വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

“അത്യുഗ്രൻ”

“അത്യുഗ്രൻ”

“അത്യു​ഗ്രൻ”

യു.എ⁠സ്‌.എ-യിലെ ജോർജി​യാ​യിൽനി​ന്നുള്ള ദമ്പതികൾ, ബൈബിൾ യഥാർഥ​ത്തിൽ എന്തു പഠിപ്പി​ക്കു​ന്നു? എന്ന പുസ്‌ത​ക​​ത്തെ​ക്കു​റിച്ച്‌ എഴുതി​യ​താ​ണത്‌. 2005-ൽ പ്രസി​ദ്ധീ​ക​രിച്ച മനോ​ഹ​ര​മായ ചിത്ര​ങ്ങ​ള​ട​ങ്ങിയ ഈ 224 പേജ്‌ പുസ്‌ത​ക​​ത്തെ​ക്കു​റിച്ച്‌ അവർ പറയുന്നു: “മിക്കവാ​റും എല്ലാവർക്കും​തന്നെ ഉപയോ​ഗി​ക്കാ​നാ​കും​വി​ധം അത്ര ലളിത​മാണ്‌ ഈ പുസ്‌തകം. അതേസ​മയം ഉന്നത വിദ്യാ​ഭ്യാ​സം ഉള്ളവരു​​ടെ​​പോ​ലും ആത്മീയ ആവശ്യങ്ങൾ തൃപ്‌തി​​പ്പെ​ടു​ത്താൻപോന്ന ഗഹനമായ വിവരങ്ങൾ ഇതിലു​ണ്ടു​താ​നും.”

പുസ്‌ത​ക​ത്തി​ന്റെ ശീർഷ​കം​തന്നെ വളരെ ആകർഷ​ക​മാണ്‌. അതി​നൊ​രു ഉദാഹ​ര​ണ​മാണ്‌ യു.എ⁠സ്‌.എ.-യിലെ ന്യൂ ജെഴ്‌സി​യി​ലെ ഒരു ദമ്പതി​കൾക്കു​ണ്ടായ അനുഭവം. ഫ്‌ളോ​റി​ഡാ​യിൽ നടന്ന യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ ഒരു കൺ​വെൻ​ഷ​നിൽ വെച്ചാണ്‌ അവർക്ക്‌ ഈ പുസ്‌തകം ലഭിച്ചത്‌. അതിനു​​ശേഷം, അവർ തങ്ങളുടെ അവധി​ക്കാ​ലം ചെലവ​ഴി​ക്കാ​നാ​യി ബഹാമ​സി​​ലേക്കു പറന്നു. അവരുടെ സാധനങ്ങൾ പരി​ശോ​ധിച്ച കസ്റ്റംസ്‌ ഉദ്യോ​ഗസ്ഥ ഈ പുസ്‌തകം കാണാ​നി​ട​യാ​യി. അതിന്റെ ശീർഷകം വായി​ച്ചിട്ട്‌ അവർ ഇപ്രകാ​രം പറഞ്ഞു: “ഈ ചോദ്യ​ത്തി​ന്റെ ഉത്തരം അറിയാൻ ഞാൻ എന്നും ആഗ്രഹി​ച്ചി​ട്ടുണ്ട്‌.” ആ സാക്ഷികൾ പുസ്‌ത​ക​ത്തി​ന്റെ ഒരു പ്രതി കൊടു​ത്ത​​പ്പോൾ ആ ഉദ്യോ​ഗ​സ്ഥ​യ്‌ക്കു​ണ്ടായ സന്തോഷം ഒന്നാ​ലോ​ചി​ച്ചു നോക്കൂ.

തൊട്ട​ടു​ത്ത ദിവസം അതേ ദമ്പതികൾ ഒരു ബീച്ചി​ലി​രുന്ന്‌ പ്രസ്‌തുത പുസ്‌തകം വായി​ക്കു​ക​യാ​യി​രു​ന്നു. വിനോദ സഞ്ചാരി​കൾക്കു സാധനങ്ങൾ വിൽക്കു​ക​യാ​യി​രുന്ന ഒരു സ്‌ത്രീ അതു ശ്രദ്ധി​ക്കാ​നി​ട​യാ​യി. ബൈബിൾ യഥാർഥ​ത്തിൽ എന്താണു പഠിപ്പി​ക്കു​ന്ന​​തെന്നു മനസ്സി​ലാ​ക്കാൻ സഹായി​​ക്കേ​ണമേ എന്ന്‌ കുറച്ചു സമയം​മുമ്പ്‌ താൻ പ്രാർഥി​ച്ച​താ​യി ആ സ്‌ത്രീ അവരോ​ടു പറഞ്ഞു. എന്നിട്ട്‌ അതിന്റെ ഒരു പ്രതി കിട്ടാൻ എന്താണു മാർഗം എന്നു ചോദി​ച്ചു. അവർ ആ പുസ്‌ത​ക​ത്തി​ന്റെ ഒരു പ്രതി നൽകി​യ​​പ്പോൾ ആ സ്‌ത്രീ​ക്കു​ണ്ടായ സന്തോ​ഷ​ത്തിന്‌ അതിരി​ല്ലാ​യി​രു​ന്നു.

ഇപ്പോൾ 145-ലധികം ഭാഷക​ളിൽ ലഭ്യമായ ഈ പ്രസി​ദ്ധീ​ക​ര​ണ​ത്തി​ന്റെ നാലു കോടി​യി​ല​ധി​കം പ്രതികൾ ഇതി​നോ​ടകം അച്ചടി​ച്ചി​ട്ടുണ്ട്‌. ഈ പുസ്‌ത​ക​​ത്തെ​ക്കു​റിച്ച്‌ കൂടുതൽ വിവരങ്ങൾ അറിയാൻ ആഗ്രഹി​ക്കു​​ന്നെ​ങ്കിൽ ദയവായി ഇതോ​​ടൊ​പ്പം നൽകി​യി​രി​ക്കുന്ന കൂപ്പൺ പൂരി​പ്പിച്ച്‌ ഈ മാസി​ക​യു​ടെ 5-ാം പേജിലെ അനു​യോ​ജ്യ​മായ മേൽവി​ലാ​സ​ത്തിൽ അയയ്‌ക്കുക.

□ കടപ്പാ​ടു​ക​​ളൊ​ന്നും കൂടാതെ, ഇവിടെ കാണി​ച്ചി​രി​ക്കുന്ന പുസ്‌ത​ക​​ത്തെ​ക്കു​റി​ച്ചു കൂടുതൽ വിവരങ്ങൾ അറിയാൻ ഞാൻ ആഗ്രഹി​ക്കു​ന്നു.

□ സൗജന്യ ഭവന ബൈബിൾ പഠനപ​രി​പാ​ടി​യിൽ പങ്കെടു​ക്കാൻ താത്‌പ​ര്യ​മുണ്ട്‌. എന്റെ മേൽവി​ലാ​സം ഈ കൂപ്പണിൽ കൊടു​ത്തി​രി​ക്കു​ന്നു: