ്സു​കാ​രി​യായ സിബി​യാ​യു​ടെ ശ്രദ്ധയിൽപ്പെട്ടു. അവൾ ആ കുട്ടിയെ ആശ്വസി​പ്പി​ക്കാൻ ശ്രമിച്ചു. തന്റെ അച്ഛൻ ഒരു മദ്യപാ​നി​യാ​ണെ​ന്നും അമ്മയെ ഉപദ്ര​വി​ക്കാ​റു​ണ്ടെ​ന്നു​മുള്ള കാര്യം ഒരിക്കൽ ആ സഹപാഠി സിബി​യാ​യോ​ടു തുറന്നു പറഞ്ഞു.

സിബിയാ പറയുന്നു: “തനിക്കു ജീവി​ക്ക​ണ​മെ​ന്നു​ത​ന്നെ​യി​ല്ലെ​ന്നും ആത്മഹത്യ​ക്കു ശ്രമി​ക്കു​ക​പോ​ലും ചെയ്‌തി​ട്ടു​ണ്ടെ​ന്നും ആ കുട്ടി എന്നോടു പറഞ്ഞു. തനിക്ക്‌ ആരുമി​ല്ലെ​ന്നും ആർക്കും തന്നോടു സ്‌നേ​ഹ​മി​ല്ലെ​ന്നും അവൾക്കു തോന്നി. എന്നാൽ, അവളെ വളരെ​യ​ധി​കം സ്‌നേ​ഹി​ക്കുന്ന ഒരാൾ ഉണ്ടെന്നും അതു പ്രപഞ്ച​ത്തി​ലെ ഏറ്റവും പ്രധാ​ന​പ്പെട്ട വ്യക്തി​യാ​ണെ​ന്നും ഞാൻ പറഞ്ഞു. തുടർന്ന്‌ മനുഷ്യ​വർഗ​ത്തെ​ക്കു​റി​ച്ചുള്ള യഹോ​വ​യു​ടെ ഉദ്ദേശ്യം എന്താ​ണെന്നു ഞാൻ അവൾക്കു വിശദീ​ക​രി​ച്ചു​കൊ​ടു​ത്തു.”

പിന്നീട്‌ യുവജ​നങ്ങൾ ചോദി​ക്കുന്ന ചോദ്യ​ങ്ങ​ളും പ്രാ​യോ​ഗി​ക​മായ ഉത്തരങ്ങ​ളും എന്ന പുസ്‌തകം സിബിയാ തന്റെ സഹപാ​ഠി​ക്കു കൊടു​ത്തു. തുടർന്ന്‌ ദിവസ​വും ഇന്റർവെൽ സമയത്ത്‌ സിബിയാ അത്‌ അവളോ​ടൊ​പ്പം പഠിക്കാൻ തുടങ്ങി. തന്നിൽത്തന്നെ ഒതുങ്ങി​ക്കൂ​ടുന്ന പ്രകൃ​ത​ക്കാ​രി​യാ​യി​രുന്ന അവൾ ക്രമേണ മറ്റുള്ള​വ​രോ​ടു സംസാ​രി​ക്കാ​നും കളിച്ചു​ചി​രി​ക്കാ​നും തുടങ്ങി. സിബി​യാ​യ്‌ക്കുള്ള ഒരു കത്തിൽ അവൾ എഴുതി: “എന്നോടു കാണിച്ച സൗഹൃ​ദ​ത്തി​നു നന്ദി, എന്നെ മനസ്സി​ലാ​ക്കി​യ​തി​നും. നിന്നെ​പ്പോ​ലെ ഒരു സഹോ​ദരി ഉണ്ടായി​രി​ക്കാൻ എന്നും ഞാൻ ആഗ്രഹി​ച്ചി​രു​ന്നു. എന്നെക്കു​റിച്ച്‌ കരുത​ലുള്ള ഒരാളു​ണ്ടെന്ന്‌ ഇപ്പോൾ എനിക്ക​റി​യാം—യഹോവ.”

യുവജ​ന​ങ്ങൾ ചോദി​ക്കു​ന്നു പുസ്‌ത​ക​ത്തിൽനി​ന്നു പ്രയോ​ജനം അനുഭ​വി​ച്ചേ​ക്കാ​വുന്ന യുവ​പ്രാ​യ​ത്തി​ലു​ള്ള​വരെ നിങ്ങൾക്ക്‌ ഒരുപക്ഷേ അറിയാ​മാ​യി​രി​ക്കും. ഈ പുസ്‌ത​ക​ത്തി​ന്റെ 39 അധ്യാ​യ​ങ്ങ​ളിൽ ചിലതു പിൻവ​രു​ന്ന​വ​യാണ്‌: “എനിക്ക്‌ യഥാർത്ഥ സുഹൃ​ത്തു​ക്കളെ എങ്ങനെ നേടാൻ കഴിയും?,” “വിവാ​ഹ​ത്തിന്‌ മുമ്പേ​യുള്ള ലൈം​ഗി​കത സംബന്ധി​ച്ചെന്ത്‌?,” “അത്‌ യഥാർത്ഥ സ്‌നേ​ഹ​മാ​ണോ എന്ന്‌ എനിക്ക്‌ എങ്ങനെ അറിയാം?” ഈ പുസ്‌ത​ക​ത്തെ​ക്കു​റിച്ച്‌ കൂടുതൽ വിവരങ്ങൾ അറിയാൻ ആഗ്രഹി​ക്കു​ന്നെ​ങ്കിൽ ദയവായി ഇതോ​ടൊ​പ്പം നൽകി​യി​രി​ക്കുന്ന കൂപ്പൺ പൂരി​പ്പിച്ച്‌ ഈ മാസി​ക​യു​ടെ 5-ാം പേജിലെ അനു​യോ​ജ്യ​മായ മേൽവി​ലാ​സ​ത്തിൽ അയയ്‌ക്കുക.

□ കടപ്പാ​ടു​ക​ളൊ​ന്നും കൂടാതെ, ഇവിടെ കാണി​ച്ചി​രി​ക്കുന്ന പുസ്‌ത​ക​ത്തെ​ക്കു​റി​ച്ചു കൂടുതൽ വിവരങ്ങൾ അറിയാൻ ഞാൻ ആഗ്രഹി​ക്കു​ന്നു.

□ സൗജന്യ ഭവന ബൈബിൾ പഠനപ​രി​പാ​ടി​യിൽ പങ്കെടു​ക്കാൻ താത്‌പ​ര്യ​മുണ്ട്‌. എന്റെ മേൽവി​ലാ​സം ഈ കൂപ്പണിൽ കൊടു​ത്തി​രി​ക്കു​ന്നു: