വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ഇരുട്ടിൽ മിന്നും “കൊച്ചു തീവണ്ടികൾ”

ഇരുട്ടിൽ മിന്നും “കൊച്ചു തീവണ്ടികൾ”

ഇരുട്ടിൽ മിന്നും “കൊച്ചു തീവണ്ടി​കൾ”

◼ വൃക്ഷല​താ​ദി​കൾ ഹരിതാ​ഭ​മാ​ക്കിയ ബ്രസീ​ലി​ലെ ഒരു ഉൾപ്ര​ദേശം. രാത്രി​യു​ടെ പ്രശാ​ന്ത​ത​യിൽ, ഉണക്കി​ല​കൾക്ക​ടി​യിൽനിന്ന്‌ ഒരു ഇത്തിരി​ക്കു​ഞ്ഞൻ “തീവണ്ടി” യാത്ര​പു​റ​പ്പെ​ടു​ക​യാണ്‌. ചെമന്ന ഒരു ജോഡി “ഹെഡ്‌​ലൈ​റ്റു​കൾ” അതിന്റെ പാതയി​ലും മഞ്ഞകലർന്ന പച്ച നിറത്തി​ലുള്ള 11 ജോഡി ലൈറ്റു​കൾ വശങ്ങളി​ലും പ്രകാ​ശം​പ​ര​ത്തു​ന്നു. അതേ, നിങ്ങളു​ടെ ഊഹം ശരിതന്നെ, ഇതൊരു സാധാരണ തീവണ്ടി​യല്ല. വടക്കേ അമേരി​ക്ക​യി​ലും തെക്കേ അമേരി​ക്ക​യി​ലും കണ്ടുവ​രുന്ന ഫെൻഗോ​ഡി​ഡേ കുടും​ബ​ത്തിൽപ്പെട്ട വണ്ടുക​ളു​ടെ ലാർവ​യാ​ണിത്‌. 70 മില്ലി​മീ​റ്റ​റാണ്‌ ഇതിന്റെ നീളം. ലാർവാ രൂപം നിലനി​റു​ത്തുന്ന പെൺവർഗം കാഴ്‌ച​യ്‌ക്ക്‌ അകത്തു വെളി​ച്ച​മുള്ള തീവണ്ടി ബോഗി​കൾപോ​ലെ​യി​രി​ക്കും. അതു​കൊ​ണ്ടു​തന്നെ റെയിൽവേ പുഴുക്കൾ എന്ന പേരി​ലാണ്‌ ഇവ സാധാരണ അറിയ​പ്പെ​ടു​ന്നത്‌. ബ്രസീ​ലി​ലെ ഗ്രാമ​വാ​സി​കൾ ഇവയെ വിളി​ക്കു​ന്നത്‌ എന്താ​ണെ​ന്നോ? കൊച്ചു തീവണ്ടി​കൾ.

മങ്ങിയ തവിട്ടു​നി​റ​മുള്ള ലാർവ പകൽവെ​ളി​ച്ച​ത്തിൽ പെട്ടെ​ന്നൊ​ന്നും കണ്ണിൽപ്പെ​ടില്ല. രാത്രി​യാ​യാ​ലോ? ലൈറ്റു​ക​ളു​ടെ വിസ്‌മ​യി​പ്പി​ക്കുന്ന നിര അവയുടെ സാന്നി​ധ്യം വിളി​ച്ച​റി​യി​ക്കു​ക​യാ​യി. ഈ ലൈറ്റു​ക​ളു​ടെ ഊർജ​സ്രോ​തസ്സ്‌ ലൂസി​ഫെ​റിൻ എന്ന ജൈവ​പ​ദാർഥ​മാണ്‌. അത്‌ ലൂസി​ഫെ​റേസ്‌ എന്ന എൻ​സൈ​മി​ന്റെ സഹായ​ത്താൽ ഓക്‌സി​ജ​നു​മാ​യി ചേരു​മ്പോൾ ശീത വെളിച്ചം ഉത്‌പാ​ദി​പ്പി​ക്ക​പ്പെ​ടു​ന്നു. ഇതിൽ ചെമപ്പ്‌, ഓറഞ്ച്‌, മഞ്ഞ, പച്ച തുടങ്ങിയ നിറങ്ങ​ളാ​ണു​ള്ളത്‌.

വശങ്ങളി​ലെ ലൈറ്റു​ക​ളിൽനി​ന്നു വ്യത്യ​സ്‌ത​മാ​യി, ഹെഡ്‌​ലൈ​റ്റു​കൾ എപ്പോ​ഴും​തന്നെ പ്രകാ​ശി​ച്ചു​കൊ​ണ്ടി​രി​ക്കും. തേരട്ട​കളെ കണ്ടുപി​ടി​ക്കാൻ ഇവ ലാർവയെ സഹായി​ക്കു​ന്നു​ണ്ടെ​ന്നാ​ണു ഗവേഷ​ണങ്ങൾ സൂചി​പ്പി​ക്കു​ന്നത്‌—ലാർവ​യു​ടെ പഥ്യാ​ഹാ​ര​മാണ്‌ തേരട്ടകൾ. എന്നാൽ വശങ്ങളി​ലെ ലൈറ്റു​ക​ളു​ടെ ധർമം മറ്റൊ​ന്നാണ്‌. ഉറുമ്പു​കൾ, തവളകൾ, ചിലന്തി​കൾ തുടങ്ങിയ ഇരപി​ടി​യ​ന്മാ​രെ അവ അകറ്റി​നി​റു​ത്തു​ന്നു. “വെറുതെ മിന​ക്കെ​ടേണ്ട, എന്നെ തിന്നാൻ കൊള്ളില്ല” എന്ന സന്ദേശ​മാണ്‌ ഫലത്തിൽ, ഈ ലൈറ്റു​കൾ നൽകു​ന്നത്‌. അതു​കൊ​ണ്ടു​തന്നെ ഒരു ഇരപി​ടി​യൻ അടുത്തു​ണ്ടെന്നു മനസ്സി​ലാ​കുന്ന ഉടനെ വശങ്ങളി​ലെ ലൈറ്റു​കൾ തെളി​യും. കൂടാതെ, തേരട്ട​കളെ ആക്രമി​ക്കു​മ്പോ​ഴും മുട്ടകളെ ചുറ്റി​വ​ളഞ്ഞ്‌ അവയ്‌ക്ക്‌ കാവലി​രി​ക്കു​മ്പോ​ഴും ഈ ലൈറ്റു​കൾ പ്രകാശം പൊഴി​ക്കാ​റുണ്ട്‌. സാധാ​ര​ണ​ഗ​തി​യിൽ, ഈ ലൈറ്റു​ക​ളു​ടെ പ്രകാ​ശ​തീ​വ്രത കൂടി​ക്കൂ​ടി വന്ന്‌ അതിന്റെ പാരമ്യ​ത്തി​ലെ​ത്തി​യിട്ട്‌ മങ്ങുക​യാ​ണു ചെയ്യു​ന്നത്‌. വെറും സെക്കൻഡു​കൾകൊ​ണ്ടു പൂർത്തി​യാ​കുന്ന ഈ പരിവൃ​ത്തി ആവശ്യാ​നു​സ​രണം ആവർത്തി​ക്ക​പ്പെ​ടു​ന്നു.

അതേ, മരക്കാ​ടു​ക​ളി​ലെ കരിയി​ല​കൾക്കി​ട​യിൽപ്പോ​ലും വിസ്‌മ​യി​പ്പി​ക്കുന്ന സൗന്ദര്യം ദർശി​ക്കാ​നാ​കും. ഇത്‌ സങ്കീർത്ത​ന​ക്കാ​രന്റെ വാക്കുകൾ നമ്മുടെ ഓർമ​യി​ലേക്കു കൊണ്ടു​വ​രു​ന്നു. സ്രഷ്ടാ​വി​നെ സ്‌തു​തി​ച്ചു​കൊണ്ട്‌ അവൻ ഇങ്ങനെ പറഞ്ഞു: “ഭൂമി നിന്റെ സൃഷ്ടി​ക​ളാൽ നിറെ​ഞ്ഞി​രി​ക്കു​ന്നു.” —സങ്കീർത്തനം 104:24.

[26-ാം പേജിലെ ചിത്ര​ങ്ങൾക്ക്‌ കടപ്പാട്‌]

Robert F. Sisson / National Geographic Image Collection